എത്ര കോടി രൂപ കൊടുത്താലും കിട്ടാത്ത ‘ഭാഗ്യം’ തന്നത് ഹോട്ടൽ ജോലി; ‘വൗ’ ഫാക്ടർ ക്രിയേറ്റ് ചെയ്താൽ അടിപൊളിയാക്കാം കരിയർ
ഹോട്ടൽ മാനേജ്മെന്റ് പഠിച്ചാൽ എളുപ്പം ജോലി കിട്ടും. അത് സത്യമാണ്. പക്ഷേ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്നത് ജോലി മാത്രം ലക്ഷ്യമിട്ടാകരുത്. താൽപര്യം വേണം. എന്തിനും നമുക്കൊരു പാഷൻ ഇല്ലെങ്കിൽ അതിലേക്കു പോകാതിരിക്കുകയാണ് നല്ലത്. ഹോട്ടലിലെ ജോലി മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു ജോലിയാണ്. നമ്മുടെ എല്ലാ ക്രിയേറ്റിവിറ്റിയും ഉപയോഗിക്കാൻ പറ്റിയ മേഖലയാണ് ഹോട്ടൽ മാനേജ്മെന്റ്.

‘‘ എവിടെയാ ജോലി’’?
‘‘ഹോട്ടലിൽ’’
‘‘ആഹാ! ഷെഫ് ആണല്ലേ?. അപ്പോൾ നന്നായി ഭക്ഷണം ഉണ്ടാക്കാൻ അറിയാമായിരിക്കുമല്ലോ. ഷെഫിന്റെ ജോലിക്ക് നല്ല ശമ്പളം കിട്ടുമെന്ന് കേൾക്കാറുണ്ട്. അത് നേരാണോ?’’
ഹോട്ടൽ മാനേജ്മെന്റ് ആണ് പഠിച്ചത്, അല്ലെങ്കിൽ ഹോട്ടലിലാണ് ജോലി ചെയ്യുന്നത് എന്നു പറയുമ്പോൾ ഇത്തരം ചോദ്യങ്ങളും സംശയങ്ങളും മിക്കപ്പോഴും ഉയരാറുണ്ട്. ഹോട്ടൽ മാനേജ്മെന്റ് എന്നാൽ ഷെഫിന്റെ ജോലി എന്നൊരു ഒറ്റ അർഥം മാത്രം കൽപ്പിക്കുന്നവരും കുറവല്ല. പക്ഷേ ഒരേ സമയം രസകരവും ഗൗരവമേറിയതുമായ ഒരുപാട് ജോലികൾ മുന്നോട്ടു വയ്ക്കുന്ന ഒരു കോഴ്സ് ആണ് ഹോട്ടൽ മാനേജ്മെന്റ് എന്ന് എത്ര പേർക്കറിയാം. ഹോട്ടൽ മാനേജ്മെന്റ് എന്ന കോഴ്സിന്റെ കരിയർ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് കുമരകം കോക്കനട്ട് ലഗൂൺ സി.ജി.എച്ച്. എർത്ത് റിസോർട്ട് ജനറൽ മാനേജർ ശംഭു ജി.
പൊതുവെ ഒരു ധാരണയുണ്ട് ഹോട്ടൽ മാനേജ്മെന്റ് എന്നാൽ ഷെഫ് ജോലിയാണെന്ന്. അങ്ങനെയല്ല. ഹോട്ടൽ ഇൻഡസ്ട്രി വളരെ വിശാലമാണ്. റിസപ്ഷൻ, ഹൗസ് കീപ്പിങ്, റൂം ഡെക്കറേഷൻ, ഫുഡ് ആൻഡ് ബവ്റിജ് സർവീസ്, അക്കൗണ്ട്സ്, എൻജിനീയറിങ്, എച്ച്ആർ അങ്ങനെ പല ഡിപ്പാർട്ട്മെന്റുകൾ ഉണ്ട്. ഒരു ഷെഫും കിച്ചനും മാത്രമുള്ളതല്ല ഹോട്ടൽ. ഓരോ ഡിപ്പാർട്ട്മെന്റിലും കരിയര്‍ സാധ്യതയും അതിൽ ഉയരാനുള്ള അവസരങ്ങളും ഉണ്ട്. ഒരു ഹോട്ടലിനെ സംബന്ധിച്ചിടത്തോളം ഒരാൾ രണ്ടരയോ മൂന്നോ കൊല്ലം കൊണ്ട് മാനേജരായില്ലെങ്കിൽ അയാൾ ആ സ്ഥാപനത്തിനൊരു മുതൽക്കൂട്ടല്ല. അവിടെ ഒരു കോംപറ്റേറ്റീവ് സെക്ടറില്‍ വരുമ്പോൾ ആദ്യത്തെ മൂന്ന് വർഷം വളരെ പ്രധാനമാണ്, നിങ്ങളുടെ മൂല്യം തെളിയിക്കപ്പെടേണ്ട സമയം.
ഹോട്ടൽ മാനേജ്മെന്റ് പഠിച്ചാൽ എളുപ്പം ജോലി കിട്ടും. അത് സത്യമാണ്. പക്ഷേ ഹോട്ടൽ മാനേജ്മെന്റ് പഠിക്കുന്നത് ജോലി മാത്രം ലക്ഷ്യമിട്ടാകരുത്. താൽപര്യം വേണം. എന്തിനും നമുക്കൊരു പാഷൻ ഇല്ലെങ്കിൽ അതിലേക്കു പോകാതിരിക്കുകയാണ് നല്ലത്. ഹോട്ടലിലെ ജോലി മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു ജോലിയാണ്. നമ്മുടെ എല്ലാ ക്രിയേറ്റിവിറ്റിയും ഉപയോഗിക്കാൻ പറ്റിയ മേഖലയാണ് ഹോട്ടൽ മാനേജ്മെന്റ്.
നമ്മുടെ ഭാഷാപ്രാവീണ്യം, ജ്യോഗ്രഫിക്കൽ റീജനെക്കുറിച്ചുള്ള അറിവ്, കമ്യൂണിക്കേഷൻ സ്കിൽ എന്നിവ കൃത്യമായി ഉപയോഗിച്ചാൽ അവിടെയെല്ലാം ‘വൗ’ ഫാക്ടർ കൊണ്ടു വരാവുന്ന ഒരു സ്ഥലമാണ് ഹോട്ടൽ. ചിലപ്പോൾ നിങ്ങളുടെ കമ്യൂണിക്കേഷൻ സ്കിൽ മോശമായിരിക്കും. പക്ഷേ നിങ്ങളൊരു റൂം ഡെക്കറേറ്റ് ചെയ്ത് അതിനകത്ത് വയ്ക്കുന്ന ഓരോ എലമെന്റും– പൂക്കൾ പോലും– ഒരു അതിഥിയിൽ ‘വൗ’ ഫാക്ടർ ക്രിയേറ്റ് ചെയ്യാൻ പറ്റുന്നതാണ്.
എല്ലാ സെക്ടറിലും ‘വൗ’ ഫാക്ടർ ക്രിയേറ്റ് ചെയ്യാൻ പറ്റുന്നതും എളുപ്പം ജോലി കിട്ടുന്നതും അതുപോലെ കരിയർ വളർച്ചയും ഉള്ള മേഖലയാണ് ഹോട്ടൽ ഇൻഡസ്ട്രി. ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള ആൾക്കാരെ പരിചയപ്പെടാൻ സാധിക്കും. ഓരോരുത്തര്‍ക്കും ഓരോ രീതിയും ശൈലിയുമാണ്. അവരെ മനസ്സിലാക്കാൻ കഴിയുക എന്നുള്ളതാണ് നമ്മുടെ ആവശ്യം. എല്ലാ ജോലിയിലുമുള്ള വെല്ലുവിളി ഇവിടെയും ഉണ്ട്, ഈ ജോലി ആസ്വദിച്ചു ചെയ്താൽ ഏറ്റവും സന്തോഷം ലഭിക്കുകയും ചെയ്യും. ആ ചാലഞ്ചിനെ നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ കഴിയും എന്നതിലാണ് കാര്യം.
ഈ ജോലിയിൽ ഭാഷാ പ്രാവീണ്യം അത്യാവശ്യമാണ്. പക്ഷേ ഭാഷ മാത്രമാണോ അത്യാവശ്യം എന്നു ചോദിച്ചാൽ അല്ല, മനോഭാവവും പ്രധാനമാണ്.
നമ്മുടെ ഈ ലോകത്തിന്റെ മുക്കാൽ പങ്കും ഭരിച്ചിരുന്ന രണ്ടു ചെറു രാജ്യങ്ങളായിരുന്നല്ലോ ഫ്രാൻസും യുകെയും. ആ രാജ്യങ്ങളുടെ ഭാഷകളാണ് ലോകത്ത് പലയിടത്തും ഉപയോഗിക്കുന്നത്. അതുകൊണ്ട് ഫ്രഞ്ചും ഇംഗ്ലിഷും എപ്പോഴും നമുക്കൊരു മുതൽക്കൂട്ടാണ്. ഇംഗ്ലിഷ് ഉപയോഗിക്കാത്ത ധാരാളം രാജ്യങ്ങളുണ്ട്. റഷ്യയിൽനിന്ന് വരുന്ന ഒരു ക്ലയന്റ്, അവർക്ക് ഇംഗ്ലിഷ് അറിയില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആറ്റിറ്റ്യൂഡ് പ്രധാനമാണ്. ഇവിടെ ഒരു ജാപ്പനീസ് ദമ്പതിമാർ വരാറുണ്ട്. അവർ അധ്യാപകരാണ്, ഒട്ടും ഇംഗ്ലിഷ് അറിയില്ല. 20 വർഷമായി അവർ കേരളത്തിൽ വരുന്നു. വന്നാൽ ഒരു മാസം ഇവിടെയാണ് താമസിക്കുന്നത്... Communication can be even justice but your attitude makes much more difference.
ബിഎസ്‌സി ഫിസിക്സ് പഠിച്ച് മറ്റൊരു രംഗത്ത് ജോലി നോക്കിയ ശേഷമാണ് ഞാൻ ഈ ജോലിയിലേക്ക് എത്തുന്നത്. കേരളത്തിൽ ടൂറിസം രംഗത്തുള്ള വളർച്ച കണ്ടാണ് ഇതിലേക്കു വന്നത്. അപ്പോഴും എനിക്കൊരു പരിമിതി ഉണ്ടായിരുന്നത് വെജിറ്റേറിയൻ ആണെന്നതാണ്. എന്റെ ബന്ധുക്കൾ ചോദിക്കുമായിരുന്നു എങ്ങനെ ചിക്കനും മീനും ഒക്കെ കുക്ക് ചെയ്യും എന്ന്. പക്ഷേ അതൊക്കെ വളരെ ഭംഗിയായി കൈകാര്യം െചയ്തു. നമുക്ക് വളര പാഷനേറ്റ് ആയി ചെയ്യാവുന്ന ജോലിയാണ് ഹോട്ടൽ മാനേജ്മെന്റ്. ഇതിൽ സമ്മർദമുണ്ടോ എന്നു ചോദിച്ചാൽ, മറ്റൊരാൾ പറയുന്നത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെങ്കിൽ നമുക്ക് ഈ ജോലി ആസ്വദിക്കാൻ പറ്റും.
ജീവിതത്തിൽ യാതൊരു വിധത്തിലും കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത വലിയ വ്യക്തികളെ തൊട്ടുമുൻപിൽ കാണാനും അവർക്കു വേണ്ടതൊക്കെ ചെയ്തു കൊടുക്കാനും ഈ ജോലിയിൽ സാധിക്കും. പോൾ മെക്കാർട്നി ഇവിടെ വന്നു താമസിച്ചിട്ടുണ്ട്. സാധാരണഗതിയിൽ ഒരാൾക്ക് അദ്ദേഹത്തെ കാണാനോ കൂടെ നടക്കാനോ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ കൂടെ ഒരു ദിവസം മുഴുവൻ നടക്കാനും അദ്ദേഹവുമായി സംസാരിക്കാനും എനിക്ക് കഴിഞ്ഞു. അതുപോലെ തന്നെ ഈയടുത്ത് യുഎസ് അംബാസഡർ ഇവിടെ വന്നിരുന്നു. അവരുെട ചുറ്റും നൂറു കണക്കിനു പൊലീസുകാർ ഉണ്ടായിരിക്കും. ആർക്കും അവരെ പെട്ടെന്നു സമീപിക്കാനാവില്ല. ഒരു കലക്ടർ പോലും അവരെ കാണുന്നത് നമ്മൾ വഴിയാണ്. അത് നമ്മൾ ഒരു ഹോട്ടൽ മാനേജരോ ഒരു ഹോട്ടൽ പഴ്സനോ ആയതുകൊണ്ട് മാത്രമാണ്.
ഹോട്ടൽ ഇൻഡസ്ട്രി ധാരാളം വെല്ലുവിളികൾ ഉള്ള ജോലിയാണ്. അതിൽ നമ്മുെട ചാലഞ്ച് എന്നു പറയുന്നത് നമ്മുടെ ഗ്രോത്ത് ഫാക്ടറാണ്. ഇപ്പോഴത്തെ ചെറുപ്പക്കാർ ചെയ്യേണ്ട ഒരു കാര്യം 45 വയസ്സിനുള്ളിൽ പണം സമ്പാദിക്കുക എന്നതാണ്. അതിനു നമ്മൾ എന്നും നമ്മളെ ചാലഞ്ച് ചെയ്യണം. മാർക്കറ്റ് ഡിമാൻഡ് എന്താണെന്നുള്ളത് പഠിക്കണം. എന്താണ് ഒരു ഗെസ്റ്റിന് വേണ്ടത്, എന്താണ് ഇപ്പോഴുള്ള പുതിയ ട്രെൻഡുകൾ എന്നൊക്കെ അറിയണം. പഠിക്കാവുന്നിടത്തോളം പഠിച്ചാൽ നമ്മുടെ കരിയറും അത്രയും വളരും.
ഒരു ചാലഞ്ചോടെ പാഷനേറ്റ് ആയിട്ട് പോകുകയാണെങ്കിൽ എളുപ്പത്തിൽ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും. വെല്ലുവിളികൾ ഉള്ളയിടത്തു മാത്രമേ ക്രിയാത്മകതയുള്ളൂ. ആവശ്യത്തിനു പണം സമ്പാദിച്ച് ഒരു 45 വയസ്സാകുമ്പോൾ ജോലിയെല്ലാം അവസാനിപ്പിച്ച് ട്രാവൽ ചെയ്ത് ജീവിതം ആസ്വദിക്കണം.
Content Summary : Coconut Lagoon, CGH Earth Resort General Manager Samboo Gopalakrishnan Talks About Scope of Hotel Management as a Career