കരിയർ എന്നതിനപ്പുറം പാഷൻ എന്ന നിലയ്ക്കാണ് പർവതാരോഹണത്തെ സമീപിക്കേണ്ടത്. എന്നാൽ ഇത്തരം കോഴ്സുകൾ പഠിക്കുന്നവർക്ക് അഡ്വഞ്ചർ പാർക്കുകളിലും മറ്റും അവസരം പ്രതീക്ഷിക്കാം. ടെക്നിക്കൽ ഹെഡ്, ഇൻസ്ട്രക്ടർ, ആക്ടിവിറ്റി ഹെഡ്, സൂപ്പർവൈസർ തുടങ്ങിയവയാകും തസ്തികകൾ. പ്രവൃത്തിപരിചയം നിർണായകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു മല കയറുമ്പോൾ പോലും ഏറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടെന്ന് ഇന്നു നമുക്കറിയാം. സത്യത്തിൽ പർവതാരോഹണത്തിൽ പഠിക്കാനേറെയുണ്ടെന്നും അതിനു പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ടുകൾ തന്നെയുണ്ടെന്നും കൂടി എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ‘കരിയർ ഗുരു’വിന്റെ ഈ യാത്ര അങ്ങനെ ചില പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കാണ്.

ADVERTISEMENT

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്ങാണ് ഇക്കൂട്ടത്തിൽ ഏറ്റവും വിഖ്യാതം. 1965ൽ സ്ഥാപിക്കപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷൻ കേന്ദ്ര പ്രതിരോധ മന്ത്രിയാണ്. www.nimindia.net. 15 ദിവസത്തെ അഡ്വഞ്ചർ കോഴ്‌സിൽ ഉൾപ്പെടെ വിവിധ സാഹസിക ഇനങ്ങളിൽ പരിശീലനം നൽകും. 14–18 പ്രായക്കാർക്കും 20–50 പ്രായക്കാർക്കുമായി രണ്ടു തരം അഡ്വഞ്ചർ കോഴ്‌സുകളുണ്ട്. ഫീസ് 9983 രൂപ. 

പർവതാരോഹണം മാത്രമായി പരിശീലിപ്പിക്കുന്ന അടിസ്ഥാന കോഴ്സാണ് ബേസിക് മൗണ്ടനീറിങ് കോഴ്‌സ് (ബിഎംസി). 28 ദിവസത്തെ കോഴ്സിന് 20,500 രൂപയാണു ഫീസ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ‌‌യുള്ള കോഴ്സുകളും മിക്സഡ് കോഴ്‌സുകളുമുണ്ട്. റോക്ക് ക്ലൈംബിങ്, മഞ്ഞുമേഖലകളിൽ താമസം തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം ലഭിക്കും.

ADVERTISEMENT

അടുത്തപടിയാണ് അഡ്വാൻസ് മൗണ്ടനീറിങ് കോഴ്‌സ്. 21 ദിവസം, 18,634 രൂപ ഫീസ്. ബേസിക് കോഴ്‌സ് എ ഗ്രേഡോടെ പാസാകുന്നവർക്കു ചേരാം. ഇതിനുമപ്പുറം പ്രഫഷനൽ വൈദഗ്ധ്യം ആർജിച്ചെടുക്കാനായി സേർച് ആൻഡ് റെസ്‌ക്യു, മെതേഡ് ഓഫ് ഇൻസ്ട്രക‌്ഷൻ എന്നിങ്ങനെ ഉയർന്ന തലത്തിലുള്ള കോഴ്സുകളുമുണ്ട്. 21 ദിവസം വീതം ദൈർഘ്യമുള്ള ഈ കോഴ്‌സുകൾക്കും 18,634 രൂപയാണ് ഫീസ്. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ടിൽ ബേസിക് സ്‌കീയിങ് കോഴ്‌സ്, ഇന്റർമീഡിയറ്റ് സ്‌കീയിങ് കോഴ്‌സ്, സ്‌പോർട്‌സ് ക്ലൈംബിങ് കോഴ്‌സ് എന്നിവയുമുണ്ട്.

∙ സ്ഥാപനങ്ങൾ വേറെയും

ADVERTISEMENT

അരുണാചൽ പ്രദേശിലെ ഡിറാങ്ങിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അലൈഡ് സ്‌പോർട്‌സ് (നിമാസ്, nimasdirang.com), ബംഗാളിലെ ഡാർജിലിങ്ങിലുള്ള ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട് (hmidarjeeling.com) , ഹിമാചൽ പ്രദേശിൽ മണാലിയിലുള്ള അടൽ ബിഹാരി വാജ്‌പേയ് മൗണ്ടനീറിങ് ആൻഡ് അലൈഡ് സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ട് (abvimas.org), ജമ്മു കശ്മീരിൽ പഹൽഗാമിലുള്ള ജവാഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് (www.jawaharinstitutepahalgam.com) തുടങ്ങിയവയും പ്രശസ്ത സ്ഥാപനങ്ങളാണ്. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ടിലേതിനു സമാനമായ കോഴ്‌സ് ഘടനയാണ് ഇവിടങ്ങളിലും. അരുണാചലിലെ നിമാസിൽ ഇതിനു പുറമേയുള്ള ഒട്ടേറെ കോഴ്‌സുകളുമുണ്ട്. ഈരംഗത്തു സ്വകാര്യ സ്ഥാപനങ്ങളും ഏറെയുണ്ട്.

പ്രദീപ് മൂർത്തി

ഡിഗ്രിയോ മറ്റ് ഔപചാരിക യോഗ്യതകളോ പർവതാരോഹണ പരിശീലനത്തിന് അനിവാര്യമല്ല. മികച്ച ശാരീരിക, മാനസിക ആരോഗ്യം വേണം. അഡ്മിഷനു മുൻപ് ഇതു പരിശോധിക്കും. സൈനികർ നേരിട്ടു പരിശീലനം നടത്തുന്ന സ്ഥാപനങ്ങളായതിനാൽ മികച്ച അച്ചടക്കവും പ്രഫഷനൽ രീതികളും ഈ സ്ഥാപനങ്ങളുടെ പ്രത്യേകതയാണ്. അപേക്ഷിച്ച് ഏറെക്കഴിഞ്ഞാകും (ചിലപ്പോൾ വർഷങ്ങൾ) കോഴ്‌സിൽ ചേരാൻ വിളിക്കുന്നത്.

ഐറിഷ് വൽസമ്മ. പർവതാരോഹകൻ.

∙ കേരളത്തിലും കോഴ്സ്

തിരുവനന്തപുരം തൈക്കാട്ടുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (KITTS) അഡ്വഞ്ചർ ടൂറിസത്തെ ആസ്പദമാക്കി ബേസിക് കോഴ്‌സ് രൂപകൽപന ചെയ്തിട്ടുണ്ട്. അഡ്വഞ്ചർ ടൂറിസത്തിലെ റിസ്‌ക് സാധ്യത, ഉപകരണങ്ങൾ, സ്ട്രാറ്റജികൾ എന്നിവയെക്കുറിച്ചെല്ലാം തുടക്കക്കാർക്ക് അറിവ് നൽകുന്ന കോഴ്‌സിന് 7250 രൂപയാണു (ജിഎസ്ടി പുറമേ) ഫീസ്. ഇമെയിൽ: advtourism@kittsedu.org.

∙ കരിയർ സാധ്യതകൾ

ട്രെക്കിങ് ഗൈഡ്, ക്ലൈംബിങ് ഗൈഡ്, ലെയ്സൺ ഓഫിസർ, എക്സ്പെഡീഷൻ ഗൈഡ് തുടങ്ങിയ ജോലികൾക്കായി ഈ കോഴ്‌സുകൾ ചെയ്യുന്നവരുണ്ട്. ഇൻസ്റ്റഗ്രാം, യൂട്യൂബ്, ഫെയ്‌സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ സെലിബ്രിറ്റി സ്റ്റേറ്റസ് ലഭിക്കാനും പർവതാരോഹണ പരിശീലനം സഹായിച്ചേക്കും. ഈ മേഖലയിൽ പ്രശസ്തരാകുന്നവർക്കു തുടർന്നുള്ള ദൗത്യങ്ങൾക്കു സ്‌പോൺസർഷിപ് കിട്ടാൻ സാധ്യതയുണ്ട്. കോഴ്സിനു ശേഷം ഇന്ത്യയിൽ പല സ്ഥലങ്ങളിലും റോക്ക് ക്ലൈംബിങ്, ഹൈക്കിങ്, മൗണ്ടനീറിങ് തുടങ്ങിയവയിൽ പങ്കെടുത്ത് പ്രൊഫൈൽ വിപുലപ്പെടുത്തേണ്ടിവരും.

ഏറെ വളരും, അഡ്വഞ്ചർ ടൂറിസം

‘‘ടൂറിസത്തിന്റെ അടുത്തഘട്ടം അഡ്വഞ്ചർ ടൂറിസമാണ്’’– അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എടിഒഎഐ) ട്രഷററും എക്‌സിക്യൂട്ടീവും അഡ്വഞ്ചർ ടൂറുകൾ സംഘടിപ്പിക്കുന്ന മഡ്ഡി ബൂട്‌സിന്റെ ഡയറക്ടറുമായ പ്രദീപ് മൂർത്തി പറയുന്നു. ഗൈഡുകൾ മുതൽ പരിശീലകർ വരെയായി ഒട്ടേറെ ജോലി സാധ്യതകൾ അഡ്വഞ്ചർ ടൂറിസത്തിൽ പരിശീലനം നേടിയവരെ കാത്തിരിക്കുന്നു.

ഇന്ത്യയിൽ 15,000 അഡ്വഞ്ചർ ടൂർ ഓപ്പറേറ്റേഴ്‌സ് ഉണ്ടെന്നാണു കണക്ക്. 2019ലെ കണക്കനുസരിച്ച് രാജ്യാന്തര തലത്തിൽ 60,900 കോടി ഡോളറിന്റെ (4.5 ലക്ഷം കോടിയിലേറെ രൂപ) വ്യവസായമാണിത്. 2027ൽ ഇത് 1.8 ലക്ഷം കോടി ഡോളർ (133 ലക്ഷം കോടിയിലേറെ രൂപ) ആയേക്കാം.

കരിയർ എന്നതിനപ്പുറം പാഷൻ എന്ന നിലയ്ക്കാണ് പർവതാരോഹണത്തെ സമീപിക്കേണ്ടത്. എന്നാൽ ഇത്തരം കോഴ്സുകൾ പഠിക്കുന്നവർക്ക് അഡ്വഞ്ചർ പാർക്കുകളിലും മറ്റും അവസരം പ്രതീക്ഷിക്കാം. ടെക്നിക്കൽ ഹെഡ്, ഇൻസ്ട്രക്ടർ, ആക്ടിവിറ്റി ഹെഡ്, സൂപ്പർവൈസർ തുടങ്ങിയവയാകും തസ്തികകൾ. പ്രവൃത്തിപരിചയം നിർണായകമാണ്.

ഐറിഷ് വൽസമ്മ, പർവതാരോഹകൻ,

(ജമ്മു കശ്മീരിലെ ജവാഹർ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നേടി)

Content Summary : Scope Of Adventure Tourism And Mountain climbing