വോട്ട് ചെയ്യാൻ യുവാക്കൾ നാട്ടിൽ വേണമെങ്കിൽ തൊഴിലസവരങ്ങളൊരുക്കണം
∙ ജാൻവി ജോസഫ്, ബികോം, സെന്റ് അലോഷ്യസ് കോളജ് എൽത്തുരുത്ത് ചോദ്യം ചോദിച്ചാൽ അതിനുത്തരം ലഭിക്കുക എന്നതു പൗരന്റെ അവകാശമാണ്. അതു നിലവിലെ ഭരണകർത്താക്കളിൽ നിന്നോ അധ്യാപകരിൽ നിന്നു പോലുമോ ലഭിക്കുന്നതായി തോന്നിയിട്ടില്ല. അതിനാൽ പൗര സ്വാതന്ത്ര്യത്തിനു പ്രാധാന്യം നൽകണം. തൊഴിലില്ലായ്മയും പ്രശ്നമാണ്. പിഎസ്‌സി
∙ ജാൻവി ജോസഫ്, ബികോം, സെന്റ് അലോഷ്യസ് കോളജ് എൽത്തുരുത്ത് ചോദ്യം ചോദിച്ചാൽ അതിനുത്തരം ലഭിക്കുക എന്നതു പൗരന്റെ അവകാശമാണ്. അതു നിലവിലെ ഭരണകർത്താക്കളിൽ നിന്നോ അധ്യാപകരിൽ നിന്നു പോലുമോ ലഭിക്കുന്നതായി തോന്നിയിട്ടില്ല. അതിനാൽ പൗര സ്വാതന്ത്ര്യത്തിനു പ്രാധാന്യം നൽകണം. തൊഴിലില്ലായ്മയും പ്രശ്നമാണ്. പിഎസ്‌സി
∙ ജാൻവി ജോസഫ്, ബികോം, സെന്റ് അലോഷ്യസ് കോളജ് എൽത്തുരുത്ത് ചോദ്യം ചോദിച്ചാൽ അതിനുത്തരം ലഭിക്കുക എന്നതു പൗരന്റെ അവകാശമാണ്. അതു നിലവിലെ ഭരണകർത്താക്കളിൽ നിന്നോ അധ്യാപകരിൽ നിന്നു പോലുമോ ലഭിക്കുന്നതായി തോന്നിയിട്ടില്ല. അതിനാൽ പൗര സ്വാതന്ത്ര്യത്തിനു പ്രാധാന്യം നൽകണം. തൊഴിലില്ലായ്മയും പ്രശ്നമാണ്. പിഎസ്‌സി
∙ ജാൻവി ജോസഫ്,
ബികോം, സെന്റ് അലോഷ്യസ് കോളജ് എൽത്തുരുത്ത്
ചോദ്യം ചോദിച്ചാൽ അതിനുത്തരം ലഭിക്കുക എന്നതു പൗരന്റെ അവകാശമാണ്. അതു നിലവിലെ ഭരണകർത്താക്കളിൽ നിന്നോ അധ്യാപകരിൽ നിന്നു പോലുമോ ലഭിക്കുന്നതായി തോന്നിയിട്ടില്ല. അതിനാൽ പൗര സ്വാതന്ത്ര്യത്തിനു പ്രാധാന്യം നൽകണം. തൊഴിലില്ലായ്മയും പ്രശ്നമാണ്. പിഎസ്‌സി തന്നെ ഉദാഹരണം. പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഉണ്ടെങ്കിലും ജോലി ലഭിക്കുന്നില്ല. വീണ്ടും വീണ്ടും പരീക്ഷ എഴുതുന്നു എന്നു മാത്രം.
∙ ജനത്തുൾ ഷെറിൻ,
ബിഎസ്‌സി ഫിസിക്സ്,
പഴഞ്ഞി എംഡി കോളജ്
യുവതലമുറയെ കായിക രംഗത്തേക്ക് ആകർഷിക്കാൻ ആവശ്യമായ പിന്തുണ അധികൃതരിൽ നിന്നുണ്ടാകുന്നില്ല. നാക് അക്രഡിറ്റേഷനിലും അധികൃതർ കായിക മുന്നേറ്റങ്ങൾ വിലയിരുത്തുന്നില്ല. ആയോധന കലകളിൽ ദേശീയ മെഡൽ നേടിയ വിദ്യാർഥികൾക്കു പോലും അർഹമായ പരിഗണനയും ജോലിയും ലഭിക്കുന്നില്ല. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു വിദ്യാർഥികൾക്കു സൗജന്യ കായിക പരിശീലനത്തിനു സൗകര്യങ്ങൾ ഒരുക്കണം.
∙ അവിൻ ജോബി,
എംബിഎ, അരണാട്ടുകര
ജോൺ മത്തായി സെന്റർ
കേരളത്തിൽ ഉന്നത പഠനം കഴിഞ്ഞിറങ്ങുന്നവർക്കു ജോലി ലഭിക്കാത്തതു വലിയ പ്രതിസന്ധിയാണ്. കൂടുതൽ തൊഴിലവസരങ്ങളും തൊഴിൽ മേഖലകളും സൃഷ്ടിക്കപ്പെടണം. കേരളത്തിൽ തന്നെ തൊഴിലവസരങ്ങൾ കൂടുതലായി ഉണ്ടെങ്കിൽ ആരും വിദേശ രാജ്യങ്ങളിലേക്കു പോകില്ല. അടുത്ത തിരഞ്ഞെടുപ്പിനു വോട്ട് ചെയ്യാൻ ഞാൻ അടക്കമുള്ള യുവസമൂഹം കേരളത്തിൽ വേണമെങ്കിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കണം’.
∙ ടി.പി. തിയോഫിൻ,
ചെയർമാൻ, പുതുക്കാട്
പ്രജ്യോതി നികേതൻ കോളജ്
ഭാവിയിൽ നേരിടേണ്ട സ്ഥിതിഗതികൾ മുന്നിൽ കണ്ടു വേണം വിദ്യാഭ്യാസ നയം രൂപീകരിക്കേണ്ടത്. പ്രായോഗിക ബുദ്ധിമുട്ടുകളുള്ള വിദ്യാഭ്യാസനയങ്ങൾ വ്യക്തികളുടെ ഉന്നമനത്തിന് ഉപകരിക്കില്ല. നമ്മുടെ രാജ്യം വയോജനങ്ങളുടെ നാടായി മാറുന്നത് ഒഴിവാക്കാൻ തൊഴിലിന് ഉൗന്നൽ നൽകിയുള്ള പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കണം. നാട്ടിൽ തന്നെ തൊഴിലവസരങ്ങളും അതിനുള്ള അന്തരീക്ഷവും ഒരുക്കണം.
∙ നന്ദന സജീവ്,
ബിഎ ഇംഗ്ലിഷ്
തൃശൂർ കേരളവർമ കോളജ്
ചെറുപ്പക്കാർ പഠിക്കാനും ജോലിക്കുമായി വിദേശത്തേക്കു കൂടുതലായി പോകുന്നു. അതിൽ മാറ്റമുണ്ടാകണം. നാട്ടിൽ ജോലി ചെയ്യാനും പഠിക്കാനും കൂടുതൽ അവസരങ്ങളും അതിനുള്ള ആനുകൂല്യങ്ങളും ഉണ്ടാകണം. സംവരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ജോലി ലഭിക്കുന്നവരുണ്ട്. എന്നാൽ അതു മാറ്റി വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ ജോലി എന്ന വ്യവസ്ഥ ആക്കണം.
∙ എം.എസ്. അഭിമന്യു,
ബിഎസ്‌സി അഗ്രികൾചർ
മണ്ണുത്തി വെള്ളാനിക്കര
കാർഷിക കോളജ്
സൗഹൃദങ്ങൾ തകരാതെ മുന്നോട്ടു പോകുന്നതിനുള്ള സാഹചര്യം രാജ്യത്തുണ്ടാകണം. എല്ലാവരെയും തുല്യരാക്കുന്ന അവസരമാണ് തിരഞ്ഞെടുപ്പുകൾ. എല്ലാ മേഖലയിലുമുള്ള വിവേചനങ്ങളെ പൂർണമായും ഒഴിവാക്കുന്നതിനുള്ള മാർഗം കണ്ടെത്താൻ വോട്ട് വിനിയോഗിക്കണം. ഇന്ത്യയിൽ നല്ല മാറ്റം കൊണ്ടുവരുന്നതിന് ഈ തിരഞ്ഞെടുപ്പ് അവസരമാക്കണം. ഇതിനായി എല്ലാ യുവാക്കളും പ്രതിജ്ഞാബദ്ധരാകണം.
∙ ഇസത്ത് ജെബിൻ,
ചെയർപഴ്സൻ
തൃശൂർ വിമല കോളജ്
വളർന്നു വരുന്ന തലമുറയ്ക്ക് ഏറ്റവും അത്യാവശ്യം പഠനത്തോടൊപ്പം ജോലിയാണ്. അതവരുടെ നൈപുണ്യ വികസനത്തെ സഹായിക്കും. എല്ലാ വിഷയത്തിലും ഇന്റേൺഷിപ്പുകൾ നിലവിൽ വരികയാണെങ്കിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായി മാറുകയും ചെയ്യും. പാഠപുസ്തകങ്ങളിൽ നിയമത്തെക്കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ഉൾപ്പെടുത്തുകയാണെങ്കിൽ പുതുതലമുറ കൂടുതൽ അതിൽ ബോധവാന്മാരാകും.
∙ ആർ.അഭിഷേക് രാജ്,
മെക്കാനിക്കൽ വിദ്യാർഥി
തൃശൂർ ഗവ.എൻജിനീയറിങ് കോളജ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഒട്ടേറെ ടെക് കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുകയാണ്. ഇതിനൊപ്പം തൊഴിലില്ലായ്മയും വർധിക്കുന്നു. എഐ കാലത്തെ തൊഴിലില്ലായ്മയും മറ്റു പ്രശ്നങ്ങളും പരിഹരിക്കാൻ പാർട്ടികൾ എന്തു മാർഗമാണു മുന്നോട്ടുവയ്ക്കുന്നതെന്നു വ്യക്തമാക്കണം. എൻജിനീയറിങ് വിദ്യാർഥികളുടെ ജോലിക്കും ഭാവിക്കും വേണ്ടി എന്താണു ചെയ്യുകയെന്നു വ്യക്തമാക്കണം.