ഐഐടികളിൽ മാത്രമുണ്ടായിരുന്ന ഈ സംവിധാനം ഇപ്പോൾ കേരള സാങ്കേതിക സർവകലാശാലയിലും (കെടിയു) നടപ്പാക്കിയിട്ടുണ്ട്. മൈനർ ബിരുദവും കൂടി നേടിയുള്ള ആദ്യ ബാച്ച് 2023ൽ പുറത്തിറങ്ങും...Minor Engineering, KTU, Career Guru

ഐഐടികളിൽ മാത്രമുണ്ടായിരുന്ന ഈ സംവിധാനം ഇപ്പോൾ കേരള സാങ്കേതിക സർവകലാശാലയിലും (കെടിയു) നടപ്പാക്കിയിട്ടുണ്ട്. മൈനർ ബിരുദവും കൂടി നേടിയുള്ള ആദ്യ ബാച്ച് 2023ൽ പുറത്തിറങ്ങും...Minor Engineering, KTU, Career Guru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐഐടികളിൽ മാത്രമുണ്ടായിരുന്ന ഈ സംവിധാനം ഇപ്പോൾ കേരള സാങ്കേതിക സർവകലാശാലയിലും (കെടിയു) നടപ്പാക്കിയിട്ടുണ്ട്. മൈനർ ബിരുദവും കൂടി നേടിയുള്ള ആദ്യ ബാച്ച് 2023ൽ പുറത്തിറങ്ങും...Minor Engineering, KTU, Career Guru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിടെക് മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിക്ക് ഡേറ്റ സയൻസിന്റെ ബാലപാഠങ്ങൾ കൂടി പഠിക്കണമെന്ന് ആഗ്രഹമുണ്ടായാൽ എന്തുചെയ്യും ?. കംപ്യൂട്ടർ സയൻസ് വിദ്യാർഥിക്ക് ഓട്ടമൊബീൽ എൻജിനീയറിങ് കൂടി പഠിക്കണമെന്നു തോന്നിയാലോ ? വഴിയുണ്ട്; ബിടെക് മൈനർ ബിരുദം. പഠിക്കുന്ന ശാഖയ്ക്കു പുറമേ മറ്റൊരു ശാഖയിലെ വിഷയങ്ങൾ കൂടി പഠിക്കാനുള്ള അവസരമാണ് മൈനർ ബിരുദം തരുന്നത്. ഐഐടികളിൽ മാത്രമുണ്ടായിരുന്ന ഈ സംവിധാനം ഇപ്പോൾ കേരള സാങ്കേതിക സർവകലാശാലയിലും (കെടിയു) നടപ്പാക്കിയിട്ടുണ്ട്. മൈനർ ബിരുദവും കൂടി നേടിയുള്ള ആദ്യ ബാച്ച് 2023ൽ പുറത്തിറങ്ങും.

വൈദഗ്ധ്യം കൂട്ടാം, ജോലി സാധ്യതയും

ADVERTISEMENT

പുതിയ വാഹനങ്ങളെല്ലാം ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ ഓട്ടമൊബീൽ എൻജിനീയർക്ക് ഇലക്ട്രോണിക്സ് വൈദഗ്ധ്യവും വേണ്ടിവരും. പഠനകാലത്തു തന്നെ ഇതു നേടാനുള്ള അവസരമാണ് മൈനർ ബിടെക് നൽകുന്നത്. പ്രോഗ്രാമിങ് നന്നായി അറിയാവുന്ന മെക്കാനിക്കൽ എൻജിനീയർ, മെഷീൻ ലേണിങ് അറിയാവുന്ന സിവിൽ എൻജിനീയർ- വ്യാവസായിക മേഖലയിൽ ഇവർക്കു വലിയ ഡിമാൻഡുണ്ടാകും. ഇത്തരത്തിൽ ഇന്റർഡിസിപ്ലിനറി വൈദഗ്ധ്യമുള്ള ഉദ്യോഗാർഥികളെയാണ് ‘ഇൻഡസ്ട്രി 4.0’ പ്രതീക്ഷിക്കുന്നത്.

മൂന്നാം സെമസ്റ്ററിൽ തിരഞ്ഞെടുക്കാം

ADVERTISEMENT

കെടിയുവിൽ മൂന്നാം സെമസ്റ്ററിലാണ് മൈനർ ബിരുദം തിരഞ്ഞെടുക്കാൻ അവസരമുള്ളത്. ഇതിനായി ഓരോ ബ്രാഞ്ചിലും നിശ്ചിത വിഷയങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. കെടിയു വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കരിക്കുലത്തിൽനിന്ന് ഈ വിഷയങ്ങൾ മനസ്സിലാക്കാം. രണ്ടോ മൂന്നോ ബാസ്കറ്റുകളായാണ് വിഷയങ്ങൾ തിരിച്ചിരിക്കുന്നത്. ഓരോ ബാസ്കറ്റിലും കുറച്ചു വിഷയങ്ങൾ നൽകിയിട്ടുണ്ട്. അതതു കോളജുകളിലെ സൗകര്യങ്ങളനുസരിച്ച് ഏതെങ്കിലും ഒരു ബാസ്കറ്റിലെ വിഷയങ്ങളാണ് പഠിക്കേണ്ടത്. ഉദാഹരണത്തിനു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൈനർ ബിരുദം നേടാനായി തെർമൽ എൻജിനീയറിങ്, മെറ്റീരിയൽ സയൻസ്, മെഷീൻ ഡിസൈൻ എന്നീ മേഖലകളിലായി 3 ബാസ്കറ്റുകളുണ്ട്. മറ്റ് ബ്രാഞ്ചുകളിലെ വിദ്യാർഥികൾ ഇവയിലേതെങ്കിലും ഒരു മേഖല തിരഞ്ഞെടുത്ത് അതിലെ വിഷയങ്ങൾ പഠിക്കണം. ഒരു ബ്രാഞ്ചിൽ പഠിക്കുന്ന വിദ്യാർഥിക്ക് മറ്റ് ഏതൊരു ബ്രാഞ്ചും മൈനർ ബിരുദം നേടാനായി തിരഞ്ഞെടുക്കാം.

2 മൂക് കോഴ്സുകൾ, മിനി പ്രോജക്ട്

ADVERTISEMENT

അധികമായി 20 ക്രെഡിറ്റുകളാണ് മൈനർ ബിരുദം നേടാനായി വേണ്ടത്. ഇതിൽ 12 ക്രെഡിറ്റുകൾ തിരഞ്ഞെടുത്ത ബ്രാഞ്ചിലെ 3 വിഷയങ്ങൾ വഴി നേടണം. ഇതിലൊന്ന് മിനി പ്രോജക്ടാണ്. 7, 8 സെമസ്റ്ററുകളിലൊന്നിൽ മിനി പ്രോജക്ട് ചെയ്യണം. ബാക്കിയുള്ള 8 ക്രെഡിറ്റുകൾ ഓൺലൈനായി 2 മൂക് (MOOC) കോഴ്സുകൾ വഴിയാണു നേടേണ്ടത്. ‌‌‌‌മൈനർ ബിരുദത്തിന്റെ ഭാഗമായി പഠിക്കുന്ന കോഴ്സുകൾ ആദ്യ അവസരത്തിൽ തന്നെ വിജയിക്കുകയും വേണം. സപ്ലിമെന്ററി അവസരം ഉണ്ടായിരിക്കില്ല.

 

Content Summary : APJ Abdul Kalam Technological University to introduce minor degree in engineering