Activate your premium subscription today
ധീരുബായ് അംബാനിയുടെ 92–ാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ അണ്ടർ ഗ്രാജുവേറ്റ് സ്കോളര്‍ഷിപ്പുകളുടെ 2024-25 വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചു. ദേശീയതലത്തിൽ ലഭിച്ച 10,00,000 അപേക്ഷകളില്‍ നിന്നും 5,000 വിദ്യാർഥികളെയാണ് സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ദിവസവും ബസിലും ട്രെയിനിലും ഇടിച്ചുകയറി നിൽക്കാൻ ഒരിടം കണ്ടെത്താൻ പാടുപെടുന്നവർക്കൊരു സന്തോഷവാർത്ത. സ്ഥിരമായി ഈ പരാക്രമം കാട്ടേണ്ടി വന്നിട്ടുണ്ടെങ്കിൽ അതാണ് നിങ്ങളുടെ 'എക്സ്പീരിയൻസ്'. ഇത് വച്ചു നിങ്ങൾക്കൊരു ജോലി കിട്ടിയേക്കും. ആ ജോലിയാണ് ട്രെയിൻ പുഷർ!. കേട്ടിട്ട് ട്രെയിൻ തള്ളുന്ന പണിയാണെന്നു
വിദ്യാർഥികൾക്ക് സുരക്ഷിത പഠനാന്തരീക്ഷവും അധ്യാപകർക്കു മാന്യമായ തൊഴിലും ഉറപ്പാക്കാനായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ജീവനക്കാരുടെയും വിദ്യാർഥികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമാണിത്. 6 തസ്തിക
2024 അവസാനിക്കാറായിരിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങളാണു വന്നത്. ഡിസ്റപ്ടീവ് സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റിലിജൻസ്, ഡേറ്റ സയൻസ,് വെർച്വൽ റിയാലിറ്റി തുടങ്ങിയവയൊക്കെ തൊഴിലിടങ്ങളിലേക്കു കടന്നുവന്നു. വലിയൊരു വിപ്ലവം ഇതുമൂലമുണ്ടായി. തൊഴിൽരംഗത്തു പുതിയ
പലപ്പോഴും ഒരു പ്രശ്നത്തെക്കാള്‍ നിങ്ങളെ സമ്മര്‍ദത്തിലാക്കുന്നത് ആ പ്രശ്നത്തെ ക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകളാകാം. ചിന്തകള്‍ അമിതമാകുകയോ കാടു കയറുകയോ ചെയ്യുമ്പോള്‍ അനാവശ്യമായ ഭീതിയും ഉത്കണ്ഠയുമെല്ലാം ഉണ്ടാകാം. കാടു കയറുന്ന ചിന്തകളെ നിയന്ത്രിക്കാനും സന്തോഷത്തോടെ ജീവിക്കാനുമുള്ള എട്ടു വഴികള്‍
നോക്കി നോക്കി ഇരുന്ന് ഒരു വര്‍ഷമങ്ങ് അവസാനിക്കാറായി. പോയ വര്‍ഷത്തിന്റെ കണക്കെടുപ്പിനും പുതിയ വര്‍ഷത്തിലേക്കായുള്ള ആസൂത്രണത്തിനുമൊക്കെയുള്ള സമയമാണിത്. 2024 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇനി പറയുന്ന എട്ടു കാര്യങ്ങള്‍ ജീവിതവിജയത്തിനായി നിങ്ങള്‍ ചെയ്യേണ്ടതാണെന്ന് സക്സസ് തിയറി.കോ
മോഡേൺ മെഡിസിനിലെ വിവിധതലങ്ങളിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളുടേതിനെക്കാൾ തീരെക്കുറവാണ് ലഭ്യമായ സീറ്റുകൾ. ഇത് ഒരു പരിധിവരെ പരിഹരിക്കാനുളള സംവിധാനമാണ് കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന NBEMS ഏർപ്പെടുത്തിയിട്ടുള്ള പഠനപരിശീലന സൗകര്യങ്ങൾ. – ‘നാഷനൽ ബോർഡ്
സ്വാതന്ത്ര്യത്തിനും അഞ്ചുവർഷം മുൻപ് 1942ൽ സ്ഥാപിതമായ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ഡയറക്ടർ ജനറൽ സ്ഥാനത്ത് ആദ്യമായി ഒരു വനിതയെത്തിയത് 2022ലാണ്; തമിഴ്നാട് അംബാസമുദ്രം സ്വദേശി ഡോ. എൻ.കലൈസെൽവി. നമ്മുടെ അക്കാദമിക-ഗവേഷണ മേഖലകൾ ഇന്നും സ്ത്രീകളെ എത്രത്തോളം ഉൾക്കൊള്ളുന്നു
കുറച്ചുകൂടി നന്നായി ജീവിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. പക്ഷേ, അതിനു വേണ്ടി എന്തു ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. നിങ്ങളുടെ ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ 10 ലളിതമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് ഡിസി ഇക്കണോമിക്സിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പങ്കുവച്ച ഒരു ലേഖനം. 1. ഒരു
ബാങ്ക് അക്കൗണ്ട് ഉള്ളവരാണു നമ്മിൽ ഭൂരിഭാഗവും. അക്കൗണ്ടിലെ പണം ഉപയോഗിച്ചു നമ്മൾ പലതും വാങ്ങുന്നു. സമാന രീതിയിലാണ് പഠനരംഗത്ത് അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിന്റെ (എബിസി) പ്രവർത്തനം. നമ്മൾ ഒരു കോഴ്സിന്റെ ഭാഗമായി പഠിച്ചെടുക്കുന്ന ക്രെഡിറ്റുകൾ നമ്മുടെ എബിസി അക്കൗണ്ടിൽ ഉൾപ്പെടുത്തുന്നു. ഭാവിയിൽ മറ്റു
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയെന്ന ഗ്രാമത്തിലെ തെക്കെ വാഴവളപ്പ് എന്ന വീട്ടിൽ 1964 ജൂൺ 27 ന് ആണു ഞാൻ ജനിച്ചത്. അമ്മ ലക്ഷ്മിയുടെ വീടായിരുന്നു അത്. അച്ഛൻ പൈതൽ തുണിക്കച്ചവടക്കാരനായിരുന്നു. കോഴിക്കോട്ടു പോയി തുണി വാങ്ങിക്കൊണ്ടു വന്നു വിൽക്കും. സ്വന്തമായി ഒന്നു രണ്ടു തറികൾ വാങ്ങി,
ഇന്നത്തെക്കാലത്ത് അന്റാർട്ടിക്കയിലേക്കു പോകുന്നത് അത്ര സങ്കീർണമായ കാര്യമല്ല. എന്നാൽ ഒരുകാലത്ത് അങ്ങനെയല്ലായിരുന്നു. അന്റാർട്ടിക് പര്യവേക്ഷണത്തിന്റെ സുവർണകാലം അഥവാ ഹീറോയിക് ഏജ് ഓഫ് അന്റാർട്ടിക് എക്സ്പഡീഷൻ ലോകചരിത്രത്തിന്റെ, വിശിഷ്യാ യൂറോപ്യൻ ചരിത്രത്തിന്റെ ഭാഗമാണ്. അന്ന് അന്റാർട്ടിക്കയിൽ
Q ബുക്ക് പബ്ലിഷിങ്ങുമായി ബന്ധപ്പെട്ട പഠനസൗകര്യങ്ങൾ എവിടെയെല്ലാമുണ്ട് ? തൊഴിൽസാധ്യതയെങ്ങനെ ?– മജേഷ് A അനുയോജ്യമായ വിഷയങ്ങൾ കണ്ടെത്തുക, എഴുത്തുകാരെ തിരഞ്ഞെടുക്കുക, മികച്ച രീതിയിൽ പുസ്തകം രൂപകൽപന ചെയ്യുക, അവ ആകർഷകമായി അച്ചടിച്ചു വിതരണം ചെയ്യുക എന്നിവയെല്ലാം പുസ്തകപ്രസാധനരംഗത്തു ശ്രദ്ധിക്കേണ്ട
നമ്മുടെ നാട്ടിലെ ഔദ്യോഗിക യോഗങ്ങള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്. കൂട്ടത്തിലെ മുഖ്യ വ്യക്തിയാകും ആദ്യം സംസാരിച്ചു തുടങ്ങുക, അല്ലെങ്കില്‍ കൂട്ടത്തിലെ ഏറ്റവും സീനിയര്‍. അതിപ്പോ ക്ലബ് യോഗമായാലും കമ്പനിയുടെ ഔദ്യോഗിക യോഗമായാലും ഇതൊരു കീഴ്വഴക്കമായി തുടരുന്നു. എന്നാല്‍, ഒാഫിസ് മീറ്റിങ്ങുകള്‍ കൂടുതല്‍
ന്യൂസീലൻഡിലേക്കു നടക്കുന്ന അനധികൃത നഴ്സിങ് റിക്രൂട്മെന്റിൽ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. കോംപിറ്റെൻസി അസസ്മെന്റ് പ്രോഗ്രാമിനും (CAP), നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനുമായി കേരളത്തിൽ നിന്നുള്ള നഴ്സിങ് പ്രഫഷനലുകൾ വിസിറ്റിങ് വീസയിൽ അനധികൃതമായി ന്യൂസീലൻഡിലെത്തുന്നതു ശ്രദ്ധയിൽ പെട്ടതിനെ
തൊഴിലന്വേഷകര്‍ക്കായുള്ള വെബ്സൈറ്റുകളില്‍ കാണുന്ന അനുയോജ്യമായ കമ്പനികളിലേക്കെല്ലാം റെസ്യൂമേ മുറയ്ക്ക് അയയ്ക്കുന്നുണ്ട്. പക്ഷേ, എവിടെനിന്നും ഒരു പ്രതികരണവും ലഭിക്കുന്നില്ല. നിങ്ങളുടെ യോഗ്യത പോരാഞ്ഞിട്ടോ നിങ്ങളെ പണിക്ക് കൊള്ളാഞ്ഞിട്ടോ ആകില്ല ഈ തണുത്ത പ്രതികരണം. വില്ലന്‍ ചിലപ്പോള്‍ ഇവിടെ നിങ്ങളുടെ
ബാലപംക്തിയിലൂടെയാണ് എന്റെ വായനയുടെ തുടക്കം. അച്ഛന്റെ കസിനായ സാവിയോപ്പോളാണ് എനിക്കു കഥകളും കവിതകളും വായിച്ചു തന്നിരുന്നത്. എനിക്കു നാല് ചെറിയച്ഛന്‍മാരാണ്. അഗ്നിത്രാത്തന്‍, പരമേശ്വരന്, നാരായണൻ, കൃഷ്ണന്. സാഹിത്യവും അക്ഷരവുമായി ബന്ധപ്പെട്ട് ഞാനിന്നെന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം ഇവരാണ്.
കൂടുതൽ സമയം ജോലി, ശമ്പളമില്ലാജോലി ! രണ്ടിനെയും മഹത്വവത്കരിക്കുന്ന പ്രതികരണങ്ങൾ നാം തുടർച്ചയായി കേൾക്കുന്നു. ആദ്യം കേൾക്കുമ്പോൾ, ‘ആഹാ ഗംഭീരം’ എന്നു തോന്നാം. എന്നാൽ യാഥാർഥ്യവുമായി ചേർന്നുപോകാത്ത ആശയങ്ങളാണിവയെന്നു പിന്നീട് ബോധ്യമാകും. ∙ ഇന്ത്യയിലെ ചെറുപ്പക്കാർ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന
കേരളത്തിലെ സസ്യങ്ങളെക്കുറിച്ച് 1678ൽ പ്രസിദ്ധീകരിച്ചതും നഷ്ടപ്പെട്ടുപോയെന്നു കരുതിയതുമായ 12 വോള്യം ഗ്രന്ഥം Hortus Indicus Malabaricus ഇന്ന് ആർക്കും ലോകത്തെവിടെയിരുന്നും സൗജന്യമായി ഡിജിറ്റൽ രൂപത്തിൽ വായിക്കാം (https://www.biodiversity library. org/item/14375). അതാണ് ഇന്റർനെറ്റ് കൊണ്ടുവന്ന മാറ്റം.
ചങ്ങനാശേരിയിലെ ധനിക കുടുംബത്തിലാണു ഞാന്‍ ജനിച്ചത്. എന്റെ അച്ഛനൊരു വ്യാപാരിയായിരുന്നു. എന്റെ ജീവിതത്തിലെ വഴിവിളക്കുകളില്‍ പ്രധാനിയാണ് എന്റെ മൂത്ത സഹോദരി ഹാരിഫാ ബീവിയുടെ ഭര്‍ത്താവ് ടി.എ.ജാഫര്‍കുട്ടി. കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം കായംകുളം മുനിസിപ്പല്‍ ചെയര്‍മാനായി ഏതാനും വര്‍ഷം
‘ഗുഞ്ജൻ സക്സേന: ദ് കാർഗിൽ ഗേൾ’ എന്ന ബോളിവുഡ് ചിത്രം (2020) ഓർമയില്ലേ ? ജാൻവി കപൂർ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായി അഭിനയിച്ച ചിത്രം. ഗുഞ്ജനെപ്പോലെ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ അവസരം. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലായി 336 ഒഴിവിലേക്ക് ഡിസംബർ
കടന്നലിനെ കാണുമ്പോൾ രണ്ട് ഓപ്ഷനാണുള്ളത്. ഒന്ന്, നമ്മളെല്ലാം ചെയ്യുന്നതുപോലെ ‘എന്റമ്മോ’ എന്നു നിലവിളിച്ച് സ്ഥലംവിടുക. രണ്ട്, ഫെമിയെപ്പോലെ ‘എന്റമോളജി’ പഠിച്ച് ആ പേടിയെ പറപറപ്പിക്കുക! 1.75 കോടി രൂപയുടെ സ്കോളർഷിപ്പോടെ ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ (യുസിഎൽ) പ്രാണിപഠനശാസ്ത്രത്തിൽ (എന്റമോളജി) 4 വർഷത്തെ
‘എനിക്കാണ് ഈ കമ്പനിയെപ്പറ്റിയും ഇവിടുത്തെ ജോലിയെപ്പറ്റിയും എല്ലാമറിയുന്നത്. ഈ ജോലി ഇങ്ങനെയല്ല ചെയ്യേണ്ടത്, ഞാന്‍ പറഞ്ഞുതരാം. നിങ്ങളെക്കാള്‍ ഈ കമ്പനിയില്‍ പത്തോണം കൂടുതല്‍ ഉണ്ടവനാ ഈ ഞാന്‍. ഇന്നലെ വന്ന നിങ്ങള്‍ക്കാണോ എെന്നക്കാള്‍ കൂടുതല്‍ അറിയുന്നത്? ഇത് ഇങ്ങനെ ചെയ്താല്‍ ശരിയാകുമെന്ന് എനിക്കു
വലിയ ലക്ഷ്യങ്ങളുമായി പ്രഫഷണല്‍ ജീവിതം ആരംഭിച്ചിട്ട് എവിടെയോ വച്ച് അതെല്ലാം നഷ്ടമായി എങ്ങോ പോയി നില്‍ക്കുന്നവരെ കണ്ടിട്ടില്ലേ. ലക്ഷ്യം വച്ചതൊന്നും നേടാനാകാതെ ഒഴുക്കിനൊത്ത് വേറെ എങ്ങോട്ടൊക്കെയോ നീങ്ങി പോകുന്നവര്‍. ജോലിയില്‍ സംതൃപ്തിയില്ലായ്മ, നിരാശ, നഷ്ടബോധം എന്നിവയെല്ലാം ഇത്തരക്കാരെ വേട്ടയാടും.
കോക്കകോള ഇന്ത്യ, കേപ്ജമിനി, ഫോഡ് മോട്ടോർ, ഏജിസ് കസ്റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസസ്, പിറ്റ്നി ബോവ്സ് ഇന്ത്യ, എബിസി കണ്‍സള്‍റ്റന്റ്സ് എന്നിവയെല്ലാം ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ നല്കുന്ന ചില സ്ഥാപനങ്ങളാണെന്ന് സര്‍വേ. ഇന്ത്യയിലെ മികച്ച സ്ത്രീസൗഹൃദ
ഒന്നാന്തരം പ്രഫഷനൽ സാധ്യതകളുള്ള പാദരക്ഷാ വ്യവസായത്തിൽ ആവശ്യമായ വിദഗ്ധരെ പരിശീലിപ്പിക്കുന്ന ശ്രേഷ്ഠസ്ഥാപനമാണ് കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന എഫ്ഡിഡിഐ. (FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA – 201301, ഫോൺ:
മുൻ ഉത്തരവിലെ ദൂരപരിധി വ്യവസ്ഥ ഒഴിവാക്കികേരളസർക്കാർ ജീവനക്കാർ സായാഹ്ന / പാർട്–ടൈം ഉപരിപഠന കോഴ്സുകളിൽ പങ്കെടുക്കുമ്പോൾ സ്വന്തം സ്ഥാപനത്തിൽനിന്നു പഠനകേന്ദ്രത്തിേലക്കുള്ള ദൂരം 30 കിലോമീറ്റർ കവിയരുതെന്ന നിയന്ത്രണം നീക്കി സർക്കാർ ഉത്തരവായി. (ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഉപദേശ–സി) വകുപ്പിന്റെ 24.09.24ലെ
കോവിഡ് വെറുമൊരു രോഗം മാത്രമായിരുന്നില്ല. ജീവിതത്തിന്റെ സമസ്ത മേഖലകളെയും അതു മാറ്റിമറിച്ചു; പ്രത്യേകിച്ചും തൊഴിൽമേഖലയെ. അങ്ങനെ വന്ന ‘വർക്ക് ഫ്രം ഹോം’, ‘റിമോട്ട് വർക്കിങ്’ ട്രെൻഡുകളുടെ തുടർച്ചയായാണ് പിന്നീട് ‘ഹൈബ്രിഡ് വർക്ക്’ എന്ന ആശയം ശക്തിപ്പെട്ടത്. രണ്ടുദിവസം ഓഫിസിലും 3 ദിവസം വീട്ടിലും; അല്ലെങ്കിൽ
കായികതാരം മൂത്തു കോച്ചാകുന്നതാണു നാം കണ്ടുശീലിച്ചിട്ടുള്ളതെങ്കിലും ഇനി അങ്ങനെയാകണമെന്നില്ല. ചെറുപ്രായത്തിലേ സ്പോർട്സ് കോച്ചിങ് എന്ന കരിയർ ഓപ്ഷൻ തിരഞ്ഞെടുത്ത് ഉപരിപഠനം നടത്തി പ്രഫഷനലായി രംഗത്തിറങ്ങുന്നവരുടെ കാലമാണിനി. കോച്ച് മാത്രമല്ല, മാനേജർ, ഫിറ്റ്നസ് കോച്ച്, അനലിസ്റ്റ് എന്നിങ്ങനെ പലതാണു കരിയർ
ഭാഷാതൽപരരായ വിദ്യാർഥികൾ ലിങ്ഗ്വിസ്റ്റിക്സിനെക്കുറിച്ച് അന്വേഷിക്കാറുണ്ട്. ഇതു സാഹിത്യപഠനമാണോ എന്നും ചോദിക്കാറുണ്ട്. ലിങ്ഗ്വിസ്റ്റിക്സ് എന്നാൽ ഭാഷാശാസ്ത്രം. അതു സാഹിത്യപഠനമല്ല. ഏതെങ്കിലുമൊരു ഭാഷയുടെ, അഥവാ ഭാഷകളുടെ, സവിശേഷതകളെപ്പറ്റി ചിട്ടയൊപ്പിച്ച അന്വേഷണവും പരിശോധനയും ഇതിന്റെ മേഖലയാണ്. ഉച്ചാരണം,
സമയത്തിന് പക്ഷഭേദങ്ങളില്ല. ശതകോടികള്‍ കൊയ്യുന്ന കമ്പനി സിഇഒയ്ക്കും പണിക്കൊന്നും പോകാതെ ഉറങ്ങിയുറങ്ങി ദിവസങ്ങള്‍ തള്ളി നീക്കുന്ന മടിയച്ചാര്‍ക്കുമെല്ലാം ഒരു ദിവസമുള്ളതു 24 മണിക്കൂറാണ്. ഈ മണിക്കൂറുകള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണു മനുഷ്യരെ വ്യത്യസ്തരാക്കുന്നത്. ചിലര്‍ക്കു തങ്ങളുടെ തൊഴില്‍
വിദേശ വാണിജ്യത്തിലും ബിസിനസ് അനലിറ്റിക്സിലും എംബിഎ വിദേശവാണിജ്യ രംഗത്തെ പരിശീലന ഗവേഷണങ്ങൾക്കു പേരുകേട്ട സ്ഥാപനമാണ് ന്യൂഡൽഹി ആസ്ഥാനമായ ഐഐഎഫ്ടി (Indian Institute of Foreign Trade), B-21, Qutab Institutional Area, New Delhi– 110016; ഫോൺ: 09773698083, admission@iift.edu; വെബ്: www.iift.ac.in.
പിഎസ്സി പരീക്ഷകൾക്കു തയാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനപ്രദമായി, മലയാള മനോരമ തൊഴിൽവീഥിക്കൊപ്പം ഇപ്പോൾ പുതിയ 32 പേജ് ബുക്ലെറ്റ് സൗജന്യം. ഇന്നലെ വിപണിയിലെത്തിയ നവംബർ 23 ലക്കത്തോടൊപ്പമാണ് ‘എക്സാം വിന്നർ’ എന്ന സൗജന്യ കൈപ്പുസ്തകം വായനക്കാരിലേക്ക് എത്തിയത്. എസ്സിഇആർടി, എൻസിഇആർടി
പുതുവർഷം ചിലർക്കെങ്കിലും പുതിയ ജോലികളുടേതു കൂടിയാണ്. ചെന്നു കയറുന്ന കമ്പനിയിൽ കുറഞ്ഞ നാളുകൾ കൊണ്ടു ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനു വേണ്ടി ആവേശപൂർവ്വം പല കാര്യങ്ങളിലേക്കും എടുത്തു ചാടുന്നവരും ഉണ്ട്. പക്ഷേ, ചെന്നു കയറിയപ്പോൾ തന്നെ ആളാകാൻ നോക്കുന്നു എന്ന വിമർശനമാണ് ആവേശ്
∙ കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്ററിൽ (ബാർക്) 2 വിശേഷ എംഎസ്സി പ്രോഗ്രാമുകളിലെ (2024–26) പ്രവേശനത്തിന് 25നു രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 2 വർഷം. വെബ്: https://recruit.barc.gov.in. 1. എംഎസ്സി–ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ്
കമ്പനിക്കു നഷ്ടമുണ്ടാകുമ്പോള്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ടെക് ലോകത്തെ കമ്പനികള്‍. എന്നാല്‍ സ്ഥാപനം ലാഭം നേടുമ്പോഴും 13% ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണ് കാലിഫോര്‍ണിയ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനമായ ഫ്രഷ് വര്‍ക്സ്. ഇക്കാര്യത്തില്‍ ഫ്രഷ്
നിങ്ങള്‍ക്ക് നേരിട്ടു പരിചയമില്ലാത്ത ഒരു വ്യക്തിയുമായി ബിസിനസ്, നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ക്കായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് അയയ്ക്കുന്ന ഇ– മെയിലുകളെയാണ് ‘കോള്‍ഡ് ഇ–മെയിലുകള്‍’ എന്ന് പറയുന്നത്. നിങ്ങളെ ആ വ്യക്തിക്കു പരിചയപ്പെടുത്തുന്നതിനായി ഇത്തരം ഇ – മെയിലുകള്‍ ഉപയോഗിക്കുന്നു.
രാജിക്കത്ത് മേലധികാരിയുടെ മുഖത്തേക്കു വലിച്ചെറിയണം. എന്നിട്ടു സുരേഷ് ഗോപി സ്റ്റൈലില്‍ രണ്ടു ഡയലോഗും അടിച്ചു കതകു വലിച്ചടച്ച് ഇറങ്ങിപ്പോരണം. ചെയ്യുന്ന ജോലിയിലും സ്ഥാപനത്തിനും സംതൃപ്തരല്ലാത്തവരില്‍ പലരും പലപ്പോഴും മനസ്സില്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണിത്. എന്നാല്‍ ഒരു സ്ഥാപനത്തില്‍നിന്നു രാജി
‘‘ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. എന്നെപ്പോലെയുള്ളവർക്ക് റിസർവ് ബാങ്ക് പാഠപുസ്തകത്തിൽ മാത്രം പഠിച്ച ലോകമാണ്. ആ സ്ഥിതി മാറണം’’ – ആർബിഐയുടെ റിസർച് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള കാരണം ചോദിച്ചപ്പോൾ കണ്ണൂർ തളിപ്പറമ്പ് ചെമ്പൻതൊട്ടി സ്വദേശി പി.യു.സുഹൈൽ പറഞ്ഞ മറുപടിയാണിത്. ആ മറുപടിയിൽ സത്യസന്ധത
2024 കേരളത്തിൽ നവംബർ പിറവി ആഘോഷിക്കുമ്പോൾ കേരളത്തിന്റെ വിദ്യാഭ്യാസ ഭാവിയെപ്പറ്റി അത് കാലത്തിനൊപ്പം സഞ്ചരിക്കേണ്ട ആവശ്യകതയെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. അതിനെ ചിന്തയോടൊപ്പം പ്രവർത്തിക്കേണ്ടതുണ്ട്. പഴയകാലത്തെ വിദ്യാലയങ്ങൾ ഒരു പഴയകാലത്തെ വിദ്യാലയങ്ങൾ ഒരു പൂജാ വേദിയായിരുന്നു എന്നതിനെ യാതൊരു സംശയവും
ഇത്തവണത്തെ ഫിസിക്സ്, കെമിസ്ട്രി നൊബേൽ പുരസ്കാരങ്ങൾ ശാസ്ത്രരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്തുന്ന സ്വാധീനത്തിനു തെളിവായി. മെഷീൻ ലേണിങ്ങിന്റെ സുപ്രധാന ആൽഗരിതങ്ങൾ വികസിപ്പിച്ച ജെഫ്രി ഹിന്റൻ, ജോൺ ഹോപ്ഫീൽഡ് എന്നിവർക്കാണു ഫിസിക്സ് നൊബേൽ ലഭിച്ചത്. കംപ്യൂട്ടേഷനൽ കെമിസ്ട്രിയിലൂടെ ഒട്ടേറെ
പ്ലസ്ടുവിനു ശേഷം ജർമനിയിൽ സ്റ്റൈപൻഡോടെ സൗജന്യ നഴ്സിങ് പഠനത്തിനും ജോലിക്കും നോർക്ക അവസരം ഒരുക്കുന്നു. ജർമനിയിൽ റജിസ്റ്റേഡ് നഴ്സായി പ്രവർത്തിക്കാനുള്ള തൊഴിലധിഷ്ഠിത പരിശീലനമാണു ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ പ്ലസ്ടുവിന് കുറഞ്ഞത് 60% മാർക്ക് ഉണ്ടാകണം. ജർമൻ ഭാഷയിൽ ബി1, ബി2
കഷ്ടപ്പെട്ട് ജോലി ചെയ്യാറുണ്ട്. പക്ഷേ, പെര്‍ഫോമന്‍സ് റിവ്യൂ വരുമ്പോള്‍ തീരെ സ്കോര്‍ ഇല്ല. പെര്‍ഫോമന്‍സ് സ്കോര്‍ കുറയുന്നതുകൊണ്ട് പ്രമോഷനുമില്ല, ശമ്പളവർധനയുമില്ല. പലരും തൊഴിലിടത്തില്‍ നേരിടുന്ന ഒരു പ്രശ്നമാണിത്. നിങ്ങളുടെ ജോലിയുടെ പ്രൊഡക്ടിവിറ്റി അഥവാ ഉൽപാദനക്ഷമതയുടെ കുറവാണ് ഇവിടെ
ജോലിക്കായുള്ള അഭിമുഖത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നമ്മുടെ പക്കല്‍ ഉത്തരമുണ്ടായെന്നു വരില്ല. പക്ഷേ, എനിക്കറിയാന്‍ പാടില്ല എന്ന് അവയ്ക്ക് ഉത്തരം നല്‍കുന്നത് അഭിമുഖകര്‍ത്താക്കളില്‍ മതിപ്പുണ്ടാക്കില്ല. ജോലി ലഭിച്ച ശേഷം ഒരു ക്ലയന്റ് മീറ്റിങ്ങിനോ ടീം മീറ്റിങ്ങിനോ ചെല്ലുമ്പോഴും ഇക്കാര്യം മനസ്സില്‍
കുട്ടികൾ ഇനി പഠിക്കാൻ മുൻഗണന കൊടുക്കേണ്ടത് എഐയും മാത്സും സ്റ്റാറ്റിസ്റ്റിക്സും ഡേറ്റ സയൻസും. അതിന്റെ കൂടെ കംപ്യൂട്ടർ വിജ്ഞാനവും ആർജിക്കട്ടെ. 5 വർഷത്തിനകം നിർമിത ബുദ്ധി ഓട്ടമേഷൻ മൂലം പ്രോഗ്രാമർമാരുടെ ആവശ്യം തീരെ കുറയുമ്പോൾ ഇതാവും രക്ഷ. കലിഫോർണിയയിലെ ക്ലിയർ വെഞ്ചേഴ്സ് എന്ന വെഞ്ച്വർ ക്യാപ്പിറ്റൽ
പഠനശേഷം മുൻനിര സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യുക ആരുടെയും സ്വപ്നമാണ്. പക്ഷേ, പലർക്കും ഇതു സ്വപ്നമായി തന്നെ അവശേഷിക്കുകയാണു പതിവ്. സ്ഥാപനങ്ങളുടെ നയം, യോഗ്യത, സ്വാധീനം അങ്ങനെ തടസ്സങ്ങൾ പലതായിരിക്കും. എന്നാൽ ഇന്ത്യയിലെ 500 മുൻനിര കമ്പനികളിൽ സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ ജോലിപരിചയം നേടാൻ അവസരം
കോർപറേറ്റ് ജോലികളിൽ വനിതാ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ്–ഇന്ത്യ അലയൻസ് ഫോർ വിമൻസ് ഇക്കണോമിക് എംപവർമെന്റ് എന്ന പുതിയ കൂട്ടായ്മ രൂപംകൊണ്ടിരിക്കുകയാണ്. ഇരുസർക്കാരുകൾക്കു പുറമേ കോർപറേറ്റ് കമ്പനികളും ഇതിന്റെ ഭാഗമാണ്. അലയൻസിന്റെ ആദ്യ യോഗത്തിനായി ഇന്ത്യയിലെത്തിയ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ
പല തരത്തിലുള്ള പ്രശ്നങ്ങളു വെല്ലുവിളികളും നിറഞ്ഞതാണ് തൊഴില്‍ രംഗം. പല സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ട് മുന്നോട്ട് പോയാല്‍ മാത്രമേ കൂടുതല്‍ സ്മാര്‍ട്ട് ആയി ജോലി ചെയ്യാന്‍ സാധിക്കൂ. ചിലപ്പോള്‍ ചില പ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരം കണ്ടെത്തണമെന്ന് അറിയാതെ നാം ആകെ കുഴങ്ങി
കഴിഞ്ഞ മാസം എട്ടിനു തിരുവനന്തപുരം വിമാനത്താവളത്തിൽ സർവീസുകളുടെയും കാർഗോ നീക്കത്തിന്റെയും താളം തെറ്റിച്ച് എയർ ഇന്ത്യ സാറ്റ്സ് കരാർ ജീവനക്കാരുടെ അപ്രതീക്ഷിത സമരം തുടങ്ങിയതോടെ സർവീസുകൾ 30 മിനിറ്റ് മുതൽ രണ്ടര മണിക്കൂർ വരെ വൈകി. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിൽ ഗ്രൗണ്ട് സ്റ്റാഫിന്റെ പങ്കു ചെറുതല്ല.
‘കോഫി എന്നു കേൾക്കുമ്പോൾ എന്റെ മനസിൽ തെളിയുക പലചരക്കു കടയിൽ നിന്നും അമ്മ പത്രകടലാസിൽ പൊതിഞ്ഞു വാങ്ങി കൊണ്ടുവന്നിരുന്ന കാപ്പിപ്പൊടിയാണ്. രാവിലെ അഞ്ച് മണിക്ക് പഠിക്കാനായി ഉറക്കത്തിൽനിന്നു വിളിച്ചുണർത്തുമ്പോൾ അമ്മയുടെ കയ്യിൽ ആവി പറക്കുന്ന കട്ടൻ കാപ്പി കാണും. ദിവസം തുടങ്ങാനുള്ള എനർജി ഡ്രിങ്ക്...’
പ്രമുഖ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ നൈക്കിയുടെ സിഇഒയായി അടുത്ത മാസം സ്ഥാനമേല്‍ക്കുകയാണ് എലിയട്ട് ഹില്‍.1988ല്‍ നൈക്കിയില്‍ ഒരു ഇന്റേണായി ജോലി ആരംഭിച്ച എലിയട്ട് വിവിധ സ്ഥാനങ്ങളിലൂടെ പടിപടിയായി ഉയര്‍ന്നാണ് ഇപ്പോള്‍ സിഇഒ ആകാന്‍ ഒരുങ്ങുന്നത്. 2020ല്‍ നൈക്കിയുടെ കണ്‍സ്യൂമര്‍ ആന്‍ഡ്
ആയിരം വർഷത്തിനിടയിലെ മഹതിയെ ടൈം മാസിക ഒരിക്കൽ തിരഞ്ഞെടുത്തു. വിജയി ഇന്ദിരാഗാന്ധി. 45 വർഷം ഇംഗ്ലണ്ട് ഭരിച്ച എലിസബത്ത് രാജ്ഞി രണ്ടാം സ്ഥാനത്ത്. ഇന്ദിര ആരാധിച്ചിരുന്ന ജോൺ ഓഫ് ആർക് മൂന്നാമതും. ദ് ട്രൂത്ത് എന്ന ആത്മകഥയിൽ ഇന്ദിര എഴുതി, മുത്തച്ഛൻ മോട്ടിലാൽ നെഹ്റുവാണ് എന്റെ സ്വഭാവം രൂപപ്പെടുത്തിയത്.
‘എല്ലുമുറിയെ പണി ചെയ്താൽ പല്ലുമുറിയെ തിന്നാം’ എന്ന പഴമൊഴി കേൾക്കാത്തവർ ചുരുക്കമായിരിക്കും. കഠിനാധ്വാനത്തിനെക്കുറിച്ച് പറയുമ്പോൾ പലരും ഇൗ പഴമൊഴി ഉദാഹരിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ നോക്കിയാൽ മൾട്ടി ടാസ്കിങ്ങിനെക്കുറിച്ചുള്ള വിഡിയോകളുടെ കളിയാണ്. ഇതെല്ലാം കണ്ണടച്ച് വിശ്വസിച്ച് മുഴുവൻ സമയവും ജോലിയിൽ
അമിത ജോലിഭാരത്താല്‍ ഏൺസ്റ്റ് ആൻഡ് യങ്ങിൽ ജോലി ചെയ്തിരുന്ന മലയാളി അന്ന സെബാസ്റ്റ്യൻ മരിച്ച സംഭവം കോര്‍പ്പറേറ്റ് ലോകത്തെ തൊഴില്‍ സംസ്കാരത്തെയും ജോലി സമയത്തെയും സംബന്ധിച്ച ചൂടുള്ള വിവാദങ്ങള്‍ക്കും തിരികൊളുത്തി കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലെയും ശരാശരി തൊഴില്‍ സമയം സംബന്ധിച്ച ഇന്റർനാഷനൽ
പഠനത്തിന്റെ കാര്യമാകുമ്പോൾ ജോർജ്കുട്ടി എഴുപതാം വയസ്സിലും കുട്ടിയാണ്; പഠിച്ചുകൊണ്ടേയിരിക്കുന്നു. 20–ാം വയസിൽ ആദ്യ ബിരുദം സ്വന്തമാക്കിയ ജോർജ്കുട്ടിയുടെ അടങ്ങാത്ത പഠനദാഹത്തിനു സാക്ഷ്യമായി ഇതിനകം സമ്പാദിച്ചത് 20 മാസ്റ്റേഴ്സ് ബിരുദങ്ങളും 3 ബിരുദങ്ങളും 4 പിജി ഡിപ്ലോമകളും 3 ഡിപ്ലോമകളും. എംഎകൾ കൂടാതെ 3
കുട്ടിയോട് ഇരുന്നു പഠിക്കൂ എന്നു നിർബന്ധിക്കുന്ന മാതാപിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്– കുട്ടിയുടെ ഇരിപ്പും ഇരുന്നു പഠിക്കുന്ന കസേരയും, പഠിക്കാനിരിക്കുമ്പോൾ കുട്ടിയുടെ നട്ടെല്ല് ഒട്ടും വളയാൻ പാടില്ല. നട്ടെല്ലു വളഞ്ഞാൽ ഉറക്കം വരുമെന്ന് ഉറപ്പാണ്. പണ്ടു നായർ തറവാടുകളിൽ അമ്മാവന്മാർ
ജോലിക്ക് ചേര്‍ന്ന് നാലാം മാസം മലയാളിയായ സിഎക്കാരി യുവതി മരണപ്പെട്ടത് അമിതമായ ജോലി സമ്മര്‍ദ്ധം മൂലമെന്ന് മാതാവ്. 26-കാരിയായ അന്ന സെബാസ്റ്റിയന് പേരയിലാണ് ജൂലൈ മാസം പൂണെയില്‍ മരണപ്പെട്ടത്. പൂണെയിലെ വന്‍കിട സ്വകാര്യ അക്കൗണ്ടിങ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അന്ന. 2023ല്‍ സിഎ പരീക്ഷ
ജോലി കിട്ടുന്നത് വരെ അയ്യോ ജോലി കിട്ടിയില്ലേ എന്ന വിഷമമാണ്. കിട്ടി കഴിഞ്ഞാലോ, പ്രമോഷന്, ശമ്പള വര്‍ദ്ധന എന്നിങ്ങനെ പല കാര്യങ്ങള്‍ ആലോചിച്ചാകും ടെന്‍ഷന്‍. ഇടയ്ക്കിടെയുള്ള സ്ഥാനക്കയറ്റങ്ങള്‍ കരിയറിലെ വളര്‍ച്ചയ്ക്കും ജോലിയോടുള്ള താത്പര്യവര്ദ്ധനയ്ക്കും അത്യാവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും
ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടിക പുറത്ത് വിട്ട് ടൈം മാഗസിന്. ജീവനക്കാരുടെ സംതൃപ്തി, വരുമാനത്തിലെ വർധന, പാരിസ്ഥിതിക, സാമൂഹിക, കോര്‍പ്പറേറ്റ് ഗവേണന്‍സ് (ഇഎസ്ജി) ഡേറ്റ എന്നിവയുടെ അടിസ്ഥാനത്തിലാണ് കമ്പനികളെ ടൈം മാഗസിനും സ്റ്റാറ്റിസ്റ്റ എന്ന ഡേറ്റ ഗാതറിങ് കമ്പനിയും ചേര്‍ന്ന്
ഇന്ത്യയിലെ ബിസിനസ് സ്കൂളുകളിൽ മികവിന്റെ പര്യായമെന്നു കരുതിവരുന്ന ഐഐഎമ്മുകളിലെ പോസ്റ്റ്–ഗ്രാജ്വേറ്റ് / എംബിഎ / ഫെലോ (പിഎച്ച്ഡി) പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയാണ് ക്യാറ്റ് (CAT 2024: കോമൺ അഡ്മിഷൻ ടെസ്റ്റ്). ഇതിനു സെപ്റ്റംബർ 20നു വൈകിട്ട് 5 വരെ www.iimcat.ac.in എന്ന വെബ്സൈറ്റിൽ
∙ സയൻസിന്റെ വിസ്മയങ്ങളലേക്കു യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ഇൻസ്പയർ (INSPIRE: Innovation in Science Pursuit for Inspired Research; www.online-inspire.gov.in). ഈ പദ്ധതിയുടെ ഘടകമായ ‘ഷീ’ (SHE: Scholarship for Higher Education) പ്രകാരമുള്ള
സ്വാദിഷ്ടമായ വൈനുകൾ ഉണ്ടാക്കുന്നതു നമ്മിൽ പലർക്കും പരിചിതമാണ്. അതുപോലെ എളുപ്പവുമല്ല, നിയമപരമായി നിയന്ത്രിതവുമാണ് ബീയർ ഉണ്ടാക്കൽ. ആ പണിക്കു പ്രത്യേകം ആളുകളുണ്ട്. അവരാണു ബ്രൂമാസ്റ്റർമാർ. ബീയർ ഉണ്ടാക്കുന്ന ജോലിക്കാർക്കുള്ള പേരതാണ്. വൈൻ ഉണ്ടാക്കുന്നതു പോലെ അത്രയെളുപ്പമല്ല പല സ്വാദുകളിലുള്ള ബീയറുകൾ
കുളിച്ചൊരുങ്ങി, ചീകിയ മുടിയും, തേച്ചുമിനുക്കിയ വസ്ത്രങ്ങളുമൊക്കെയായി ഒരു ഫയലും പിടിച്ച് ഇന്റര്‍വ്യൂവിനായി ഊഴം കാത്തിരിക്കുന്ന കാലമൊക്കെ എന്നോ മറഞ്ഞു പോയി. ഇപ്പോള്‍ പലയിടത്തും ഫോണിലും വീഡിയോ കോളിലുമൊക്കെയാണ് തൊഴിലിനുള്ള അഭിമുഖപരീക്ഷകള്‍ നടക്കുക. ഇതില്‍ തന്നെ പ്രാഥമിക ഘട്ടം പലരും നേരില്‍ കാണാതെ
ക്വിസ് എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നതെന്താണ് ? ചോദ്യകർത്താവ് ചോദ്യം ചോദിക്കുന്നു, അറിയുന്നവർ പറയുന്നു, അറിയാത്തവർ മിണ്ടാതിരിക്കുന്നു. ജയിക്കുന്നവർ സമ്മാനം വാങ്ങിപ്പോകുന്നു. എന്നാൽ ഇതു മാത്രമാണോ ഇന്നത്തെ ക്വിസ്. അല്ലേയല്ല ! പങ്കെടുക്കുന്നവരുടെ അറിവു മാത്രം പരിശോധിക്കുന്ന മത്സരമല്ല ഇന്നു ക്വിസ്.
അധ്യാപകരും രക്ഷിതാക്കളും കുട്ടികൾക്കു ധാരാളം കഥകൾ പറഞ്ഞുകൊടുക്കണം. അധ്യാപനത്തിൽ കഥകൾക്കു വളരെയേറെ പ്രസക്തിയുണ്ട്. ക്ലാസിൽ പഠിക്കുന്ന വിഷയം ചിലപ്പോൾ കുട്ടികൾക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതായിരിക്കും. കുട്ടികൾക്ക് അധ്യാപകൻ പറയുന്ന വിഷയത്തിൽ വേണ്ടപോലെ ശ്രദ്ധ പുലർത്താൻ കഴിഞ്ഞെന്നു വരില്ല. അവരുടെ
ഓഹരി വിപണിയിലെ മഹാമാന്ത്രികനെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് അമേരിക്കന്‍ നിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റ്. ഓഹരി വിപണിയുടെ കാര്യമാകട്ടെ, നിക്ഷേപ രീതിയുടെ കാര്യമാകട്ടെ ലോകമെന്നും ബഫറ്റിന്റെ വാക്കുകള്‍ക്ക് ചെവിയോര്‍ത്തിട്ടുണ്ട്. ജനങ്ങള്‍ പലപ്പോഴും ബഫറ്റിനോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്
ചോദ്യം ; ഓൺലൈൻ മാതൃകയിൽ എംടെക് പ്രോഗ്രാമുകൾ ലഭ്യമാണോ ? പഠനരീതി, കോഴ്സിന്റെ സാധുത തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാമോ? ഉത്തരം : ഏതെങ്കിലും മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കു ചേരാനാവുംവിധം രൂപപ്പെടുത്തിയവയാണ് ഓൺലൈൻ എംടെക് പ്രോഗ്രാമുകൾ. റിക്കോർഡ് ചെയ്ത വിഡിയോ ക്ലാസുകൾ വഴിയും വാരാന്ത്യങ്ങളിലും
പാലക്കാട്, ആലപ്പുഴ ജില്ലകളിലെ എൽഡി ക്ലാർക്ക് പരീക്ഷയെമൻസൂർ അലി കാപ്പുങ്ങൽ വിലയിരുത്തുന്നു. എൽഡി ക്ലാർക്ക് പരീക്ഷ ഉദ്യോഗാർഥികളെ ഏറെ വെള്ളം കുടിപ്പിച്ചു. ചോദ്യങ്ങൾ പലതും ഗൂഗിൾ ട്രാൻസ്ലേഷൻ ഉപയോഗിച്ചു മലയാളത്തിലേക്കു വിവർത്തനം ചെയ്തവയായിരുന്നു. വികലമായ വിവർത്തനം മൂലം പല ചോദ്യങ്ങളും ഏറെ
തുടര്‍ച്ചയായി 104 ദിവസത്തെ ജോലി. ഇതിനിടയില്‍ അവധി ലഭിച്ചത് ഒരേയൊരു നാള്. കഠിനമായ ഈ തൊഴില്‍ ക്രമം മൂലം ഒന്നിലധികം അവയവങ്ങള്‍ക്ക് നാശം വന്ന് 30-കാരന് മരണപ്പെട്ടു. കിഴക്കന്‍ ചൈനയിലാണ് സംഭവം. ജീവനക്കാരന്റെ മരണത്തില്‍ 20 ശതമാനം ഉത്തരവാദിത്തം തൊഴില്‍ സ്ഥാപനത്തിനുണ്ടെന്ന് വിധിച്ച സെജിയാങ്ങിലെ
ഹൂസ്റ്റൺ ∙ ഇന്ത്യയിൽ എൻജിനീയറിങ്, ആർക്കിടെക്ചർ വിഷയങ്ങൾ പഠിക്കുന്ന ആദ്യ വർഷ മലയാളി വിദ്യാർഥികളിൽ നിന്നും ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ (എംഇഎ), സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. നവംബർ 30 വരെ അപേക്ഷിക്കാം. സ്കോളർഷിപ് തുക ഒരു വർഷം 600 യുഎസ് ഡോളറിന് തുല്യമായ
ഓരോ 25 വര്‍ഷത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന മേഖലയാണ് ഇന്ത്യയിലെ തൊഴില്‍ രംഗം. 1975 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തില്‍ ഐടി കമ്പനികളുടെ ജനനത്തിനും വളര്‍ച്ചയ്ക്കും രാജ്യം സാക്ഷ്യം വഹിച്ചു. സോഫ്ട് വെയര്‍ ഡവലപ്പര്‍, നെറ്റ് വര്‍ക്ക് മാനേജര്‍, സോഫ്ട് വെയര്‍ ടെസ്റ്റര്‍, ഐടി
റോഡിലേതുപോലെ അത്രയെളുപ്പം നിയന്ത്രിക്കാവുന്നതല്ല എയർപോർട്ടിലെ ട്രാഫിക്. ആകാശത്ത്, വിവിധ ദിശകളിൽ നിന്ന് വരുന്ന വിമാനങ്ങൾക്ക് കൃത്യമായ നിർദേശം കൊടുത്ത് കൃത്യമായി റൺവേയിലേക്ക് ലാൻഡ് ചെയ്യിക്കണം. ഇതൊക്കെയാണ് ഒരു വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളർ (ATC) ചെയ്യുന്ന ജോലി. വ്യക്തമായ ദൂരക്കാഴ്ച
കട്ട ലോക്കൽ മുതൽ രാജ്യാന്തര നിലവാരം വരെയുള്ള പെർഫ്യൂമുകളടിച്ചു ജോലിസ്ഥലത്തും കോളജിലുമൊക്കെ സുഗന്ധം പരത്തുന്നവർ കുറവല്ല. (കുളിച്ചില്ലെങ്കിൽ പോലും പെർഫ്യൂം വച്ച് ‘അഡ്ജസ്റ്റ്’ ചെയ്യുന്നവരുമുണ്ടല്ലോ!) ഇതിനും മാത്രം ‘വെറൈറ്റി’ സുഗന്ധങ്ങൾ എവിടെനിന്നു കണ്ടെത്തുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? പെർഫ്യൂമുകളുടെ
നിങ്ങൾ തിരക്കേറിയ ഒരു ബസ്സിലോ തീവണ്ടിയുടെ ജനറൽ കംപാർട്ട്മെന്റിലോ യാത്ര ചെയ്യുകയാണ്. നിന്നു തിരിയാനിടമില്ല. സീറ്റുകളൊക്കെ ഫുൾ! സ്വയം ശപിച്ചു കൊണ്ടു മറ്റു പലരേയും പോലെ നിങ്ങളും മുകളിലത്തെ കമ്പിയിൽ വാവലു പോലെ അള്ളിപ്പിടിച്ചോ ഏതെങ്കിലും സീറ്റിന്റെ ഓരം ചാരിയോ തൽക്കാലം അഡ്ജസ്റ്റ് ചെയ്യുന്നു.
എംഎ ഇംഗ്ലിഷ് കഴിഞ്ഞ് ഐഎഎസിൽ പ്രവേശിച്ചപ്പോൾപോലും എന്റെ ഇംഗ്ലിഷ് ഭാഷാസമ്പത്തിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. പേരെടുത്ത യൂണിവേഴ്സിറ്റികളിൽനിന്നും വൻ നഗരങ്ങളിൽനിന്നും വന്ന യുവതീയുവാക്കൾക്കൊപ്പം നിൽക്കാൻ എന്റെ ‘നാടൻ ഇംഗ്ലിഷ്’ പര്യാപ്തമാകുമോ എന്നു ഞാൻ ശങ്കിച്ചു. പക്ഷേ, ആ സന്ദേഹം വൈകാതെ മാറി.
'ഇത്രയും ആൾക്കാർ പോയി, അങ്ങനെയൊക്കെ സംഭവിച്ചു. വയനാട് ദുരന്തത്തെക്കുറിച്ച് ഇനി നമ്മൾ പറയുന്നത് ഇങ്ങനെയായിരിക്കും. പക്ഷേ, അവിടെ ചെന്ന് ആ നാടിന്റെ സൗന്ദര്യവും നിഷ്ക്കളങ്കരായ മനുഷ്യരുടെ സ്നേഹവും അറിയുമ്പോഴേ ആ നഷ്ടം എത്ര വലുതായിരുന്നു എന്ന് പറയാൻ കഴിയൂ'. ഉരുൾപ്പൊട്ടൽ തകർത്തെറിഞ്ഞ ചുരൽമലയിലെ വെള്ളാർമല
മികച്ചൊരു കരിയര്‍ കെട്ടിപ്പടുക്കാനായി എന്ത് ചെയ്യണം? പല മേഖലകളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ബിസിനസ്സ് എക്സിക്യൂട്ടീവുകളെ എല്ലാം കൂടി ഒരുമിച്ച് കൂട്ടി ഈ ചോദ്യം ചോദിച്ചാല്‍ അവരെല്ലാവരും പൊതുവായി പറയുന്ന ഒരു കാര്യം ഉണ്ടാകും- നന്നായി കഥ പറയാന്‍ അറിയണം. മനുഷ്യരെന്ന നിലയില്‍ നമുക്കെല്ലാം
അത്യാഹിത വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന സർക്കാർ ഡോക്ടർമാർക്ക് നേരിടേണ്ടി വരുന്ന രണ്ടു കാര്യങ്ങളാണ് രോഗികളുടെ ആക്രമണവും കോടതി ഡ്യൂട്ടിയും. കോടതി ഡ്യൂട്ടി എന്നത് സർക്കാർ ജീവനക്കാരുടെ ഒൗദ്യോഗിക ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോൾ തിരക്കുപിടിച്ചു നിൽക്കുമ്പോഴാണ് കോടതിയിൽ ഹാജരാകാൻ കത്ത് വരുന്നത്. കോടതി
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള കൊടോളിപ്പുറം എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. ഞങ്ങള്‍ അഞ്ച് ആണ്‍കുട്ടികളാണ്. വളരുന്ന അന്തരീക്ഷം കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കും എന്നത് തെളിയിക്കപ്പെട്ട കാര്യമായിരുന്നു. എന്റെ അച്ഛനും അമ്മയും
നല്ലൊരു ടീം ലീഡറായി നിങ്ങളെ കരിയര്‍ വിജയത്തിലേക്കും തൊഴില്‍ സംതൃപ്തിയിലേക്കും ഒക്കെ നയിക്കേണ്ട ആളാണ് നിങ്ങളുടെ മേലധികാരി അഥവാ ബോസ്. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ എല്ലാ മേലധികാരികളും ഇത്തരത്തില്‍ നിങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ ജോലി ചെയ്തെന്ന് വരില്ല. മനുഷ്യര്‍ ഓരോരുത്തരും ഓരോ വിധമായിരിക്കുന്നത്
കൊച്ചുവെളുപ്പാൻകാലത്ത് അലാം ഓഫ് ചെയ്ത് മൂടിപ്പുതച്ചു കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്നയാളാണോ നിങ്ങൾ? രാവിലെ ജോലിസ്ഥലത്തേക്കോ കോളജിലോ പോകുന്ന കാര്യം ആലോചിക്കുമ്പോഴേ മനസ്സ് മടുക്കാറുണ്ടോ?.എങ്കിൽ ഇനി പറയാൻ പോകുന്ന ജോലി നിങ്ങൾക്കുള്ളതാണ്–പ്രഫഷനൽ സ്ലീപ്പർ!. അതെ, ഇങ്ങനെയുമൊരു ജോലിയുണ്ട്.ഉറങ്ങുക എന്നതാണു
കടയിൽ പോയി സാധനങ്ങൾ വാങ്ങാനും റസ്റ്ററന്റിൽ പോയി ഭക്ഷണം കഴിക്കാനും തിയറ്ററിൽ പോയി സിനിമ കാണാനുമൊക്കെ കാശു കിട്ടിയാൽ എങ്ങനെയുണ്ടാകും? അങ്ങനെയും കാശുണ്ടാക്കാനൊരു വഴിയുണ്ട് മിസ്റ്ററി ഷോപ്പിങ് അഥവാ ആൾമാറാട്ട ഷോപ്പിങ്. യഥാർഥ ഉപഭോക്താവാണെന്ന ഭാവത്തിൽ സ്ഥാപനങ്ങളിൽ ചെന്നു സേവനങ്ങൾ ഉപയോഗിക്കുകയാണ് ഇവരുടെ
സിനിമയും സീരിയലും കണ്ടാൽ കാശ് കിട്ടുമോ? എന്തു ചോദ്യമാണല്ലേ? അങ്ങനെ കിട്ടിയിരുന്നെങ്കിൽ പിന്നെ ജോലിക്കൊന്നും പോകാതെ ടിവി കണ്ടുകൊണ്ടിരുന്നാൽ പോരേ?! അവിശ്വസിക്കരുത്, ദിവസങ്ങളോളം വിഡിയോകളും സിനിമകളും കണ്ട് കാശ് സമ്പാദിക്കുന്ന ജോലിയുണ്ട്! എന്റർടൈൻമെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് കുറച്ചു
നിങ്ങളുടെ ആത്മവിശ്വാസത്തെ വിളിച്ചറിയിക്കുന്ന ഒന്നാണ് നിങ്ങളുടെ ശരീരഭാഷ എന്നോർക്കണം. നിങ്ങളുടെ നിൽപ്പും നോട്ടവും നടപ്പും ഇരിപ്പും കയ്യുടെ ചലനങ്ങളും മുഖത്തെ ഭാവങ്ങളും നിങ്ങളെ അളക്കാൻ സഹായകമാണ്. പ്രസാദാത്മകവും ഊർജസ്വലവുമാവണം ശരീരഭാഷ. ഹസ്തദാനം ചെയ്യുമ്പോൾ അയഞ്ഞ മട്ടിലുള്ള ഹസ്തദാനം നിങ്ങളെക്കുറിച്ചുള്ള
രണ്ട് തരം കഴിവുകള്‍ അഥവാ നൈപുണ്യ ശേഷികളാണ് ഒരു കരിയര്‍ വിജയത്തിന് ആവശ്യമുള്ളത്. ഒന്ന് ഹാര്‍ഡ് സ്കില്‍സ് അഥവാ സാങ്കേതിക വിജ്ഞാനം. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ട സവിശേഷജ്ഞാനമാണ് ഇത്. ഉദാഹരണത്തിന് നിങ്ങളുടെ കോഡിങ് ശേഷി, ഡേറ്റ അനലറ്റിക്കല്‍ ശേഷി, സെയില്‍സ് മികവ്, വിദേശ
ജോലി സമയം കഴിഞ്ഞ് വീട്ടില്‍ പോയാലും ജോലിയുമായി ബന്ധപ്പെട്ട മെയിലുകളും ഫോണ്‍ സന്ദേശങ്ങളും പരിശോധിക്കുകയും മറുപടി കൊടുക്കുകയും ചെയ്യുന്നവരുണ്ട്. എത്ര ആത്മാര്‍ത്ഥതയുള്ള ജീവനക്കാര്‍ എന്ന് പറഞ്ഞ് ഇവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരുന്നു മുന്‍പത്തെ രീതി. എന്നാല്‍ മാറിയ
ഐഐടി, ഐഐഎസ്സി, എൻഐടികളിലെ താഴെപ്പറയുന്ന കോഴ്സുകളിലെ പ്രവേശനത്തിനുള്ള ‘ജാം’ (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് – 2025) കംപ്യൂട്ടർ ഉപയോഗിച്ച് ഓൺലൈനായി 2025 ഫെബ്രുവരി 2ന് നടത്തും. പാലക്കാട്ടേത് അടക്കം 21 ഐഐടികളിൽ വിവിധ വിഷയങ്ങളിലെ എംഎസ്സി, എംഎസ്സി–എംടെക്, എംഎസ് (റിസർച്), എംഎസ്സി–എംടെക്
സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് /സ്വാശ്രയ പോളിടെക്നിക് കോളജുകളിൽ ഡിപ്ലോമ ആറാം സെമസ്റ്റർ പഠനം, വ്യവസായ–ഇന്റേൺഷിപ് ആക്കി പരിഷ്കരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളടക്കം താൽപര്യമുള്ള എല്ലാ വ്യവസായശാലകൾക്കും www.sitttrkerala.ac.in എന്ന സൈറ്റിൽ സെപ്റ്റംബർ 13 വരെ റജിസ്റ്റർ ചെയ്യാം. ഇന്റേൺഷിപ്പിനുള്ള
Q പോപ്പുലേഷൻ സ്റ്റഡീസിൽ പഠന വിധേയമാക്കുന്നതെന്തെല്ലാമാണ് ? പ്രധാന സ്ഥാപനങ്ങളും തൊഴിലവസരങ്ങളും വിശദീകരിക്കാമോ ? A വിവിധ സമൂഹങ്ങളിലെ ജനസംഖ്യയുടെ വളർച്ച, ഘടന, കാലക്രമേണയുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഠനശാഖയാണ് പോപ്പുലേഷൻ സ്റ്റഡീസ്. സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ
ഇന്ത്യയിൽ ഒരു ലക്ഷം ജനങ്ങൾക്കുള്ളത് 0.07 ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. ഓസ്ട്രേലിയയിലാകട്ടെ ഇതു 103 ആണ്. ഈ രംഗത്തെ ആവശ്യകതകൾ തിരിച്ചറിയുന്നതിൽ നാം എത്രത്തോളം പിന്നിൽ നിൽക്കുന്നുവെന്ന് ഈ താരതമ്യത്തിലൂടെ വ്യക്തമാകും. ക്ലിനിക്കൽ സൈക്കോളജി രംഗത്തെ പഠന, കരിയർ സാധ്യതകൾ സംബന്ധിച്ച അവബോധം ശക്തമാക്കുക
‘‘ചേട്ടാ...ഇവിടെ ഇന്ന് ഒരു കേറ്ററിങ് ടീം ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. അത് കഴിച്ചിട്ടേ പോകാവൂ...’’ കണ്ണൂരിലെ റിസോർട്ടിലെ കെയർ ടേക്കർ സ്നേഹത്തോടെ പറഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി. ഞാൻ താമസിക്കാൻ വന്നത് അറിഞ്ഞ് ആരാകും ഭക്ഷണം സ്നേഹത്തോടെ കൊടുത്തുവിട്ടിരിക്കുക? ഇൗ സംഭവം നടക്കുന്നത് ഒക്ടോബർ 13നാണ്.
ഒരു ജോലി തൃപ്തികരമാകുന്നത് മെച്ചപ്പെട്ട ശമ്പളം, അര്‍ഹമായ അംഗീകാരങ്ങള്‍, ബോണസ് പോലുള്ള സാമ്പത്തിക നേട്ടങ്ങള്‍, കൃത്യസമയത്തെ സ്ഥാനക്കയറ്റം എന്നിങ്ങനെ പല കാര്യങ്ങള്‍ ഒത്തു വരുമ്പോഴാണ്. എന്നാല്‍ ഇക്കാര്യങ്ങളിലെ അപര്യാപ്തത മൂലം നന്നായി ജോലി ചെയ്യുന്ന പലര്‍ക്കും തങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം
പെരുമാറ്റത്തിന്റെ സവിശേഷതകള്‍ വച്ച് മനുഷ്യരെ പൊതുവേ രണ്ടായി തിരിക്കുന്നു. ആദ്യത്തെ കൂട്ടര് എല്ലാവരോടും വളരെ എളുപ്പം ഇടപഴകുകയും വാതോരാതെ സംസാരിക്കുകയും തങ്ങളുടെ ചുറ്റും നില്ക്കുന്നവരില് നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ്. സാമൂഹികമായ കൂടിച്ചേരലുകള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് നിരവധി
മുന്‍പ് ടിക് ടോക്ക് ഉണ്ടായിരുന്നപ്പോള്‍ അതില്‍ നിന്നും ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം, യുട്യൂബ്, റെഡ്ഡിറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ നിന്നുമൊക്കെ കരിയര്‍ ഉപദേശം സ്വീകരിക്കുന്ന യുവാക്കളുണ്ട്. കരിയറിനായി തിരഞ്ഞെടുക്കപ്പെടാനുള്ള കുറുക്ക് വഴി, അഭിമുഖത്തില്‍ തൊഴില്‍ദാതാവിനോട് തിരികെ ചോദിക്കാനുള്ള
തുടക്കക്കാരായ ഐടി ജോലിക്കാര്‍ക്ക് പ്രതിവര്‍ഷം രണ്ടര ലക്ഷം രൂപ മാത്രം ശമ്പളം വാഗ്ദാനം ചെയ്യുന്ന കോഗ്നിസെന്റ് കമ്പനിയുടെ ജോബ് ലിസ്റ്റിങ് അടുത്തിടെ വിവാദമായിരുന്നു. പ്രതിമാസം വെറും 20,000 രൂപയ്ക്ക് വന്‍ നഗരങ്ങളില്‍ ഐടി ജോലിക്കാര്‍ എങ്ങനെ ജീവിക്കും എന്ന് ചോദിച്ച് പലരും രംഗത്തെത്തി. നിരവധി
പരാജയപ്പെടുമോ എന്ന ഭീതിയാണ് പലപ്പോഴും സ്വപ്നങ്ങളെ യാഥാർഥ്യമാക്കുന്നതിൽ തടസ്സമാകുന്നത്. മിക്കപ്പോഴും തോൽവികളാണു ജീവിതത്തെ കരുപ്പിടിപ്പിക്കുകയും കരുത്തുറ്റതാക്കുകയും ചെയ്യുന്നത്. പരാജയങ്ങളാണു വിജയത്തിലേക്കുള്ള ചവിട്ടുപടികൾ എന്നു കേട്ടിട്ടില്ലേ? ഭൂതകാലത്തിന്റെ വാതിൽ അടച്ചുവയ്ക്കുക.
പിഎസ്സി പരീക്ഷകളിലെ ജീവശാസ്ത്ര ഭാഗങ്ങളിൽ രോഗങ്ങളെകുറിച്ചു ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. വൈറസ് മൂലമുള്ള വിവിധ രോഗങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും പഠിക്കാം 1.ജലദോഷം ∙രോഗകാരണം–റൈനോ വൈറസ് ∙വായുവിലൂടെയാണ് പകരുന്നത് ∙തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന,തൊണ്ടവേദന, ചുമ പ്രധാന ലക്ഷണങ്ങൾ. 2.
ഒരു ജോലി സ്ഥലത്ത് പുതുതായി എത്തുമ്പോള്‍ ഒട്ടൊരു ആകാംഷയും ഉത്കണ്ഠയുമൊക്കെ ആര്‍ക്കും ഉണ്ടാകാം. പുതിയ ജോലി സാഹചര്യം, സഹപ്രവര്‍ത്തകര്‍ എന്നിവയെല്ലാം എങ്ങനെയായിരിക്കും എന്നുള്ള ഒരു ടെന്‍ഷന്‍ സ്വാഭാവികം. പുതിയ തൊഴിലിടത്തില്‍ നിങ്ങള്‍ സ്വയം എങ്ങനെ പരിചയപ്പെടുത്തുന്നു എന്നത് സഹപ്രവര്‍ത്തകരുമായി
മാറിയ തൊഴില്‍ സാഹചര്യങ്ങളില്‍ ഒരു കമ്പനിയില്‍ തന്നെ തുടര്‍ച്ചയായി റിട്ടയര്‍മെന്റ് വരെ ജോലി ചെയ്യുന്നവര്‍ വളരെ അപൂര്‍വമാണ്. എട്ടും പത്തും പതിനഞ്ചും കമ്പനികളില്‍ മാറി മാറി ജോലി ചെയ്യുന്നതാണ് ഇന്നത്തെ ട്രെന്‍ഡ്. മിടുക്കരായ ജീവനക്കാരെ പിടിച്ച് നിര്‍ത്തുക എന്ന വെല്ലുവിളി ഇന്ന് പല കമ്പനികള്‍ക്ക് മുന്നിലും ഉണ്ട്
Results 1-100 of 3646