പഠനം മലേഷ്യയില്‍ തുടങ്ങാം; അമേരിക്കയില്‍ തീര്‍ക്കാം
ബിരുദപഠനത്തിന്റെ തുടക്കം മലേഷ്യയില്‍, ഒടുക്കമോ അമേരിക്കയിലെ എണ്ണം പറഞ്ഞ കോളജുകളിലൊന്നില്‍ ! വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടോ? സത്യമാണ്. കുറഞ്ഞ ചെലവില്‍ മലേഷ്യയിലും അമേരിക്കയിലുമായി ബിരുദപഠനം പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയാണ് മലേഷ്യയിലെ ടെയ്‌ലര്‍ യൂണിവേഴ്‌സിറ്റിയുടെ അമേരിക്കന്‍ ഡിഗ്രി ട്രാന്‍സ്ഫര്‍ പ്രോഗ്രാം.(എഡിപി).
എഡിപി പ്രോഗ്രാം അനുസരിച്ച് കോഴ്സിന്റെ ആദ്യ രണ്ടു വര്‍ഷം മലേഷ്യയിലെ ടെയ്‌ലര്‍ യൂണിവേഴ്‌സിറ്റി ക്യാംപസിലായിരിക്കും പഠനം. അമേരിക്കയില്‍ നാലു വര്‍ഷം പഠിക്കാന്‍ ചെലവാക്കുന്ന തുകയെ അപേക്ഷിച്ച് ചെലവു വളരെ കുറവാണ് എഡിപി വഴിയുള്ള മലേഷ്യന്‍-അമേരിക്കന്‍ പഠനത്തിന്. ടെയ്‌ലര്‍ യൂണിവേഴ്‌സിറ്റി 1996ല്‍ ആരംഭിച്ച എഡിപി പദ്ധതി വഴി ആയിരക്കണക്കിന് വിദ്യാർഥികളാണ് അമേരിക്കയിലും കാനഡയിലും ഓസ്‌ട്രേലിയയിലുമുള്ള സര്‍വകലാശാലകളില്‍ പഠിച്ചിറങ്ങിയത്.
ബിസിനസ് മേജര്‍, എന്‍ജിനീയറിങ് മേജര്‍, കംപ്യൂട്ടിങ് സയന്‍സ് മേജര്‍, ലിബറല്‍ ആര്‍ട്‌സ് മേജര്‍ എന്നിങ്ങനെ വിവിധ സ്ട്രീമുകളിലുള്ള കോഴ്‌സുകള്‍ എഡിപിയുടെ ഭാഗമായി ഉണ്ട്. കണ്‍സല്‍റ്റന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ട്രേഡര്‍, ഇന്റര്‍നാഷനല്‍ മാനേജ്‌മെന്റ് കണ്‍സല്‍റ്റന്റ്, പ്രോഗ്രാമര്‍, സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍, ഇ-ബിസിനസ് കണ്‍സല്‍റ്റന്റ്, പബ്ലിക് റിലേഷന്‍സ് സ്‌പെഷലിസ്റ്റ്, മെക്കട്രോണിക് എന്‍ജിനീയര്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കരിയറുകളാണ് എഡിപി പ്രോഗ്രാം കോഴ്‌സുകള്‍ കഴിഞ്ഞിറങ്ങുന്നവരെ കാത്തിരിക്കുന്നത്.
ലോകോത്തര സൗകര്യങ്ങളും പ്രഫഷനല്‍ അധ്യാപകരുമെല്ലാമായി ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് ടെയ്‌ലര്‍ യൂണിവേഴ്‌സിറ്റി വാഗ്ദാനം ചെയ്യുന്നത്. സര്‍വകലാശാലയുടെ പ്ലേസ്‌മെന്റ് നിരക്കും ഇതു ശരിവയ്ക്കുന്നു. 49 വര്‍ഷത്തെ പ്രൗഢ ചരിത്ര പാരമ്പര്യമുള്ള ഈ സര്‍വകലാശാല തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ ആഗോളതലത്തില്‍ത്തന്നെ നാലാം സ്ഥാനം അവകാശപ്പെടുന്നു.
അമേരിക്കന്‍ ഡിഗ്രി ട്രാന്‍സ്ഫര്‍ പ്രോഗ്രാമിലെ വിവിധ കോഴ്‌സുകളെ കുറിച്ചറിയാന്‍ ടെയ്‌ലര്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. https://university.taylors.edu.my/en/study/undergraduate/liberal-arts-and-sciences/adp.html