ഇന്ത്യ സ്വതന്ത്രയായ ശേഷം ടാറ്റയുടെ കത്ത് ക്രാസ് മഫൈക്കു കിട്ടി. അതു വായിച്ച് ബോർഡംഗങ്ങൾ ഞെട്ടി. സഹായിച്ച ജർമ്മൻ എൻജിനീയർമാർക്കു നന്ദി പറഞ്ഞും, പകർന്നുതന്ന സാങ്കേതികനൈപുണിക്കു കനത്ത‍ പ്രതിഫലം വാഗ്ദാനം ചെയ്തുമുള്ള കത്ത്. കരാറില്ലാതിരുന്നതിനാൽ ടാറ്റയ്ക്കു നിയമപരമായ ബാധ്യതയൊന്നുമില്ലായിരുന്നു. പക്ഷേ അതിനപ്പുറമുള്ള അസാധാരണ നൈതികതയാണ് ഇന്ത്യൻ കമ്പനി പുലർത്തിയത്.

ഇന്ത്യ സ്വതന്ത്രയായ ശേഷം ടാറ്റയുടെ കത്ത് ക്രാസ് മഫൈക്കു കിട്ടി. അതു വായിച്ച് ബോർഡംഗങ്ങൾ ഞെട്ടി. സഹായിച്ച ജർമ്മൻ എൻജിനീയർമാർക്കു നന്ദി പറഞ്ഞും, പകർന്നുതന്ന സാങ്കേതികനൈപുണിക്കു കനത്ത‍ പ്രതിഫലം വാഗ്ദാനം ചെയ്തുമുള്ള കത്ത്. കരാറില്ലാതിരുന്നതിനാൽ ടാറ്റയ്ക്കു നിയമപരമായ ബാധ്യതയൊന്നുമില്ലായിരുന്നു. പക്ഷേ അതിനപ്പുറമുള്ള അസാധാരണ നൈതികതയാണ് ഇന്ത്യൻ കമ്പനി പുലർത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യ സ്വതന്ത്രയായ ശേഷം ടാറ്റയുടെ കത്ത് ക്രാസ് മഫൈക്കു കിട്ടി. അതു വായിച്ച് ബോർഡംഗങ്ങൾ ഞെട്ടി. സഹായിച്ച ജർമ്മൻ എൻജിനീയർമാർക്കു നന്ദി പറഞ്ഞും, പകർന്നുതന്ന സാങ്കേതികനൈപുണിക്കു കനത്ത‍ പ്രതിഫലം വാഗ്ദാനം ചെയ്തുമുള്ള കത്ത്. കരാറില്ലാതിരുന്നതിനാൽ ടാറ്റയ്ക്കു നിയമപരമായ ബാധ്യതയൊന്നുമില്ലായിരുന്നു. പക്ഷേ അതിനപ്പുറമുള്ള അസാധാരണ നൈതികതയാണ് ഇന്ത്യൻ കമ്പനി പുലർത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ ബിസിനസ് തലവനും കേന്ദ്ര പ്ലാനിങ് ബോർഡ് അംഗവുമായിരുന്ന അരുൺ മായ്റ സാക്ഷ്യപ്പെടുത്തിയ സംഭവകഥ കേൾക്കുക.

കമ്പനിത്തലവൻ കൂടിയായ മലേഷ്യൻ രാജകുമാരനുണ്ടായിരുന്നു. അദ്ദേഹം ബിസിനസ് ചർച്ചയ്ക്കായി മായ്റെയ ക്ഷണിച്ചു. മായ്റ ചെന്നു. അവിടെ രണ്ടു ജർമ്മൻ വൃദ്ധെരക്കണ്ടു. ഇരുവരും ക്രാസ് മഫൈ (Krauss Maffei) എന്ന ജർമ്മൻ എൻജിനീയറിങ് കമ്പനിയുടെ ഡയറക്റ്റർമാർ.  രാജകുമാരൻ മായ്റയെ പരിചയപ്പെടുത്തി : ‘ഇദ്ദേഹം ഒരു ടാറ്റാ കമ്പനിയുടെ മാനേജിങ് ഡയറക്റ്ററാണ്.’ ഇതു കേട്ടയുടൻ ജർമ്മൻകാർ ചാടിയെഴുനേറ്റ് സ്നേഹബഹുമാനങ്ങളോടെ ഹസ്തദാനം ചെയ്തു. മെയ്റയോട് വീണ്ടും വീണ്ടും നന്ദി പറഞ്ഞു. കഥയറിയാതെ മായ്റയും രാജകുമാരനും അന്തംവിട്ടു.

ADVERTISEMENT

1946ൽ തുടങ്ങുന്ന കോടികളുടെ കഥ ജർമ്മൻകാർ പറഞ്ഞു. രണ്ടാം ലോകയുദ്ധത്തിൽ സഖ്യകക്ഷികൾ തകർത്തു തരിപ്പണമാക്കിയ മ്യൂനിക്ക് നഗരത്തിലെ റെയിൽവേ സ്റ്റേഷൻ. ജെആർഡി ടാറ്റ, സുമൻ മൂൾഗാവ്കർ എന്ന രണ്ട് ഇന്ത്യക്കാരെ കാത്തു നിൽക്കുകയാണ് ക്രാസ് മഫൈ ഡയറക്റ്റർമാർ. യുദ്ധത്തിൽ അവരുടെ ഫാക്റ്ററികളും നാമാവശേഷമായിരുന്നു. തങ്ങളുടെ കുറെ എൻജിനീയർമാരെ കുടുംബസഹിതം ഇന്ത്യയിൽ കൊണ്ടുപോയി അഭയം നല്കണമെന്ന് അവർ ടാറ്റയോടും സുഹൃത്തിനോടും അപേക്ഷിച്ചു. ഇന്ത്യക്കാർ അപേക്ഷ സ്വീകരിച്ചു. ബ്രിട്ടീഷ് ഭരണകാലമാകയാൽ ജർമ്മൻകാരുമായി കരാറൊപ്പിടാൻ കഴിയുമായിരുന്നില്ല. പക്ഷേ ടാറ്റ വാക്കു പാലിച്ചു. പിൽക്കാലത്ത് ടെൽകോ എന്ന പേരിൽ പ്രസിദ്ധമായ കമ്പനിക്ക് ജർമ്മൻകാർ മികച്ച സാങ്കേതികവൈദഗ്ധ്യം പകർന്നുനല്കി. തീവണ്ടിക്കുള്ള ആവിയന്ത്രങ്ങളും റോഡ് റോളറുകളും കമ്പനി നിർമ്മിച്ചു വിപണനം നടത്തി. കോടികളുടെ വരുമാനമുണ്ടാക്കി. 

ഇന്ത്യ സ്വതന്ത്രയായ ശേഷം ടാറ്റയുടെ കത്ത് ക്രാസ് മഫൈക്കു കിട്ടി. അതു വായിച്ച് ബോർഡംഗങ്ങൾ  ഞെട്ടി. സഹായിച്ച ജർമ്മൻ എൻജിനീയർമാർക്കു നന്ദി പറഞ്ഞും, പകർന്നുതന്ന സാങ്കേതികനൈപുണിക്കു കനത്ത‍ പ്രതിഫലം വാഗ്ദാനം ചെയ്തുമുള്ള കത്ത്. കരാറില്ലാതിരുന്നതിനാൽ ടാറ്റയ്ക്കു നിയമപരമായ ബാധ്യതയൊന്നുമില്ലായിരുന്നു. പക്ഷേ അതിനപ്പുറമുള്ള അസാധാരണ നൈതികതയാണ് ഇന്ത്യൻ കമ്പനി പുലർത്തിയത്. അതു മനസ്സിൽ വച്ചായിരുന്നു അരുൺ മായ്റയെ ജർമ്മൻകാർ ആദരിച്ചത്.

നിയമത്തിന്റെ തലനാരിഴ കീറി സ്വന്തം താല്പര്യങ്ങൾ അധാർമ്മികമായി നേടാൻ വ്യഗ്രത കാട്ടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇത്തരം നീതികഥകൾ വഴി മാറിച്ചിന്തിക്കാൻ പ്രചോദനം നല്കും.

ഇനി മറിച്ചൊരു മ്യൂനിക് ചിത്രം. 1972 മ്യൂനിക് ഒളിമ്പിക്സ് ഹോക്കി ഫൈനൽ മത്സരം. ജർമ്മനിയോടു തോറ്റ പാകിസ്ഥാൻ കേട്ടുകേൾവിയില്ലാത്തവിധം അക്രമം കാട്ടി. കളിക്കാരും ആരാധകരും കളിക്കളത്തിലേക്ക് ഇരച്ചിറങ്ങി. കണ്ടതെല്ലാം തട്ടിത്തകർത്തു. പൊലീസിനെ മർദ്ദിച്ചു. ഇന്റർനാഷനൽ ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് റെനി ഫ്രാങ്കിന്റെ തലയിൽ വെള്ളം നിറച്ച  ബക്കറ്റ് കമഴ്ത്തി. മെഡൽ നല്കുന്ന ചടങ്ങിൽ പുറംതിരിഞ്ഞു നിന്ന് ജർമ്മൻ ദേശീയപതാകയെ അധിക്ഷേപിച്ചു. സ്വന്തം പരാജയം അംഗീകരിക്കാതെ ഒളിമ്പിക് വേദിയിൽ ലോകഹോക്കിയെത്തന്നെ അപമാനിച്ച അധാർമ്മികത.

ADVERTISEMENT

കഥകൾ നിൽക്കട്ടെ. പ്രവൃത്തിയെടുക്കുന്ന സ്ഥലങ്ങളിൽ നാം എങ്ങനെ പെരുമാറണം, എങ്ങനെ തീരുമാനങ്ങളെടുക്കണം എന്നിവ തീരുമാനിക്കുമ്പോൾ മനസ്സിൽ സംഘർഷമുണ്ടാകാം. നിയമത്തിന്റെ അക്ഷരങ്ങളെല്ലാം നോക്കി മാത്രം മതിയോ, അതോ ധാർമ്മികമൂല്യങ്ങൾക്കു മുൻഗണന നല്കി പെരുമാറണോ എന്നു വിവേകത്തോടെ തീരുമാനിക്കണം. നന്മയുടെ പശ്ചാത്തലത്തിൽ ശരിയേത്, തെറ്റേത് എന്നു നോക്കി പ്രവർത്തിക്കുന്നതാണ് ധാർമ്മികത. നിയമത്തിന്റെ കാർക്കശ്യത്തിൽ കാരുണ്യത്തിന് ഇടമില്ല. പക്ഷേ നിർവികാരമായി പെരുമാറാൻ നമുക്കു വിഷമമായിരിക്കും.

നിയമം പൊതുജനതാല്പര്യത്തെ കാത്തുസൂക്ഷിക്കുമ്പോൾ, വ്യക്തികൾ ദുഃഖത്തിലായെന്നിരിക്കും. ആ ദുഃഖം അവഗണിച്ച് നിയമപുസ്തകത്തിൽ കടിച്ചു തൂങ്ങണോ എന്നത് നമ്മെ കുഴക്കിയേക്കാം. അധാർമ്മികമായി പ്രവർത്തിച്ചത് നിയമപ്രകാരം ആണെങ്കിൽ കോടതിയുടെ ശിക്ഷ കിട്ടുകില്ല. നമ്മുടേത് നീതിന്യായക്കോടതിയാണ്; ‘നീതികാരുണ്യ’ക്കോടതിയല്ല. പക്ഷേ നിയമത്തിന്റെ മറവിൽ ധർമ്മം നോക്കാതെ പ്രവർത്തിക്കുന്നത് സ്വഭാവവൈകൃതവും നിസ്സംഗതയുമായിത്തീർന്ന്, സമൂഹത്തിൽ ഒറ്റപ്പെടാം. നമുക്കെന്തു ചെയ്യാം? കഴിയുന്നതും നിയമത്തിനകത്തു തന്നെ നിന്ന് നല്ല പെരുമാറ്റരീതി ആവിഷ്കരിച്ചു നടപ്പാക്കാം. വസ്തുതകൾ വസ്തുനിഷ്ഠമായി വിലയിരുത്തി, നൈതികത മറക്കാതെ, സമചിത്തതയോടെ സന്തുലിതസമീപനം പുലർത്താൻ അധികാരസ്ഥാനത്തെത്തുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ച മാനേജർമാർ ഇക്കാര്യത്തിൽ വിജയിച്ചവരാണ്. മൂന്നാമതൊരു ഘടകവുമുണ്ട്. ജോലിക്കാരുടെ തീരുമാനങ്ങൾ സ്ഥാപനത്തിന്റെ മാനദണ്ഡങ്ങളനുസരിച്ചു മാത്രമേ പാടുള്ളൂ.

കണ്ണടച്ചു നിയമം പാലിച്ചാൽ മതിയോ, ധാർമ്മികതയും പരിഗണിക്കണോ എന്ന സംഘർഷത്തിനു സമാധാനം ബൈബിളിലുണ്ട്. ‘സ്നേഹം അയൽക്കാരനോടു തെറ്റു ചെയ്യുന്നില്ല. അതിനാൽ സ്നേഹം നിയമത്തെ പൂർത്തിയാക്കുന്നു’– (റോമാക്കാർ – 13:10). ‘കൂലിക്കാരന്റെ കൂലി ഒരു രാത്രി പോലും നിന്റെ കൈയിൽ വച്ചുകൊണ്ടിരിക്കരുത്’ – (ലേവിയർ 19:13). ‘സത്യനിഷ്ഠ പരമാർത്ഥികളെ നയിക്കുന്നു. പക്ഷേ കുടിലത വഞ്ചകരെ നശിപ്പിക്കുന്നു – (സുഭാഷിതങ്ങൾ – 11:3).

നിയമപ്രകാരമെന്നതുകൊണ്ടുമാത്രം എന്തും നന്മയാകുന്നില്ല. നൈതികത പുലർത്തുന്നതിൽ നിഷ്ഠയുള്ളവർ എതിർപ്പിനെ നേരിടേണ്ടിവരും. പിടിച്ചുനിൽക്കാൻ ഉള്ളുറപ്പു വേണം. അങ്ങനെ ഉറച്ചുനിന്നു പരാജയപ്പെടുന്നത്,  അധർമ്മംവഴി വിജയിക്കുന്നതിനെക്കാൾ മെച്ചം. അരിസ്ട്ടോട്ടിൽ പണ്ടേ പറഞ്ഞു, ഹൃദയത്തിനു നല്കാതെ മനസ്സിനു മാത്രം നല്കുന്ന വിദ്യാഭ്യാസം വിദ്യാഭ്യാസമേയല്ല. രാജാവിന്റെ സത്യനിഷ്ഠ ജനങ്ങളുടെ കൂറിനു വഴിവയ്ക്കുമെന്ന ചൊല്ലുണ്ട്. പക്ഷേ പരമാധികാരം നിലനിർത്താൻ നൈതികത തടസ്സമാവാം. 

ADVERTISEMENT

നല്ലതേത് എന്ന ചോദ്യത്തിന് ഒറ്റയുത്തരം സാധ്യമല്ല. സാഹചര്യം നോക്കണം. പ്രശസ്ത ഇംഗ്ലിഷ് സാഹിത്യകാരൻ ജി കെ ചെസ്റ്റർട്ടൻ (1874 – 1936) ഇക്കാര്യം രസകരമായി ഉദാഹരിച്ചു : ‘ നല്ലത് എന്ന വാക്കിന് അർത്ഥം പലത്. 500 വാരയകലെ നിന്ന് സ്വന്തം അമ്മൂമ്മയെ വെടിവച്ചുകൊള്ളിക്കുന്നയാൾ നല്ല മാർക്സ്മൻ. പക്ഷേ നന്മനിറഞ്ഞ മനുഷ്യനല്ല.’

അന്യരോടു തിന്മ കാട്ടുന്നത് എന്തെങ്കിലും ചെയ്യുന്നതുവഴി ആകണമെന്നില്ല. വേണ്ട കാര്യം ചെയ്യാതിരിക്കുന്നതുവഴിയും ആകാം. പ്രവൃത്തിയായാലും നിഷ്ക്രിയത്വമായാലും നൈതികത പാലിക്കണം. നീതിപൂർവമായ പെരുമാറ്റം മരണാനന്തരശിക്ഷയെ പേടിച്ചാകരുതെന്ന് ഐൻസ്റ്റൈൻ. അതിന്റെ അടിസ്ഥാനം അനുകമ്പയും പഠിപ്പും സാമൂഹികബന്ധങ്ങളും ആയിരിക്കണം. അന്യരിൽനിന്ന് നൈതികത പ്രതീക്ഷിക്കുന്നവർ നീതിപൂർവം പെരുമാറുന്നതിൽ ശുഷ്കാന്തി കാട്ടുന്നതും പ്രധാനം.

എന്തു ചെയ്യണം,. എന്തു ചെയ്യാതിരിക്കണം എന്ന പ്രശ്നത്തിൽ വട്ടംകറങ്ങുന്നവർക്കുള്ള പോംവഴി ഷേക്സ്പിയർ ആറ്റിക്കുറുക്കിപ്പറഞ്ഞു, ‘എല്ലാവരെയും സ്നേഹിക്കുക, കുറെപ്പേരെ വിശ്വസിക്കുക, ആരോടും തെറ്റു ചെയ്യാതിരിക്കുക.’ – “Love all, trust a few, do wrong to none’ (All's Well That Ends Well 1:1).

‘പ്രവൃത്തി സ്വലാഭത്തിനല്ല, സമൂഹനന്മയ്ക്കെന്നു കരുതുക. നല്ല വിത്തു പാകിയാൽ നല്ല ഫലം കിട്ടും’ – ശ്രീബുദ്ധൻ.

ഏതു പ്രവൃത്തിക്കു പിന്നിലും ചിന്തയുണ്ട്.  ആഗ്രഹം, ചിന്ത, പ്രവൃത്തി എന്നു ക്രമം. ‘നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍ നിന്നും വന്നുചേരട്ടെ’ (ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ – ഋഗ്വേദം 1:89:1).

English Summary: Krauss Maffei TATA Story