കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ് ആക്കുകയാണു ലക്ഷ്യമെന്നു സർക്കാർ പറയുന്നതിനിടയിലും ഇവിടെ നാം കാണുന്ന കാഴ്ച മറ്റൊന്നാണ്. വിദേശത്തു പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ എണ്ണമേറുന്നു. കേരളത്തിലേതിനെ അപേക്ഷിച്ച് സമ്മർദം കുറഞ്ഞ പഠനാന്തരീക്ഷം, കൂടുതൽ രാജ്യാന്തര പരിചയം, പാർട്‌ടൈം ജോലി, പഠനശേഷം മെച്ചപ്പെട്ട കരിയർ...

കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ് ആക്കുകയാണു ലക്ഷ്യമെന്നു സർക്കാർ പറയുന്നതിനിടയിലും ഇവിടെ നാം കാണുന്ന കാഴ്ച മറ്റൊന്നാണ്. വിദേശത്തു പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ എണ്ണമേറുന്നു. കേരളത്തിലേതിനെ അപേക്ഷിച്ച് സമ്മർദം കുറഞ്ഞ പഠനാന്തരീക്ഷം, കൂടുതൽ രാജ്യാന്തര പരിചയം, പാർട്‌ടൈം ജോലി, പഠനശേഷം മെച്ചപ്പെട്ട കരിയർ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ് ആക്കുകയാണു ലക്ഷ്യമെന്നു സർക്കാർ പറയുന്നതിനിടയിലും ഇവിടെ നാം കാണുന്ന കാഴ്ച മറ്റൊന്നാണ്. വിദേശത്തു പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ എണ്ണമേറുന്നു. കേരളത്തിലേതിനെ അപേക്ഷിച്ച് സമ്മർദം കുറഞ്ഞ പഠനാന്തരീക്ഷം, കൂടുതൽ രാജ്യാന്തര പരിചയം, പാർട്‌ടൈം ജോലി, പഠനശേഷം മെച്ചപ്പെട്ട കരിയർ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ് ആക്കുകയാണു ലക്ഷ്യമെന്നു സർക്കാർ പറയുന്നതിനിടയിലും ഇവിടെ നാം കാണുന്ന കാഴ്ച മറ്റൊന്നാണ്. വിദേശത്തു പഠിക്കാൻ പോകുന്ന വിദ്യാർഥികളുടെ എണ്ണമേറുന്നു. കേരളത്തിലേതിനെ അപേക്ഷിച്ച് സമ്മർദം കുറഞ്ഞ പഠനാന്തരീക്ഷം, കൂടുതൽ രാജ്യാന്തര പരിചയം, പാർട്‌ടൈം ജോലി, പഠനശേഷം മെച്ചപ്പെട്ട കരിയർ വളർച്ചാസാധ്യത എന്നിങ്ങനെ അനുകൂല ഘടകങ്ങളേറെ. ഒപ്പം വെല്ലുവിളികളുമുണ്ട്. ഇതാ, മൂന്നു രാജ്യങ്ങളിൽ പഠിച്ച മൂന്നു വിദ്യാർഥികളുടെ അനുഭവകഥകൾ:

വെല്ലുവിളിയായത് സ്കോട്ടിഷ് ആക്സന്റ്

അംജോ ലത വൽസലൻ
ADVERTISEMENT

അംജോ ലത വൽസലൻ (കോട്ടയം എരുമേലി തുലാപ്പള്ളി സ്വദേശിനി)

നാട്ടിൽ ബിഎ ട്രിപ്പിൾ മെയിൻ (ഇംഗ്ലിഷ്, കമ്യൂണിക്കേഷൻ, ജേണലിസം). പഠിച്ചശേഷം 2019 സെപ്റ്റംബറിലാണ് സ്കോട‌‌‌്‌ലൻഡിലെ ഗ്ലാസ്ഗോ സർവകലാശാലയിൽ എം‌എസ്‌സി ഇൻ മീഡിയ, കമ്യൂണിക്കേഷൻ ആൻഡ് ഇന്റർനാഷനൽ ജേണലിസം കോഴ്സിനു ചേർന്നത്.  കോഴ്സ് ആരംഭിക്കും മു‍ൻപുതന്നെ സർവകലാശാലയിൽ ലിവിങ് സപ്പോർട്ട് അസിസ്റ്റന്റായി പാർട്ട് ടൈം ജോലി ഉറപ്പിച്ചിരുന്നു. ആഴ്ചയിൽ ഒരു ദിവസം ജോലി. വാടകച്ചെലവ് അങ്ങനെ കണ്ടെത്തി. ആദ്യ സെമസ്റ്ററിനു പിന്നാലെ കോവിഡെത്തി.പഠനം ഓൺലൈനിലായി. 2020 ഡിസംബറിൽ ഗ്രാജ്വേഷൻ ചടങ്ങ് പൂർത്തിയായ ശേഷം സർവകലാശാലയിൽ 6 മാസത്തേക്കു കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും കോവിഡിന്റെ രണ്ടാം വരവ് പ്രതിസന്ധിയായി. ഇതിനിടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മറ്റൊരു പ്രൊജ്ക്ടിൽ ഭാഗമായി ഇന്ത്യയിലെത്തി. പിന്നാലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ ഇന്ത്യൻ ഓഫിസിലെ ഒഴിവിലേക്ക് അപേക്ഷിക്കുകയും ജോലി ലഭിക്കുകയുമായിരുന്നു.ഒരു വർഷമായിരുന്നു മാസ്റ്റേഴ്സ്. എന്നാൽ ബിഎയ്ക്കു 3 വർഷം കൊണ്ട് പഠിച്ചതിലേറെ ഗ്ലാസ്ഗോയിൽ 3 മാസം കൊണ്ടു പഠിച്ചു.ഭാഷയുൾപ്പെടെ പല പ്രതിസന്ധിയും നേരിട്ടു. ഐഇഎൽടിഎസിനു മികച്ച സ്കോർ നേടിയിരുന്നെങ്കിലും സ്കോട്ടിഷ് ആക്സന്റിനു മുന്നിൽ പതറിപ്പോയി. പലർക്കും പാർട്‌ടൈം ജോലിക്കു തടസ്സവും ഇതാണ്.

നന്നായി പഠിച്ചില്ലെങ്കിൽ വീസയില്ല

റിയ ആൻ തോമസ്

റിയ ആൻ തോമസ് (ചങ്ങനാശേരി സ്വദേശിനി)

ADVERTISEMENT

ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനുശേഷം ഇക്കൊല്ലം സെപ്റ്റംബറിലാണ് സ്വീഡനിലെ ഹാംസ്റ്റഡ് (HALMSTAD) യൂണിവേഴ്സിറ്റിയിൽ ഇലക്ട്രോണിക്സ് ഡിസൈൻ മാസ്റ്റേഴ്സിനു ചേർന്നത്. ഹാപ്പിനസ് ഇൻഡക്സിൽ ഏറെ മുന്നിലാണെന്നതും മെക്കാനിക്കൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ് മേഖലകളിൽ ഏറെ വ്യവസായങ്ങളുണ്ടെന്നതും സ്വീഡൻ തിരഞ്ഞെടുക്കാൻ കാരണമായി. കോഴ്സ് ഏതാണെങ്കിലും ആദ്യം ഒരു വർഷത്തേക്കാണു വീസ അനുവദിക്കുന്നത്. 10 മാസം കഴിയുമ്പോൾ നീട്ടാൻ അപേക്ഷ നൽകണം. ആദ്യ സെമസ്റ്ററിൽ നിശ്ചിത ശതമാനം ക്രെഡിറ്റ് ഉണ്ടെങ്കിലേ ഇത് അംഗീകരിക്കൂ. നന്നായി പഠിക്കണമെന്നു സാരം. ഒരു വർഷത്തെ മാസ്റ്റേഴ്സ് കോഴ്സിൽ 6 മാസം കഴിയുമ്പോൾ തന്നെ ഫുൾ ടൈം ജോലിക്ക് അപേക്ഷിച്ചു തുടങ്ങാം. അപ്പോഴും പഠന ക്രെഡിറ്റുകൾ പ്രധാനമാണ്. എങ്കിലും നാട്ടിലേക്കാൾ പഠനസമ്മർദം കുറവാണ്. ഹാജർ നിർബന്ധമില്ല. സെൽഫ് സ്റ്റഡിയാണ് കൂടുതൽ. അസൈൻമെന്റുകളും സെമിനാറുകളും സജീവം. കാണാപ്പാഠം വേണ്ട. നാട്ടിൽനിന്നെത്തി ഇവിടെയുള്ളവരുടെ നിലയിലേക്കുയരാൻ കുറച്ചു സമയമെടുക്കും.

വംശീയതയും അത്തരത്തിലുള്ള വേർതിരിവും ഇവിടെ ഒട്ടും അനുഭവപ്പെട്ടിട്ടില്ല. നാട്ടുകാർ പൊതുവെ ഇംഗ്ലിഷ് അറിയുന്നവരുമാണ്. . പഠനശേഷം ഇവിടെയോ മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തോ തുടരാനാണു താൽപര്യം.

'ഇൻഡസ്ട്രി റെഡി'യായി  പഠിച്ചിറങ്ങാം

രോഹൻ റോയ് തരകൻ

രോഹൻ റോയ് തരകൻ (തിരുവനന്തപുരം സ്വദേശി)

ADVERTISEMENT

ജെഇഇ മെയിൻ വഴി 2017ൽ കോഴിക്കോട് എൻഐടിയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിനു ചേന്നെങ്കിലും ഇതിനിടെ മാതാപിതാക്കൾ സിംഗപ്പുരിലേക്കു മാറി. അങ്ങനെ 2018ൽ എൻഐടി വിട്ട് സിംഗപ്പുരിലെ നന്യാങ് ടെക്നളോജിക്കൽ യൂണിവേഴ്സിറ്റിയിൽ (എൻടിയു) കംപ്യൂട്ടർ സയൻസിൽ ബി എൻജ് (ബി എൻജിനീയറിങ്) കോഴ്സിനു ചേർന്നു. മുൻനിര മൾട്ടിനാഷനൽ കമ്പനികൾക്ക് ഇവിടെ മേഖലാ ആസ്ഥാനമുണ്ടെന്നതും ഇന്റേൺഷിപ്പിനു മികച്ച അവസരങ്ങളുണ്ടെന്നതും മാറ്റത്തിനു കാരണമായി.   ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടെക്നോളജി പഠനകേന്ദ്രങ്ങളിലൊന്നാണ് എൻടിയു. 12–ാം ക്ലാസ് മാർക്ക് അടിസ്ഥാനമാക്കിയാണു പ്രവേശനം. ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികളുടെ കാര്യത്തിൽ ജെഇഇ അഡ്വാൻസ്ഡ് സ്കോർ, മാത്‌സ് ഒളിംപ്യാഡിലെ പ്രകടനം എന്നിവയെല്ലാം പരിഗണിക്കും.

ഇൻഡസ്ട്രി ഫോക്കസ്ഡ് ആയതിനാൽ ഓരോ വർഷവും കരിക്കുലം പരിഷ്കരിക്കും. ഞങ്ങൾ പഠിച്ചതല്ല, സീനിയേഴ്സ് പഠിച്ചത്; ജൂനിയേഴ്സ് പഠിക്കുന്നതും വേറെ. പഠനകാലത്ത് പല കമ്പനികളിൽ ഇന്റേൺഷിപ് ചെയ്തു. അവയിലൊന്നായ ഓൺലൈൻ ടാക്സി കമ്പനി ഗ്രാബിൽ ഡേറ്റാ സയന്റിസ്റ്റായി ജോലിയും കിട്ടി.നാട്ടിൽ പഠിപ്പിക്കുന്നതു പഴയ കാര്യങ്ങളാണെന്നു തോന്നാറുണ്ട്. അതുകൊണ്ടാണു ജോലിക്കു കയറിയാലും 3–6 മാസം കമ്പനികൾ പരിശീലനം നൽകേണ്ടി വരുന്നത്. ഇവിടെ ആദ്യമേ തന്നെ നമ്മൾ ജോലി തുടങ്ങുന്നു.

വിദേശപഠനം: അഭിപ്രായം അറിയിക്കൂ

വിദേശപഠനത്തെക്കുറിച്ചു വർധിച്ചുവരുന്ന ആഭിമുഖ്യത്തെ നിങ്ങൾ ഏങ്ങനെ കാണുന്നു ? ഇതിനുള്ള പ്രധാന കാരണങ്ങളെന്ത്, വെല്ലുവിളികളുണ്ടോ, ഭാവിയിൽ ഈ ട്രെൻഡ് എങ്ങനെ..ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മലയാള മനോരമയുടെ ഡിജിറ്റൽ സർവേയിൽ പങ്കെടുക്കാം, അഭിപ്രായങ്ങൾ അറിയിക്കാം.

Content Summary : Why Indian students prefer to study abroad for higher education?