കേരളത്തിനു പുറത്ത് ഡൽഹി, പോണ്ടിച്ചേരി, ഹൈദരാബാദ്, അലിഗഡ്, പഞ്ചാബ്, ചണ്ഡിഗഡ്, കൽക്കത്ത തുടങ്ങി ഒട്ടേറെ സർവകലാശാലകളിൽ ബിരുദ, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്. ലൈബ്രറി സയൻസിലെ ശ്രദ്ധേയ സ്ഥാപനമാണ് ബെംഗളൂരുവിലെ ഡോക്യുമെന്റേഷൻ റിസർച് & ട്രെയിനിങ് സെന്റർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: ബിസിഎ ബിരുദധാരിയാണ്. എനിക്കു ലൈബ്രറി സയൻസിൽ പിജി പ്രവേശനം കിട്ടുമോ? ഈ മേഖലയിലെ സാധ്യതകൾ പറയാമോ ?

ADVERTISEMENT

അഭിരാം

ഉത്തരം: ഇന്നത്തെ ലൈബ്രറികളിൽ അച്ചടഗ്രന്ഥങ്ങളും മാസികകളും മാത്രമല്ല, ഇ-ബുക്കുകളും സിഡി-റോമുകളും ഫിലിമുകളും ഓൺലൈൻ മാസികകളും അടക്കമുള്ള ഡിജിറ്റൽ വിവരസഞ്ചയവുമുണ്ട്. ഇത് അതിവേഗം തിരഞ്ഞെടുക്കാനാകുംവിധം വർഗീകരിക്കുക, ബൈൻഡ് ചെയ്തോ ഡിജിറ്റലായോ സൂക്ഷിക്കുക, വിഷയസൂചിക (index) തയാറാക്കുക എന്നിവയെല്ലാം ലൈബ്രേറിയന്റെ ഉത്തരവാദിത്തങ്ങളാണ്.

ADVERTISEMENT

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലൈബ്രറികൾ, ഗവേഷണ കേന്ദ്രങ്ങൾ, കോടതികൾ, മ്യൂസിയങ്ങൾ, തുടങ്ങിയിടങ്ങളിലൊക്കെ ജോലി ചെയ്യാം. പിജിയും യുജിസി നെറ്റ് യോഗ്യതയുമുള്ളവർക്ക് കോളജിൽ അധ്യാപകർക്ക് തുല്യമായ ശമ്പള സ്കെയിലോടെ ജോലി ലഭിക്കും.

ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, പിജി കോഴ്സുകളുണ്ട്. ഏതെങ്കിലും ബിരുദമുള്ളവർക്ക് ഒരു വർഷത്തെ ലൈബ്രറി സയൻസ് ബിരുദത്തിനു (ബിഎൽഐഎസ്‌സി) ചേരാം. ഇതിന്റെ പിജി കോഴ്സാണ് എംഎൽഐഎസ്‌സി. ചങ്ങനാശേരി എസ്ബി, കളമശേരി രാജഗിരി, കോഴിക്കോട് ഫാറൂഖ് ഉൾപ്പെടെ വിവിധ കോളജുകളിൽ ഇരുകോഴ്സുമുണ്ട്.

ADVERTISEMENT

കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ രണ്ടു വർഷ ഇന്റഗ്രേറ്റഡ് ബിഎൽഐഎസ്‌സി - എംഎൽഐ എസ്‌സിയുമുണ്ട്. യോഗ്യത ബിരുദം.

കേരളത്തിനു പുറത്ത് ഡൽഹി, പോണ്ടിച്ചേരി, ഹൈദരാബാദ്, അലിഗഡ്, പഞ്ചാബ്, ചണ്ഡിഗഡ്, കൽക്കത്ത തുടങ്ങി ഒട്ടേറെ സർവകലാശാലകളിൽ ബിരുദ, പിജി, പിഎച്ച്ഡി പ്രോഗ്രാമുകളുണ്ട്. ലൈബ്രറി സയൻസിലെ ശ്രദ്ധേയ സ്ഥാപനമാണ് ബെംഗളൂരുവിലെ ഡോക്യുമെന്റേഷൻ റിസർച് & ട്രെയിനിങ് സെന്റർ. ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദൂരവിദ്യാഭ്യാസ ബിരുദവും പിജിയുമുണ്ട്. പത്തു കഴിഞ്ഞവർക്കു സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ സർട്ടിഫിക്കറ്റ് കോഴ്സുമുണ്ട്. http://statelibrary.kerala.gov.in

Content Summary : Library Science Career Scope