സംഖ്യകളെ ഇഷ്ടമാണോ? കരിയർ കണ്ടെത്താം ഏറ്റവും കൂടുതല്‍ സർക്കാർ ജോലി സാധ്യതയുള്ള മേഖലയിൽ
ഒരുപാട് ശമ്പളം ലഭിക്കുന്ന ജോലി കിട്ടാൻ സാധ്യതയുള്ള, വളരെ കുറച്ചുമാത്രം പഠിക്കാനുള്ള, അല്ലെങ്കിൽ അത്ര കാര്യമായിട്ടു പഠിക്കാനില്ലാത്ത... അങ്ങനെ ഓരോരുത്തർക്കും ഓരോ മുൻഗണനകളാവും ഉണ്ടാവുക.

പഠിക്കാൻ ഒരു വിഷയം തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് മാനദണ്ഡങ്ങൾ? ഒരുപാട് ശമ്പളം ലഭിക്കുന്ന ജോലി കിട്ടാൻ സാധ്യതയുള്ള, വളരെ കുറച്ചുമാത്രം പഠിക്കാനുള്ള, അല്ലെങ്കിൽ അത്ര കാര്യമായിട്ടു പഠിക്കാനില്ലാത്ത... അങ്ങനെ ഓരോരുത്തർക്കും ഓരോ മുൻഗണനകളാവും ഉണ്ടാവുക.
സ്വന്തം അഭിരുചിക്കും കഴിവുകൾക്കും അനുസൃതമായ കോഴ്‌സുകൾ തിരഞ്ഞെടുക്കണമെന്നാണ് കരിയർ ഗുരു എം.എസ്.ജലീലിന്റെ അഭിപ്രായം. ഒരു കോഴ്‌സിനോടുള്ള നമ്മുടെ സമീപനവും മനോഭാവവുമാണ് അതിൽ നാം എത്രത്തോളം വിജയിക്കുമെന്നു നിശ്ചയിക്കുന്നത്. അതുപോലെ തന്നെ പ്രധാനമാണ് കോഴ്‌സിന്റെ ജോലിസാധ്യതയും.
കൊമേഴ്‌സ് മേഖലയുടെ അനന്തമായ ജോലിസാധ്യതകളെപ്പറ്റി മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനത്തോടനുബന്ധിച്ച് നടന്ന കരിയർ ഗൈഡൻസ് ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു ജലീൽ. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ സർക്കാർ ജോലികളുള്ള മേഖലയാണിതെന്നും അദ്ദേഹം പറഞ്ഞു. ഡിഗ്രി കഴിഞ്ഞ് ചെറിയ ആഡ് ഓൺ കോഴ്‌സുകൾ ചെയ്‌താലും ഈ മേഖലയിൽ തൊഴിലവസരങ്ങളുണ്ട്. കൊമേഴ്‌സ് പഠിച്ചവർക്ക് ജോബ് ഓറിയന്റേഷൻ കോഴ്‌സുകളും ധാരാളമുണ്ട്.
കൊമേഴ്‌സ് പത്താം ക്ലാസ് കഴിഞ്ഞ ഒരു കുട്ടിയെ സംബന്ധിച്ച് പുതിയൊരു വിഷയമാണ്. അക്കൗണ്ടൻസി, ഇക്കണോമിക്‌സ് എന്നൊക്കെ ആദ്യമായി കേൾക്കുമ്പോൾ ആശങ്കയും കൗതുകവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. സംഖ്യകളുടെ ലോകം നിങ്ങളിൽ ആവേശം ജനിപ്പിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കൊമേഴ്സ് പഠിക്കാം. അവസരങ്ങൾ ധാരാളമുള്ള മേഖലയാണ് കൊമേഴ്‌സ്.
Content Summary : Which course is best after 12th commerce for government job?