പരിവര്‍ത്തനാത്മക എംബിഎ പ്രോഗ്രാമുമായി ആചാര്യ ബാംഗ്ലൂര്‍ ബി-സ്‌കൂള്‍
കോവിഡ് അടക്കമുള്ള കാരണങ്ങളാല്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്ന ആഗോള സമ്പദ്‌വ്യവസ്ഥയില്‍ എംബിഎ ബിരുദത്തിന്റെ പ്രസക്തി വർധിക്കുകയാണ്. തളര്‍ച്ചയിലേക്ക് നീങ്ങുന്ന വ്യവസായങ്ങളെ കരകയറ്റാന്‍ മിടുക്കരായ ബിസിനസ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. തങ്ങളുടെ കരിയറില്‍ നിന്നുവരെ ചെറിയ ഇടവേളയെടുത്ത് പുതിയ നൈപുണ്യങ്ങളും ശേഷികളും ആര്‍ജ്ജിക്കുന്ന തിരക്കിലാണ് പ്രഫഷനലുകള്‍ പോലും.
മികച്ച എംബിഎ പഠന കേന്ദ്രങ്ങളുടെ പ്രാധാന്യവും അതിനാല്‍ തന്നെ വർധിക്കുകയാണ്. ഇന്ത്യയിലെ തന്നെ വളരെ വേഗം വളരുന്ന ബിസിനസ്സ് സ്‌കൂളുകളിലൊന്നാണ് ഒരു ദശാബ്ദത്തിലേറെ മാത്രം പഴക്കമുള്ള ബെംഗളൂരുവിലെ ആചാര്യ ബാംഗ്ലൂര്‍ ബി സ്‌കൂള്‍ (എബിബിഎസ്). 2008 ല്‍ സ്ഥാപിച്ച ആചാര്യയ്ക്ക് നാക് എ ഗ്രേഡ്, എന്‍ബിഎ, അമേരിക്കയിലെ ഐഎസിബിഇ എന്നിവയുടെ അടക്കം ട്രിപ്പിള്‍ അക്രഡിറ്റേഷനാണുള്ളത്.
സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലെ മികവിന്റെ കേന്ദ്രമായി ഉയര്‍ന്ന ആചാര്യയിലേക്ക് മാനേജ്‌മെന്റ്, അനലറ്റിക്‌സ് മേഖലയിലെ മികച്ച പ്രഫഷനലുകളുടെയും വിദഗ്ധരുടെയും ഒഴുക്കാണ്. നിര്‍മിത ബുദ്ധിയിലും ഡേറ്റ സയന്‍സിലും ഉണ്ടായ വളര്‍ച്ച സ്റ്റാറ്റിസ്റ്റിക്‌സിലും ഡേറ്റാ അനലിറ്റിക്‌സിലും പ്രാഗത്ഭ്യമുള്ള ബിരുദധാരികളുടെ ആവശ്യകത കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ബിസിനസ് അനലിറ്റിക്‌സ്, ബ്ലോക്‌ചെയിന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് എന്നീ മേഖലകളില്‍ എബിബിഎസ് പരിശീലനം നല്‍കുന്നുണ്ട്. വ്യവസായ മേഖലയിലെ മുന്‍നിരക്കാരുമായി സഹകരിച്ച് നടത്തുന്ന സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ വ്യാവസായികമായ ആവശ്യകതകള്‍ നിറവേറ്റുന്നതാണ്.
ആചാര്യ ബാംഗ്ലൂര്‍ ബിസിനസ് സ്‌കൂളിന്റെ മറ്റൊരു പ്രത്യേകത ഇവിടുത്തെ മഹാത്മാ ഗാന്ധി ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ കോണ്‍ഫ്‌ളിക്ട് പ്രിവന്‍ഷന്‍ മാനേജ്‌മെന്റാണ്. സാമൂഹിക, സാമ്പത്തിക മുന്‍ഗണനകളുടെ കാഴ്ചപ്പാടില്‍നിന്നു കൊണ്ട് സംഘര്‍ഷ പരിഹാര പ്രക്രിയ മനസ്സിലാക്കാനാണ് ഈ സെന്റര്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ഇവിടുത്തെ ഗവേഷണത്തിന്റെ അതിരുകള്‍ വിശാലമാണ്. രാഷ്ട്രീയവും വംശീയവും മതപരവുമായ സംഘര്‍ഷങ്ങള്‍ മാത്രമല്ല, വെള്ളവും ഊര്‍ജ്ജവും ആഹാരവും കുടിയേറ്റവും പരിസ്ഥിതിയും അടക്കമുള്ള, വികസ്വര രാജ്യങ്ങളിലെ വികസന പ്രക്രിയയുമായി ബന്ധപ്പെട്ട മറ്റ് സംഘര്‍ഷങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. താത്പര്യമുളവാക്കുന്ന നിരവധി പ്രോജക്ടുകളിലും ഇന്റേണ്‍ഷിപ്പുകളിലും ഏര്‍പ്പെടുന്നതിനുള്ള അവസരങ്ങള്‍ വിദ്യാർഥികള്‍ക്ക് മുന്നില്‍ ഈ സ്ഥാപനം തുറന്നിടുന്നു.
ഇവിടുത്തെ 50 ശതമാനത്തിലധികം അധ്യാപകര്‍ ഡോക്ടറേറ്റ് നേടിയവരാണ്. ദശാബ്ദങ്ങള്‍ നീളുന്ന വ്യാവസായിക, അക്കാദമിക പരിചയമാണ് ഇവരുടെ മുതല്‍ക്കൂട്ട്. കാര്യക്ഷമമായ നിര്‍വഹണവും പഠനവും ഉറപ്പു വരുത്തുന്നതിന് 15: 1 എന്ന വിദ്യാർഥി– അധ്യാപക അനുപാതമാണ് എബിബിഎസ് നിലനിര്‍ത്തുന്നത്. എംബിഎ പ്രോഗ്രാമിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഇവിടുത്തെ വിദ്യാർഥികള്‍ രണ്ടു വര്‍ഷത്തോളം നിലവാരമുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ദേശീയ, രാജ്യാന്തര പ്രസിദ്ധീകരണങ്ങളില്‍ തങ്ങളുടെ പഠനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ബെംഗളൂരുവിലെ മികവാര്‍ന്ന വ്യവസായങ്ങളുമായി വിദ്യാർഥികളെ പരിചയപ്പെടുത്തുന്ന എംബിഎ പ്രോഗ്രാം കോര്‍പ്പറേറ്റുകളെയും വ്യവസായ വിദഗ്ധരെയും വിദ്യാർഥികളുമായി സംവദിക്കുന്നതിന് ക്യാംപസിലെത്തിക്കുന്നു. പ്ലേസ്‌മെന്റിനായി 120ലധികം കമ്പനികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. ശരാശരി ശമ്പള ഓഫര്‍ ആറു ലക്ഷം രൂപയാണ്. (സിടിസി)
ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്നുള്ള രണ്ട് മുഴുവന്‍ സമയ എംബിഎ പ്രോഗ്രാമുകളാണ് എബിബിഎസ് നല്‍കുന്നത്. മാര്‍ക്കറ്റിങ്, ഫിനാന്‍സ് (ബിഎസ്എസ്‌ഐ), എച്ച്ആര്‍, ഹെല്‍ത്ത്‌കെയര്‍, സ്റ്റാര്‍ട്ട്അപ്പ്, എസ്എംഇകള്‍ എന്നിങ്ങനെ നിരവധി സ്‌പെഷലൈസേഷനുകളും എബിബിഎസ് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും മികച്ച അക്കാദമിക റെക്കോര്‍ഡുള്ള വിദ്യാർഥികളാണ് രാജ്യമെമ്പാടും നിന്ന് ഓരോ വര്‍ഷവും ഇവിടെ പഠിക്കാനെത്തുന്നത്. ക്യാറ്റ്, എക്‌സ്എടി, മാറ്റ്, സിമാറ്റ്, കെമാറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകള്‍ വഴിയാണ് പ്രവേശനം.
അസാമാന്യ അക്കാദമിക മികവുമായി എത്തുന്ന വിദ്യാർഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകളും എബിബിഎസ് നല്‍കുന്നു. അപേക്ഷിക്കുന്നതിന് https://bit.ly/3eh2chZ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വെബ്സൈറ്റ് :www.abbs.edu.in ഫോൺ: 9141707070
English Summary : Acharya Bangalore Business School