വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റി
രണ്ടായിരത്തി പതിമൂന്നിലെ കര്‍ണ്ണാടക സംസ്ഥാന നിയമം നമ്പര്‍ 47 പ്രകാരം സ്ഥാപിച്ചതാണ് ബെംഗളൂരുവിലെ ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റി(ജിസിയു). 2013 മാര്‍ച്ച് 26നാണ് ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റി ആക്ടിന് കര്‍ണ്ണാടക ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കുന്നത്. ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ മുന്നോട്ടു വച്ച അതിവിശിഷ്ട വിദ്യാഭ്യാസ വിചക്ഷണനാണ് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ ഡോ. ജോസഫ് വി. ജി. നിലവിലെ പഴഞ്ചന്‍ വിദ്യാഭ്യാസ സംവിധാനം ഉടച്ചു വാര്‍ത്ത് കൂടുതല്‍ പ്രായോഗികവും സമഗ്രവുമായ സമീപനം അത്യാവശ്യമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.
വിദ്യാർഥികളുടെ തൊഴില്‍ക്ഷമത, നൈപുണ്യങ്ങള്‍, അറിവ് എന്നിവയുടെ ഗുണനിലവാരം ഉയര്‍ത്തി വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാടില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയാണ് ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റിയുടെ പ്രധാന ലക്ഷ്യം. നമ്മുടെ വിദ്യാർഥികളെ ആഗോള തലത്തില്‍ തന്നെ തൊഴില്‍ക്ഷമതയുള്ളവരാക്കുന്ന നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റി ഊന്നല്‍ നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർഥികള്‍ക്ക് അവരുടെ കഴിവുകള്‍ വിലയിരുത്തി അനുയോജ്യമായ പഠന പരിപാടി തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന സാഹചര്യമാണ് ഗാര്‍ഡന്‍ സിറ്റി ഒരുക്കുന്നത്. പഠിതാക്കളെ കേന്ദ്രബിന്ദുവാക്കുന്ന ജിസിയു സംവിധാനത്തില്‍ വിദ്യാർഥികള്‍ക്ക് അവരെന്താണ് പഠിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവുമുണ്ട്.
ജിസിയു കോഴ്‌സുകള്‍ ലംബമാനവും തിരശ്ചീനവുമായ വളര്‍ച്ച കൈവരിക്കാന്‍ ഉദ്ദേശിച്ച് തയ്യാറാക്കപ്പെട്ടവയാണ്. വിദ്യാർഥികള്‍ക്ക് അവരുടെ കോര്‍ കോഴ്‌സുകളും തങ്ങളുടെ പ്രധാന പഠന മേഖലയ്ക്ക് പുറത്തുള്ള വിഷയങ്ങളും തിരഞ്ഞെടുക്കാന്‍ സ്വാതന്ത്രം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഇത്. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായും പഠനവുമായി ബന്ധപ്പെട്ടവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതുമായ തരത്തിലാണ് ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എല്ലാ തലത്തിലുമുള്ള സാങ്കേതിക ഇടപെടലുകളുടെ സാന്നിധ്യവും ജിസിയുവിലെ പഠനത്തെ ഒരു ആനന്ദപ്രദമായ അനുഭവമാക്കി തീര്‍ക്കുന്നു.
വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ ചാലകശക്തിയെന്നു വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഗാര്‍ഡന്‍ സിറ്റിയുടെ 'ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം' സ്ഥാപനത്തിന്റെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്. വേഗമേറിയ ഇന്ററാക്ടീവ് ടൂളുകളും വെര്‍ച്വല്‍/ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിത പഠനാനുഭവവുമെല്ലാം വ്യത്യസ്ത പഠന മേഖലകളെ കുറിച്ചു പര്യവേഷണം നടത്താനുള്ള സമഗ്ര വീക്ഷണം വിദ്യാർഥികള്‍ക്കു നല്‍കുന്നു.
ഏറ്റവും മികച്ച സ്ഥാപനങ്ങളെ തന്നെ ക്യാംപസിലേക്ക് പ്ലേസ്‌മെന്റിനായി കൊണ്ടു വരാന്‍ ഗാര്‍ഡന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധ പ്ലേസ്‌മെന്റ് സെല്ലിന് സാധിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പൂര്‍വവിദ്യാർഥികള്‍ ഇതിന് നേര്‍സാക്ഷ്യങ്ങളാണ്.