മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടംകൊണ്ടത് എവിടെ നിന്ന്?
പിഎസ്‍സി പരീക്ഷകളിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് ഇന്ത്യൻ ഭരണഘടന. ഏതു പരീക്ഷയിലും ഒരു ചോദ്യമെങ്കിലും ഭരണഘടന എന്ന ഭാഗത്തെ ആസ്പദമാക്കിയുണ്ടാകും. 5 മാർക്ക് വരെ ചില പരീക്ഷകളിൽ ഉണ്ടാകാറുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മൗലികാവകാശങ്ങൾ. ഈ ഭാഗവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ

പിഎസ്‍സി പരീക്ഷകളിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് ഇന്ത്യൻ ഭരണഘടന. ഏതു പരീക്ഷയിലും ഒരു ചോദ്യമെങ്കിലും ഭരണഘടന എന്ന ഭാഗത്തെ ആസ്പദമാക്കിയുണ്ടാകും. 5 മാർക്ക് വരെ ചില പരീക്ഷകളിൽ ഉണ്ടാകാറുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് മൗലികാവകാശങ്ങൾ. ഈ ഭാഗവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ നോക്കാം.
∙ ഇന്ത്യൻ ഭരണഘടനയുടെ ആധാരശില, ആണിക്കല്ല്, മാഗ്ന കാർട്ട എന്നിങ്ങനെ വിശേഷിപ്പിക്കുന്നത്?
മൗലികാവകാശങ്ങൾ
∙ മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടംകൊണ്ടത് എവിടെ നിന്ന്?
അമേരിക്കൻ ഭരണഘടനയിൽ നിന്ന്
∙ ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നത് എവിടെ?
ഭാഗം മൂന്നിൽ അനുഛേദം 12 മുതൽ 35 വരെ
∙ മൗലികാവകാശങ്ങളുടെ ശിൽപി ?
സർദാർ വല്ലഭ്ഭായ് പട്ടേൽ
∙ മൗലികാവകാശങ്ങൾ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?
1931 ലെ കറാച്ചി സമ്മേളനം
∙ മൗലികാവകാശങ്ങൾ എത്ര?
6 (ഭരണഘടന രൂപം കൊള്ളുമ്പോൾ മൗലികാവകാശങ്ങൾ 7)
സമത്വത്തിനുള്ള അവകാശം (അനുഛേദം 14-18).
സ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുഛേദം 19-22).
ചൂഷണത്തിനെതിരെയുള്ള അവകാശം (അനുഛേദം 23-24).
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം (അനുച്ഛേദം 25-28).
സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (അനുച്ഛേദം 29-30).
ഭരണഘടനാ പരിഹാരങ്ങൾക്കുള്ള അവകാശം (അനുഛേദം 32-35).
∙ സ്വത്തവകാശം മൗലികാവകാശമല്ലാതായി മാറിയത് ഏതു ഭേദഗതിയിലൂടെ?
1978ൽ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെ നിയമപരമായ അവകാശമാക്കി മാറ്റി. ഇപ്പോൾ 300A പ്രകാരം നിയമപരമായ അവകാശം മാത്രമാണ് .
∙ ഇന്ത്യൻ പൗരൻമാർക്കു മാത്രമായി നൽകുന്ന അവകാശങ്ങളെക്കുറിച്ചു പറയുന്ന ഭരണഘടന അനുഛേദങ്ങൾ ഏവ?
അനുഛേദം 15, 16, 19, 29, 30 എന്നിവ
∙ മൗലികാവകാശങ്ങൾ അനുവദിക്കണമെന്ന് ആദ്യമായി നിർദേശിച്ചത് ഏതു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ?
1928 ലെ നെഹ്റു റിപ്പോർട്ട് പ്രകാരം. ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ വിശദമായ ഒരു പട്ടിക ഉണ്ടായിരിക്കണമെന്നതു ഭരണഘടനാ സമിതിയുടെ ഐകകണ്ഠ്യേനയുള്ള തീരുമാനമായിരുന്നു
മൗലികാവകാശങ്ങളുടെ
ചില സവിശേഷതകൾ
∙ ഭരണകൂടത്തിന്റെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾക്കെതിരെയുള്ള ഉറപ്പാണ് മൗലികാവകാശങ്ങൾ.
∙ വ്യക്തിത്വ വികസനം ഉറപ്പുവരുത്തുക, ജനാധിപത്യ വിജയം ഉറപ്പുവരുത്തുക.
∙ മൗലികാവകാശങ്ങൾ പൂർണമല്ല.
∙ എല്ലാ മൗലികാവകാശങ്ങൾക്കും ചില പരിധികളുണ്ട്.
∙ അടിയന്തരാവസ്ഥയിൽ മൗലികാവകാശങ്ങൾ ഇല്ലാതാക്കാൻ ഗവൺമെന്റിന് അധികാരമുണ്ട്.
∙ മൗലികാവകാശങ്ങൾക്ക് എതിരായ ബിൽ നിയമനിർമാണസഭ പാസാക്കിയാൽ അത് അസാധുവായി പ്രഖ്യാപിക്കാൻ കോടതികൾക്ക് അധികാരം ഉണ്ട്.
∙ സമയോചിതമായ മാറ്റങ്ങൾക്ക് വിധേയമാണ് മൗലികാവകാശങ്ങൾ.
∙സ്വഭാവം കൊണ്ട് നെഗറ്റീവും പോസിറ്റീവും ആണ്. (ഗവൺമെന്റിനു മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നവ, മതം, ജാതി, വർണം, വർഗം എന്നിവയുടെ പേരിൽ ഒരാൾക്ക് അവസരങ്ങൾ നിഷേധിക്കാൻ പാടില്ല– നെഗറ്റീവ് സ്വഭാവത്തിന് ഉദാഹരണം. ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശം ഒരു പൗരന് ലഭിക്കുന്നത് പോസിറ്റീവ് സ്വഭാവത്തിന് ഉദാഹരണം)
∙മൗലികാവകാശങ്ങൾ ഹനിക്കപ്പെടുന്നു എങ്കിൽ കോടതിയെ സമീപിക്കാം.
Content summary : Kerala PSC Degree Level Exam 2021 - Exam tips by Mansoor Ali Kappungal