റിസർവ് ബാങ്കിൽ 166 ഒഴിവ്

ബാങ്കിങ് രംഗത്തു റിസർവ് ബാങ്കിലെ ജോലിക്കു ഗ്ലാമർ കൂടുതലുണ്ട്. 166 ഗ്രേഡ് ബി ഓഫിസർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓഫിസർ (ജനറൽ)  തസ്തികയിൽ മാത്രം 127 ഒഴിവുകളുണ്ട്. 

ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് പോളിസി റിസർച്ചിൽ (ഡിഇപിആർ) 22, ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റിൽ (ഡിഎസ്ഐഎം) 17 വീതം ഒഴിവുകളുണ്ട്.

വെബ്സൈറ്റ്: www.rbi.org.in
അപേക്ഷ: ജൂലൈ 23 വരെ

യോഗ്യത: ഓഫിസർ ഗ്രേഡ് ബി– ജനറൽ: 60% മാർക്കോടെ ബിരുദം. 10, 12 ക്ലാസുകളിലും 60 % മാർക്ക് വേണം. പട്ടികവിഭാഗത്തിനും ഭിന്നശേഷിക്കാർക്കും  50%. മറ്റു രണ്ടു വിഭാഗങ്ങളിലെയും യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ. 

തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിൻ പരീക്ഷകളും ഇന്റർവ്യൂവും വഴിപ്രിലിമിനറി പരീക്ഷ: ഓഗസ്റ്റ് 16 മെയിൻ പരീക്ഷ: സെപ്റ്റംബർ ഏഴ്

പരീക്ഷാഘടന
രണ്ടു മണിക്കൂർ പ്രിലിമിനറി പരീക്ഷയിൽ 200 ചോദ്യങ്ങൾക്ക് 200 മാർക്ക്. ജനറൽ അവെയർനെസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ്, റീസണിങ് എന്നിവയുണ്ടാകും. മെയിൻ പരീക്ഷയ്ക്ക് ഒന്നര മണിക്കൂർ വീതമുള്ള മൂന്നു ഭാഗങ്ങളുണ്ട്. ഇക്കണോമിക്സ് ആൻഡ് സോഷ്യൽ ഇഷ്യൂസ് (ഒബ്ജെക്ടീവ്), ഇംഗ്ലിഷ് (ഡിസ്ക്രിപ്റ്റീവ്), ഫിനാൻസ് ആൻഡ് മാനേജ്മെന്റ് (ഒബ്‌ജെക്ടീവ്) സെക്‌ഷനുകളാണുള്ളത്. മൂന്നിനും 100 മാർക്ക് വീതം. ഇന്റർവ്യൂവിന് 50 മാർക്ക്. പ്രിലിമിനറി, മെയിൻ പരീക്ഷകളിലെ ഓരോ ഭാഗത്തിനും നിശ്ചിത കട്ട്ഓഫ് മാർക്കുണ്ട്.