ആയിരത്തോളം സ്‌കൂൾ കുട്ടികൾക്കു കണക്കും ഇംഗ്ലിഷും പഠിപ്പിച്ച് ‘പ്രോജക്‌ട് ദിശ’
ഇൻസൈറ്റ് ഫോർ ഇന്നൊവേഷനും നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) കേരള സെല്ലും ചേർന്നു സംഘടിപ്പിച്ച ‘പ്രോജക്‌ട് ദിശ’ സമാപിച്ചു. പദ്ധതിയുടെ ഭാഗമായി ആയിരത്തോളം സ്‌കൂൾ കുട്ടികൾക്കു ഗണിതത്തിന്റെയും ഇംഗ്ലിഷിന്റെയും അടിസ്ഥാന പാഠങ്ങൾ പഠിക്കാൻ അവസരം ലഭിച്ചു

ഇരിങ്ങാലക്കുട ∙ ഇൻസൈറ്റ് ഫോർ ഇന്നൊവേഷനും നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) കേരള സെല്ലും ചേർന്നു സംഘടിപ്പിച്ച ‘പ്രോജക്‌ട് ദിശ’ സമാപിച്ചു. പദ്ധതിയുടെ ഭാഗമായി ആയിരത്തോളം സ്‌കൂൾ കുട്ടികൾക്കു ഗണിതത്തിന്റെയും ഇംഗ്ലിഷിന്റെയും അടിസ്ഥാന പാഠങ്ങൾ പഠിക്കാൻ അവസരം ലഭിച്ചു. സെന്റ് തെരേസാസ് എറണാകുളം, സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുട, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി കാക്കനാട് എന്നിവിടങ്ങളിലെ പരിശീലനം ലഭിച്ച നാഷനൽ സർവീസ് സ്കീം വോളന്റിയർമാരാണു 5,6 ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈനായി ക്ലാസുകൾ എടുത്തത്. തിരുവനന്തപുരം ആസ്ഥാനമായ വിദ്യാഭ്യാസ സന്നദ്ധ സംഘടന ‘ഇൻസൈറ്റ് ഫോർ ഇന്നൊവേഷൻ’ വോളണ്ടിയർമാർക്ക് പരിശീലനം നൽകി.
മികച്ച വോളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വിതരണം ചെയ്‌തു. സെന്റ് തെരേസാസ് കോളജ് ഗോൾഡൻ ലെവൽ അവാർഡ് കരസ്ഥമാക്കി. നജാ ഫാത്തിമ, സാക്ഷി രാജ് പുരോഹിത് എന്നിവരാണു മികച്ച കോഓർഡിനേറ്റർമാർക്കുള്ള അവാർഡിന് അർഹരായത്. ചടങ്ങിൽ സ്റ്റേറ്റ് എൻഎസ്എസ് ഓഫിസർ ആർ എൻ അൻസർ , യു എസ് ടി സി എസ് ആർ അംബാസഡർ സോഫി ജാനറ്റ്, സെന്റ് തെരേസാസ് പ്രിൻസിപ്പൽ ഡോ: അൽഫോൻസാ വിജയ, ഇൻസൈറ്റ് ഫോർ ഇന്നൊവേഷൻ ടീം, ഇരിങ്ങാലക്കുട ഗേൾസ് എച്ച് എസ് എസ് പ്രിൻസിപ്പൽ ബിന്ദു, ഹെഡ്മിസ്ട്രസ് സുഷ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ധന്യ, പി ടി എ പ്രസിഡന്റ് അനിൽകുമാർ, എസ് എം സി ചെയർമാൻ റാൽഫി തുടങ്ങിയവർ പങ്കെടുത്തു.