കട്ടിലിനടിയിൽ പാമ്പിനെ കണ്ടാൽ സുഖമായുറങ്ങാമോ?; പ്രശ്നം പാമ്പാണോ അതോ മനസ്സോ?
ഒരിക്കൽ കോളജ് കുട്ടികളുമായുള്ള ഒരു മുഖാമുഖത്തിനിടെ ഒരു കുട്ടി ചോദിച്ചു: ‘സാർ, എന്താണീ മനസ്സ് എന്നു പറയുന്നത്?’. ഞാൻ പറഞ്ഞു: ‘സിഗ്‌മണ്ട് ഫ്രോയ്ഡ് മുതലുള്ളവരൊക്കെ അന്വേഷിച്ചിട്ടും വ്യക്തമായ ഉത്തരം കിട്ടാത്ത കാര്യമാണ് ഈ എന്നോടു ചോദിക്കുന്നത്’. പതിവായി നമ്മൾ പറയാറുള്ളത്, ശരീരം നമ്മുടെ
ഒരിക്കൽ കോളജ് കുട്ടികളുമായുള്ള ഒരു മുഖാമുഖത്തിനിടെ ഒരു കുട്ടി ചോദിച്ചു: ‘സാർ, എന്താണീ മനസ്സ് എന്നു പറയുന്നത്?’. ഞാൻ പറഞ്ഞു: ‘സിഗ്‌മണ്ട് ഫ്രോയ്ഡ് മുതലുള്ളവരൊക്കെ അന്വേഷിച്ചിട്ടും വ്യക്തമായ ഉത്തരം കിട്ടാത്ത കാര്യമാണ് ഈ എന്നോടു ചോദിക്കുന്നത്’. പതിവായി നമ്മൾ പറയാറുള്ളത്, ശരീരം നമ്മുടെ
ഒരിക്കൽ കോളജ് കുട്ടികളുമായുള്ള ഒരു മുഖാമുഖത്തിനിടെ ഒരു കുട്ടി ചോദിച്ചു: ‘സാർ, എന്താണീ മനസ്സ് എന്നു പറയുന്നത്?’. ഞാൻ പറഞ്ഞു: ‘സിഗ്‌മണ്ട് ഫ്രോയ്ഡ് മുതലുള്ളവരൊക്കെ അന്വേഷിച്ചിട്ടും വ്യക്തമായ ഉത്തരം കിട്ടാത്ത കാര്യമാണ് ഈ എന്നോടു ചോദിക്കുന്നത്’. പതിവായി നമ്മൾ പറയാറുള്ളത്, ശരീരം നമ്മുടെ
ഒരിക്കൽ കോളജ് കുട്ടികളുമായുള്ള ഒരു മുഖാമുഖത്തിനിടെ ഒരു കുട്ടി ചോദിച്ചു: ‘സാർ, എന്താണീ മനസ്സ് എന്നു പറയുന്നത്?’.
ഞാൻ പറഞ്ഞു: ‘സിഗ്‌മണ്ട് ഫ്രോയ്ഡ് മുതലുള്ളവരൊക്കെ അന്വേഷിച്ചിട്ടും വ്യക്തമായ ഉത്തരം കിട്ടാത്ത കാര്യമാണ് ഈ എന്നോടു ചോദിക്കുന്നത്’.
പതിവായി നമ്മൾ പറയാറുള്ളത്, ശരീരം നമ്മുടെ നിയന്ത്രണത്തിലാണന്നും മനസ്സ് നമ്മുടെ നിയന്ത്രണത്തിലല്ല എന്നുമാണല്ലോ. പക്ഷേ, നേരേ തിരിച്ചായിരുന്നു എന്റെ മറുപടി. ശരീരത്തിനകത്തു നടക്കുന്ന ഒന്നും നമുക്കു നിയന്ത്രിക്കാൻ കഴിയുന്നില്ല. എന്നാൽ, തെളിഞ്ഞ സ്ലേറ്റ് പോലെയുള്ള മനസ്സുമായി പിറന്നുവീഴുന്നവരുടെ ചിന്തയിൽ എന്തും നിറയ്ക്കുന്നത് നമ്മളൊക്കെത്തന്നെയാണ്. ഈ മനസ്സിന്റെ നിയന്ത്രണം നമ്മുടെ കയ്യിലായതുകൊണ്ടാണു നമുക്കു പലവിധ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഞാൻ പറഞ്ഞ ഈ ഉത്തരം അവരുടെ മുഖത്തു വിസ്മയമുണ്ടാക്കുന്നതു ഞാൻ കണ്ടു. പതിവുചിന്താഗതിയിൽനിന്നു വഴിമാറി സഞ്ചരിച്ച് കുട്ടികളെ ഞാൻ കൺഫ്യൂഷനാക്കിയോ എന്നു തോന്നുന്നുണ്ടാകാം. പക്ഷേ, കൂടുതൽ ചിന്തിച്ചുനോക്കൂ. അതങ്ങനെത്തന്നെയല്ലേ? ശരീരത്തിനകത്തു നടക്കുന്ന എന്തെങ്കിലും കാര്യത്തിൽ നമുക്കു നിയന്ത്രണമുണ്ടായിരുന്നെങ്കിൽ സ്ഥിതി എന്തായിരുന്നേനേ? നമ്മൾ കൃത്യമായി ഉറങ്ങുമോ, ഉണരുമോ, ഭക്ഷണം കഴിക്കുമോ? ഉള്ളിൽനിന്നുള്ള വിളി വരുന്നതുകൊണ്ടല്ലേ നമ്മൾ ഇതൊക്കെ കൃത്യമായി ചെയ്തുപോകുന്നത്?
ഭാഗ്യമെന്നൊന്നുണ്ടെങ്കിൽ...
മനസ്സിനുമുണ്ട് ഒരു ശരീരം. അതു നമുക്കാർക്കും കാണാൻ കഴിയുന്നില്ല എന്നേയുള്ളൂ. അതിനു ഭക്ഷണം വേണം, വിശ്രമം വേണം, വ്യായാമം വേണം. മനസ്സിനു നമ്മൾ കൊടുക്കുന്ന ഭക്ഷണവും വ്യായാമവുമൊക്കെയാണു പഠനവും ചിന്തയുമൊക്കെ. അതില്ലെങ്കിൽ മനസ്സിന് ആരോഗ്യമുണ്ടാവില്ല. അപ്പോൾപ്പിന്നെ പഠിക്കാതെ, പരിശീലിക്കാതെ, അധ്വാനിക്കാതെ വിജയം ആഗ്രഹിച്ചിട്ടു കാര്യമുണ്ടോ?
മത്സരപ്പരീക്ഷകളെ നേരിടുന്ന ഭൂരിഭാഗം പേരും പൊതുവെ പറയുന്ന കാര്യമാണ്, ‘ഓ, ആ പരീക്ഷയൊക്കെ ജയിക്കണമെങ്കിൽ ഭാഗ്യം വേണം’ എന്ന്. ഭാഗ്യംകൊണ്ട് ഇന്നുവരെ ആരെങ്കിലും ഒരു പരീക്ഷയും ജയിച്ചതായി തെളിയിക്കപ്പെടാത്ത കാര്യമാണ്. ഭാഗ്യം എന്നതു നമ്മുടെ മനസ്സിന്റെ ഒരവസ്ഥയാണ് എന്നു പറയാം. മറ്റൊരാൾ പരീക്ഷയിൽ ജയിക്കുന്നതും നമ്മൾ തോൽക്കുന്നതും (അല്ലെങ്കിൽ മറിച്ചും) സംഭവിക്കുന്നതു ഭാഗ്യംകൊണ്ടാണെന്നു നമ്മൾ ചിന്തിക്കുന്നതുകൊണ്ടല്ലേ, ആ വിജയത്തിലും പരാജയത്തിലും ഭാഗ്യത്തിന്റെ കളിയുണ്ടെന്നു നമുക്കു തോന്നുന്നത്. അങ്ങനെ ചിന്തിക്കാതിരുന്നാലോ? നമ്മൾ കിടന്നുറങ്ങുന്ന കട്ടിലിന്റെ താഴെ പാമ്പുണ്ടെന്ന് അറിഞ്ഞില്ലെങ്കിൽ നമുക്കു ഭയമുണ്ടാകുമോ? പക്ഷേ, പാമ്പിനെ കണ്ടശേഷം നമുക്കാർക്കെങ്കിലും സമാധാനമായി കിടന്നുറങ്ങാൻ കഴിയുമോ? അപ്പോൾ പ്രശ്നം പാമ്പല്ല, നമ്മുടെ മനസ്സാണ്.
ലക്ഷ്യത്തിലെത്തുംവരെ...
ചിലർ വിജയിക്കും, ചിലർ പരാജയപ്പെടും. പരീക്ഷ അതിനുള്ളതാണ്. പക്ഷേ, പരാജയങ്ങളിൽനിന്നു വിജയത്തിലേക്കു സഞ്ചരിക്കുന്നതിലാണു മനസ്സിന്റെ കരുത്ത്. ചിലർക്ക് ആദ്യ ശ്രമത്തിൽത്തന്നെ ആ അവസ്ഥയിലെത്താൻ കഴിഞ്ഞേക്കും. ചിലർക്കു പലവട്ടം പടവെട്ടി വേണ്ടിവരും വിജയത്തിലേക്കെത്താൻ എന്നു മാത്രമേയുള്ളൂ വ്യത്യാസം.
വളരെ ഉയരത്തിലോ അത്രയേറെ ഉയരത്തിലല്ലാതെ ലക്ഷ്യം സെറ്റ് ചെയ്യുന്നവരുണ്ട്. താരതമ്യേന താഴ്ന്ന ലക്ഷ്യം തീരുമാനിക്കുന്നവർക്ക് അവിടെയെത്തുമ്പോൾ സംതൃപ്തി കൈവരുന്നു. അതിലേറെ ആഗ്രഹിക്കുന്നവർക്ക് അവിടെവച്ചും സംതൃപ്തി ഉണ്ടാകുന്നില്ല. എന്നുവച്ച് ലക്ഷ്യം നമുക്ക് ഉപേക്ഷിക്കാൻ കഴിയുമോ? ലക്ഷ്യത്തിലെത്തുംവരെ ചഞ്ചലിക്കാതെയോ പതറാതെയോ മനസ്സിനെ നിലനിർത്തുന്നതിനെയാണ് ആത്മവിശ്വാസമെന്നോ മനക്കരുത്ത് എന്നോ പറയുന്നത്. ‘ഞാൻ തോറ്റുപോയി’ എന്നു മനസ്സിനെ പറഞ്ഞുപഠിപ്പിച്ചാൽ മനസ്സും അതേ അവസ്ഥയിലെത്തും. ‘ഞാൻ വിജയിക്കും’ എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുനോക്കൂ. മനസ്സ് എപ്പോഴും നിങ്ങളിൽ വിജയവും സന്തോഷവും സമാധാനവും നിറയ്ക്കും.
(മലയാള മനോരമ തൊഴിൽവീഥിയുടെ 2022 ലെ ‘കരിയർ പ്ലാനർ’ ഇൻഫോ ഡയറിയിൽനിന്ന്. ദിവസവിശേഷങ്ങൾ, കേരളത്തിലെ ആദ്യസംഭവങ്ങൾ, കേരളത്തിലെ ജില്ലകൾ, രാജ്യത്തെ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ സമ്പൂർണവിവരം, പിഎസ്‌സി പരീക്ഷാ തയാറെടുപ്പുകൾക്കു സഹായകമായ ക്യുആർ കോഡ് പാഠങ്ങൾ, മോട്ടിവേഷനൽ കുറിപ്പുകൾ തുടങ്ങി ഒട്ടേറെ അറിവനുഭവങ്ങൾ ഉൾപ്പെട്ടതാണ് ‘കരിയർ പ്ലാനർ’. ഇപ്പോൾ തൊഴിൽവീഥി വരിക്കാരാകുന്നവർക്കു ‘കരിയർ പ്ലാനർ’ സൗജന്യം)
Content Summary : Magician Gopinath Muthukad Shares Mind Control Technique