മാനവരാശിക്കാകെ പ്രതീക്ഷയുമായെത്തുന്ന കോവിഡ് വാക്സീന്റെ തുടക്കം 30 വർഷം മുൻപു ജർമനിയിൽ രണ്ടു കുടിയേറ്റ വംശജർ തമ്മിലുണ്ടായ പ്രണയത്തിൽ നിന്ന്. തുർക്കിയിൽ നിന്ന് അതിജീവനത്തിനായി ജർമനിയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മക്കളായ അവർ തങ്ങളുടെ സ്വപ്നമായ വൈദ്യപഠനത്തിനിടെ പ്രണയത്തിലാകുകയും വിവാഹിതരാകുകയും

മാനവരാശിക്കാകെ പ്രതീക്ഷയുമായെത്തുന്ന കോവിഡ് വാക്സീന്റെ തുടക്കം 30 വർഷം മുൻപു ജർമനിയിൽ രണ്ടു കുടിയേറ്റ വംശജർ തമ്മിലുണ്ടായ പ്രണയത്തിൽ നിന്ന്. തുർക്കിയിൽ നിന്ന് അതിജീവനത്തിനായി ജർമനിയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മക്കളായ അവർ തങ്ങളുടെ സ്വപ്നമായ വൈദ്യപഠനത്തിനിടെ പ്രണയത്തിലാകുകയും വിവാഹിതരാകുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനവരാശിക്കാകെ പ്രതീക്ഷയുമായെത്തുന്ന കോവിഡ് വാക്സീന്റെ തുടക്കം 30 വർഷം മുൻപു ജർമനിയിൽ രണ്ടു കുടിയേറ്റ വംശജർ തമ്മിലുണ്ടായ പ്രണയത്തിൽ നിന്ന്. തുർക്കിയിൽ നിന്ന് അതിജീവനത്തിനായി ജർമനിയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മക്കളായ അവർ തങ്ങളുടെ സ്വപ്നമായ വൈദ്യപഠനത്തിനിടെ പ്രണയത്തിലാകുകയും വിവാഹിതരാകുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനവരാശിക്കാകെ പ്രതീക്ഷയുമായെത്തുന്ന കോവിഡ് വാക്സീന്റെ തുടക്കം 30 വർഷം മുൻപു ജർമനിയിൽ രണ്ടു കുടിയേറ്റ വംശജർ തമ്മിലുണ്ടായ പ്രണയത്തിൽ നിന്ന്. തുർക്കിയിൽ നിന്ന് അതിജീവനത്തിനായി ജർമനിയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മക്കളായ അവർ തങ്ങളുടെ സ്വപ്നമായ വൈദ്യപഠനത്തിനിടെ പ്രണയത്തിലാകുകയും വിവാഹിതരാകുകയും പിന്നീടു കാൻസറിനെതിരെയുള്ള പോരാട്ടമാണു ജീവിതലക്ഷ്യമെന്നു തിരിച്ചറിഞ്ഞ് അതിനുള്ള ഗവേഷണങ്ങളിലേർപ്പെടുകയും ചെയ്തു. അൻപത്തഞ്ചുകാരൻ ഡോ. ഉഗുർ ഷാഹിനും അൻപത്തിമൂന്നുകാരി ഡോ. ഓസ്ലെം ടുറേസിയും സ്ഥാപിച്ച ബയോൺടെക് ബയോ ടെക്നോളജി കമ്പനിയാണ് അമേരിക്കൻ മരുന്നുൽപാദകരായ ഫൈസറുമായി ചേർന്നു 90 ശതമാനം ഫലപ്രാപ്തിയുള്ള കോവിഡ് വാക്സീൻ കണ്ടുപിടിച്ചത്. അതാണിപ്പോൾ ബ്രിട്ടനിൽ ജനങ്ങൾക്കു നൽകുന്നതും മറ്റു ലോകരാഷ്ട്രങ്ങളും വിതരണത്തിനു തയാറെടുക്കുന്നതും. പതിനഞ്ചു ലക്ഷത്തിലേറെ മനുഷ്യജീവനുകളെടുക്കുകയും ലോക സമ്പദ് വ്യവസ്ഥ താറുമാറാക്കി കോടിക്കണക്കിനാളുകളെ അതിദാരിദ്ര്യത്തിലേക്കു തള്ളിയിടുകയും ചെയ്ത കോവിഡ് മഹാമാരിയിൽ നിന്ന് ഇതോടെ മോചനമാകുമെന്ന പ്രതീക്ഷയിലാണു ലോകം. ഒപ്പം മറ്റു വാക്സീനുകളും അണിയറയിൽ ഒരുങ്ങുന്നു.

കാൻസർ ഗവേഷണം

ADVERTISEMENT

ശരീരത്തിലേക്കു നൽകുന്ന പ്രത്യേക ജനിതക സന്ദേശങ്ങളിലൂടെ (MRNA-Messenger RNA) ആന്റിബോഡികൾ സൃഷ്ടിച്ച് വൈറസുകളെയും മറ്റ് ആരോഗ്യഭീഷണികളെയും ചെറുക്കുന്ന വൈദ്യശാസ്ത്ര ഗവേഷണത്തിലാണു ഡോ. ഷാഹിനും ഡോ. ഓസ്ലെമും മൂന്നു പതിറ്റാണ്ടായി ഏർപ്പെട്ടിരിക്കുന്നത്. അർബുദ ചികിൽസയിൽ നിർണായകമായ ഫലങ്ങളുവാക്കാൻ ഇരുവരുടെയും ശ്രമങ്ങൾക്കായിട്ടുണ്ട്. ചികിൽസ വഴിമുട്ടിയ അർബുദരോഗികൾക്കു പ്രതീക്ഷ പകരുന്ന പത്തിലേറെ ഗവേഷണങ്ങൾ ബയോൺടെക് ലബോറട്ടറികളിൽ അന്തിമദശയിലാണ്. ഇതേ മാർഗമുപയോഗിച്ചു തന്നെയാണു കോവിഡിനെതിരായ വാക്സീനും രൂപപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ഇതിനു മുൻപ് ഏറ്റവും വേഗത്തിൽ ഒരു വാക്സിൻ വികസിപ്പിച്ചിട്ടുള്ളതു നാലു വർഷമെടുത്താണ്. കോവിഡ് വാക്സിൻ വികസിപ്പിക്കാൻ ബയോൺടെക്കിന് ഒരു വർഷത്തിൽ താഴെയേ വേണ്ടി വന്നുള്ളൂ.

കോവിഡ് വാക്സീൻ

ജനുവരിയിലാണു ബയോൺടെക് കോവിഡ് വാക്സീൻ പരീക്ഷണങ്ങൾ ആരംഭിച്ചത്. നവംബർ ആദ്യവാരം കമ്പനി തങ്ങളുടെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ പുറത്തുവിട്ടു. 90 ശതമാനമായിരുന്നു വാക്സീന്റെ വിജയനിരക്ക്. എംആർഎൻഎ സാങ്കേതിക വിദ്യ ഉപയോഗിച്ചു തങ്ങളുടെ കമ്പനി വളരെ വേഗത്തിൽ ഒരു വാക്സിൻ ഉണ്ടാക്കിയേക്കുമെന്നു രണ്ടു വർഷം മുൻപു തന്നെ പകർച്ചവ്യാധി ഗവേഷണ വിദ്ഗധരുടെ ഒരു യോഗത്തിൽ ഡോ. ഷാഹിൻ അഭിപ്രായപ്പെട്ടിരുന്നു. ഒരു ആഗോള മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ അതിനെ ചെറുക്കാൻ ഈ വാക്സിനായേക്കുമെന്നും അദ്ദേഹം അന്നു പറഞ്ഞു. ആ വാക്കുകൾ പ്രവചനസ്വഭാവമുള്ളതായി മാറി.

സൂപ്പർ ഫാസ്റ്റ്

ADVERTISEMENT

കഴിഞ്ഞ ജനുവരിയിൽ ചൈനയിൽ ആദ്യ കൊറോണ ബാധ റിപ്പോർട്ട് ചെയ്തപ്പോഴേ ഇത് ആഗോള മഹാമാരിയായി മാറിയേക്കാമെന്നു ഡോ. ഷാഹിനും സംഘത്തിനും സംശയമുയർന്നിരുന്നു. അദ്ദേഹം തന്റെ സഹപ്രവർത്തകരോട് അവധിയെല്ലാം റദ്ദാക്കി ഉടൻ ലാബിലേക്കു തിരികെയെത്താൻ ആവശ്യപ്പെട്ടു. തുടർന്ന് ജർമനിയിലെ ബയോൺടെക് ലബോറട്ടറിയിൽ അവർ ലോകത്തെ അധീനപ്പെടുത്തിയ വൈറസിനെതിരായ അതിവേഗ പോരാട്ടം ആരംഭിക്കുകയായിരുന്നു. ‘‘ലോകത്ത് ഞങ്ങളുടെയത്ര വേഗത്തിൽ ഇത്തരമൊരു വാക്സീൻ പുറത്തിറക്കാൻ കഴിവുള്ള മറ്റു കമ്പനികൾ ഇല്ലായെന്ന് വ്യക്തമായിരുന്നു. എന്നാൽ ഇതൊരു മൽസരമായിട്ടല്ല ഞങ്ങൾ കണ്ടത്, മറിച്ചു ലോകത്തോടുള്ള കടമയായിട്ടാണ്’’. ഡോ. ഷാഹിൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ബയോൺടെക് കമ്പനിയിൽ 1800 ജീവനക്കാരുണ്ട്. ഇവരിൽ 500 പേരെ കമ്പനി കോവിഡ് വാക്സീൻ ഗവേഷണത്തിനായി നിയോഗിച്ചു. ഫ്ലൂവിനുള്ള ഒരു വാക്സീൻ കണ്ടുപിടിക്കാനായി 2018 മുതൽ ബയോൺടെക്കും ഫൈസറും യോജിച്ചു പ്രവർത്തിക്കുന്നുണ്ട്. മാർച്ചു മാസത്തോടെ കോവിഡ് വാക്സീനിലും ഒരുമിച്ചു പ്രവർത്തിക്കാൻ ഇരു കമ്പനികളും ധാരണയിലായി. ഇതിനു പിന്നിലും അസാധാരണമായ ഒരു സൗഹൃദത്തിന്റെ കഥയുണ്ട്. ഫൈസർ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ആൽബർട്ട് ബോർല ഗ്രീക്ക് വംശജനാണ്. തന്റെയും ഷാഹിന്റെയും കുടിയേറ്റ പശ്ചാത്തലം കൂടുതൽ ദൃഢമായ സൗഹൃദത്തിലേക്കും അതുവഴി ഇരു കമ്പനികളും തമ്മിലുള്ള സഹകരണത്തിലേക്കും നീണ്ടതായി ആൽബർട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തുർക്കി, കുടിയേറ്റം

തുർക്കിയുടെ മെഡിറ്ററേനിയൻ തീരനഗരമായ ഇസ്കെൻഡറണിൽ 1965ലാണു ഡോ. ഷാഹിന്റെ ജനനം. കുടുംബം അദ്ദേഹത്തിന് നാലു വയസ്സുള്ളപ്പോൾ തുർക്കിയിൽ നിന്നു ജർമനിയിലെ കൊളോണിലേക്കു കുടിയേറി. അവിടുത്തെ ഫോർഡ് കാർ ഫാക്ടറിയിലായിരുന്നു അദ്ദേഹത്തിന്റെ പിതാവിനു ജോലി. ഡോക്ടറാകണമെന്ന് അതിയായി ആഗ്രഹിച്ച ഷാഹിൻ കൊളോൺ സർവകലാശാലയിൽ നിന്നു മെഡിക്കൽ എംഡി ബിരുദമെടുക്കുകയും 1993ൽ അവിടെ നിന്നു തന്നെ ഡോക്ടറേറ്റ് കരസ്ഥമാക്കുകയും അവിടെ അധ്യാപകനാകുകയും ചെയ്തു. തുർക്കിയിലെ ഇസ്തംബുളിൽ നിന്ന് ജർമനിയിലേക്കു കുടിയേറിയ ഡോക്ടറുടെ മകളാണ് ഡോ. ടുറേസി. ബയോൺടെക്കിനു മുൻപ് 2001ൽ ഇരുവരും ചേർന്ന് കാൻസർ ചികിൽസാ ഗവേഷണ രംഗത്തു പ്രവർത്തിക്കുന്ന ഗാനിമെഡ് എന്നൊരു കമ്പനി സ്ഥാപിച്ചിരുന്നു. ഇതു പിന്നീട് 2016ൽ 140 കോടി ഡോളറിനു വിൽക്കുകയും ആ തുക ബയോൺടെക് വികസനത്തിനായി മുടക്കുകയും ചെയ്തു.

മാതൃകാ ജീവിതം

ADVERTISEMENT

2019ൽ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ബയോൺടെക്കിൽ 5.5 കോടി ഡോളർ നിക്ഷേപിച്ചു. ജർമനിയിലെ ഏറ്റവും സമ്പന്നരായ 100 വ്യക്തികളിൽ ബയോൺടെക് സ്ഥാപകരും ഉൾപ്പെടുന്നു. ശതകോടീശ്വരൻമാരാണെങ്കിലും ഡോ. ഷാഹിനും ഡോ. ടുറേസിയും കമ്പനിക്കടുത്തുള്ള ഒരു സാധാരണ അപാർട്മെന്റിലാണു താമസം. സ്വന്തമായി കാറില്ലാത്ത അവർ കമ്പനിയിലേക്കു സൈക്കിളിലാണു പോകുന്നത്. അടുത്ത വർഷം ജർമനിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കുടിയേറ്റം മുഖ്യവിഷയമായി തീവ്രവലതുകക്ഷികൾ ഉയർത്തിക്കൊണ്ടു വരാനിരിക്കെ തുർക്കിയിൽ നിന്നുള്ള ഈ രണ്ടു കുടിയേറ്റക്കാർ ലോകത്തിനാകെ നൽകുന്നതു ബഹുസ്വരതയുടെയും കൂട്ടായ്മയുടെയും വലിയ സന്ദേശമാണ്. 

പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽ വീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Golantharam - Dr. Ugur Sahin and Dr.Ozlem Tureci – The Husband and Wife team behind the leading vaccine to solve Covid-19