മാത്‌സ് പഠിക്കാത്തവർ ബ്രിജ് കോഴ്സിൽ യോഗ്യത നേടണം; ബിടെക് ലാറ്ററൽ എൻട്രി അപേക്ഷ ജൂലൈ 11 വരെ
ബിടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഈമാസം 13 മുതൽ ജൂലൈ 11 വരെ ഓൺലൈനായി ഫീസടച്ച് അപേക്ഷിക്കാം. നാലു വർഷ ബിടെക്കിന്റെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ക്ലാസിൽ പ്രവേശിച്ച് 3 വർഷംകൊണ്ട് ബിരുദം നേടാം. കേരളത്തിലെ സർക്കാർ / എയ്ഡഡ് / സർക്കാർ സ്വാശ്രയ / സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഇതിനു

ബിടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഈമാസം 13 മുതൽ ജൂലൈ 11 വരെ ഓൺലൈനായി ഫീസടച്ച് അപേക്ഷിക്കാം. നാലു വർഷ ബിടെക്കിന്റെ രണ്ടാം വർഷ (മൂന്നാം സെമസ്റ്റർ) ക്ലാസിൽ പ്രവേശിച്ച് 3 വർഷംകൊണ്ട് ബിരുദം നേടാം. കേരളത്തിലെ സർക്കാർ / എയ്ഡഡ് / സർക്കാർ സ്വാശ്രയ / സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഇതിനു സൗകര്യമുണ്ട്. ഇക്കുറി പ്രവേശനം നടത്തുന്നത് എൽബിഎസ് സെന്റർ (www.lbscentre.kerala.gov.in).
അപേക്ഷാഫീ 1000 രൂപ; പട്ടികവിഭാഗം 500 രൂപ. അപേക്ഷ സമർപ്പിക്കേണ്ട രീതി പ്രോസ്പെക്ടസിലുണ്ട്. ഫെഡറൽ ബാങ്ക് ചലാൻ വഴിയും അപേക്ഷാ ഫീസടയ്ക്കാം. രണ്ടു മണിക്കൂർ എൻട്രൻസ് പരീക്ഷ കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തും; തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്‌ടസിൽ. പ്രവേശനത്തിനുള്ള കോളജ്–സീറ്റ് വിവരങ്ങൾ അലോട്മെന്റിനു മുൻപു പ്രസിദ്ധപ്പെടുത്തും.
എൻജിനീയറിങ് /ടെക്നോളജി ഡിപ്ലോമ, വൊക്കേഷനൽ ഡിപ്ലോമ (ഡി.വോക്), മാത്‌സ് അടങ്ങിയ പ്ലസ്ടു കഴിഞ്ഞുള്ള ബിഎസ്‌സി ഇവയിലൊന്ന് 45% മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം; പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു വേണ്ടത് 40%. അവസാന വർഷ വിദ്യാർഥികളുടെ അപേക്ഷയും പരിഗണിക്കും. ഇവർ പ്രവേശനവേളയിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഉയർന്ന പ്രായപരിധിയില്ല. മാത്‌സ് പഠിക്കാത്തവർ യൂണിവേഴ്സിറ്റി /കോളജ് തലത്തിൽ നിർദേശിക്കുന്ന ബ്രിജ് കോഴ്സിൽ യോഗ്യത നേടേണ്ടി വരും. ഓരോ ശാഖയിലും ഡിപ്ലോമ നേടിയവർക്ക് ഏതൊക്കെ എൻജിനീയറിങ് ശാഖയിലേക്കു കടക്കാമെന്നു നിഷ്കർഷിച്ചിട്ടുണ്ട്.
ഡിപ്ലോമ, ഡി.വോക് യോഗ്യതയുള്ളവരുടെ പ്രവേശനത്തിനു ശേഷമുള്ള സീറ്റുകളിലേ ബിഎസ്‌സിക്കാരെ പരിഗണിക്കൂ. സർക്കാർ, എയ്ഡഡ് കോളജുകളിൽ സെമസ്റ്റർ ഒന്നിനു ട്യൂഷൻ ഫീ 3150 രൂപ. മറ്റു ഫീസുകളടക്കം ആദ്യ സെമസ്റ്ററിൽ അടയ്ക്കേണ്ടത് 9725 രൂപ.
Content Summary : Apply Now For B. Tech. Lateral Entry Admission