സർക്കാരിന്റെ അവധി അറിയിപ്പിൽ പ്രത്യേകം പറഞ്ഞിരുന്നു – ‘വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമെന്ന തീരുമാനം മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ബാധകമല്ല.’ അവരുടെ പഠനകാലം ഇങ്ങനെ

സിലബസിലുള്ള കൊറോണ, ഇവിടെ വരുമെന്നോ നേരിടേണ്ടി വരുമെന്നോ കരുതിയിരുന്നില്ല. എന്റേതു ക്ലിനിക്കൽ ഇതര കോഴ്സാണെങ്കിലും ഇപ്പോൾ ഞങ്ങളും ക്ലിനിക്കൽ സംഘങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നു. ജനറൽ മെഡിസിൻ വിഭാഗത്തിൽ ഉള്ളവർക്കു മാത്രമല്ല, ക്ലിനിക്കൽ ഇതര വിഭാഗങ്ങളിലുള്ളവർക്കും കൊറോണ പോരാട്ടത്തിന്റെ ഭാഗമാകാനും ദിവസം മുഴുവൻ പ്രവർത്തിക്കാനുമുള്ള അവസരം കിട്ടുന്നു.

ബയോ കെമിസ്ട്രിക്കാർക്കു പൊതുവെ നൈറ്റ് ഡ്യൂട്ടി ഉണ്ടാകാറില്ല. എന്നാൽ, ഇപ്പോൾ ഞങ്ങളും കാഷ്വൽറ്റി, കൊറോണ ഫീവർ ക്ലിനിക് എന്നിവയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ എല്ലാ ഡ്യൂട്ടികളും ചെയ്യണം. ജനറൽ മെഡിസിൻ വിഭാഗത്തിലുള്ളവർക്കു പലപ്പോഴും രാപകൽ തുടർച്ചയായി ഡ്യൂട്ടിയുണ്ടാകും. 

അതിനിടെ, കൊറോണ വാർഡിൽ ഡ്യൂട്ടി ചെയ്ത നഴ്സുമാരെ വാടകവീട്ടിൽ നിന്ന് ഉടമ പുറത്താക്കിയ സംഭവവുമുണ്ടായി. ഇവരെ പിന്നീട് മെഡിക്കൽ കോളജ് ക്യാംപസിലെ ക്വാർട്ടേഴ്സിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇതും മറ്റൊരു അനുഭവം തന്നെ. പഠനകാലത്ത് ഇത്രയും വെല്ലുവിളികളെ നേരിട്ടു മുന്നേറുകയെന്നത് ഒരു ഡോക്ടർക്ക് നൽകുന്ന ആത്മവിശ്വാസവും അനുഭവസമ്പത്തും വളരെ വലുതാണ്.

ഡോ. ഏബെൽ ജെയ്സൺ,

എംഡി ബയോകെമിസ്ട്രി രണ്ടാം വർഷം, 

മെഡിക്കൽ കോളജ്, കോട്ടയം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT