മെയിന്‍ പരീക്ഷയ്ക്ക് ഓപ്ഷണല്‍ വിഷയം ഏത് തിരഞ്ഞെടുക്കണം? യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പലരെയും  കുഴയ്ക്കുന്ന ഒരു തീരുമാനമാണ് ഇത്. ചില വിഷയങ്ങളെടുത്താല്‍ മാര്‍ക്ക് കൂടുതല്‍ നേടാമെന്നൊക്കെ പലരും ഉപദേശവുമായി എത്തും. എന്നാല്‍ ഓപ്ഷണല്‍ വിഷയത്തില്‍ അങ്ങനെ ശരിയായ ഓപ്ഷന്‍ എന്നൊന്ന് ഇല്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. 

സംഗതി എന്തായാലും ഉദ്യോഗാര്‍ത്ഥിയുടെ അവസാന സ്‌കോറില്‍ വലിയ സ്വാധീനം ചെലുത്താന്‍ മെയിന്‍ പരീക്ഷയിലെ ഈ ഓപ്ഷണല്‍ വിഷയത്തിനാകും. ഓപ്ഷണല്‍ വിഷയങ്ങളും അവയുടെ സിലബസുമായുള്ള പരിചയം, ഉദ്യോഗാര്‍ത്ഥിക്ക് താത്പര്യമുള്ള മേഖല എന്നിവയെല്ലാം ഈ തീരുമാനത്തില്‍ നിര്‍ണ്ണായകമാണ്. അതേ സമയം, ഗൗരവമായി പരിഗണിക്കേണ്ട മറ്റ് സംഗതികളും ഓപ്ഷന്‍ തിരഞ്ഞെടുപ്പിലുണ്ട്. 

ഉദ്യോഗാർഥികള്‍ക്ക് ഈ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയാണ് മനോരമ ഇയര്‍ബുക്ക് ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാര്‍. ''സ്ട്രാറ്റജീസ് ഫോര്‍ ചൂസിങ്ങ് ഓപ്ഷണല്‍ സബ്ജക്ട് '' എന്ന വിഷയത്തില്‍ ജൂലൈ 11ന് വൈകുന്നേരം മൂന്നു മുതല്‍ നാലു മണി വരെയാണ് വെബിനാര്‍ നടക്കുക. കേരള സംസ്ഥാന വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ ഐഎഎസ് വെബിനാറിന് നേതൃത്വം നല്‍കും. 

ഇയര്‍ബുക്ക് ഓണ്‍ലൈന്‍ ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ പരമ്പരയിലെ അഞ്ചാമത്തേതാണ് ഇത്. രജിസ്‌ട്രേഷന് സന്ദര്‍ശിക്കുക  https://bit.ly/2Z20sDw ,ഫോണ്‍  8086654456  

യുപിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ പഠനത്തിനുള്ള പ്ലാറ്റ്‌ഫോമാണ് മനോരമ ഇയര്‍ബുക്ക് ഓണ്‍ലൈന്‍. സമകാലിക സംഭവങ്ങള്‍, ക്വിസുകള്‍, മോക്ക് ടെസ്റ്റുകള്‍, വീഡിയോകള്‍ തുടങ്ങി പരീക്ഷാ പരിശീലനത്തിനാവശ്യമായ വിഭവങ്ങള്‍ ഇതില്‍ ലഭിക്കും. ഇയര്‍ബുക്ക് പ്രിന്റില്‍ ലഭ്യമായ വിവരങ്ങളെ സമ്പൂര്‍ണ്ണമാക്കുന്നതാണ് ഇയര്‍ബുക്ക് ഓണ്‍ലൈന്‍ വിജ്ഞാനശേഖരം. 

സന്ദര്‍ശിക്കാം: https://www.manoramayearbook.in/home.html

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക: editorial@manoramayearbook.in