ഇന്ത്യൻ ശമ്പളം വാങ്ങുന്നവർ അതുമായി താരതമ്യപ്പെടുത്തി വിദേശത്തെ ശമ്പളം ഉറപ്പിക്കാൻ അനുവദിക്കുന്നതു വലിയ നഷ്ടക്കച്ചവടമാകും. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും മറ്റും നിലവിലുള്ള ശമ്പളത്തുക ഇന്ത്യൻ രൂപയായി മാറ്റിക്കണക്കാക്കിയുള്ള താരതമ്യചിന്ത അപ്രസക്തമാണ്. അന്നാടുകളിലെ വിലനിലവാരം ഇവിടുത്തേതിനെ അപേക്ഷിച്ച് ഏറെ ഉയർന്നതാണ് എന്നത്രേ ഇതിലെ യുക്തി.

ഇന്ത്യൻ ശമ്പളം വാങ്ങുന്നവർ അതുമായി താരതമ്യപ്പെടുത്തി വിദേശത്തെ ശമ്പളം ഉറപ്പിക്കാൻ അനുവദിക്കുന്നതു വലിയ നഷ്ടക്കച്ചവടമാകും. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും മറ്റും നിലവിലുള്ള ശമ്പളത്തുക ഇന്ത്യൻ രൂപയായി മാറ്റിക്കണക്കാക്കിയുള്ള താരതമ്യചിന്ത അപ്രസക്തമാണ്. അന്നാടുകളിലെ വിലനിലവാരം ഇവിടുത്തേതിനെ അപേക്ഷിച്ച് ഏറെ ഉയർന്നതാണ് എന്നത്രേ ഇതിലെ യുക്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ശമ്പളം വാങ്ങുന്നവർ അതുമായി താരതമ്യപ്പെടുത്തി വിദേശത്തെ ശമ്പളം ഉറപ്പിക്കാൻ അനുവദിക്കുന്നതു വലിയ നഷ്ടക്കച്ചവടമാകും. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും മറ്റും നിലവിലുള്ള ശമ്പളത്തുക ഇന്ത്യൻ രൂപയായി മാറ്റിക്കണക്കാക്കിയുള്ള താരതമ്യചിന്ത അപ്രസക്തമാണ്. അന്നാടുകളിലെ വിലനിലവാരം ഇവിടുത്തേതിനെ അപേക്ഷിച്ച് ഏറെ ഉയർന്നതാണ് എന്നത്രേ ഇതിലെ യുക്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഡിയോ ഇന്റർവ്യൂവിൽ പങ്കെടുക്കാനിരിക്കുമ്പോൾ, മുൻപ് നിങ്ങൾ അയച്ചുകൊടുത്ത സി.വി.യുടെ പകർപ്പ് മുന്നിൽ വച്ചുകൊള്ളണം. അതു നോക്കിയാവും ചോദ്യങ്ങൾ വരുന്നത്. അതിലെ ഏതു കാര്യവും കൂടുതൽ ആലോചിക്കാതെ വിശദീകരിക്കാൻ തയ്യാറായിരിക്കണം. സി.വി.യിൽ എഴുതിയിട്ടുള്ളതിനു വിരുദ്ധമായി ഒന്നും പറയാൻ ഇടയാകരുത്. സി.വി.യിലെ സൂചനകൾ വിശദമാക്കുന്ന കുറിപ്പുകൾ എഴുതി വയ്ക്കുന്നതു നന്ന്. ഇപ്പോൾ ജോലിയിലിരിക്കുന്നയാളാണെങ്കിൽ അതിന്റെ വിശദാംശങ്ങളും, അതിൽ നിങ്ങൾ കൈവരിച്ച നേട്ടങ്ങളും എടുത്തു പറയാൻ കഴിയണം. സേവനപരിചയംവഴി ആർജ്ജിച്ച കരുത്ത് പുതിയ ജോലിയിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നു വിനയപൂർവം പറയാം. കമ്പനിയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്ന രീതികൾ നേരത്തേ പറഞ്ഞല്ലോ. ഒട്ടുമിക്ക വലിയ കമ്പനികൾക്കും ഇപ്പോൾ വെബ്‌സൈറ്റുകളുണ്ട്. ഇന്റർനെറ്റിലൂടെ അവ നോക്കി മനസ്സിലാക്കിയിരിക്കുന്നത് വലിയ സൗകര്യമായി അനുഭവപ്പെടും.

 

ADVERTISEMENT

വീഡിയോ ഇന്റർവ്യൂ സമയത്ത് തുണയേകാനായി അടുത്ത് ആരെയെങ്കിലും നിറുത്തേണ്ട. ദൂരസ്ഥനായ ഉദ്യോഗദാതാവിനു മറുപടി നല്കാൻ അടുത്തു നില്ക്കുന്ന സഹായിയുടെ ഉപദേശം അപ്പപ്പോൾ സ്വീകരിക്കാൻ ശ്രമിക്കുന്നതു ഗുണം ചെയ്യില്ല. ഇന്റർവ്യൂ ചെയ്യുന്നയാൾ ഇതു തിരിച്ചറിയുന്നതോടെ നിങ്ങളെപ്പറ്റിയുള്ള മതിപ്പ് ഇടിയും. ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനമായ വിജയഘടകമെന്നതു മറക്കാതിരിക്കുക. 

 

ഒരാളിന്റെ മുന്നിലിരുന്നു മുഖത്തുനോക്കി സംസാരിക്കുന്നതും ക്യാമറ നോക്കി പ്രസന്നതയോടെ സംസാരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.  പക്ഷേ, അതുമായി വേഗം സമരസപ്പെടാൻ ആർക്കും കഴിയും. ടിവിയിൽ നമ്മെ നോക്കിപ്പറയുന്നുവെന്ന തോന്നലുളവാക്കുന്നവർ മിക്കപ്പോഴും മനുഷ്യമുഖങ്ങളെയല്ല, നിർജ്ജീവമായ ക്യാമറയെ നോക്കി പറയുകയാണ്. 

 

ADVERTISEMENT

മറുതലയിൽനിന്നു ചോദ്യം ചോദിക്കുമ്പോൾ അതു പൂർത്തിയാക്കുന്നതിനുമുമ്പ് ഉത്തരം തുടങ്ങരുത്. ചിലപ്പോൾ ചുണ്ടനങ്ങുന്നതു കണ്ടിട്ട് തെല്ലു കഴിഞ്ഞിട്ടേ ശബ്ദം കേൾക്കാനാവൂ. ഈ ചെറിയ ഇടവേളയും മനസ്സിൽവച്ച് ഇരുതലയ്ക്കൽ നിന്നുമുള്ള സംഭാഷണം കൂട്ടിക്കലർന്ന് അവ്യക്തതയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ചാടിക്കയറിപ്പറയാൻ വ്യഗ്രത കാട്ടാതെ, മറ്റേയാൾ പറഞ്ഞു മുഴുമിക്കുന്നതുവരെ ക്ഷമയോടെ കാത്തിരുന്നിട്ട് സംസാരിക്കുന്ന രീതിയാണ് ആശയവിനിമയത്തിന് ഏറ്റവും പറ്റിയത്.

Representative Image. Photo Credit: insta_photos/ Shutterstock.com

 

രേഖകളെല്ലാം കൈയെത്തുന്ന ദൂരത്തുവച്ചിരിക്കണം. അവയിൽ നോക്കിപ്പറയേണ്ട എന്തെങ്കിലും ചോദിച്ചാൽ തപ്പിയെടുക്കാൻ എഴുനേറ്റുപോകേണ്ടി വരരുത്.

മുൻകൂട്ടി നേരം നിശ്ചയിച്ചുറപ്പിച്ചാവണം ഇന്റർവ്യൂ. തിരക്കു വേണ്ട. എങ്ങനെയാണ് ഇന്റർവ്യൂ സമയം പറഞ്ഞ് ഉറപ്പിക്കുന്നത്? കമ്പനിയിൽ വിളിച്ച് നിങ്ങൾക്കു സൗകര്യമുള്ള സമയം സൂചിപ്പിച്ച് കമ്പനിയിലെ ഓഫീസർക്ക് അത് സൗകര്യമായിരിക്കുമോ എന്ന് ഇമെയിൽ / വാട്സാപ് വഴി അന്വേഷിക്കാം. ആ രീതിയിലും നന്ന് കമ്പനിക്ക് സൗകര്യമുള്ള സമയം ചോദിച്ചുറപ്പുവരുത്തി അതു നിങ്ങൾ സമ്മതിക്കുകയാണ്. ഏതായാലും തയ്യാറെടുപ്പു കൂടാതെ വീഡിയോ ഇന്റർവ്യൂവിൽ പങ്കെടുക്കാതിരിക്കുക. 

ADVERTISEMENT

 

നിങ്ങൾ തുടക്കത്തിൽ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ഏകദേശരൂപം പറഞ്ഞുശീലിച്ചുകൊള്ളണം. കാണാപ്പാഠം ചൊല്ലുന്നതുപോലെ കൃത്രിമമായി പറഞ്ഞുകളയരുത്. പറയുന്നത് ആത്മവിശ്വാസത്തോടെ വേണമെന്നത് മറ്റൊരു കാര്യം. ഉത്സാഹവും ഉന്മേഷവും നിറഞ്ഞു നില്ക്കുന്ന വാക്കുകളും സ്വരവും തീർച്ചയായും വേണം.

Representative Image. Photo Credit: fizkes/ Shutterstock.com

 

പ്രോത്സാഹജനകമായ വാക്കുകൾ കേട്ടാൽ ഉടൻ നന്ദിപറയാൻ മറക്കരുത്. ശമ്പളം എത്ര വേണമെന്നു ചോദിച്ചാൽ കൃത്യമായ സംഖ്യ പറയേണ്ട. ''നിങ്ങളുടേത് മികവുറ്റ കമ്പനിയാണല്ലോ. വേതനം സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ കമ്പനിക്കുള്ള സ്ഥിതിക്ക്, ആ മാനദണ്ഡങ്ങൾ സ്വീകരിക്കാൻ ഞാൻ തയ്യാറാണ്''എന്ന മട്ടിൽ പറയാം.

 

കൂടുതൽ ഉയർന്ന തുക ചോദിച്ചാൽ അവസരം നഷ്ടപ്പെടാനും തീരെ കുറഞ്ഞ സംഖ്യ സമ്മതിച്ചാൽ പിന്നീട് നല്ല വേതനം കിട്ടാതെ പോകാനും സാധ്യതയുണ്ട്. ഇപ്പോൾ ഇന്ത്യൻ ശമ്പളം വാങ്ങുന്നവർ അതുമായി താരതമ്യപ്പെടുത്തി വിദേശത്തെ ശമ്പളം ഉറപ്പിക്കാൻ അനുവദിക്കുന്നതു വലിയ നഷ്ടക്കച്ചവടമാകും. ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും മറ്റും നിലവിലുള്ള ശമ്പളത്തുക ഇന്ത്യൻ രൂപയായി മാറ്റിക്കണക്കാക്കിയുള്ള താരതമ്യചിന്ത അപ്രസക്തമാണ്. അന്നാടുകളിലെ വിലനിലവാരം ഇവിടുത്തേതിനെ അപേക്ഷിച്ച് ഏറെ ഉയർന്നതാണ് എന്നത്രേ ഇതിലെ യുക്തി.

 

ശമ്പളം ചർച്ച ചെയ്യുന്ന രീതിക്ക് ഗണ്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ശമ്പളത്തുക പേശുകയും, ഇത്രയാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നവരേറെ. പ്രഫഷനൽ വിദഗ്ധരും, ജോലി മാറിച്ചെല്ലുന്നവരും ഈ ശൈലി സ്വീകരിക്കാറുണ്ട്. ഇക്കാര്യത്തിൽ നിങ്ങളുടെ നയമെന്ത്, നിശ്ചിതതുക ആവശ്യപ്പെടുന്നതിന്റെ ന്യായീകരണം എന്നിവ മനസ്സിൽ വേണം. കേവലം ശമ്പളത്തിന്റെ അക്കങ്ങളല്ല, താമസത്തിനും യാത്രയ്ക്കുമുള്ള സൗകര്യങ്ങൾ, മെഡിക്കൽ സഹായം, ഇൻഷുറൻസ്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, പെർഫോമൻസ് ബോണസ്, കമ്പനി ഓഹരികൾ, വീട്ടിലിരുന്നു ജോലി, അവധിവ്യവസ്ഥകൾ തുടങ്ങി പല ‘പെർക്കുകളും’ (perks) ചർച്ചാവിഷയമാകാം.

 

അന്തരീക്ഷം

ബ്രോഡ്ബാൻഡ് കണക്‌ഷൻ നല്ലതായിരിക്കണം. വീട്ടിൽ സംഗീതമോ ബഹളമോ പാടില്ല. വെബ്കാം നന്നായി പ്രവർത്തിക്കുന്നതായിരിക്കുകയും വേണം. ലളിതമായ പ്രഫഷനൽ വേഷം മതി. ആഭരണപ്രൗഢിയും മറ്റും വേണ്ട. തൂങ്ങിയാടുന്ന കർണാഭരണം തീർത്തും ഒഴിവാക്കുക. നിങ്ങൾ 'പ്രസന്റബിൾ' ആയിരിക്കണം. ‘ചിത്രത്തിൽ വരാത്ത ഭാഗങ്ങളിലെ വസ്ത്രം എങ്ങനെയായാലെന്താ?’ എന്നു ചിന്തിക്കേണ്ട. നന്നായി വേഷം ധരിച്ചിരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. നിറമുള്ള വസ്ത്രങ്ങളാണ് ക്യാമറയ്ക്കു യോജിക്കുക. വസ്ത്രത്തിൽ തിളങ്ങുന്ന വരകൾ വേണ്ട. ബലംപിടിച്ച് ഇരിക്കരുത്. സ്വാഭാവികരീതിയിൽ ഇളംപുഞ്ചിരിയാവാം.

 

നിങ്ങളിരിക്കുന്ന മുറിയിൽ ക്യാമറക്കണ്ണു പതിക്കുന്ന ഭാഗങ്ങളെങ്കിലും ചിട്ടയോടെ ശുചിയാക്കി ഒരുക്കിവച്ചിരിക്കണം. ഇന്റർവ്യൂ മോശമായിക്കഴിഞ്ഞ് എന്തുകൊണ്ടു മോശമായിപ്പോയി എന്നു വിശദീകരിക്കുന്നതിൽ അർത്ഥമില്ല. തെറ്റുവരാതെ ഏതു കാര്യവും ചെയ്യുന്നതാണ് വിജയത്തിലേക്കുള്ള പാത. ഇന്റർവ്യൂ കഴിഞ്ഞ് വിനയത്തിന്റെ ഭാഷയിൽ 'താങ്ക് യൂ നോട്ട്' ഇ-മെയിൽ ചെയ്യാം.

 

വിഡിയോ ഇന്റർവ്യൂ പ്രാഥമികപരിശോധനയായി കരുതി, ആദ്യറൗണ്ടിൽ സിലക്‌ഷൻ തരുകയും, രണ്ടാം ഘട്ടമായി നേരിട്ടുള്ള മുഖാമുഖം ഏർപ്പെടുത്തുകയും എന്ന സമീപനമുണ്ടാകാമെന്നതിനാൽ കഴിയുമെങ്കിൽ ഇന്റർവ്യൂ റിക്കോർഡ് ചെയ്തു വയ്ക്കുക. ഇന്നു പറഞ്ഞതിനു വിരുദ്ധമായി നാളെ പറയാനിട വരുത്തി വിശ്വാസ്യത തകർക്കരുത്.

 

സംഭാഷണം അവസാനിപ്പിക്കുന്നതിനു മുൻപ് അടുത്തപടി എന്തെന്നു ചോദിച്ചു മനസ്സിലാക്കണം. നിയമന ഉത്തരവ് അയച്ചു തരുമോ, അതോ മറ്റു നടപടി വല്ലതുമുണ്ടോ എന്നും മനസ്സിലാക്കുക.

''നിങ്ങൾക്കു ചോദിക്കാൻ വല്ലതുമുണ്ടോ?'' എന്നു കേട്ടാൽ, നിയമനം എന്നത്തേക്ക് ആകും എന്നോ മറ്റോ ഒരു ചോദ്യം മതി. ചോദ്യശരങ്ങൾ ഉതിർത്ത് ഉദ്യോഗദാതാവിനെ ക്ലേശിപ്പിക്കാൻ ശ്രമിക്കരുത്.

നിങ്ങളിൽ താത്പര്യം കാട്ടുകയും, നിങ്ങൾക്കു വേണ്ടി ഇത്രയും സമയം ചെലവിടുകയും ചെയ്ത ഓഫീസർക്കു നന്ദി പറഞ്ഞുകൊണ്ടും, വൈകാതെ ആ സ്ഥാപനത്തിന്റെ പ്രവർത്തനത്തിൽ പങ്കാളിയാകാം എന്ന പ്രതീക്ഷ ധ്വനിപ്പിച്ചുകൊണ്ടും സംഭാഷണം അവസാനിപ്പിക്കാം.

 

ചോദ്യാവലി ശൈലി

ചില വലിയ വ്യക്തികളുമായുള്ള ടെലിവിഷൻ ഇന്റർവ്യൂവിൽ, ഉത്തരം നല്കുന്നയാൾ സംസാരിക്കുന്നതായി കാണിക്കുമെങ്കിലും ചോദ്യകർത്താവിനെ കാട്ടാതെ ചോദ്യങ്ങളുടെ ശബ്ദം മാത്രം കേൾപ്പിക്കുന്ന രീതി നിങ്ങൾ ശ്രദ്ധിച്ചിരിക്കും. ഇങ്ങനെ വരുന്നതിനു കാരണം ചോദ്യോത്തരങ്ങൾ ഒരുമിച്ചു റിക്കോർഡ് ചെയ്യാത്തതാണ്. ചോദ്യാവലി (questionnaire) മുൻകൂട്ടി തയ്യാറാക്കിക്കൊടുത്തിട്ട് ഉത്തരം നല്‌കേണ്ടയാൾ സൗകര്യം കിട്ടുമ്പോൾ സംസാരിച്ചു റിക്കോർഡ് ചെയ്തയയ്ക്കും. പിന്നീട് ചോദ്യോത്തരങ്ങൾ യഥാവിധി യോജിപ്പിച്ചു പ്രക്ഷേപണം ചെയ്യുന്നു. ഇങ്ങനെയാകുമ്പോൾ ഉപചോദ്യങ്ങൾക്കു സൗകര്യം കിട്ടില്ലെന്ന ദോഷമുണ്ട്.

 

ഈ രീതി വിഡിയോ ഇന്റർവ്യൂവിനും ചിലപ്പോൾ സ്വീകരിക്കുന്നു. എല്ലാ ഉദ്യോഗാർത്ഥികൾക്കും ഒരേ ചോദ്യങ്ങൾ നല്കി, ഉത്തരങ്ങൾ റിക്കോർഡ് ചെയ്തു വാങ്ങി, നേരം കിട്ടുമ്പോൾ അവ കേട്ടു വിദഗ്ദ്ധർ വിലയിരുത്തുന്നു. ഈ സമ്പ്രദായത്തെ വീഡിയോ ക്വെസ്റ്റനയർ എന്നും വൺവേ വീഡിയോ ഇന്റർവ്യൂ എന്നും വിളിക്കാറുണ്ട്.

 

തയാറെടുപ്പിന്റെ രത്നച്ചുരുക്കം

വീഡിയോ ഇന്റർവ്യൂ വിജയകരമാക്കാൻ നാം മനസ്സുവയ്‌ക്കേണ്ട മുഖ്യ കാര്യങ്ങൾ:

1.നല്ല കമ്പ്യൂട്ടർ, മികച്ച ഹാർഡ്‌വെയർ

2. നല്ല ബ്രോഡ്ബാൻഡ് കണക്‌ഷൻ

3.സമയക്രമം കൃത്യമായി പാലിച്ച് കോൾ കാത്തിരിക്കുക.

4.ഇന്റർവ്യൂ തുടങ്ങുന്നതിനുമുമ്പ് കമ്പ്യൂട്ടറിലെ മറ്റു പ്രോഗ്രാമുകളെല്ലാം ക്ലോസ്  ചെയ്യുക.

5.കമ്പ്യൂട്ടറിൽ നമുക്കു വേണ്ട പ്രവർത്തനങ്ങളെല്ലാം സജ്ജമെന്ന് ഉറപ്പു വരുത്തുക.

6.പ്രഫഷനലായി വസ്ത്രധാരണം ചെയ്തിരിക്കുക.

7.ക്യാമറ ആംഗിൾ മനസ്സിൽവച്ച് ഫർണിച്ചർ വിന്യസിക്കുക.

8. ഉദ്യോഗദാതാവ് ചോദിച്ചേക്കാവുന്ന വിവരങ്ങളടങ്ങിയ രേഖകൾ കൈയെത്തുംദൂരത്തുവയ്ക്കുക.

9. ഓർമ്മിക്കേണ്ട പോയിന്റുകളെഴുതി, ക്യാമറയുടെ ലെൻസിലേക്കു നോക്കുമ്പോൾ  കാണാവുന്നവിധം വയ്ക്കുക.

10.പരിശീലനവേളയിൽ വരുത്തിപ്പോയ പിശകുകൾ വരാതിരിക്കാൻ മനസ്സിനെ സജ്ജമാക്കുക.

11.സിലക്‌ഷൻ സംബന്ധിച്ച തീരുമാനം ആദ്യ 15 മിനിറ്റിൽ കൈക്കൊണ്ടേക്കാമെന്നതിനാൽ തുടക്കം ഒന്നാന്തരമാക്കുക.

12.തയ്യാറെടുപ്പിനുള്ള എല്ലാ കാര്യങ്ങളും കൃത്യവും കാര്യക്ഷമവും ആയി  ചെയ്തുകഴിഞ്ഞതിനാൽ വിജയിക്കുകതന്നെ ചെയ്യുമെന്ന ആത്മവിശ്വാസത്തോടെ ഇന്റർവ്യൂവിനെ നേരിടുക.

English Summary: Video Interview Tips for a Successful Interview