യുപിഎസ്‌സി പ്രിലിമിനറിയിൽ കറക്കിക്കുത്ത് ഗുണം ചെയ്യുമോ?, നെഗറ്റീവ് മാർക്കിനെ ഭയക്കണോ?; സിവിൽ സർവീസ് റാങ്ക് ജേതാക്കൾ പറയുന്നു
‘‘തോറ്റവന്റെ വിഷമം തോറ്റവനല്ലേ അറിയൂ പുണ്യാളാ’’ –‘പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റി’ൽ മമ്മൂട്ടി അവതരിപ്പിച്ച പ്രാഞ്ചിയേട്ടന്റെ ഡയലോഗ് കടമെടുത്താണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിലെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കടമ്പയായ പ്രിലിമിനറി പരീക്ഷയിൽ പലവട്ടം കാലിടറിയതിനെക്കുറിച്ച് സിവിൽ സർവീസ്
‘‘തോറ്റവന്റെ വിഷമം തോറ്റവനല്ലേ അറിയൂ പുണ്യാളാ’’ –‘പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റി’ൽ മമ്മൂട്ടി അവതരിപ്പിച്ച പ്രാഞ്ചിയേട്ടന്റെ ഡയലോഗ് കടമെടുത്താണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിലെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കടമ്പയായ പ്രിലിമിനറി പരീക്ഷയിൽ പലവട്ടം കാലിടറിയതിനെക്കുറിച്ച് സിവിൽ സർവീസ്
‘‘തോറ്റവന്റെ വിഷമം തോറ്റവനല്ലേ അറിയൂ പുണ്യാളാ’’ –‘പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റി’ൽ മമ്മൂട്ടി അവതരിപ്പിച്ച പ്രാഞ്ചിയേട്ടന്റെ ഡയലോഗ് കടമെടുത്താണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിലെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കടമ്പയായ പ്രിലിമിനറി പരീക്ഷയിൽ പലവട്ടം കാലിടറിയതിനെക്കുറിച്ച് സിവിൽ സർവീസ്
‘‘തോറ്റവന്റെ വിഷമം തോറ്റവനല്ലേ അറിയൂ പുണ്യാളാ’’ –‘പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റി’ൽ മമ്മൂട്ടി അവതരിപ്പിച്ച പ്രാഞ്ചിയേട്ടന്റെ ഡയലോഗ് കടമെടുത്താണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിലെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കടമ്പയായ പ്രിലിമിനറി പരീക്ഷയിൽ പലവട്ടം കാലിടറിയതിനെക്കുറിച്ച് സിവിൽ സർവീസ് റാങ്ക് ജേതാവ് അഖിൽ വി.മേനോൻ പറഞ്ഞുതുടങ്ങിയത്. 2021 ലെ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 21–ാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും നേടിയ ദിലീപ് കെ. കൈനിക്കരയുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലായിരുന്നു 66–ാം റാങ്ക് ജേതാവായ അഖിലിന്റെ പരാമർശം. 100–ാം റാങ്ക് ജേതാവും സിവിൽ സർവീസ് അഭിമുഖത്തിന് ഏറ്റവും ഉയർന്ന മാർക്ക് സ്വന്തമാക്കിയ ഉദ്യോഗാർഥിയുമായ കിരൺ പി.ബി.യും അനുഭവങ്ങൾ പങ്കുവച്ചു. മനോരമ ഓൺലൈൻ, തിരുവനന്തപുരം ഫോർച്യൂൺ ഐഐഎസ് അക്കാദമിയിൽ വച്ച് നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗത്തിൽ, പ്രിലിമിനറി പരീക്ഷയിൽ വിജയിക്കാനുള്ള തന്ത്രങ്ങളെക്കുറിച്ച് സിവിൽ സർവീസ് റാങ്ക് ജേതാക്കൾ പറയുന്നു:
ദിലീപ്: സിവിൽ സർവീസ് എന്ന സ്പാർക് മനസ്സിൽ വീണതെന്നാണ്?
അഖിൽ: കുട്ടിക്കാലത്ത് അങ്ങനെയൊരു മോഹം ഉണ്ടായിരുന്നെങ്കിലും സിവിൽ സർവീസ് ഒരു കരിയർ ഡ്രീം ആക്കാനുള്ള ധൈര്യമൊന്നും അന്നുണ്ടായിരുന്നില്ല. പിന്നീട് നിയമം പഠിക്കാൻ കളമശേരിയിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ചേർന്നു. അവിടെയുണ്ടായ ചില അനുഭവങ്ങളിൽ നിന്നാണ് സിവിൽ സർവീസ് എത്രമാത്രം നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാന്‍ സഹായിക്കുന്ന ഒന്നാണ് എന്നു മനസ്സിലാക്കിയത്. നിയമ പഠനത്തിന്റെ ഭാഗമായി അട്ടപ്പാടിയിൽ ഒരു ക്യാംപിൽ പങ്കെടുത്തിരുന്നു. ഒരു അഭിഭാഷകനാകാൻ ആഗ്രഹിച്ച എന്നിൽ സിവിൽ സർവീസ് നേടണം എന്ന ആഗ്രഹം ജനിപ്പിച്ചത് അന്ന് അവിടെ കണ്ട ജീവിതങ്ങളും അനുഭവങ്ങളുമാണ്.
കിരണ്‍: സിവിൽ സർവീസ് നമ്മളെക്കൊണ്ടു പറ്റില്ല, എനിക്കതിനുള്ള കഴിവില്ല എന്നൊക്കെയായിരുന്നു കുട്ടിക്കാലത്തെ ചിന്ത. കാരണം ഞാൻ കണ്ട സിവിൽ സർവീസ് ഉദ്യോഗസ്ഥരെല്ലാം അതിബുദ്ധിമാന്മാരായിരുന്നു. എൻജിനീയറിങ് കഴിഞ്ഞ് ഏകദേശം അഞ്ചു വർഷം ഐടി മേഖലയിൽ ഞാൻ ജോലി ചെയ്തു. ആ സമയത്താണ് അച്ഛനെന്നോട് സിവിൽ സർവീസിന് ശ്രമിച്ചൂടേ എന്ന് ചോദിക്കുന്നത്. സിവിൽ സർവീസ് മേഖലയുടെ സാധ്യതയെക്കുറിച്ച് മനസ്സിലാക്കുകയും സിവിൽ സർവീസ് നേടിയവരോട് സംസാരിക്കുകയുമൊക്കെ ചെയ്തപ്പോൾ എനിക്കും ഇത് സാധിക്കുമെന്ന ആത്മവിശ്വാസം ലഭിച്ചു. അങ്ങനെയാണ് മനസ്സിൽ വീണ്ടും സിവിൽ സർവീസ് മോഹം തലപൊക്കിയതും ജോലിക്കൊപ്പം പരിശീലനം നടത്തിയതും. ഒരുപാട് അവസരങ്ങളുള്ള ഒരു മേഖലയാണ് സിവിൽ സർവീസ്. ഒരുപാടു പേരെ സഹായിക്കാനും ഒരുപാടു പേരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കുന്ന ജോലിയാണിത്. ആ ചിന്തകളാണ് സിവിൽ സർവീസ് പരീക്ഷയെഴുതാൻ മനസ്സിനെ മുന്നോട്ടു നയിച്ചത്.
ദിലീപ്: പരീക്ഷയുടെ പല ഘട്ടങ്ങളിൽ പലവിധത്തിലുള്ള പരാജയങ്ങളെ നമ്മൾ അഭിമുഖീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് പരാജയത്തെ അതിജീവിച്ച് മുന്നോട്ടു പോയത്?.
കിരൺ: ഓരോ പരാജയം കഴിയുമ്പോഴും അതിലേക്കെത്തിച്ച സാഹചര്യങ്ങൾ വിലയിരുത്തുമായിരുന്നു. അടുത്ത വട്ടം പ്രകടനം മെച്ചപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് അപഗ്രഥിക്കുമ്പോൾ പ്രചോദനം തോന്നും. പരിശീലന രീതിയിൽ ചില വ്യത്യാസങ്ങളൊക്കെ വരുത്തി ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടും. സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര ദൈർഘ്യമേറിയതാണല്ലോ. പരാജയത്തിൽനിന്ന് കരകയറി നീണ്ടകാലം മോട്ടിവേറ്റഡ് ആയി നിൽക്കാൻ പ്രേരിപ്പിക്കുന്നത്, എന്തുകൊണ്ട് ഇതിന് ഇറങ്ങിത്തിരിച്ചു എന്നുള്ള ചിന്ത തന്നെയാണെന്ന് പറയാം.
അഖിൽ: ഒന്നിലധികം അവസരങ്ങളിലൂടെയാണ് ഞാനും സിവിൽ സർവീസ് നേടിയത്. ഓരോ അറ്റംപ്റ്റ് കഴിയുമ്പോഴും നമുക്ക് ഇംപ്രൂവ്മെന്റ് സാധ്യമാണ്. ഞാൻ ആദ്യത്തെ പ്രിലിംസ് തോറ്റയാളാണ്. പ്രിലിംസിലെ ഒന്നിലധികം തോൽവി നമ്മളെക്കൊണ്ട് ഇത് പറ്റുമോ എന്നു സ്വയം ചോദിക്കുന്ന അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. പക്ഷേ എനിക്ക് എന്റെ കുടുംബത്തിൽനിന്നും എന്റെയൊപ്പം സിവിൽ സർവീസ് പരിശീലിച്ച കൂട്ടുകാരിൽനിന്നും ലഭിച്ച പിന്തുണ വലുതാണ്. ലക്ഷ്യം നേടുന്നതുവരെ തളരാതെ പോരാടാൻ എന്നെ പ്രചോദിപ്പിച്ചത് അവരാണ്.
ദിലീപ്: പ്രിലിമിനറി പരീക്ഷയോടുള്ള സമീപനം എങ്ങനെയാകണമെന്ന് നിങ്ങളുടെ വ്യക്തിപരമായ അനുഭവത്തിൽനിന്നു പറയാമോ?
കിരൺ: അഞ്ചു പ്രാവശ്യം പ്രിലിംസ് എഴുതിയതിൽ മൂന്നു പ്രാവശ്യവും ക്ലിയർ ചെയ്യാൻ സാധിച്ചില്ല. പ്രിലിംസ് ക്ലിയർ ചെയ്തില്ലെങ്കിൽ വീണ്ടും ഒരു വർഷം കാത്തിരിക്കണം എന്നുള്ളതായിരുന്നു വലിയൊരു പ്രശ്നം. ആ ഒരു വർഷത്തെ കാത്തിരിപ്പ് വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ഞാൻ വിശ്വസിക്കുന്നത് പ്രിലിംസാണ് ഈ പരീക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമെന്നാണ്. കാരണം ഏകദേശം പത്തു ലക്ഷം പേർ അപേക്ഷിക്കുന്നതിൽനിന്ന് പതിനായിരം േപരെ ഫിൽറ്റർ ചെയ്തെടുക്കുന്നത് പ്രിലിംസിലൂടെയാണല്ലോ. ഒരുപാട് പേർ പ്രിലിംസിനെ അത്ര ഗൗരവമായി കാണുന്നില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്.
അഖിൽ: എനിക്കും അതേ അഭിപ്രായമാണുള്ളത്. കാരണം പ്രിലിംസ് ഒരു എലിമിനേഷൻ പ്രോസസായി മാറിയിരിക്കുകയാണല്ലോ. ഫിൽറ്റർ ചെയ്ത് മൽസരാർഥികളെ സിലക്റ്റ് ചെയ്യുന്ന പ്രക്രിയയായതിനാൽ അതിന്റേതായ വെല്ലുവിളികൾ പ്രിലിംസിനുണ്ട്. അതുകൊണ്ട് ഫോക്കസ്ഡ് ആയിട്ടുള്ള ഒരു പഠനം പ്രിലിംസിനു വേണം എന്നാണ് എന്റെ അഭിപ്രായം.
ദിലീപ്: സിവിൽ സർവീസ് പരിശീലനത്തെക്കുറിച്ചു പറയാമോ? അറിയാത്ത ചോദ്യങ്ങൾക്ക് കറക്കിക്കുത്തി ഉത്തരം എഴുതുന്നത് ശരിയാണോ?.
അഖിൽ: എനിക്ക് വ്യത്യസ്തമായ പ്ലാനൊന്നുമില്ലായിരുന്നു. പ്രിലിംസിനു വേണ്ടി കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പരിശീലിച്ചിരുന്നു. പ്രിലിംസിനു മൂന്നു മാസം മുൻപേ എല്ലാ ദിവസവും രാവിലെ ഏഴു മണിക്ക് അൻപതോളം ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പഠിക്കുമായിരുന്നു. ആ പരിശീലന തന്ത്രം നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. പകുതി ചോദ്യമേ നമുക്ക് അറിയാവുന്നതായി കാണൂ. ബാക്കിയൊക്കെ കറക്കിക്കുത്തലാണ്. പക്ഷേ സത്യത്തിൽ അത് കറക്കിക്കുത്തലല്ല, അതൊരു തന്ത്രമാണ്. പ്രായോഗികമായി ആൻസർ റെഡ്യൂസ് ചെയ്യുകയാണവിടെ. ആ മെതേഡാണ് ഞാൻ പിന്തുടർന്നത്.
കിരൺ: ദിലീപ് ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷയും ക്ലിയർ ചെയ്ത ഒരാളാണ്. സിവിൽ സർവീസ് പരീക്ഷയെ അപേക്ഷിച്ച് കട്ട് ഓഫ് മാർക്ക് IFOS ന് കൂടുതലാണ്. പരീക്ഷയിൽ കൂടുതൽ മാർക്ക് നേടാനായി സ്വീകരിച്ച പരിശീലന തന്ത്രത്തെക്കുറിച്ചു പറയാമോ?.
ദിലീപ്: IFOS നായി ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. പക്ഷേ കട്ട് ഓഫിനേക്കാൾ കുറച്ചു കൂടി മാർക്ക് വാങ്ങണം എന്ന രീതിയിലാണ് ഞാൻ പരിശീലിച്ചിരുന്നത്. ഒന്നു രണ്ടു കാര്യങ്ങൾ എനിക്കു തോന്നിയിട്ടുള്ളത്.
1. പരീക്ഷയിൽ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രമിക്കണം.
പരീക്ഷയ്ക്ക് നൂറു ചോദ്യങ്ങളാണുള്ളത്. അതിൽ 50 എണ്ണം എഴുതിയാൽ, എക്സാം ക്ലിയർ ചെയ്യണമെങ്കിൽ എഴുതിയ 50 ഉത്തരങ്ങളും ശരിയാകണം. അത് പ്രായോഗികമാക്കാൻ സാധ്യമല്ല. പക്ഷേ നമ്മൾ തൊണ്ണൂറോ അതിൽ കൂടുതലോ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ അതിൽ ഒരു 65 എണ്ണം ശരിയായാൽ മതി. അവിടെ നമ്മുടെ മാർജിൻ ഓഫ് എറർ കൂടുന്നുണ്ട്.
2. നെഗറ്റീവ് മാർക്കിനെ പേടിക്കാതിരിക്കുക
നെഗറ്റീവ് മാർക്ക് എന്നു പറയുന്നത് അതിനു കിട്ടാവുന്ന പോസിറ്റീവ് മാർക്കിന്റെ മൂന്നിലൊന്നു മാത്രമാണ്. പത്തു ചോദ്യമെഴുതി അതിൽ മൂന്നെണ്ണമെങ്കിലും ശരിയായാൽ ബാക്കി ഏഴെണ്ണത്തിന്റെ നെഗറ്റീവ് മാർക്കും കഴിഞ്ഞ് നമുക്ക് പോസിറ്റീവ് മാർക്ക് കിട്ടും. ഒരു ചോദ്യത്തിൽ നാല് ഓപ്ഷനാണുള്ളത്. അതിൽ ഒരെണ്ണമെങ്കിലും എലിമിനേറ്റ് ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അത് ലോജിക്കലി ഗസ് ചെയ്ത് ചിന്തിച്ച് എഴുതണം എന്നാണ് എന്റെ അഭിപ്രായം.
അഖിൽ: ദിലീപ് പറഞ്ഞ കാര്യം എനിക്കും റിലേറ്റബിൾ ആണ്. 2019 ൽ ഞാൻ 70 ക്വസ്റ്റ്യൻസ് ആണ് ആകെ എഴുതിയത്. എനിക്ക് കട്ട് ഓഫിൽ നിന്ന് 2 മാർക്ക് കുറവായിരുന്നു. അതു കഴിഞ്ഞുള്ള പ്രിലിംസിന് ഞാൻ 90 നു മുകളിൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയിട്ടുണ്ട്. അന്ന് കട്ട് ഓഫിൽ നിന്നും അത്യാവശ്യം നല്ല മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചു. കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയതുകൊണ്ടു മാത്രമാണ് അങ്ങനെ സംഭവിച്ചത്.
∙ അറിയാത്ത ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാൻ പ്രയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച് മൂന്നു പേരും പറയുന്നതിങ്ങനെ:
ദിലീപ്: നമ്മൾ കൂടുതൽ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രമിക്കുമ്പോൾ, പ്രത്യേകിച്ച് അറിയാത്ത ചോദ്യങ്ങൾക്ക് എങ്ങനെയെങ്കിലും ഉത്തരമെഴുതാൻ ശ്രമിക്കുമ്പോൾ, കറക്കിക്കുത്തലിനപ്പുറം ഒരു ലോജിക്കൽ റീസണിങ് ഉണ്ടാകുന്നുണ്ട്.
കിരൺ: നമുക്കറിയാവുന്ന കാര്യം വച്ച് അറിയാത്ത ചോദ്യത്തിന്റെ ഉത്തരം കണ്ടുപിടിക്കുക.
അഖിൽ: നമ്മൾ എല്ലാ വിഷയങ്ങളും ബന്ധപ്പെടുത്തിയാണ് പല ചോദ്യങ്ങൾക്കും ഉത്തരമെഴുതുന്നത്. അത് പ്രിലിംസിൽ അധികം ചർച്ച ചെയ്യാത്ത വിഷയമാണ്.
Content Summary : How to crack IAS Preliminary - Tips from UPSC Rank holders