തിരുവനന്തപുരം:ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദ വിദ്യാർഥികള്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് വിഎല്‍എസ്‌ഐ എസ്ഒസി ഡിസൈനില്‍ മൂന്നു ദിവസം നീളുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന ശില്‍പശാല സംഘടിപ്പിക്കുന്നു. ഈ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം: ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ എൻജിനിയറിങ് ബിരുദ വിദ്യാർഥികള്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് വിഎല്‍എസ്‌ഐ എസ്ഒസി ഡിസൈനില്‍ മൂന്നു ദിവസം നീളുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലന ശില്‍പശാല സംഘടിപ്പിക്കുന്നു. ഈ രംഗത്തെ ആധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടുത്താനും അവയെക്കുറിച്ച് കൂടുതല്‍ അറിവ് പകരാനുമാണ് അസാപ് കേരളയുടെ സ്മാര്‍ട് ലേണ്‍ പദ്ധതിയുടെ ഭാഗമായുള്ള ഈ ശില്‍പശാലയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 24 മുതല്‍ 26 വരെ നടക്കുന്ന ശില്‍പശാലയില്‍ 2000 വിദ്യാർഥികള്‍ക്ക് അവസരമുണ്ട്. താൽപര്യമുള്ളവര്‍
https://connect.asapkerala.gov.in/events/10985 എന്ന വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 22. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇമെയില്‍ outreach@asapkerala.gov.in, ഫോണ്‍ 7893643355.

ഈ രംഗത്തെ മുന്‍നിര പരിശീലകരായ മേവന്‍ സിലിക്കണില്‍ നിന്നുള്ള വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. പ്രായോഗിക പരിശീലനത്തിലൂടെ ചിപ്പ് ഡിസൈനിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ശില്‍പശാല സഹായിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയും മേവന്‍ സിലിക്കണും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കും.

ADVERTISEMENT

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിഇ/ബിടെക് വിദ്യാർഥികള്‍ക്കും ഇലക്ട്രോണിക്‌സ്/എംഎസ്‌സി ഇലക്ട്രോണിക്‌സില്‍ എംടെക്/എംഎസ്. രണ്ട്, മൂന്ന്, നാല് അധ്യയന വര്‍ഷങ്ങളിലെ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. കൂടാതെ, വിഎല്‍എസ്‌ഐ ഡിസൈനിനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ബിരുദധാരികള്‍ക്കും ഈ വര്‍ക്ക്‌ഷോപ്പില്‍ പങ്കടുക്കാവുന്നതാണ്.

English Summary:

Expand Your Electronics Expertise: Free 3-Day Online VLSI Workshop Awaits Eager Engineering Graduates