പരിമിതശേഷികൾ മാത്രമുള്ളവരെ കൈപിടിച്ചുയർത്തുന്നതിൽ വിദഗ്ധരാകാം; ഭിന്നശേഷി പുനരധിവാസ പ്രോഗ്രാമുകൾ പഠിക്കാം
കായികമോ മാനസികമോ ആയ പരിമിതികൾ ഉള്ളവർ ജനസംഖ്യയുടെ ഏഴു ശതമാനത്തോളമുണ്ട്. ആസിഡ് ആക്രമണം, ഹീമോഫീലിയ, പാർക്കിൻസൻ, സിക്കിൾ സെൽ തുടങ്ങിയവ മൂലം വിഷമിക്കുന്നവരും കേന്ദ്ര സർക്കാർ തീരുമാനപ്രകാരം ഭിന്നശേഷിക്കാരിൽപ്പെടും. പരിമിതശേഷികൾ മാത്രമുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ സഹായകമായി

കായികമോ മാനസികമോ ആയ പരിമിതികൾ ഉള്ളവർ ജനസംഖ്യയുടെ ഏഴു ശതമാനത്തോളമുണ്ട്. ആസിഡ് ആക്രമണം, ഹീമോഫീലിയ, പാർക്കിൻസൻ, സിക്കിൾ സെൽ തുടങ്ങിയവ മൂലം വിഷമിക്കുന്നവരും കേന്ദ്ര സർക്കാർ തീരുമാനപ്രകാരം ഭിന്നശേഷിക്കാരിൽപ്പെടും. പരിമിതശേഷികൾ മാത്രമുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയർത്താൻ സഹായകമായി പ്രവർത്തിക്കേണ്ട വിദഗ്ധരെ പരിശീലിപ്പിക്കുന്ന വിവിധ കോഴ്സുകളുടെ സമ്പൂർണ ചുമതല നിർവഹിക്കുന്നത്: Rehabilitation Council of India, B-22, Qutab Institutional Area, New Delhi-110 016. (http://rehabcouncil.nic.in).
പ്രധാനപ്പെട്ട ഏതാനും കോഴ്സുകൾ:
∙വിഷ്വൽ ഇംപെയർമെന്റ്: ബിഎഡ്, ഡിഎഡ്; ഡെഫ്–ബ്ലൈൻഡ്: ബിഎഡ്, ഡിഎഡ്.
∙ഡിപ്ലോമ–കംപ്യൂട്ടർ എജ്യൂക്കേഷൻ (വിഷ്വൽ ഇംപെയർമെന്റ്).
∙ഹിയറിങ് ഇംപെയർമെന്റ്: എംഎഡ്, ബിഎഡ്, ഡിഎഡ്, ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷൻ.
∙ലേണിങ് ഡിസെബിലിറ്റി: എംഎഡ്, ബിഎഡ്, ഇന്റഗ്രേറ്റ്ഡ് ബിഎഡ്–എംഎഡ്.
∙ഇന്റലക്ച്വൽ ഡിസെബിലിറ്റി: എംഎഡ്, ബിഎസ്‌സി, ബിഎഡ്, ഡിഎഡ്, പിജ ഡിപ്ലോമ ഇൻ ഏർലി ഇന്റർവെൻഷൻ/വോക്കൽ റീഹാബിലിറ്റേഷൻ, ഇന്റഗ്രേറ്റ്ഡ് ബിഎഡ്–എംഎഡ്.
∙പ്രോസ്തറ്റിക്സ് & ഓർതോട്ടിക്സ്: മാസ്റ്റർ, ബാച്‌ലർ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്.
∙റീഹാബിലിറ്റേഷൻ സൈക്കോളജി: എംഫിൽ, പിജി ഡിപ്ലോമ.
∙ക്ലിനിക്കൽ സൈക്കോളജി: എംഫിൽ, പ്രഫഷനൽ ഡിപ്ലോമ.
∙സ്പീച്ച് & ഹിയറിങ്: ഓഡിയോളജി/സ്പീച്ച് ലാംഗ്വേജ് പതോളജി. ബിഎസ്‌സിയും എംഎസ്‌സിയും ഹിയറിങ് ലാംഗ്വേജ് & സ്പീച്ച് ഡിപ്ലോമ, ഹിയറിങ് എയിഡ് റിപ്പയർ ഡിപ്ലോമ, ഓഡിറ്ററി വെർബൽ തെറപ്പി പിജി ഡിപ്ലോമ.
∙ഓട്ടിസം സ്പെക്ട്രം ഡിസോർഡർ: എംഎഡ്, ബിഎഡ്, ഡിഎഡ്.
∙ലോക്കോമോട്ടർ & സെറിബ്രൽ പാൾസി: എംഎഡ്, ബിഎഡ്, ഡിഎഡ്, പിജി.
∙ഡവലപ്മെന്റൽ തെറപ്പി, റീഹാബിലിറ്റേഷൻ തെറപ്പി, വൊക്കേഷൻ കൗൺസലിങ്, കെയർഗിവിങ്, ഇൻക്ലൂസിവ് എജ്യൂക്കേഷൻ എന്നീ മേഖലകളിലുമുണ്ട് സമാന കോഴ്സുകൾ.
ഏതാനും അംഗീകൃതസ്ഥാപനങ്ങൾ:
∙Ali Yavar Jung National Institute of Speech and Hearing Disabilities, Mumbai. കേന്ദ്ര സാമൂഹികക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ സ്വയംഭരണസ്ഥാപനത്തിന് നോയിഡ, കൊൽക്കത്ത, ജാൻല (ഒഡീഷ), സെക്കന്ദരാബാദ്, ഭോപാൽ, അഹമ്മദാബാദ് എന്നീ സ്ഥലങ്ങളിലും കേന്ദ്രങ്ങളുണ്ട്.
1. ബിഎഡ്/എംഎഡ്: സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്) 2. ബിഎഎസ്എൽപി (ബാച്‌ലർ ഓഫ് ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പതോളജി) 3. എംഎസ്‌സി ഓഡിയോളജി 4. പിജി ഡിപ്ലോമ ഇൻ ഓഡിറ്ററി വെർബൽ തെറപ്പി 5. മാസ്റ്റർ ഇൻ ഓഡിയോളജി &സ്പീച്ച് ലാംഗ്വേജ് പതോളജി
6. ഡിപ്ലോമ ഇൻ ഹിയറിങ് ലാംഗ്വേജ് & സ്പീച്ച് 7. ഡിപ്ലോമ ഇൻ സ്പെഷൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപെയർമെന്റ്/ഓട്ടിസം സ്പെഷൽ ഡിസോർഡേഴ്സ്/ഇന്റലക്ച്വൽ ഡിസെബിലിറ്റി) 8. ഡിപ്ലോമ ഇൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടർ. ഇവയ്ക്കു വ്യത്യസ്ത എൻട്രൻസ് പരീക്ഷകളുമുണ്ട്.ഓരോ പ്രോഗ്രാമും ഏതേതു കേന്ദ്രങ്ങളിലെന്നു സൈറ്റിൽ.
Content Summary : Apply Now For Rehabilitation Council Of India Courses