റോബോട്ടുകളും ഓട്ടോമേഷനുമൊക്കെ വന്ന് മറ്റേത് മേഖലയില്‍ ജോലികള്‍ വെട്ടിക്കുറച്ചാലും മനുഷ്യനുള്ള കാലത്തോളം സ്ഥിരതയുണ്ടാകാന്‍ സാധ്യതയുള്ള കരിയറാണ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്. ഉത്പന്നമോ സേവനമോ വില്‍ക്കാന്‍ കഴിവുള്ള മനുഷ്യര്‍ക്ക് ലോകത്തിന്റെ ഏത് കോണില്‍ പോയാലും ജോലി ഉറപ്പ്. എന്നാല്‍ കോവിഡ് മഹാമാരി ഉപഭോക്താവിന്റെ വാങ്ങല്‍ സ്വഭാവത്തെയും രീതിയും മാറ്റി മറിച്ചത് പരമ്പരാഗത മാര്‍ക്കറ്റിങ് സങ്കല്‍പങ്ങളുടെ പൊളിച്ചെഴുത്തിന് തുടക്കം കുറിച്ചിട്ടുണ്ട്...Marketing Career, Marketing Jobs, Career Guru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോബോട്ടുകളും ഓട്ടോമേഷനുമൊക്കെ വന്ന്  മറ്റേത് മേഖലയില്‍ ജോലികള്‍ വെട്ടിക്കുറച്ചാലും മനുഷ്യനുള്ള കാലത്തോളം സ്ഥിരതയുണ്ടാകാന്‍ സാധ്യതയുള്ള കരിയറാണ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് (Sales and Marketing). ഉത്പന്നമോ സേവനമോ വില്‍ക്കാന്‍ കഴിവുള്ള മനുഷ്യര്‍ക്ക് ലോകത്തിന്റെ ഏത് കോണില്‍ പോയാലും ജോലി ഉറപ്പ്. എന്നാല്‍ കോവിഡ് മഹാമാരി ഉപഭോക്താവിന്റെ വാങ്ങല്‍ സ്വഭാവത്തെയും രീതിയും മാറ്റി മറിച്ചത് പരമ്പരാഗത മാര്‍ക്കറ്റിങ് സങ്കല്‍പങ്ങളുടെ പൊളിച്ചെഴുത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. 

ADVERTISEMENT

മഹാമാരിയുടെ ആദ്യ കാലഘട്ടത്തില്‍ തന്നെ ഉപഭോക്താക്കള്‍ ഇ-കൊമേഴ്‌സിലേക്കും ഓണ്‍ലൈന്‍ ഇടങ്ങളിലേക്കും ചുവട് മാറി. മാറിയ അന്തരീക്ഷത്തില്‍ വിപണന തന്ത്രങ്ങള്‍ മാത്രമല്ല ഉത്പാദനം മുതല്‍ പാക്കേജിങ്ങും വിതരണ ശൃംഖലയും വരെ എല്ലാം മാറ്റാന്‍ വ്യാപാര സ്ഥാപനങ്ങളും നിര്‍ബന്ധിതരായിരിക്കുകയാണ്. മാര്‍ക്കറ്റിങ്ങിന് ഡിജിറ്റല്‍ വഴി തേടാതെ ഇനി പിടിച്ചു നില്‍ക്കാനാവില്ലെന്ന് പലര്‍ക്കും ബോധ്യമായിട്ടുണ്ട്. കോവിഡാനന്തര കാലത്ത് വിജയകരമായ  മാര്‍ക്കറ്റിങ്  കരിയറിന് ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ടൈംസ് പ്രഫഷണല്‍ ലേണിങ് സിഇഒ അനീഷ് ശ്രീകൃഷ്ണ ടൈംസ്‌നൗന്യൂസ്.കോമില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. 

1. നൈപുണ്യശേഷികള്‍ വര്‍ദ്ധിപ്പിക്കണം

Photo Credit : Creativa Images / Shutterstock.com

ADVERTISEMENT

പരമ്പരാഗത മാര്‍ഗ്ഗങ്ങളിലൂടെ ഉത്പന്നത്തെയോ സേവനത്തെയോ കുറിച്ച് ഉപഭോക്താവിന് അവബോധം ഉണ്ടാക്കിയത് കൊണ്ട് മാത്രം ഇനിയുള്ള കാലത്ത് വില്‍പന നടക്കില്ല. ചാറ്റ് ബോട്ടുകളും മറ്റും വഴി തത്സമയം ഉപഭോക്താക്കളുമായി സംവദിക്കുന്നതിന് നിര്‍മ്മിത ബുദ്ധിയും റോബോട്ടിക്‌സും മെഷീന്‍ ലേണിങ്ങുമൊക്കെയാണ് ഇന്ന് ഉപയോഗപ്പെടുത്തുന്നത്. സാങ്കേതിക വിദ്യയുമായി ഇണങ്ങി ചേര്‍ന്നുള്ള ഇത്തരം പരസ്യ, വിപണന ശേഷികള്‍ ആര്‍ജ്ജിച്ചെടുക്കേണ്ടത് പുതിയ കാലത്ത് കരിയറില്‍ പിടിച്ചു നില്‍ക്കാന്‍ അത്യാവശ്യമാണ്. 

2. ഉപഭോക്താവിനെ തേടിച്ചെല്ലാന്‍ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍

ADVERTISEMENT

മഹാമാരിക്കാലത്ത് സാങ്കേതിക വിദ്യയ്ക്ക് കൂടുതല്‍ പ്രചാരം ലഭിച്ചത് ഉപഭോക്താക്കളുടെ സാമൂഹിക മാധ്യമ ഉപയോഗം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏത് പ്രായത്തിലുള്ളവരും ഇന്ന് വാട്ട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റയിലുമൊക്കെ സജീവമാണ്. ഉപഭോക്താക്കളുമായി സംവദിക്കുന്നതിന് മാര്‍ക്കറ്റിങ് പ്രഫഷണലുകളും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ബുദ്ധിമപരമായി ഉപയോഗിക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ മിഴിവാര്‍ന്ന ഉള്ളടക്കവും പരസ്യവും ഉപയോഗിച്ച് വിപണനം ചെയ്യാന്‍ ശ്രദ്ധിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ മറ്റുള്ളവരെ

Photo Credit : Maxx-Studio / Shutterstock.com

സ്വാധീനിക്കാന്‍ കഴിവുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെയും ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റിന് ഉപയോഗിക്കാം. 

Photo Credit : Wright Studio / Shutterstock.com

3. ഡിജിറ്റല്‍ വിപണന ശീലങ്ങള്‍ വളര്‍ത്താം

വില്‍പന വര്‍ദ്ധിപ്പിക്കാനും ഉപഭോക്തൃ അടിത്തര വിശാലമാക്കുന്നതിനും ഡിജിറ്റല്‍ വിപണന ശീലങ്ങളും വളര്‍ത്താന്‍ ശ്രമിക്കണം. അതിനൂതനവും ആകര്‍ഷകവുമായ ഡിജിറ്റല്‍ വിപണനത്തിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധ കവരുന്നവര്‍ക്കേ ഇന്ന് നിലനില്‍പ്പുള്ളൂ. 

4. ഉപഭോക്താവിന്റെ ആവശ്യങ്ങളെ അറിയണം

ഒറ്റ ക്ലിക്കില്‍ ഇതേ വരെ ഉപയോഗിച്ചു കൊണ്ടിരുന്ന ബ്രാന്‍ഡിനെ മാറ്റി മറ്റൊരു ബ്രാന്‍ഡ് ഏതൊരു ഉത്പന്നത്തിലും തിരഞ്ഞെടുക്കാന്‍ ഇന്ന് ഉപഭോക്താവിന് സാധിക്കും. ഇതിനാല്‍ ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ തുടര്‍ച്ചയായി എടുക്കാനും അവരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ ഉത്പന്നത്തില്‍ വരുത്താനും ശ്രമിക്കേണ്ടതാണ്. ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ടൂളുകളും ഉപയോഗപ്പെടുത്തേണ്ടതാണ്. 

5. ട്രെന്‍ഡ് സെറ്ററാകാം

കടുത്ത മത്സരം നടക്കുന്ന വിപണിയില്‍ പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്നവരുടെ പിന്നാലെയാകും ഉപഭോക്താക്കള്‍ പോകാന്‍ ഇഷ്ടപ്പെടുക. പുതിയ ആശയങ്ങള്‍ നടപ്പാക്കാനും അവയുടെ റിസല്‍ട്ട് പിന്തുടരാനും ശ്രദ്ധിക്കേണ്ടതാണ്.ട്രോളുകളും വാട്‌സ് ആപ്പ് സ്റ്റാറ്റസുകളുമൊക്കെ ആകാന്‍ മാത്രം കിടിലനായ ആശയങ്ങള്‍ വിപണനത്തില്‍ നടപ്പാക്കാന്‍ കഴിയണം. 

Content Summary : Career Guru - Vital tips for Building a Successful Career in Marketing