ബയോളജിക്കു പുറമേ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സിസ്റ്റംസ് & സയൻസസ്, സയൻസ് എജ്യുക്കേഷൻ എന്നീ വിഷയങ്ങളിലും സമാനമായ ഗ്രാജ്വേറ്റ് സ്കൂൾ അഡ്മിഷൻ ടിഐഎഫ്ആറിന്റെ ആഭിമുഖ്യത്തിലുണ്ട്.

ബയോളജിക്കു പുറമേ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സിസ്റ്റംസ് & സയൻസസ്, സയൻസ് എജ്യുക്കേഷൻ എന്നീ വിഷയങ്ങളിലും സമാനമായ ഗ്രാജ്വേറ്റ് സ്കൂൾ അഡ്മിഷൻ ടിഐഎഫ്ആറിന്റെ ആഭിമുഖ്യത്തിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബയോളജിക്കു പുറമേ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സിസ്റ്റംസ് & സയൻസസ്, സയൻസ് എജ്യുക്കേഷൻ എന്നീ വിഷയങ്ങളിലും സമാനമായ ഗ്രാജ്വേറ്റ് സ്കൂൾ അഡ്മിഷൻ ടിഐഎഫ്ആറിന്റെ ആഭിമുഖ്യത്തിലുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്ര ണത്തിൽ പ്രവർത്തിക്കുന്ന ടിഐഎഫ്‌ആറിന്റെ (ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്) ഭാഗമായ ബെംഗളൂരു എൻസിബിഎസ് ( www.ncbs.res.in) ഏർപ്പെടുത്തുന്ന JGEEBILS (ജോയിന്റ് ഗ്രാജ്വേറ്റ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ബയോളജി & ഇന്റർഡിസിപ്ലിനറി ലൈഫ് സയൻസസ്) എന്ന പൊതു എൻട്രൻസ് പരീക്ഷയ്ക്ക് നവംബർ 7 വരെ http://univ.tifr.res.in എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൊച്ചി, കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂർ, ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയടക്കം വിവിധ കേന്ദ്രങ്ങളിൽ ഡിസംബർ 12ന് (ഞായർ) 2.30 മുതൽ 2 മണിക്കൂർ പരീക്ഷ നടക്കും.

 

ADVERTISEMENT

ബയോളജിയിലും ഇന്റർഡിസിപ്ലിനറി ലൈഫ് സയൻസസിലും ഉപരിപഠന ഗവേഷണങ്ങൾ നടത്തുന്ന മികച്ച ഏതാനും സ്‌ഥാപനങ്ങളിലെ പ്രവേശനം ഈ പരീക്ഷ വഴിയായിരിക്കും. അപേക്ഷാഫീ ഓൺലൈനായി 1200 രൂപ; പെൺകുട്ടികൾ 600 രൂപ. www.ncbs.res.in/academic/admissions-JGEEBILS എന്ന സൈറ്റിലും വിവരങ്ങളുണ്ട്. ഫോൺ : 08023666021.

 

∙പ്രോഗ്രാമുകൾ

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജീനോമിക്സ് ഒഴികെ ലിസ്റ്റിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും പിഎച്ച്ഡി, ടിഐഎഫ്ആർ കേന്ദ്രങ്ങൾ, ഐസറുകൾ, ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജീനോമിക്സ് എന്നിവയിലെ ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്ഡി, നാഷനൽ ബ്രെയിൻ റിസർച് സെന്ററിലെ എംഎസ്‌സി, മുംബൈ ഡിപ്പാർട്മെന്റ് ഓഫ് ബയളോജിക്കൽ സയൻസസിലെ എംഎസ്‍സി ബൈ റിസർച്, നാഷനൽ സെന്റർ ഫോർ ബയളോജിക്കൽ സയൻസസിലെ എംഎസ്‌സി വൈൽഡ് ലൈഫ്.

ADVERTISEMENT

 

∙സ്‌ഥാപനങ്ങൾ

 

1.അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രീറ്റ്മെന്റ്, റിസർച്, & എജ്യുക്കേഷൻ ഇൻ കാൻസർ, ടാറ്റ മെമ്മോറിയൽ സെന്റർ, മുംബൈ

ADVERTISEMENT

2.അശോക യൂണിവേഴ്സിറ്റി, ഹരിയാന

3.ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത

4.സെന്റർ ഫോർ സെല്ലുലർ & മോളിക്യുലാർ ബയോളജി, ഹൈദരാബാദ്

5.സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്റിങ് & ഡയഗ്‌നോസ്റ്റിക്സ് ഹൈദരാബാദ്

6.സെന്റർ ഫോർ ഹ്യൂമൻ ജനറ്റിക്സ്, ബെംഗളൂരു

7.ഐസർ – തിരുവനന്തപുരം, കൊൽക്കത്ത, പുണെ, തിരുപ്പതി, ബെർഹാംപൂർ

8.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്, ചെന്നൈ

9.ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌റ്റെം സെൽ സയൻസ് & റീജനറേറ്റിവ് മെഡിസിൻ, ബെംഗളൂരു

10.മണിപ്പാൽ സ്കൂൾ ഓഫ് ലൈഫ് സയൻസസ്

11.നാഷനൽ ബ്രെയിൻ റിസർച് സെന്റർ, മനേസർ, ഹരിയാന

12.നാഷനൽ സെന്റർ ഫോർ സെൽ സയൻസസ്, പുണെ

13.നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കൽ ജീനോമിക്സ്, കല്യാണി,ബംഗാൾ

14.നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി, ന്യൂഡൽഹി

15.നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്, ഭുവനേശ്വർ

16.സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്, കൊൽക്കത്ത

17.ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്

18. ഡിപ്പാർട്മെന്റ് ഓഫ് ബയളോജിക്കൽ സയൻസസ്, ടിഐഎഫ്‌ആർ, മുംബൈ

19.നാഷനൽ സെന്റർ ഫോർ ബയളോജിക്കൽ സയൻസസ്, ടിഐഎഫ്‌ആർ, ബെംഗളൂരു

20.സെന്റർ ഫോർ ഇന്റർഡിസിപ്ലിനറി സയൻസസ്, ടിഐഎഫ്‌ആർ, ഹൈദരാബാദ്

 

∙മറ്റു വിഷയങ്ങൾ

 

ബയോളജിക്കു പുറമേ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സിസ്റ്റംസ് & സയൻസസ്, സയൻസ് എജ്യുക്കേഷൻ എന്നീ വിഷയങ്ങളിലും സമാനമായ ഗ്രാജ്വേറ്റ് സ്കൂൾ അഡ്മിഷൻ ടിഐഎഫ്ആറിന്റെ ആഭിമുഖ്യത്തിലുണ്ട്. വിശദാംശങ്ങൾക്ക് http://univ.tifr.res.in/gs2022 എന്ന സൈറ്റ് നോക്കുക.

 

Content Summary : Joint Graduate Entrance Examination for Biology and Interdisciplinary Life Sciences