മാതൃഭാഷ ഇംഗ്ലിഷ് അല്ലാത്ത രാജ്യങ്ങളിൽ അവിടത്തെ ഭാഷയിലെ പ്രാവീണ്യവും തെളിയിക്കേണ്ടിയും വരാം. 10, 12 ക്ലാസുകളിലെ മാർക്ക്, അഭിരുചിപരീക്ഷകളിലെ പ്രകടനം, എന്തുകൊണ്ട് ഈ കോഴ്സ് തിരഞ്ഞെടുക്കുന്നുവെന്ന സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (SoP), ഇപ്പോഴത്തെ അധ്യാപകരുടെ ശുപാർശക്കത്തുകൾ (LOR- Letter of Recommendation) എന്നിവ പരിഗണിക്കും. അഭിരുചിപരീക്ഷകൾ നിർബന്ധമില്ലാത്ത സർവകലാശാലകളുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: വിദേശ സർവകലാശാലകളിലെ അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾക്കുള്ള അഭിരുചിപരീക്ഷകളെക്കുറിച്ചു വിശദമാക്കാമോ ?

ADVERTISEMENT

– ദീപ

ഉത്തരം: വിദേശത്ത് യുജി പ്രവേശനത്തിന് 11-ാം ക്ലാസ് മുതൽ തന്നെ തയാറെടുപ്പു തുടങ്ങണം. SAT, ACT, L SAT എന്നിവയാണ് പ്രധാന അഭിരുചിപരീക്ഷകൾ. ഇവയ്ക്കു പുറമേ TOEFL, IELTS, BEC തുടങ്ങിയ ഭാഷാ പ്രാവീണ്യ പരീക്ഷകളിലൊന്നിനും തയാറെടുക്കണം. സാധാരണ ഗതിയിൽ കോഴ്സ് തുടങ്ങുന്നതിന് ഒരു വർഷം മുൻപു തന്നെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. അഭിരുചിപരീക്ഷയിലെയും ഭാഷാനൈപുണ്യ പരീക്ഷയിലെയും സ്കോർ സഹിതമാണ് അപേക്ഷിക്കേണ്ടത്.

ADVERTISEMENT

മാതൃഭാഷ ഇംഗ്ലിഷ് അല്ലാത്ത രാജ്യങ്ങളിൽ അവിടത്തെ ഭാഷയിലെ പ്രാവീണ്യവും തെളിയിക്കേണ്ടിയും വരാം.

10, 12 ക്ലാസുകളിലെ മാർക്ക്, അഭിരുചിപരീക്ഷകളിലെ പ്രകടനം, എന്തുകൊണ്ട് ഈ കോഴ്സ് തിരഞ്ഞെടുക്കുന്നുവെന്ന സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (SoP), ഇപ്പോഴത്തെ അധ്യാപകരുടെ ശുപാർശക്കത്തുകൾ (LOR- Letter of Recommendation) എന്നിവ പരിഗണിക്കും. അഭിരുചിപരീക്ഷകൾ നിർബന്ധമില്ലാത്ത സർവകലാശാലകളുമുണ്ട്.

∙ സാറ്റ് (Scholastic Aptitude Test): യുഎസ്, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലെ പല സ്ഥാപനങ്ങളും സാറ്റ് സ്കോർ പരിഗണിക്കുന്നുണ്ട്. യുഎസിലെ കോളജ് ബോർഡ് സ്ഥാപനം നടത്തുന്ന പരീക്ഷ മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ളതാണ്.

ADVERTISEMENT

റീഡിങ് ടെസ്റ്റ്, റൈറ്റിങ് & ലാംഗ്വിജ് ടെസ്റ്റ് എന്നിവ ഉൾപ്പെടുന്ന എവിഡൻസ് ബേസ്ഡ് റീഡിങ് & റൈറ്റിങ് സെക്‌ഷൻ, മാത് ടെസ്റ്റ്, എസ്സേ എന്നീ വിഭാഗങ്ങളുണ്ട്. 400-1600 സ്കെയിലിലാണു സ്കോർ. റീഡിങ് & റൈറ്റിങ്, മാത് വിഭാഗങ്ങളിലെ സ്കോർ 200-800 സ്കെയിലിൽ പ്രത്യേകം രേഖപ്പെടുത്തും. ഇന്ത്യയിൽ മാർച്ച്, മേയ്, ഓഗസ്റ്റ്, ഒക്ടോബർ, ഡിസംബർ മാസങ്ങളിലാണു പരീക്ഷ. കൊച്ചിയും തിരുവനന്തപുരവും കേന്ദ്രങ്ങളാണ്. പരീക്ഷയ്ക്കു മൂന്നാഴ്ച മുൻപുവരെ റജിസ്റ്റർ ചെയ്യാം. ഫീസ് 101 ഡോളർ. തീയതിയും കേന്ദ്രവും മാറ്റാൻ 30 ഡോളർ കൂടുതൽ അടയ്ക്കണം. സ്കോറിന് 5 വർഷം സാധുതയുണ്ട്. വിവരങ്ങൾക്ക്: www.collegereadiness.collegeboard.org/sat

∙ അമേരിക്കൻ കോളജ് ടെസ്റ്റിങ് (ACT): യുജിക്ക് ഈ പരീക്ഷ മാനദണ്ഡമാക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ യുഎസിലും കാനഡയിലുമുണ്ട്. ഇംഗ്ലിഷ്, മാത്‌സ്, റീഡിങ്, സയൻസ് എന്നീ വിഭാഗങ്ങളുണ്ട്. എല്ലാറ്റിലും സ്കോർ 1-35 സ്കെയിലിൽ. ഇന്ത്യയിൽ പരീക്ഷ ഏപ്രിൽ, ജൂൺ, സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ മാസങ്ങളിലാണ്. ഫീസ് 171.50 ഡോളർ. റൈറ്റിങ് ടെസ്റ്റ് എഴുതുന്നവർ 25 ഡോളർ അധികം അടയ്ക്കണം. വെബ്സൈറ്റ്: https://global.act.org

ഇരു പരീക്ഷകളിലെയും വിഷയങ്ങൾ തമ്മിൽ കാതലായ വ്യത്യാസമില്ല. SAT, ACT പോർട്ടലുകളിൽ സൗജന്യ പ്രാക്ടിസ് പേപ്പറുകളുണ്ട്.

∙ LSAT: യുഎസിലും കാനഡയിലും മറ്റു വിവിധ രാജ്യങ്ങളിലും നിയമപഠനത്തിന് എൽ സാറ്റ് എഴുതണം. ഫീസ് 215 ഡോളർ. ഒക്ടോബർ, ജനുവരി, ഏപ്രിൽ, ജൂൺ മാസങ്ങളിൽ പരീക്ഷയുണ്ട്.

Content Summary : Aptitude Exams for Study abroad