രാജ്യങ്ങൾ തമ്മിലുള്ള ബന്ധം, സഹകരണം, രാജ്യാന്തര സംഘടനകളുടെ പ്രവർത്തനം എന്നിവയെപ്പറ്റിയും യുദ്ധം, പരിസ്ഥിതിപ്രശ്നങ്ങൾ, മനുഷ്യാവകാശ പ്രശ്നങ്ങൾ തുടങ്ങി ആഗോള സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചുമുള്ള പഠനമാണ് ഇന്റർനാഷനൽ റിലേഷൻസ്....International Relations, Career Guru, Ask Guru

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: ഇന്റർനാഷനൽ റിലേഷൻസ് പ്രോഗ്രാമുകളുടെ (International Relations Programme) തൊഴിൽ സാധ്യത എങ്ങനെ? ഇതുപഠിച്ചാൽ വിദേശകാര്യ വകുപ്പിൽ ജോലി ലഭിക്കുമോ? - നവ്യ ടോണി

ഉത്തരം: രാജ്യങ്ങൾ തമ്മിലുള്ള ബന്ധം, സഹകരണം, രാജ്യാന്തര സംഘടനകളുടെ പ്രവർത്തനം എന്നിവയെപ്പറ്റിയും യുദ്ധം, പരിസ്ഥിതിപ്രശ്നങ്ങൾ, മനുഷ്യാവകാശ പ്രശ്നങ്ങൾ തുടങ്ങി ആഗോള സമൂഹം നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചുമുള്ള പഠനമാണ് ഇന്റർനാഷനൽ റിലേഷൻസ്.

ADVERTISEMENT

വിജയകരമായി പൂർത്തിയാക്കുന്നവർക്കു വിവിധ സർക്കാർ വകുപ്പുകളിൽ (പ്രതിരോധം, ഇന്റലിജൻസ്, വിദേശകാര്യം) തൊഴിലവസരങ്ങളുണ്ട്. രാജ്യാന്തര സംഘടനകൾ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഓഫിസുകൾ, കോർപറേറ്റുകൾ, എൻജിഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലും അവസരം പ്രതീക്ഷിക്കാം. സർക്കാർ തലത്തിലും രാജ്യാന്തര ഏജൻസികളിലും പ്രവർത്തിക്കുന്നവർക്കു നയരൂപീകരണത്തിലും ആസൂത്രണത്തിലും പങ്കു വഹിക്കാനാകും.

ബിരുദാനന്തര തലത്തിലാണ് പഠനാവസരം കൂടുതൽ. ഇന്റർനാഷനൽ റിലേഷൻസ്, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്, ജിയോപൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ്, യൂറോപ്യൻ സ്റ്റ‍ഡീസ് എന്നിവയാണു പ്രോഗ്രാമുകൾ. ജെഎൻയു, ഡൽഹി സർവകലാശാല, ജാമിയ മിലിയ, ബംഗാളിലെ ജാദവ്പുർ സർവകലാശാല, വിവിധ കേന്ദ്ര സർവകലാശാലകൾ, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ, സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി, ബെംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്നിവയാണു പ്രധാന സ്ഥാപനങ്ങൾ. അശോക സർവകലാശാല, ശിവ്നാടാർ സർവകലാശാല, സിംബയോസിസ്, അമിറ്റി സർവകലാശാല പോലുള്ളവയിൽ ഡിഗ്രി തലത്തിലും പ്രോഗ്രാമുകളുണ്ട്.

ADVERTISEMENT

കേരളത്തിൽ എംജി, കേരള സർവകലാശാലകളിൽ പിജി പ്രോഗ്രാമുണ്ട്. കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ ബിഎ ഇന്റർനാഷനൽ റിലേഷൻസും കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളജിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ പൊളിറ്റിക്സ് & ഇന്റർനാഷനൽ റിലേഷൻസ് പ്രോഗ്രാമും ലഭ്യമാണ്. ബിരുദ കോഴ്സുകൾക്ക് ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവും പിജി കോഴ്സുകൾക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവുമാണു യോഗ്യത.

Content Summary : Ask Guru Column by Jomy P. L - International relations gains greater scope