വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിത്തന്നെ സംരംഭം നടത്താനും സാധിക്കും. വ്യാപകമായി വിൽക്കാവുന്ന ഉൽപന്നമാണിത്. പ്രാദേശികമായി മാത്രമല്ല, വിദേശവിപണിപോലും ലഭിക്കാൻ സാധ്യതയുണ്ട്

വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിത്തന്നെ സംരംഭം നടത്താനും സാധിക്കും. വ്യാപകമായി വിൽക്കാവുന്ന ഉൽപന്നമാണിത്. പ്രാദേശികമായി മാത്രമല്ല, വിദേശവിപണിപോലും ലഭിക്കാൻ സാധ്യതയുണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ ലാഭകരമായി ചെയ്യാവുന്ന ലഘുസംരംഭമാണ് മീൻ അച്ചാർ നിർമാണവും വിപണനവും. വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിത്തന്നെ സംരംഭം നടത്താനും സാധിക്കും. വലിയ നിക്ഷേപവും വേണ്ട. വീട്ടമ്മമാർക്കു നന്നായി ശോഭിക്കാവുന്ന ബിസിനസുമാണ്. 

നിർമാണരീതി

ADVERTISEMENT

വളരെ ലളിതമായി ചെയ്യാവുന്നതാണ്, മീൻ അച്ചാർ നിർമാണം. മത്സ്യം വാങ്ങി ക്ലീൻ ചെയ്ത് വേവിച്ചെടുക്കണം. അച്ചാർ മിക്സിൽ മിക്സ് ചെയ്ത ശേഷം വീണ്ടും ചൂടാക്കുക. എണ്ണയും ഉപ്പും ആവശ്യത്തിനു ചേർക്കുക. സ്വയം ഉണ്ടാക്കിയോ അച്ചാർ പൗഡർ എന്ന രീതിയിൽ ലഭിക്കുന്നതോ ആയ അച്ചാർ മിക്സ് ഉപയോഗിക്കാം. സ്വയം ഉണ്ടാക്കുമ്പോഴുള്ള പരമ്പരാഗത രുചിക്കു കൂടുതൽ ഡിമാൻഡ് വിപണിയിൽ കിട്ടും. 

വിപണനം 

വ്യാപകമായി വിൽക്കാവുന്ന ഉൽപന്നമാണിത്. പ്രാദേശികമായി മാത്രമല്ല, വിദേശവിപണിപോലും ലഭിക്കാൻ സാധ്യതയുണ്ട്. സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, പലചരക്കുകടകൾ, ഡിപ്പാർട്മെന്റ് സ്റ്റോറുകൾ, ഹോട്ടലുകൾ, കന്റീനുകൾ എന്നിവിടങ്ങളിലെല്ലാം നന്നായി വിറ്റുപോകും. ഓർഡർ വാങ്ങി സപ്ലൈ ചെയ്യാൻ ശ്രമിച്ചാൽ മതി. നേരിട്ടുള്ള വിൽപനയ്ക്കും നല്ല സാധ്യതയുണ്ട്. 

ആവശ്യമായ സ്ഥിരനിക്ഷേപം 

ADVERTISEMENT

∙കെട്ടിടം: 250 ചതുരശ്ര അടി വൃത്തിയുള്ളത്. 

∙മെഷിനറികൾ 

*മിക്സിങ് മെഷിൻ, വെജിറ്റബിൾ സ്ലൈസർ, പാകപ്പെടുത്തുന്ന പാത്രങ്ങൾ, സീലിങ് മെഷിൻ തുടങ്ങിയവ: 2,50,000.00 

ആവർത്തന നിക്ഷേപം 

ADVERTISEMENT

∙മത്സ്യം (കിലോഗ്രാമിനു 150 രൂപ നിരക്കിൽ 1700 കിലോ): 2,55,000

∙പൗഡറുകൾ, മിക്സുകൾ, എണ്ണ, ഉപ്പ് മുതലായവ: 85,000

∙വേതനം (5 പേർക്കു 400 രൂപ നിരക്കിൽ മാസം 25 ദിവസത്തേക്ക്): 50,000

∙കറന്റ്, പലിശ, തേയ്മാനം, പായ്ക്കിങ് സാമഗ്രികൾ തുടങ്ങിയവ: 25,000

ആകെ: 4,15,000

ആകെ നിക്ഷേപം: 2,50,000+4,15,000=66,500

പ്രതീക്ഷിക്കാവുന്ന പ്രതിമാസ വിറ്റുവരവ് (2,000 ലീറ്റർ അച്ചാർ ഏറ്റവും കുറഞ്ഞ വിലയായ 300 രൂപയ്ക്കു വിറ്റാൽ): 6,00,000

പ്രതിമാസ ലാഭം: 6,00,000-4,15,000=1,85,000

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Business Scope of Pickle Business