പിഎച്ച്ഡിക്കൊപ്പം അവാർഡും; ഇതാണ് കാർത്തികയുടെ വിജയ വഴി
ഐഐസിഎച്ച്ഇ– ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എൻജിനീയേഴ്സ്. കെമിക്കൽ എൻജിനീയറിങ്ങിലെ കൊളോയ്ഡ്സ് ആൻഡ് ഇന്റർഫേസ് സയൻസ് രംഗത്തെ മികച്ച ഇന്ത്യൻ പിഎച്ച്ഡി തീസിസിനുള്ള അവരുടെ ഷാ– ഷൊൽമൻ(Shah-Schulman) പുരസ്കാരം (40,000 രൂപ) ഇക്കുറി തൊടുപുഴ സ്വദേശി ഡോ. കാർത്തിക സുരേഷിന്. യുഎസിലെ മിനെസൊറ്റ (Minnesota) സർവകലാശാലയിൽ റിസർച് സയന്റിസ്റ്റായ കാർത്തിക പറയുന്നു, ആ പുരസ്കാരത്തിലേക്കെത്തിയ വഴി:
എംജി സർവകലാശാലയ്ക്കു കീഴിലുള്ള തൊടുപുഴ കോളജ് ഓഫ് എൻജിനീയറിങ്ങിൽ പോളിമർ എൻജിനീയറിങ് ബിടെക്കും കുസാറ്റിൽ എംടെക്കും കഴിഞ്ഞ് പുണെയിലെ സിഎസ്ഐആർ– നാഷനൽ കെമിക്കൽ ലബോറട്ടറിയിൽ പിഎച്ച്ഡി ചെയ്യുമ്പോഴാണ് രണ്ടു വർഷത്തിലൊരിക്കലുള്ള ഈ പുരസ്കാരത്തെക്കുറിച്ചു കേട്ടത്. പിഎച്ച്ഡി കഴിഞ്ഞപ്പോൾ അപേക്ഷിച്ചു. ‘സോഫ്റ്റ് മെറ്റീരിയൽസ്’ ആയിരുന്നു ഗവേഷണ വിഷയം.
തൊടുപുഴ കാഞ്ഞിരമറ്റം കണിയാപറമ്പിൽ വീട്ടിൽ എൻ.എൻ.സുരേഷിന്റെയും സരസ്വതിയുടെയും മകളാണു കാർത്തിക.