ബാബു എന്തിനാണ് മല കയറിയത്? അഥവാ ജോർജ് മാലോറി എന്തിനാണ് മൗണ്ട് എവറസ്റ്റ് കയറുന്നത്? 1923ൽ മാലോറിയോട് ഇതു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു– ‘മല അവിടെ ഉള്ളതു കൊണ്ട്!’ അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട മറുപടിയായിരുന്നു അത്. കുട്ടികൾ മരം കയറുന്നതെന്തിനോ അതിന്, അല്ലെങ്കിൽ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്ന ഹീറോയിസത്തിന്...Mountain Climbing, Career Guru, Motivatio

ബാബു എന്തിനാണ് മല കയറിയത്? അഥവാ ജോർജ് മാലോറി എന്തിനാണ് മൗണ്ട് എവറസ്റ്റ് കയറുന്നത്? 1923ൽ മാലോറിയോട് ഇതു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു– ‘മല അവിടെ ഉള്ളതു കൊണ്ട്!’ അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട മറുപടിയായിരുന്നു അത്. കുട്ടികൾ മരം കയറുന്നതെന്തിനോ അതിന്, അല്ലെങ്കിൽ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്ന ഹീറോയിസത്തിന്...Mountain Climbing, Career Guru, Motivatio

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാബു എന്തിനാണ് മല കയറിയത്? അഥവാ ജോർജ് മാലോറി എന്തിനാണ് മൗണ്ട് എവറസ്റ്റ് കയറുന്നത്? 1923ൽ മാലോറിയോട് ഇതു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു– ‘മല അവിടെ ഉള്ളതു കൊണ്ട്!’ അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട മറുപടിയായിരുന്നു അത്. കുട്ടികൾ മരം കയറുന്നതെന്തിനോ അതിന്, അല്ലെങ്കിൽ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്ന ഹീറോയിസത്തിന്...Mountain Climbing, Career Guru, Motivatio

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാബു എന്തിനാണ് മല കയറിയത്? 

അഥവാ ജോർജ് മാലോറി എന്തിനാണ് മൗണ്ട് എവറസ്റ്റ് കയറുന്നത്? 

ADVERTISEMENT

1923ൽ മാലോറിയോട് ഇതു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു– ‘മല അവിടെ ഉള്ളതു കൊണ്ട്!’  അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട മറുപടിയായിരുന്നു അത്. കുട്ടികൾ മരം കയറുന്നതെന്തിനോ അതിന്, അല്ലെങ്കിൽ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്ന ഹീറോയിസത്തിന് – എന്നൊക്കെ അദ്ദേഹത്തിന്റെ വാക്കുകൾ വ്യാഖ്യാനിക്കപ്പെട്ടു. ഇതിനടുത്ത വർഷം മാലോറി എവറസ്റ്റിൽ വച്ചു മരിച്ചു. അദ്ദേഹത്തിന്റെ ശരീരം കിട്ടിയത് 75 വർഷങ്ങൾക്കു ശേഷവും. ഇപ്പോഴാണെങ്കിൽ ആയിരക്കണക്കിനു പേരാണ് മൗണ്ട് എവറസ്റ്റിലുൾപ്പെടെ കയറിയിറങ്ങുന്നത്. തിരിച്ചെത്തുമ്പോൾ ആരെങ്കിലുമൊക്കെ അവരോടു ചോദിക്കുന്നുണ്ടാവണം– എന്തിനാണ് നിങ്ങൾ മല കയറുന്നത്?  

ജോർജ് മാലോറി

‘എന്തായാലും മലകളെ കീഴടക്കാനല്ല’– ഒരു പ്രഫഷനൽ ഗൈഡ് പറയുന്നു. മൗണ്ട് എവറസ്റ്റിൽ കയറിയാൽ, എവറസ്റ്റ് കീഴടക്കി എന്നാണു പറയുക. സത്യം അതല്ലെന്ന് അറിയാമെങ്കിലും. ആരും ചെയ്യാത്തൊരു കാര്യമല്ല മലകയറ്റക്കാരൻ ചെയ്യുന്നത്. പലരും കയറിപ്പോയ മലനിരകളിലേക്കാണ് അയാളും പോകുന്നത്. മൗണ്ട് കിളിമഞ്ജാരോയിൽ 2012ൽ കയറിയത് 52,000 പേരാണ്. 52,001–ാമത്തെ ആളാകാനായി ഇത്ര വലിയൊരു റിസ്ക് എടുക്കണോ? എല്ലാ വെല്ലുവിളികളും നേരിട്ട് വിജയശ്രീലാളിതനായി മലമുനമ്പിലെത്തുമ്പോൾ ഏതെങ്കിലും ശത്രുവിനെ നിങ്ങൾ കീഴടക്കിയോ? 

കീഴടക്കി – അവനവനെത്തന്നെ!

ഭൂമിയിലെ ഏറ്റവും സുന്ദരമായ ഒരു സ്ഥലത്തേക്കു നിങ്ങൾ പോവുന്നു. അവിടെവച്ചു ചില വെല്ലുവിളികൾ നേരിടുന്നു. അതു മറികടക്കുമ്പോൾ എന്തായിരിക്കും മനസ്സിൽ? അസാധ്യമായി തോന്നിയ ഒന്ന് നടപ്പാക്കി സ്വയം കാണിച്ചുകൊടുക്കൽ തന്നെയാണു മലകയറ്റം. മനുഷ്യൻ, അവന്റെ ഭയങ്ങൾ, ആത്മവിശ്വാസക്കുറവ് എന്നിവയെല്ലാമാണ് ഒരു മല കയറുന്നതിലൂടെ കീഴടക്കുന്നത്. അവനവനെത്തന്നെ ജയിക്കാനാണ് ഈ കയറ്റം. കാൾ ഗുസ്താവ് യുങ്ങിന്റെ ‘മാൻ ആൻഡ് ഹിസ് സിംബൽസ്’ എന്ന പുസ്തകത്തിൽ തന്റെ മലകയറ്റക്കാരനായ സുഹൃത്തിനെക്കുറിച്ച് അദ്ദേഹം  പറയുന്നു. 

ADVERTISEMENT

മലകയറുന്നതിനിടെ അഗാധതയിലേക്കു വീണുപോകുന്നതായി സ്വപ്നം കാണുന്നുവെന്ന് അദ്ദേഹം യുങ്ങിനോടു പറഞ്ഞു. തീർച്ചയായും കുറച്ചുകാലത്തേക്കു മലകയറ്റം നിർത്തിവയ്ക്കണം എന്ന് യുങ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അനുസരിച്ചില്ല. മാസങ്ങൾക്കുള്ളിൽ  മലകയറ്റത്തിനിടെ അദ്ദേഹം വീണു മരിച്ചു. സ്വപ്നങ്ങളുടെ പ്രാധാന്യം മാത്രമല്ല, ശരീരം കൊണ്ടു ചെയ്യുന്ന ഈ അധ്വാനത്തിന് മനസ്സുമായി എത്ര ബന്ധമുണ്ടെന്ന് തെളിയിക്കുന്നതുമായിരുന്നു ഈ സംഭവം. 

ഒരു കാറപകടത്തിൽ ആരെങ്കിലും മരിച്ചാൽ ആ യാത്രയെ ആരും അനാവശ്യമായി കരുതുന്നില്ല. കാരണം എന്തെങ്കിലും ആവശ്യത്തിനായി പോകുന്നതിനിടെ ആണല്ലോ അപകടം. എന്നാൽ മലകയറുന്നതിനിടെ മരിച്ചാൽ – ഒരാവശ്യവുമില്ലാത്ത ഒരു കാര്യം ചെയ്യാൻ പോയിട്ടു മരിച്ചു– എന്നു കരുതുന്നവരുണ്ടാവും. മലമ്പുഴയിൽ ബാബുവിനുണ്ടായ അപകടത്തിലും രക്ഷപ്പെടലിലും ഒട്ടേറെപ്പേർ അത്തരം അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തു. 

മലമ്പുഴ കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിക്കിടന്ന സ്ഥലം ചൂണ്ടിക്കാട്ടുന്ന ബാബു. ചിത്രം : ജിൻസ് മൈക്കിൾ ∙ മനോരമ

ശരിക്കും എന്തെങ്കിലും ആവശ്യമുണ്ടോ ഇങ്ങനെ മല കയറാൻ? 

ചോദ്യത്തിന് ട്രെക്നോമാഡ്സ്, ട്രെക്കേഴ്സ് ഓഫ് ഇന്ത്യ തുടങ്ങിയ ട്രെക്കിങ് ഗ്രൂപ്പുകൾ  നൽകുന്ന മറുപടി ഇതാണ്. 

ADVERTISEMENT

1. മാനസികമായും ശാരീരികമായും നിങ്ങൾ ശക്തരാവുന്നു. സഹനശക്തിയും മനോബലവും വർധിക്കുന്നു. പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കുന്നത് മനസ്സിനു നൽകുന്ന ശാന്തി പറഞ്ഞറിയിക്കാനാവാത്തതാണ്. ട്രെക്കിങ്ങിൽ സന്തുലിതമായ ജീവിതശൈലി അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും നല്ല ഉറക്കവും. മലനിരകളിൽ അനാരോഗ്യ ഭക്ഷണത്തിനു സ്ഥാനമില്ല. മറ്റൊന്ന്, അസഹനീയമായ തണുപ്പിൽ ഉഴറുമ്പോൾ, നിങ്ങൾ ശരീരത്തിനെ പഠിപ്പിക്കുന്നു– നീ ഒകെ ആണ്. പിടിച്ചുനിൽക്കൂ എന്ന്. 

Photo Credit : AFP

2. പർവതമുനമ്പുകളിൽ കയറിയാൽ മാത്രം കാണാനാവുന്ന ചില കാഴ്ചകൾ– ഇത് തീർച്ചയായും ഒരു കാരണം തന്നെയല്ലേ?  

3. മലകയറ്റത്തിനിടെ ലഭിക്കുന്ന ഏറ്റവും വലിയ സമ്പത്തുകളിൽ ഒന്ന്, ചില അസാധാരണക്കാരും അമ്പരിപ്പിക്കുന്നവരുമായ ആളുകളെ പരിചയപ്പെടാൻ സാധിക്കുന്നു എന്നതാണ്. ഒരു കാര്യം ശ്രദ്ധിച്ചാൽ അറിയാം, ഒട്ടുമിക്ക ട്രെക്കേഴ്സും അസാധാരണ പോസിറ്റീവ് വൈബ് ഉള്ളവരാണ്. അവർ ശക്തരും ആത്മവിശ്വാസമുള്ളവരും ചെറിയ കാര്യങ്ങളിൽ ഒരുപാടു സന്തോഷിക്കുന്നവരുമായിരിക്കും.  

4. മലകൾ നിങ്ങളെ വിളിക്കുന്നു. മലകൾ അപകടകാരികളാണ്. മനുഷ്യനെത്ര ചെറുതാണെന്ന് അത് ഓർമിപ്പിക്കുന്നു. ചിലപ്പോൾ  മനുഷ്യനെ അങ്ങോട്ടു കയറാൻ തന്നെ അവ സമ്മതിക്കില്ല. എങ്കിലും മലകൾ മനുഷ്യനെ വിളിച്ചുകൊണ്ടേയിരിക്കുന്നു. ചിലപ്പോൾ മലകളിലാവുമ്പോൾ നിങ്ങളുടെ ജീവിതപ്രശ്നങ്ങളെല്ലാം തന്നെ വളരെ ചെറുതാണെന്നു തോന്നുന്നതു കൊണ്ടാവാം. ജീവിതത്തിന്റെ വേഗം കുറയുന്നതു കൊണ്ടുമാവാം. 

5. മലകൾ നിങ്ങളെ പഠിപ്പിക്കുന്നു– ക്ഷമ, നന്ദി, സ്ഥിരോത്സാഹം. ഭൂമിയിൽ ഒരുപാടു കാര്യങ്ങൾ ചെയ്ത് വലിയ വലിയ നേട്ടങ്ങൾ കൊയ്യുമ്പോൾ പോലും കിട്ടാതിരുന്ന ഈ മൂന്നു ഗുണങ്ങൾ പർവതം മനുഷ്യനെ പഠിപ്പിക്കും. ഒട്ടും എളുപ്പമല്ലാത്ത ജോലിയാണ് ട്രെക്കിങ്. വലിയ കയറ്റങ്ങൾ, കുത്തിറക്കങ്ങൾ, അസമയത്ത് ഉറക്കം മതിയാക്കി എഴുന്നേറ്റു ജോലി തുടരുക, തണുപ്പിനെ അതിജീവിക്കുക, ശരീരം പറയുന്നതു കേൾക്കാതെ മനസ്സിനെ നിയന്ത്രിക്കേണ്ടി വരിക– ഇതെല്ലാം ഏറ്റവും ദുസ്സഹമായ കാര്യങ്ങളാണ്. ഇവയെയെല്ലാം അതിജീവിക്കാൻ നമ്മൾ പഠിക്കുന്നു. പ്രധാനപ്പെട്ട മറ്റൊരു പാഠം– ഒരു വലിയ മലയെ ആകമാനം നോക്കാതെ, തൊട്ടടുത്ത ലക്ഷ്യം മാത്രം മനസ്സിൽക്കാണും എന്നതാണ്. ജീവിതത്തിലും ഇത് വലിയൊരു പാഠം. പിന്നെ, ഒരിക്കലും തോൽവി സമ്മതിക്കാതെ ജയിക്കാനായി ശ്രമിച്ചു കൊണ്ടേയിരിക്കാനും  മല കയറ്റം  പഠിപ്പിക്കുന്നു. 

Photo Credit : Dudarev Mikhail / Shutterstock.com

6. എന്തുകൊണ്ട് പ്രകൃതിയെ കൈവെള്ളയിൽ വച്ചു സംരക്ഷിക്കണം എന്നത്  ഈ മലനിരകൾ മനുഷ്യനെ പഠിപ്പിക്കുന്നു. ആരാലും സ്പർശിക്കപ്പെടാത്ത അദ്ഭുതകരമായ പ്രകൃതിയെ തൊട്ടറിയുമ്പോൾ, ഇതിനെ സംരക്ഷിക്കേണ്ടത് എത്ര വലിയ കടമയാണ് എന്ന ബോധ്യം നിങ്ങൾക്കുണ്ടാവുന്നു. മലകയറ്റത്തെ സ്നേഹിക്കുന്നവർ ഒരിക്കലും മാലിന്യങ്ങളും അവശിഷ്ടങ്ങളുമുപേക്ഷിച്ച് അവയെ വൃത്തിഹീനമാക്കാറില്ല. റീസൈക്ലിങ് ഒരു ശീലമാകും, ഏറ്റവും കുറച്ചു സാധനങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ ശീലിക്കും, ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കും! 

7. ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാൻ അതു പഠിപ്പിക്കുന്നു. മണിക്കൂറുകൾ മല കയറുമ്പോൾ കിട്ടുന്ന ഒരു കവിൾ വെള്ളം – അതായിരിക്കും ജീവിതത്തിലന്നേവരെ കുടിച്ചിട്ടുള്ളതിൽ വച്ചേറ്റവും രുചിയുള്ള വെള്ളം. ഒരു ബെഡ്ഷീറ്റോ ബ്ലാങ്കറ്റോ കിട്ടുന്നത് മലകയറ്റത്തിൽ ഏറ്റവും വലിയ ലക്ഷ്വറി ആണ്. അതെ, നിങ്ങൾക്കുള്ള ഓരോ ചെറിയ വസ്തുവിനെയും ബഹുമാനിക്കാൻ പഠിക്കുന്നു, നിങ്ങളുടെ യഥാർഥ ആവശ്യങ്ങൾ എന്തൊക്കെയാണ് എന്നത് തിരിച്ചറിയാനും സാധിക്കുന്നു. 

8. ചിലപ്പോൾ തോൽവി ഉണ്ടാവുന്നു– അതിനെ സ്വീകരിക്കാനും  പ്രകൃതിയുടെ ഈ അതികായന്മാർ നിങ്ങളെ പഠിപ്പിക്കുന്നു. 

അപ്പോൾ, ശരിക്കും മലകയറ്റം എന്താണ്? 

‘നമ്മളെപ്പറ്റി കൂടുതൽ മനസ്സിലാക്കാനാണ് സത്യത്തിൽ മല കയറുന്നത്.’  ഒരു ട്രെക്കിങ്പ്രേമിയുടെ വാക്കുകൾ. നിങ്ങളെപ്പറ്റി അൽപംകൂടി മനസ്സിലാക്കാനായി എന്നതാണ് അതിന്റെ യഥാർഥ പ്രതിഫലം. ഇന്നും എന്നും മലകളിൽ വലി‍ഞ്ഞുകയറുക എന്നതിന് മനുഷ്യനുള്ള ചോദന എന്നു പറയുന്നത്, നമ്മുടെ തന്നെ ആന്തരിക വെല്ലുവിളികളെ നേരിടുക, ഭയങ്ങളെ അതിജീവിക്കുക, നിങ്ങളെ എത്രത്തോളം വെല്ലുവിളിക്കാമോ അത്രയും ചെയ്യുക – എന്നിവ തന്നെയാണ്. 

ചുരുക്കത്തിൽ ഇത്ര വലിയ ഒരു മലയിലേക്ക് ബാബു മുതൽ മാലോറി വരെ ഏറെ ബുദ്ധിമുട്ടി കയറുന്നത്, ശരീരത്തെ ആ മലമുകളിലെത്തിക്കാൻ മാത്രമല്ല, മനസ്സിനെയും അതുപോലെ ഉയരങ്ങളിലേക്കുയർത്താനാണ്.

Content Summary : How Climbing Mountains Can Enrich Your Life; An Analysis in the Backdrop of Babu's Story