കേരളത്തിൽ വീണ്ടും മഴക്കെടുതിയുടെയും ഉരുൾപൊട്ടലിന്റെയും ദിനങ്ങൾ. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റാനും ഭക്ഷണവും വസ്ത്രവുമെത്തിക്കാനും ഓടിയെത്തുന്ന ഒട്ടേറെ സന്നദ്ധപ്രവർത്തകരുണ്ട്. എന്നാൽ കെടുതിയുടെ ഈ ദിനങ്ങൾക്കു ശേഷവും ദുരിതബാധിതർക്കു സഹായം ആവശ്യമുണ്ട്. പുനരധിവാസം, മാനസികപിന്തുണ തുടങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ വീണ്ടും മഴക്കെടുതിയുടെയും ഉരുൾപൊട്ടലിന്റെയും ദിനങ്ങൾ. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റാനും ഭക്ഷണവും വസ്ത്രവുമെത്തിക്കാനും ഓടിയെത്തുന്ന ഒട്ടേറെ സന്നദ്ധപ്രവർത്തകരുണ്ട്. എന്നാൽ കെടുതിയുടെ ഈ ദിനങ്ങൾക്കു ശേഷവും ദുരിതബാധിതർക്കു സഹായം ആവശ്യമുണ്ട്. പുനരധിവാസം, മാനസികപിന്തുണ തുടങ്ങി ഗൗരവമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സന്നദ്ധപ്രവർത്തകർ പോരാ; പ്രഫഷനൽ സോഷ്യൽ വർക്കർമാർ തന്നെ വേണം. അവിടെയാണ് സോഷ്യൽ വർക്ക് എന്ന പ്രഫഷന്റെ പ്രസക്തി. സന്നദ്ധപ്രവർത്തനത്തിൽനിന്നു സോഷ്യൽ വർക്ക് എങ്ങനെ വേറിട്ടുനിൽക്കുന്നുവെന്നും ഈ ഉദാഹരണത്തിൽനിന്നു മനസ്സിലാക്കാം. ഇത്തരം പ്രഫഷനൽ സോഷ്യൽ വർക്കർമാരെ വാർത്തെടുക്കാനുള്ള പഠന പ്രോഗ്രാമുകളാണ് ബിരുദ തലത്തിലുള്ള ബിഎസ്ഡബ്ല്യുവും പിജി തലത്തിലുള്ള എംഎസ്ഡബ്ല്യുവും.

ADVERTISEMENT

സ്പെഷലൈസേഷനുകൾ 

എംഎസ്ഡബ്ല്യുവിലെ പ്രധാന സ്പെഷലൈസേഷനുകൾ ചുവടെ:

ADVERTISEMENT

∙ മെഡിക്കൽ ആൻഡ് സൈക്യാട്രി: തനിച്ചോ ആശുപത്രികളുമായോ സന്നദ്ധ സംഘടനകളുമായോ ചേർന്നോ കൗൺസലറായി പ്രാക്ടീസ് ചെയ്യാം.

∙ ഫാമിലി ആൻഡ് ചൈൽഡ് ഡവലപ്മെന്റ്: വനിതാ–ശിശുക്ഷേമ മേഖലകളിലെ രാജ്യാന്തര സന്നദ്ധ സംഘടനകളിൽ വരെ അവസരം. 

ADVERTISEMENT

∙ റിസോഴ്സ് മാനേജ്മെന്റ്: ഇതിൽ ഏറ്റവും പ്രധാനം ഹ്യുമൻ റിസോഴ്സസ് (എച്ച്ആർ) ആണ്. ‘സംതൃപ്ത ജീവനക്കാർ’ എന്ന ആശയത്തിനു കോർപറേറ്റ് ലോകം പ്രാമുഖ്യം നൽകുന്ന കാലത്ത് എംഎസ്ഡബ്ല്യു (എച്ച്ആർ) ഏറെ വളർച്ച നേടും. 

∙ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ): കോർപറേറ്റുകളിലോ ബഹുരാഷ്ട്ര കമ്പനികളിലോ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു തിരഞ്ഞെടുക്കാം. മികച്ച സാലറി പാക്കേജും പ്രതീക്ഷിക്കാം.

∙ ക്രിമിനോളജി: ജുവനൈൽ ഹോം, കറക്‌ഷൻ സെന്റർ തുടങ്ങിയവ കേന്ദ്രീകരിച്ചു പ്രവർത്തിക്കാം.

∙ ഡിസാസ്റ്റർ മാനേജ്മെന്റ്: പ്രകൃതിക്ഷോഭം പോലെയുള്ള പ്രതിസന്ധികളിൽ പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങളിൽ ഇവരുടെ പങ്ക് പ്രധാനം. ഏറെ തൊഴിലവസരങ്ങളുമുണ്ടാകും.

∙ സോഷ്യൽ ഡവലപ്മെന്റ് / കമ്യൂണിറ്റി ഡവലപ്മെന്റ്: സർക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികളിൽ പങ്കാളിയാകാം.

∙ സോഷ്യൽ ഒൻട്രപ്രനർഷിപ്: സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിടുന്ന സംരംഭങ്ങളിൽ പ്രവർത്തിക്കാം. ട്രാൻസ്ജെൻഡറുകളുടെയും സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരുടെയും സംരംഭകത്വ കൂട്ടായ്മകൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്ക് പോലുള്ള ക്യാംപസുകളിൽ ഒട്ടുമിക്ക സ്പെഷലൈസേഷനുകളുമുണ്ട്. 

എവിടെ പഠിക്കണം 

എവിടെ പഠിക്കുന്നു എന്നതു വളരെ പ്രധാനമാണ്. മികച്ച സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്, സ്റ്റുഡന്റ് എക്സ്ചേഞ്ച്, പ്ലേസ്മെന്റ് അവസരങ്ങൾ ലഭ്യമാകും. മുംബൈ ആസ്ഥാനമായുള്ള ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്), ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, കേന്ദ്രസർവകലാശാലകൾ തുടങ്ങിയവയിൽ മികച്ച പ്രോഗ്രാമുകളുണ്ട്. കേരളത്തിലും മെച്ചപ്പെട്ട പഠനാവസരങ്ങൾ ഏറിവരുന്നു. കേന്ദ്ര സർക്കാരിന്റെ എൻഐആർഎഫ് വിദ്യാഭ്യാസ റാങ്കിങ് നോക്കി ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കാവുന്നതാണ്. 

തൊഴിൽ സാധ്യത

സർക്കാർ ഏജൻസികളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കോർപറേറ്റ് കമ്പനികളിലുമെല്ലാം സോഷ്യൽ വർക്ക് പൂർത്തിയാക്കിയവരെ ആവശ്യമുണ്ട്. യുഎന്നിനു കീഴിലുള്ള വിവിധ സംഘടനകളിലും വലിയ കരിയർ സാധ്യതകളുണ്ട്. വളരെയധികം കുടിയേറ്റ സാധ്യതകളുള്ള മേഖല കൂടിയാണിത്. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ സോഷ്യൽ വർക്കറായി ജോലി ചെയ്യാൻ ലൈസൻസ് ആവശ്യമാണ്. ആ രാജ്യങ്ങളിലെ നിയമനടപടികൾ അനുസരിച്ച് ഓരോ വർഷവും ലൈസൻസ് എടുക്കുകയും പുതുക്കുകയും ചെയ്യാം. ബിഎസ്ഡബ്ല്യുവിനു ശേഷമാണ് എംഎസ്ഡബ്ല്യു എടുക്കുന്നതെങ്കിൽ ജോലിപരിചയം ഇല്ലാതെതന്നെ പല രാജ്യങ്ങളും (ഐഇഎൽടിഎസ് യോഗ്യതയുണ്ടെങ്കിൽ) തൊഴിൽ വീസ തരും. ഇന്റേൺഷിപ് കാലയളവിലെ പരിചയം കണക്കിലെടുത്താണിത്.

Content Summary : Social Work Career Opportunities