ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ വനിതകളെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുള്ളതാണു വനിതാ വികസന കോർപറേഷന്റെ വായ്പകൾ. കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കുമെന്നതു പ്രധാനമാണ്. അപേക്ഷകരുടെ വാർഷികവരുമാനം അടിസ്ഥാനമാക്കി ക്രെഡിറ്റ് 1, ക്രെഡിറ്റ് 2 എന്നിങ്ങനെ രണ്ടു വിഭാഗമായി തരംതിരിച്ചാണു വായ്പ അനുവദിക്കുന്നത്. 

1. ക്രെഡിറ്റ് 1: 

ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിൽപ്പെട്ട വനിതാ സംരംഭകർ 

∙പരമാവധി വായ്പ: 10 ലക്ഷം രൂപ 

∙വാർഷിക വരുമാനപരിധി:

ഗ്രാമപ്രദേശത്ത് 98,000 രൂപ നഗരപ്രദേശത്ത് 1.20 ലക്ഷം രൂപ 

മറ്റു യോഗ്യതകൾ ബാധകമല്ല. 

∙പലിശ: 7% 

2. ക്രെഡിറ്റ് 2: മുന്നാക്ക–പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വനിതാ സംരംഭകർ 

∙പരമാവധി വായ്പ: 3 ലക്ഷം രൂപ 

∙വാർഷിക വരുമാനപരിധി: മുന്നാക്കവിഭാഗ വനിതകൾക്ക് 6 ലക്ഷം രൂപ  

പട്ടികജാതി വിഭാഗ വനിതകൾക്കു 3 ലക്ഷം രൂപ 

∙പലിശ: 6% 

∙തിരിച്ചടവ്: 60 മാസം. 

വായ്പ ലഭിക്കാൻ വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നിർബന്ധമാണ്. 

ബന്ധപ്പെടാവുന്ന ഓഫിസുകൾ: 

∙സംസ്ഥാന വനിതാ വികസന കോർപറേഷൻ, ബസന്ത്, ടിസി 2/70, മൻമോഹൻ ബംഗ്ലാവിന് എതിർവശം, പിഒ കവടിയാർ, തിരുവനന്തപുരം. ഫോൺ: 0471–2727668, 2136006. വെബ്സൈറ്റ്: www.kswdc.org 

മേഖലാ ഓഫിസുകളുടെ  നമ്പറുകൾ:

കോഴിക്കോട്: 0495–2766454, 94960 15009; 

എറണാകുളം: 0484–2394932, 94960 15007; 

തിരുവനന്തപുരം: 0471–2328257, 94960 15006. 

English Summary: Credit for Women Entrepreneur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT