Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംബിഎ പഠിക്കാം, മികവിന്റെ രാജഗിരിയിൽ

rajagiri-centre-for-business-studies

ബിസിനസ് മാനേജ്മെന്റ് രംഗത്ത് മികച്ച കരിയർ എങ്ങനെ നേടാം? ബിരുദം കഴിഞ്ഞ് മാനേജ്മെന്റ് രംഗത്ത് ഉപരിപഠനത്തിനു തയാറാകുന്ന വിദ്യാർഥിയുടെയും മാതാപിതാക്കളുടെയും മനസ്സിലേക്ക് ആദ്യമെത്തുന്ന ചോദ്യമിതാവും. ആകർഷകമായ തൊഴിൽ സാഹചര്യവും ഉയർന്ന ശമ്പളവും സ്വപ്നം കണ്ട് മനേജ്മെന്റ് പഠനം തിരഞ്ഞെടുന്നവരിൽ പലർക്കും കരിയറിൽ കാലിടറുന്നത് നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമാണ്. അതുകൊണ്ടുതന്നെ ബിസിനസ് സ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കണം. രാജ്യാന്തര നിലവാരമുള്ള പാഠ്യപദ്ധതിയും മാനേജ്മെന്റ് അസോസിയേഷനുകളുടെ അംഗീകാരവും മികച്ച പ്ലേസ്മെന്റുമുള്ള ബിസിനസ് സ്കൂൾ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

rajagiri

എന്തുകൊണ്ട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ്?
രാജ്യാന്തര നിലവാരത്തിലുള്ള പാഠ്യപദ്ധതിയും മികവുറ്റ അധ്യാപരുമാണ് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിനെ വ്യത്യസ്തമാക്കുന്നത്. തൃക്കാക്കര രാജഗിരി വാലിയിൽ നൂറേക്കറിൽ പരന്നു കിടക്കുന്ന ക്യാംപസ് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ളതാണ്. രാജ്യത്തെ മികച്ച ബിസിനസ് സ്കൂളുകളുടെ റാങ്കിങ് കണക്കാക്കുന്ന കേന്ദ്ര സർക്കാരിന്റെ എൻഐആർഎഫ് പട്ടികയിൽ രാജഗിരി ബിസിനസ് സ്കൂളിനു 37 -ാം റാങ്കാണ്. എൻബിഎ, എസിബിഎസ്പി അംഗീകാരങ്ങളുള്ള എംബിഎ, എംഎച്ച്ആർഎം പ്രോഗ്രാമുകളും എഐസിടിഇ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് അംഗീകാരവുമുള്ള പിജിഡിഎം കോഴ്സുമാണ് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിലുള്ളത്. പ്രമുഖ വിദ്യാഭ്യാസ, ബിസിനസ് പ്രസിദ്ധീകരണങ്ങളുടെ സർവേകളിൽ രാജഗിരി ബിസിനസ് സ്കൂളിനു മികച്ച റാങ്കിങ്ങാണ് ഉള്ളത്. രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിനു 28 വിദേശ രാജ്യത്തെ സർവകലാശാലകളുമായി സഹകരണമുള്ളതിനാൽ‍ മുപ്പതിലേറെ വിദേശ വിദ്യാർഥികൾ ഇൗ വർഷം വിവിധ കോഴ്സുകളിൽ പ്രവേശനം നേടി. ‘‘മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സാന്നിധ്യവും വിദേശ വിദ്യാർഥികൾക്കു നൽകുന്ന പിന്തുണയും പ്രോത്സാഹനവും കൊച്ചിയെ ഒരു വിദ്യാഭ്യാസ ഹബായി മാറ്റും. ഇവിടെ നിലവിൽ വിദേശവിദ്യാർഥികൾ ഒട്ടേറെയുണ്ട്. രാജഗിരി അക്കാദമിക് പ്രവർത്തനങ്ങളും സിലബസും കൂടുതൽ മെച്ചപ്പെടുത്തുമ്പോൾ കൊച്ചിയും കേരളമാകെയും അതിനൊപ്പിച്ചു ഇവിടുത്തെ വാർത്താവിനിമയ, ഗതാഗത, സുരക്ഷ സംവിധാനങ്ങൾ പ്രത്യേകിച്ചും സ്ത്രീ സുരക്ഷ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുകയും വിനോദ സഞ്ചാരവൽക്കരണ പ്രയത്നങ്ങളെ അതീവ ഗൗരവത്തോടെ കാണുകയും ചെയ്താൽ ഇവിടേയ്ക്ക് വിദേശ വിദ്യാർത്ഥികളുടെ പ്രവാഹം പൂർവാധികം ഉണ്ടാവുമെന്ന്’’- രാജഗിരി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളി പറയുന്നു.

campus

പാഠ്യപദ്ധതിയിലെ രാജഗിരി '4' മാതൃക
അനുദിനം മാറുന്ന, മൽസരം നിറഞ്ഞ കോർപറേറ്റ് ലോകത്തെ ഏതു വെല്ലുവിളിയും നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പാഠ്യപദ്ധതിയാണ് രാജഗിരി ഇമ്മേഴ്സീവ് ലേണീങ് മെത്തഡോളജി. കൺസെപ്ച്വൽ ലേണിങ് (Conceptual Learning), എക്സ്പീരിയൻഷ്യൽ എൻഗേജ്മെന്റ് (Experiential Engagement)), എക്സിക്യൂട്ടീവ് മോഡലിങ് (Executive Modelling), കോർപ്പറേറ്റ് കോംപറ്റൻസി (Corporate Competency) എന്നീ നാലു പഠന മാർഗങ്ങളാണ് ഇതിലുള്ളത്. റൂറൽ സെൻസിറ്റൈസേഷൻ (Rural Sensitization) ക്യാംപ്, ലൈവ് ഫീൽഡ് പ്രോജക്ടുകൾ എന്നിവ വിദ്യാർഥികൾക്ക് സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാനും സാമൂഹിക വിഷയങ്ങളിലും പ്രശ്നങ്ങളിലും അവബോധം നൽകാനും ഉപകരിക്കുന്നു.

RNBQ

മികവിനുള്ള അംഗീകാരം
രാജ്യത്തെ ബിസിനസ് സ്കൂളുകളുടെ നിലവാരം കണക്കാക്കുന്ന വിവിധ റാങ്കിങ്ങുകളിൽ പ്ലേസ്മെന്റ് പെർഫോമെൻസ്, ലേണിങ് എൻവയൺമെന്റ്, ഇൻഡസ്ട്രി ഇന്റർഫേസ്, ഇൻഫ്രാസ്ട്രക്ചർ, ഫ്യൂച്ചർ ഓറിയന്റേഷൻ ഓഫ് സ്റ്റുഡൻസ് എന്നീ മേഖലകളിൽ രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിനു പ്രമുഖ സ്ഥാനമാണുള്ളത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന് 'എ പ്ലസ്' ആണ് നൽകിയിരിക്കുന്നത്. പാഠ്യപദ്ധതിയിലെ മികവും പിഴവില്ലാത്ത പരീശീലവും സമന്വയിപ്പിച്ചാണ് മികച്ച ബിസിനസ് മാനേജർമാരായി ഓരോ വിദ്യാർഥിയെയും രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് രൂപപ്പെടുത്തുന്നത്.അതുകൊണ്ടാണ് രാജ്യത്തെ മികച്ച ബ്രാൻഡുകളും കോർപറേറ്റ് സ്ഥാപനങ്ങളും ക്യാംപസ് റിക്രൂട്ട്മെന്റിനായി ഇവിടെ എത്തുന്നതും മികച്ച ശമ്പളമുള്ള ജോലി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതും.

RNBQ1

തിളക്കമുള്ള പൈതൃകം, സാമൂഹിക പ്രതിബദ്ധതയോടെയുള്ള ദീർഘ വീക്ഷണം
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ വൈദികനും വിദ്യാഭ്യാസ ചിന്തകനുമായ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ പാത പിന്തുടർന്നുകൊണ്ട് കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാകുലേറ്റ് (സിഎംഐ) സഭയുടെ നിയന്ത്രണത്തിലാണ് രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻസ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് തനതായ സംഭാവന നൽകാൻ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സിഎംഐ പ്രസ്ഥാനത്തിനു സാധിച്ചിട്ടുണ്ട്. 2500 - ലേറെ അംഗങ്ങളിലൂടെ ഇന്ത്യ, ഫിലിപ്പൈൻസ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രീ–പ്രൈമറി മുതൽ പോസ്റ്റ് ഡോക്ടറൽ കോഴ്സുകൾ വരെ നടത്തുന്ന 600 വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സാമൂഹിക - വിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമാണ്. വിദ്യാർഥികളുടെ വ്യക്തിത്വ വികാസം, സമർഥരായ വിദ്യാർഥികളെ വാർത്തെടുക്കുക, അവരിൽ മത്സരബുദ്ധി വളർത്തുക, ഒപ്പം ലോകത്താകമാനമുള്ള വിദ്യാർഥികളെ മാനുഷിക മൂല്യങ്ങൾ പഠിപ്പിക്കുക എന്നിവയാണ് സിഎംഐ കൂട്ടായ്മയുടെ ലക്ഷ്യങ്ങൾ.

rajagiri2

ട്വന്റി20 ലോകകപ്പ് മുതൽ ഇൻകുബേഷൻ സെന്റർ വരെ
രാജ്യാന്തര നിലവാരമുള്ള പാഠ്യപദ്ധതിയിലൂടെ സമർഥരായ മാനേജർമാരെ രൂപപ്പെടുത്തുന്നതിനപ്പുറം പാഠ്യേതര വിഷയങ്ങളിലും രാജഗിരി സെന്റർ ഫോർ ബിസിനസ് സജീവമാണ്. കാഴ്ചയ്ക്കു വെല്ലുവിളി നേരിടുന്നവരുടെ രണ്ടാമതു ട്വന്റി 20 ലോകകപ്പിലെ രണ്ടു മത്സരങ്ങൾക്ക് കാക്കനാട് രാജഗിരി സ്റ്റേഡിയം വേദിയായി. മുൻ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുവാൻ തിരഞ്ഞെടുത്തതും ഇതേ സ്റ്റേഡിയങ്ങൾ തന്നെ. പല ദേശീയ അന്തർദേശീയ കായിക മത്സരങ്ങൾക്കും രാജഗിരിയുടെ ഗ്രൗണ്ടിനെ മെരുക്കിയെടുക്കുന്നത് മറ്റാരുമല്ല കേരളാ ക്രിക്കറ്റ് അസോസിയേഷനാണ്. ഗവേഷണത്തിലും പരിശീലനത്തിലും പരസ്പര സഹകരണം ലക്ഷ്യമിട്ടു രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡും ധാരണാപത്രം ഒപ്പുവച്ചു. വിദ്യാർഥികൾക്കു പരിശീലനവും ഗവേഷണ സൗകര്യവും ഉറപ്പാക്കുകയാണു ലക്ഷ്യം. വൻകിട നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾഡ് (സിഎൻസി) മെഷിനറികളിൽ ഉൾപ്പെടെ വിദ്യാർഥികൾക്കു പരിശീലനം ലഭിക്കും.

rajagiri3

Admission 2017: Apply Now >>

കെഎസ്‌ഐഡിസിയുടെ സഹകരണത്തോടെ കാക്കനാട് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ ബിസിനസ് ഇൻകുബേഷൻ സെന്റർ പ്രവർത്തിക്കുന്നു. വിദ്യാർഥി സംരംഭകരുടെ നൂതനാശയങ്ങൾക്കു വേണ്ട പ്രോൽസാഹനം നൽകുന്നതിനായി കോളജുകളും സർവകലാശാലകളുമായി ചേർന്ന് കെഎസ്‌ഐഡിസി നടപ്പാക്കുന്ന പദ്ധതിയാണ് ഇൻകുബേഷൻ സെന്ററുകൾ. രാജഗിരി കോളജിൽ 1300 ചതുരശ്ര അടി സ്ഥലത്തു സ്ഥിതി ചെയ്യുന്ന രാജഗിരിയുടെ ഇൻക്യൂബേഷൻ സെന്റർ മുൻ വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്യുകയും അവിടെ വിദ്യാർഥികൾ കമ്പനികൾ സ്ഥാപിച്ചു വിജയകരമായി നടത്തിക്കൊണ്ടു പോരുകയും ചെയ്യുന്നു. നിലവിലുള്ള ബാച്ചിലെ കുട്ടികൾക്ക് നൂതനാശയങ്ങളെ പറ്റി അധ്യാപകരുമായും വിദഗ്ധരുമായും ചർച്ച ചെയ്യുവാനുള്ള പ്രത്യേക സ്ഥലവും പിന്നീട് അവർക്കു കമ്പനികൾ സ്ഥാപിക്കാനുള്ള സ്ഥല സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. ചുറുചുറുക്കോടുകൂടി തങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും അവതരിപ്പിക്കുവാനും അവയെ വിജയിപ്പിക്കുവാനും വ്യവസായികളും വ്യാവസായിക മുൻ പരിചയമുള്ള അധ്യാപക വിദഗ്ധ സംഘവും അഹോരാത്രം പണിയെടുക്കുന്ന രാജഗിരിയിൽ മാനേജ്‌മന്റ് രംഗത്തെ അതികായകർ പിറക്കുമെന്നതിൽ സംശയമില്ല.

Your Rating: