ഒരു വ്യക്തി സാമ്പത്തികമായും സാമൂഹികമായും സ്വാതന്ത്ര്യം കൈവരിക്കുന്നത് അവൻ സ്വന്തമായി തൊഴിൽ ചെയ്തു തുടങ്ങുമ്പോഴാണ്. തൊഴിൽ ലഭിക്കുന്നത് ഏവർക്കും ആഹ്ലാദകരമായിരിക്കുമെങ്കിലും തുടർന്ന്, തൊഴിൽ മേഖലയിലുണ്ടാകുന്ന വിവിധതരം പ്രശ്നങ്ങൾ സന്തോഷം കെടുത്താൻ കാരണമായേക്കും...Work Ethic, Workplace Etiquette, Office Manners

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വ്യക്തി സാമ്പത്തികമായും സാമൂഹികമായും സ്വാതന്ത്ര്യം കൈവരിക്കുന്നത് അവൻ സ്വന്തമായി തൊഴിൽ ചെയ്തു തുടങ്ങുമ്പോഴാണ്. തൊഴിൽ ലഭിക്കുന്നത് ഏവർക്കും ആഹ്ലാദകരമായിരിക്കുമെങ്കിലും തുടർന്ന്, തൊഴിൽ മേഖലയിലുണ്ടാകുന്ന വിവിധതരം പ്രശ്നങ്ങൾ സന്തോഷം കെടുത്താൻ കാരണമായേക്കും. തൊഴിലിടങ്ങളിൽ സന്തോഷം കണ്ടെത്താനായി ആദ്യം ചെയ്യേണ്ട കാര്യം കൃത്യമായ സമയക്രമീകരണം ശീലമാക്കുക എന്നതാണ്. സമയബന്ധിതമായി ജോലികൾ ചെയ്തു തീർക്കാൻ കഴിഞ്ഞാൽ തന്നെ ജോലി ആഹ്ലാദകരമാക്കാം. തൊഴിലും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുകയും വേണം.‌

Photo Credit : Dishant Shrivastava / Shutterstock.com
ADVERTISEMENT

തൊഴിൽ സ്ഥലത്ത് ആരോഗ്യകരമായ സൗഹൃദങ്ങൾ വളർത്തിയെടുക്കുകയാണ് സന്തോഷം കണ്ടെത്താനുള്ള രണ്ടാമത്തെ മാർഗം. നമ്മുടെ താൽപര്യങ്ങൾക്കും അഭിരുചിക്കും യോജിക്കുന്ന വ്യക്തികളെ സുഹൃത്തുക്കളാക്കാം. സഹപ്രവർത്തകരുമായി ആരോഗ്യകരമായ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ബന്ധം നിലനിർത്താം. മതം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും തർക്കങ്ങളും ഒഴിവാക്കണം. തുറന്ന മനഃസ്ഥതിയോടെ മറ്റുള്ളവരെ അഭിനന്ദിക്കാൻ കഴിഞ്ഞാൽ. തൊഴിലിടങ്ങളിലെ അന്തരീക്ഷം ആഹ്ലാദകരമാകും. ആശയവിനിമയവേളയിൽ, യുക്തിരഹിതമായ രീതികൾ ഒഴിവാക്കുകയാണ് ആഹ്ലാദം  നിലനിർത്താനുള്ള മറ്റൊരു വഴി. നമുക്കിഷ്ടമല്ലാത്ത കാര്യം ആരെങ്കിലും സംസാരിച്ചാൽ, ആ വിഷയത്തിൽ ഊന്നി  നിന്നുകൊണ്ടുള്ള മറുപടി പറയുകയാണുചിതം.  മറിച്ച്, അക്കാര്യം പറഞ്ഞയാളെ, വ്യക്തിപരമായി അധിക്ഷേപിക്കാൻ തുനിയരുത്.

Photo Credit : Fizkes / Shutterstock.com

ADVERTISEMENT

പ്രതിപക്ഷ ബഹുമാനത്തോടെ, വേണ്ട സാഹചര്യങ്ങളിൽ വിയോജിപ്പു പ്രകടിപ്പിക്കാനുള്ള സ്വഭാവദൃഢത ശീലിക്കുകയാണ് അടുത്ത പ്രധാന കാര്യം. നമുക്കു യോജിക്കാനാകാത്ത കാര്യം സഹപ്രവർത്തകരാരെങ്കിലും പറഞ്ഞാൽ ക്ഷോഭിക്കാതെയും മോശം വാക്കുകളുപയോഗിക്കാതെയും സ്വന്തം അഭിപ്രായ വ്യത്യാസം മാന്യമായി പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവാണ് സ്വഭാവദൃഢത. തന്നെ സഹായിച്ചവരോട് കൃതജ്ഞത പ്രകടിപ്പിക്കുകയും തന്റെ ഉയർച്ചയിൽ സഹപ്രവർത്തകരുടെ പങ്കു തുറന്നു സമ്മതിക്കുകയും ചെയ്യുന്നത് തൊഴിലിടങ്ങളിലെ അന്തരീക്ഷം ആഹ്ലാദകരമാക്കാൻ സഹായിക്കും.

ADVERTISEMENT

Content Summary : Career Guru - How to handle conflict in the workplace