നുണയനല്ല ശരീരം : ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ മനസ്സിലിരിപ്പ് നമുക്ക് ഊഹിച്ചെടുക്കാം, ഇംഗിതമറിഞ്ഞു പെരുമാറാം
സ്ത്രീകൾ പൊതുവെ പുരുഷന്മാരെക്കാൾ ആശയവിനിമയ പാടവം പ്രദർശിപ്പിക്കുമ്പോൾ പുരുഷന്മാരിൽ നിരീക്ഷണപാടവമാണ് കൂടുതൽ. ദൈനംദിന ആശയവിനിമയത്തിൽ വെർബൽ സൂചനകളായാലും നോണ്‍വെർബൽ സൂചനകളായാലും ഏറ്റവും കൂടുതൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രകടമാകുന്നത് സ്ത്രീകളിലാണത്രേ...Body Language, Success Tips, Career Coach
സ്ത്രീകൾ പൊതുവെ പുരുഷന്മാരെക്കാൾ ആശയവിനിമയ പാടവം പ്രദർശിപ്പിക്കുമ്പോൾ പുരുഷന്മാരിൽ നിരീക്ഷണപാടവമാണ് കൂടുതൽ. ദൈനംദിന ആശയവിനിമയത്തിൽ വെർബൽ സൂചനകളായാലും നോണ്‍വെർബൽ സൂചനകളായാലും ഏറ്റവും കൂടുതൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രകടമാകുന്നത് സ്ത്രീകളിലാണത്രേ...Body Language, Success Tips, Career Coach
സ്ത്രീകൾ പൊതുവെ പുരുഷന്മാരെക്കാൾ ആശയവിനിമയ പാടവം പ്രദർശിപ്പിക്കുമ്പോൾ പുരുഷന്മാരിൽ നിരീക്ഷണപാടവമാണ് കൂടുതൽ. ദൈനംദിന ആശയവിനിമയത്തിൽ വെർബൽ സൂചനകളായാലും നോണ്‍വെർബൽ സൂചനകളായാലും ഏറ്റവും കൂടുതൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രകടമാകുന്നത് സ്ത്രീകളിലാണത്രേ...Body Language, Success Tips, Career Coach
നാം മറ്റുള്ളവരാൽ വിലയിരുത്തപ്പെടുന്നത് എപ്രകാരമാണെന്നു നിർണയിക്കുന്നതിൽ നാം പറയുന്ന വാക്കുകളുടെ പങ്ക് ശോചനീയമാം വണ്ണം അപര്യാപ്തമാണ്. അതുകൊണ്ട് ഇന്റർവ്യൂ പോലുള്ള അവസരങ്ങളിൽ നല്ല ഒരു മതിപ്പു സൃഷ്ടിക്കാൻ സ്വന്തം ശരീരഭാഷയെ നന്നായി അറിഞ്ഞിരിക്കണം. അതിനു പുറമെ ഒരു പരിധിവരെയെങ്കിലും അതിനെ ബോധപൂർവമുള്ള നിയന്ത്രണത്തിനു വിധേയമാക്കി ഉപയോഗപ്പെടുത്താനുള്ള കഴിവും പരിശീലനത്തിലൂടെ നേടിയെടുക്കണം. സ്വന്തം ശരീരഭാഷയെക്കുറിച്ച് അവബോധം കൂടുതലുള്ളവർക്ക് മറ്റുള്ളവരുടെ ശരീരഭാഷ മനസ്സിലാക്കാനുള്ള കഴിവ് കൂടിയിരിക്കും.
അത് സത്യമോ?
ശരീരഭാഷയിലൂടെ (Body Language) നാം പ്രകടമാക്കുന്ന ആശയങ്ങളും വികാരങ്ങളും സ്വീകർത്താവിൽ എന്തു പ്രതികരണമാണ് സൃഷ്ടിച്ചതെന്നു വാക്കുകൾകൊണ്ടു മാത്രം വിശദീകരിക്കുക പ്രയാസമാണ്. അദ്ദേഹത്തിന് എന്റെ നിർദേശം ഇഷ്ടപ്പെട്ടില്ല എന്നെ നിക്കൊരു തോന്നൽ! അയാൾ പറയുന്നത് സത്യം തന്നെയാണോ എന്നെനിക്കൊരു സംശയം. ഇങ്ങനെ പലതും നാം പകുതി നമ്മോടുതന്നെയും ബാക്കി മറ്റുള്ളവരോടായും പറയാറില്ലേ? ഇത്തരം വിചാരങ്ങൾ നമ്മുടെ സഹജബോധത്തിൽ നിന്നും (intution) ഉടലെടുക്കുന്നവയാണ്. മറ്റുള്ളവരെ സഹജ ബോധതലത്തിൽ വിലയിരുത്തുന്നതിൽ ശരീരഭാഷയ്ക്ക് കാര്യമായ പങ്കുവഹിക്കാനുണ്ട്. അതിനാൽ ആദ്യമായി നാം നമ്മുടെ ശരീരഭാഷയെക്കുറിച്ചു വ്യക്തമായ ഒരു അവബോധമുണ്ടാക്കിയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പ്രാഥമികമായ അറിവു മറ്റുള്ളവരുടെ ശരീരഭാഷ മനസ്സിലാക്കാൻ നല്ല ഒരു പ്രേരകമായി വര്‍ത്തിക്കുകയും അതിന്റെ വിശകലനം എളുപ്പമാക്കിത്തീര്‍ക്കുകയും ചെയ്യും.
അബോധമനസ്സിനാൽ നിയന്ത്രിക്കപ്പെടുന്ന ശാരീരികചലനങ്ങളും സൂചനകളും വ്യക്തിയുടെ മനസിന്റെ ഉള്ളറകളിലേക്കുള്ള വഴികാട്ടിയായി മനഃശാസ്ത്രജ്ഞന്മാർ ഉപയോഗപ്പെടുത്താറുണ്ട്. ചിലർ ചില പ്രത്യേക രീതികളിൽ, ചിലപ്പോൾ അവർ ഉദ്ദേശിക്കുക പോലും ചെയ്യാത്ത രീതികളിൽ, പെരുമാറുന്നത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കാൻ വിദഗ്ധർ ശരീരഭാഷാ വിശകലനം ഉപയോഗപ്പെടുത്താറുണ്ട്. മനോരോഗ വിദഗ്ധർ, കൗൺസിലർമാർ, കുറ്റാന്വേഷകർ, കസ്റ്റംസ് ഓഫിസർമാർ തുടങ്ങിയവർ ശരീരഭാഷയുടെ സാധ്യതകളെ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നു.
നുണയനല്ല ശരീരം
ശരീരഭാഷയുടെ പഠനം വളരെ രസകരമാണ്. ചില ആളുകൾ ഒന്നു പറയുകയും മറ്റൊന്നു കരുതുകയും ചെയ്തേക്കാം. പക്ഷേ, അവരുടെ മൊത്തത്തിലുള്ള ശരീരചലനങ്ങളെയും ഭാവങ്ങളെയും സമഗ്രമായി വിശകലനം ചെയ്താൽ അവരുടെ മനസ്സിലിരിപ്പ് നമുക്ക് ഊഹിച്ചെടുക്കാനാവും. ശാരീരിക സൂചനകൾ കള്ളം പറയാറില്ല. കാരണം ഇത്തരം സൂചനകൾ പലപ്പോഴും ബോധമനസ്സിന്റെ നിയന്ത്രണത്തിലല്ലെന്നതു തന്നെ. എത്ര വ്യക്തമായാണ് ശാരീരികസൂചനകളിലൂടെ മറ്റുള്ളവരുമായി സംവദിക്കുന്നതെന്ന് ആളുകള്‍ പലപ്പോഴും അറിയുന്നില്ല. സംസാരത്തിനിടെ ഇടയ്ക്കിടെ കൈപ്പത്തി മുഖത്തോടടുപ്പിക്കുന്നതും ചുമലിലെ പേശികൾ സങ്കോചിപ്പിക്കുന്നതിനും അടുത്തുള്ള പേപ്പർ വെയ്റ്റ് പോലുള്ള സാധന ങ്ങളിൽ തുരുതുരാ തലോടുന്നതും അമിതമായി അരോചകമാംവണ്ണം അംഗവിക്ഷേപങ്ങൾ കാണിക്കുന്നതും കള്ളലക്ഷണമായേക്കാം.
മറ്റുള്ളവരെ അറിയാനും മനസ്സിലാക്കാനും അവരുടെ ഇംഗിതമറിഞ്ഞു പെരുമാറാനും പ്രത്യേകം കഴിവുള്ള ചില ആളുകളെ അപൂർവമായെങ്കിലും നാം കണ്ടുമുട്ടാറുണ്ട്. അവരതെങ്ങനെ സാധിക്കുന്നു? മറ്റുള്ളവരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുക വഴി അവരുടെ ശരീരഭാഷ ബോധപൂർവമോ അല്ലാതെയോ മനസ്സിലാക്കുന്നതുകൊണ്ടാണ് അവർക്കതു സാധിക്കുന്നത്. ചിലരിൽ നിരീക്ഷണപാടവം ജന്മസിദ്ധമായിരിക്കും. അവരിൽ സഹജാവബോധം കൂടിയിരിക്കും. സ്ത്രീകൾ ഇക്കാര്യത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന് ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. പക്ഷേ, ശ്രദ്ധയോടെയുള്ള പരിശീലനം വഴി ഈ നിരീക്ഷണപാടവവും അവബോധവും ആർക്കും നേടിയെടുക്കാമെന്നു മാത്രമല്ല ഇത്തരം കഴിവുകൾ ജന്മനാ ഉള്ളവർക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും ചെയ്യാം.
സ്ത്രീകൾ പൊതുവെ പുരുഷന്മാരെക്കാൾ ആശയവിനിമയ പാടവം പ്രദർശിപ്പിക്കുമ്പോൾ പുരുഷന്മാരിൽ നിരീക്ഷണപാടവമാണ് കൂടുതൽ. ദൈനംദിന ആശയവിനിമയത്തിൽ വെർബൽ സൂചനകളായാലും നോണ്‍വെർബൽ സൂചനകളായാലും ഏറ്റവും കൂടുതൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രകടമാകുന്നത് സ്ത്രീകളിലാണത്രേ. സ്ത്രീകളും പുരുഷന്മാരും ഒരു മുറിയിൽ പ്രവേശിക്കുന്ന സമയത്ത് പ്രകടമാകുന്ന ശാരീരിക ചലനങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിൽ സ്ത്രീകൾ ശരാശരി 27 ശരീരഭാഷാസൂചനകൾ വ്യക്തമായി പ്രകടമാക്കിയപ്പോൾ പുരുഷന്മാരിൽ അതു കേവലം 12 മാത്രമായിരുന്നു. സത്രീകളിൽ പ്രകടനാത്മകത താരതമ്യേന കൂടുതലാണന്നല്ലേ അതു കാണിക്കുന്നത്? എന്നാൽ ഈ പഠന പ്രക്രിയ നിരീക്ഷിച്ചവരോട് ആരുടെ ചലനങ്ങൾക്കാണ് കൂടുതൽ ഗാംഭീര്യവും പ്രൗഢിയുമെന്നു ചോദിച്ചപ്പോൾ ഭൂരിപക്ഷത്തിന്റെയും ഉത്തരം പുരുഷന്മാർക്കനുകൂലമായിരുന്നു. മിതമായ ശാരീരിക ചലനങ്ങൾ വ്യക്തിയുടെ ഗാംഭീര്യവും പ്രൗഢിയും വർധിപ്പിക്കുന്നുവെന്നതു ഗുണപാഠം.
ശരീരഭാഷയിലെ സൂചനകളുടെ (Clues) അർഥവും വ്യാഖ്യാനവും വിവിധ സാമൂഹിക സാംസ്കാരിക പശ്ചാത്തലങ്ങളിൽ ഏറെ വ്യത്യസ്തമാകാൻ സാധ്യതയുണ്ട്. വ്യക്തിയുടെ സാഹചര്യങ്ങൾ, സാമൂഹിക ചുറ്റുപാടുകൾ,സംസാരഭാഷ, മൊത്തത്തിലുള്ള പെരുമാറ്റഘടന, മാനസികാവസ്ഥ, പൂർവ്വകാല അനുഭവങ്ങൾ, പ്രായം, ലിംഗഭേദം തുടങ്ങിയവയും ശരീര ഭാഷയെ നേരിട്ടു സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരേ സൂചനകൾക്കു തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ അർഥങ്ങളായേക്കാം. ഉദാഹരണത്തിനു ലോകത്തിലെ ഭൂരി ഭാഗം രാജ്യങ്ങളിലെയും ജനങ്ങൾ അതെ എന്ന അർഥത്തിൽ തലയാട്ടുകയും (മുകളിലേക്കും താഴേക്കും) നിഷേധാർഥത്തിൽ തല വശങ്ങളിലേക്കു ചലിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇതു ഗ്രീസിലും ബള്‍ഗേറിയയിലും തുർക്കിയിലും ഇന്ത്യയുടെ തന്നെ ചില ഭാഗങ്ങളിലും നേരെ തിരിച്ചാണ്. അവർ നിഷേ ധാർഥത്തിൽ തലയാട്ടുകയും അതെ എന്ന അർഥത്തിൽ തല വശങ്ങളിലേക്കു ചലിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം അർഥ വ്യത്യാസങ്ങളെക്കുറിച്ചു ധാരണയില്ലാതെ ശരീരഭാഷാസൂച നകൾ പ്രയോഗിക്കുന്നതും വ്യാഖ്യാനിക്കുന്നതും അപകടങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം.
വോയ്സ് ടെസ്റ്റ്!
ആശയവിനിമയ പ്രക്രിയയിൽ വാക്കുകൾക്കു മാത്രമായുള്ള പരിമിതികള്‍ നികത്തുന്നതിൽ നോൺവെർബൽ സങ്കേതങ്ങളോരോന്നിന്റെയും പങ്കിനെക്കുറിച്ച് ഇനി വിശദമായി പരിശോധിക്കാം.
ശബ്ദം അതിവിശിഷ്ടമായ ഒരനുഗ്രഹമാണ്. ഒരാളുടെ ശബ്ദത്തിലൂടെ അയാളുടെ പ്രായം, ലിംഗഭേദം, ഭൂമിശാസ്ത്ര പരമായ ചുറ്റുപാടുകൾ, സാംസ്കാരിക ചുറ്റുപാടുകൾ, വിദ്യാഭ്യാസനിലവാരം, ൈവകാരികാവസ്ഥ, അയാള്‍ ആരോടാണോ സംസാരിച്ചുകൊണ്ടിരിക്കുന്നത് ആ വ്യക്തിയുമായുള്ള ബന്ധം തുടങ്ങിയ ഒരുപാടു കാര്യങ്ങൾ വ്യക്തമായേക്കാം. ആശയ വിനിമയത്തിൽ സ്വരഭേദത്തിനും (intonation) ഗണനീയമായ പങ്കു വഹിക്കാനുണ്ട്. താഴെക്കൊടുത്തിരിക്കുന്ന ഉദാഹരണങ്ങൾ നോക്കുക:
അതികാലത്തെഴുന്നേറ്റ് ബെഡ്കോഫിയാവശ്യപ്പെടുന്ന ഭർത്താവിനോട് ഭാര്യ ‘അയ്യോ, ഒരു തരി പഞ്ചസാരയില്ല, ഇന്നലെത്തന്നെ തീര്‍ന്നു പോയി’ എന്നു പറയുമ്പോള്‍ ഭർത്താവ് പ്രതികരിക്കുന്നു.
‘നിനക്കെന്നോടു നേരത്തേ പറയാമായിരുന്നില്ലേ?’
ചികിൽസ ഫലിക്കാത്ത തരത്തിൽ രോഗം മൂർധന്യത്തിലെത്തിയ ശേഷം വീട്ടിൽ വിവരമറിയിക്കുന്ന മകനോട് അമ്മ പറയുന്നു:
‘നിനക്കെന്നോടു നേരത്തേ പറയാമായിരുന്നില്ലേ?’
മുകളിൽ സൂചിപ്പിച്ച രണ്ടു സാഹചര്യങ്ങളിലും പ്രതികരണങ്ങൾ ഒരേ വാചകമാണ്. പക്ഷേ, അതു വ്യത്യസ്ത സാഹചര്യങ്ങളില്‍ പറയുമ്പോള്‍ ശബ്ദത്തിന്റെ ടോണിൽ വരാവുന്ന മാറ്റത്തെക്കുറിച്ചു ചിന്തിച്ചു നോക്കൂ. അൽപം ദേഷ്യവുമല്ലേ ഭർത്താവിന്റെ ശബ്ദത്തിൽ വാക്കുകൾക്കപ്പുറം നിറഞ്ഞു നിൽക്കുന്നത്? അമ്മയുടെ പ്രതികരണത്തിലാണെങ്കിലോ? കരകവിഞ്ഞൊഴുകുന്ന ദൈന്യവും നിസ്സഹായതയും അതിൽ നിന്നുളവാകുന്ന നിരാശയും ഒരളവോളം പരിഭ്രമവും വേറിട്ടു കാണുന്നു! ഇതു പോലെ സ്വരത്തിലെ വ്യത്യാസം കൊണ്ടു മാത്രം വാക്കുകൾക്കും വാചകങ്ങൾക്കും അർഥതലത്തിൽ വരുന്ന വ്യതിയാനം നോക്കൂ. സംസാരവേളകളിൽ ചില വാക്കുകള്‍ക്കും വാക്കുകളിലെതന്നെ ചില അക്ഷരങ്ങൾക്കും ഊന്നൽ കൊടുത്തുച്ചരിക്കുന്നത് കാര്യമായ അര്‍ഥവ്യതിയാനമുണ്ടാക്കുന്നു. ടെലിഫോണിൽ സംസാരിക്കുമ്പോൾ ആംഗ്യങ്ങൾ, ഭാവങ്ങൾ, സ്പർശം തുടങ്ങിയ ശരീരഭാഷാ സൂചനക ളിലൂടെയുള്ള ആശയവിനിമയം അസാധ്യമാണല്ലോ. എന്നാൽ സ്വരഭേദങ്ങൾ ഈ കുറവ് ഒരു പരിധി വരെ നികത്തുന്നു.
സംഭാഷണങ്ങളിൽ ങ്ഹാ, ങ്ഹും തുടങ്ങി പ്രത്യക്ഷത്തിൽ അർഥരഹിതമെന്നു തോന്നാവുന്ന ശബ്ദങ്ങളും വാക്കുകൾക്കും വാചകങ്ങൾക്കുമിടയിൽ താരതമ്യേന ചെറിയ ഇടവേള കളും അർഥപുഷ്ടിക്കായി നാം ഉപയോഗപ്പെടുത്താറുണ്ട്. ഇവ വിഷയത്തിന്റെ വികാരമുൾക്കൊണ്ടു കൊണ്ട് സംഭാഷണ ത്തിന്റെ ഗതി നിയന്തിക്കുന്നതോടൊപ്പം ചിന്തിച്ചു മുന്നേറുന്ന തിനാവശ്യമായ സാവകാശം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പറയുന്ന കാര്യങ്ങൾ വൈകാരിക പ്രാധാന്യമുള്ളവയോ വിഷ മമേറിയവയോ പറയുന്ന ആൾക്കു തന്നെ വ്യക്തമായ ധാരണ യില്ലാത്തവയോ ആകുമ്പോഴാണ് വാക്കുകൾക്കിടയിൽ ഇത്തരം മൂളലുകളും ഇടവേളകളുമെല്ലാം കടന്നു വരുന്നത്.
വികാരം ഭരിക്കുമ്പോൾ
വികാരം മുറ്റിനിൽക്കുന്ന വാക്കുകൾ എന്നെല്ലാം നാം കേൾക്കാറില്ലേ? നമ്മുടെ വൈകാരികാവസ്ഥകൾ സംസാരരീതികളിലൂടെ വ്യക്തമായി പ്രകടമാകും. വികാരവിക്ഷോഭമുള്ള സമയങ്ങളിൽ വാക്കുകൾക്കു പതർച്ചയുണ്ടാകുന്നു. ഇടയ്ക്കുവച്ച് വാക്കുകൾ മുറിഞ്ഞു പോകുന്നു. സ്വരത്തിന്റെ പതർച്ചയാൽ പ്രകടമാകുന്ന വൈകാരികഭാവങ്ങളിൽ വ്യക്തിഗതമായും സ്ത്രീപുരുഷഭേദമനുസരിച്ചും സാംസ്കാരിക ചുറ്റുപാടുകളിലുള്ള മാറ്റങ്ങൾക്കനുസരിച്ചും വ്യത്യാസങ്ങൾ പ്രകടമായേക്കാം. സംസാരിച്ചുകൊണ്ടിരിക്കെ ചിലർ ഇടയ്ക്കിടെ ചെറുതായി ചുമയ്ക്കുകയും മുരടനക്കുകയും ചെയ്യുന്നതു കണ്ടിട്ടില്ലേ? അവരനുഭവിക്കുന്ന മാനസിക സമ്മർദത്തിന്റെ സൂചനകളാണവ. ഇതുപോലെ തന്നെ ശ്വാസഗതിയും വൈകാരികാവസ്ഥകൾ പ്രതിഫലിപ്പിക്കാറുണ്ട്. സങ്കടമുള്ളപ്പോഴുള്ള ദീർഘനിശ്വാസങ്ങളും ദേഷ്യം വരുമ്പോൾ ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസവും ഉദാഹരണം.
മനസ്സുവായിക്കാൻ ശരീരഭാഷ ഇന്റർവ്യൂവിൽ വിജയിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക
Content Summary : Career Guru - Importance of body language in day to day life.