Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴിമല വഴി നേവിയിലേക്ക്

ezhimala-naval-academy-entrance

നാവികസേനയിൽ പ്ലസ്‌ടു (ബിടെക്) കെഡറ്റ് എൻട്രി സ്‌കീമിൽ പെർമനന്റ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ‍ജെഇഇ മെയിൻ 2018 പരീക്ഷ എഴുതിയ ആൺകുട്ടികൾക്കാണ് അവസരം. 2019 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ പരിശീലനം ആരംഭിക്കും. ‍അപേക്ഷ: ജൂൺ രണ്ടു മുതൽ 21 വരെ. വെബ്സൈറ്റ്: www.joinindiannavy.gov.in

യോഗ്യത: ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് എന്നിവയ്ക്കു മൊത്തം 70 % മാർക്കോടെ ഹയർ സെക്കൻഡറി; പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലിഷിന് 50%.

ശാരീരിക യോഗ്യത: 157 സെമീ ഉയരം, ആനുപാതിക തൂക്കം; ദൂരക്കാഴ്ച– 6/6, 6/9. 6/6, 6/6 (കണ്ണട ഉപയോഗിച്ച്). വർണ്ണാന്ധതയും നിശാന്ധതയും പാടില്ല.

പ്രായം: 16– 19 വയസ്സ് (1999 ജൂലൈ രണ്ടു മുതൽ 2002 ജനുവരി ഒന്നുവരെ ജനിച്ചവർ)

തിരഞ്ഞെടുപ്പ്: ജെഇഇ മെയിൻ റാങ്ക്‌ലിസ്റ്റിൽനിന്നു ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവർക്കു ബെംഗളൂരു/ ഭോപ്പാൽ/കോയമ്പത്തൂര്‍/വിശാഖപട്ടണം/ കൊൽക്കത്ത എന്നിവിടങ്ങളിലായി എസ്‌എസ്‌ബി ഇന്റർവ്യൂ.

പരിശീലനം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ നാലു വർഷ ബിടെക് കോഴ്‌സിൽ (അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് & കമ്യൂണിക്കേഷൻ-എക്സിക്യൂട്ടീവ് ബ്രാഞ്ച്, മെക്കാനിക്കൽ എൻജിനീയറിങ്-എൻജിനീയറിങ് ബ്രാഞ്ച് (നേവൽ ആർക്കിടെക്ട് സ്പെഷലൈസേഷനുൾപ്പെടെ) അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്-ഇലക്ട്രിക്കൽ ബ്രാഞ്ച്) കെഡറ്റായി പ്രവേശനം. കോഴ്സിനു ശേഷം സബ് ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം. 

പ്ലസ്ടു കഴിഞ്ഞ് നേരിട്ട് നേവിയിൽ

സെയിലർ 
നേവിയിൽ  സെയിലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്‌സ് (എസ്‌എസ്‌ആർ) 2019 ഫെബ്രുവരി ബാച്ചിലേക്കു ജൂൺ രണ്ടു മുതൽ അപേക്ഷിക്കാം.

അവസാന തീയതി: ജൂൺ 15‌.

വെബ്‌സൈറ്റ്: www.joinindiannavy.gov.in

യോഗ്യത: മാത്‌സും ഫിസിക്‌സും പഠിച്ച് ഹയർ സെക്കൻഡറി /തത്തുല്യം. കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിലൊന്നും പഠിച്ചിരിക്കണം

പ്രായം: 16– 20 വയസ്സ് (1998 ഫെബ്രുവരി ഒന്നുമുതൽ 2002 ജനുവരി 31 വരെ ജനിച്ചവർ)

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ 15 വർഷത്തേക്കു പ്രാഥമിക നിയമനം.

ആർട്ടിഫൈസർ അപ്രന്റിസ്
നാവികസേനയിൽ സെയിലർ ആർട്ടിഫൈസർ അപ്രന്റിസ് തസ്തികയിലേക്ക് പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. 2019 ഫെബ്രുവരിയിൽ കോഴ്‌സ് ആരംഭിക്കും. ജൂൺ രണ്ടു മുതൽ ഒാൺലൈനായി അപേക്ഷിക്കാം.

അവസാന തീയതി: ജൂൺ 15.

വെബ്‌സൈറ്റ്: www.joinindiannavy.gov.in

യോഗ്യത: 60% മാർക്കോടെ മാത്‌സും ഫിസിക്‌സും പഠിച്ച് പ്ലസ്‌ടു. കെമിസ്‌ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിലൊന്നും പഠിച്ചിരിക്കണം.

പ്രായം: 16– 20 വയസ്സ് (1999 ഫെബ്രുവരി ഒന്നുമുതൽ 2002 ജനുവരി 31 വരെ ജനിച്ചവർ).

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിൽ. വിജയകരമായി പരിശീലനം പൂർത്തിയാക്കിയാൽ 20 വർഷത്തേക്കു പ്രാഥമിക നിയമനം.

എസ്എസ്ബി ഇന്റർവ്യൂ
ജൂലൈ-ഒക്ടോബറിൽ കാലയളവിലുള്ള എസ്എസ്ബി ഇന്റർവ്യൂവിനു രണ്ടു ഘട്ടങ്ങൾ:

∙ ആദ്യ ഘട്ടം: ഇന്റലിജൻസ് ടെസ്‌റ്റ്, പിക്‌ചർ പെർസപ്‌ഷൻ ടെസ്‌റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ
∙ രണ്ടാം ഘട്ടം: സൈക്കോളജിക്കൽ ടെസ്‌റ്റിങ്, ഗ്രൂപ്പ് ടെസ്‌റ്റിങ്, ഇന്റർവ്യൂ. തുടർന്ന്  വൈദ്യപരിശോധന. 

ശാരീരികക്ഷമതാ പരീക്ഷ
1. ഏഴു മിനിട്ടിൽ 1.6 കിമീ ഓട്ടം
2. ഇരുപതു സ്‌ക്വാറ്റ് അപ്‌സ്
3. പത്തു പുഷ് അപ്സ്

തൊഴിൽവീഥീ ആറു മാസത്തേയ്ക്ക് ഇപ്പോൾ 290 രൂപ മാത്രം. ഇവിടെ ക്ലിക്ക് ചെയ്യുക