നിത്യജീവിതത്തിൽ വിജയിക്കാം, ഒപ്പം ബിസിനസിലും; ഡേൽ കാർണഗിയുടെ ‘രഹസ്യം’!
ആത്മവിശ്വാസം പകർന്നു നൽകി വിജയപാതയിലേക്കു നയിക്കുന്ന പ്രചോദകഗ്രന്ഥങ്ങളും വീഡിയോകളും ആയിരക്കണക്കിനുണ്ട്. പക്ഷേ രാഷ്ട്രാന്തരതലത്തിൽ ശ്രദ്ധയാകർഷിച്ച് പ്രചോദകസാഹിത്യത്തിനു തുടക്കം കുറിച്ചത് 1936ൽ പ്രസിദ്ധപ്പെടുത്തിയ ‘How to Win Friends and Influence People’ ആണെന്നു പറയാം. ബിസിനസ് രംഗത്തിനും നിത്യജീവിതത്തിനും നിറം പകരാനുള്ള ധാരാളം...
ആത്മവിശ്വാസം പകർന്നു നൽകി വിജയപാതയിലേക്കു നയിക്കുന്ന പ്രചോദകഗ്രന്ഥങ്ങളും വീഡിയോകളും ആയിരക്കണക്കിനുണ്ട്. പക്ഷേ രാഷ്ട്രാന്തരതലത്തിൽ ശ്രദ്ധയാകർഷിച്ച് പ്രചോദകസാഹിത്യത്തിനു തുടക്കം കുറിച്ചത് 1936ൽ പ്രസിദ്ധപ്പെടുത്തിയ ‘How to Win Friends and Influence People’ ആണെന്നു പറയാം. ബിസിനസ് രംഗത്തിനും നിത്യജീവിതത്തിനും നിറം പകരാനുള്ള ധാരാളം...
ആത്മവിശ്വാസം പകർന്നു നൽകി വിജയപാതയിലേക്കു നയിക്കുന്ന പ്രചോദകഗ്രന്ഥങ്ങളും വീഡിയോകളും ആയിരക്കണക്കിനുണ്ട്. പക്ഷേ രാഷ്ട്രാന്തരതലത്തിൽ ശ്രദ്ധയാകർഷിച്ച് പ്രചോദകസാഹിത്യത്തിനു തുടക്കം കുറിച്ചത് 1936ൽ പ്രസിദ്ധപ്പെടുത്തിയ ‘How to Win Friends and Influence People’ ആണെന്നു പറയാം. ബിസിനസ് രംഗത്തിനും നിത്യജീവിതത്തിനും നിറം പകരാനുള്ള ധാരാളം...
ആത്മവിശ്വാസം പകർന്നു നൽകി വിജയപാതയിലേക്കു നയിക്കുന്ന പ്രചോദകഗ്രന്ഥങ്ങളും വീഡിയോകളും ആയിരക്കണക്കിനുണ്ട്. പക്ഷേ രാഷ്ട്രാന്തരതലത്തിൽ ശ്രദ്ധയാകർഷിച്ച് പ്രചോദകസാഹിത്യത്തിനു തുടക്കം കുറിച്ചത് 1936ൽ പ്രസിദ്ധപ്പെടുത്തിയ ‘How to Win Friends and Influence People’ ആണെന്നു പറയാം. ബിസിനസ് രംഗത്തിനും നിത്യജീവിതത്തിനും നിറം പകരാനുള്ള ധാരാളം സൂചനകൾ ഡേൽ കാർണഗി (1888 – 1955) രചിച്ച ഈ ഗ്രന്ഥത്തിലുണ്ട്്. ഒന്നരക്കോടിയിലേറെ കോപ്പികൾ വിറ്റു പോയ ഈ ഗ്രന്ഥം നിർദേശിക്കുന്ന ചില സൂക്തങ്ങൾ കേൾക്കുക. ഇവയിൽ ചിലത് കാർണഗി നേരിട്ടു പറഞ്ഞവയും, മറ്റു ചിലവ സംഭവങ്ങളുടെ വിവരണങ്ങളിലൂടെ സൂചിപ്പിച്ചവയും.
നേരിട്ടു പറഞ്ഞവ
∙ ഏതെങ്കിലും കാര്യത്തിൽ അന്യരെക്കാൾ തങ്ങൾ മികച്ചവരാണെന്ന് ഏതാണ്ടെല്ലാവരും ചിന്തിക്കുന്നു. അക്കാര്യം ആത്മാർത്ഥമായി അംഗീകരിക്കുകയും അവരുടെ പ്രാധാന്യം നാം വിലമതിക്കുന്നുവെന്ന് മയത്തിൽ സൂചന നൽകുകയും ചെയ്യുന്നതാണ് അവരുടെ ഹൃദയത്തിലേക്കുള്ള വഴി
∙ തേൻ ശേഖരിക്കണമെങ്കിൽ തേനീച്ചക്കൂട് ചവിട്ടിത്തെറിപ്പിക്കരുത്
∙ വാദിച്ചു ജയിക്കുക അസാധ്യം. തർക്കത്തിൽ ജയിക്കാനുള്ള ഏകവഴി അതൊഴിവാക്കുന്നത്
∙ തെറ്റു പറ്റിയാൽ സമ്മതിക്കുക. വേഗം സമ്മതിക്കുക. സമ്മതിച്ചെന്നു ശക്തമായി പറയുക
∙ ഉത്തരവ് അനുസരിക്കാൻ ആർക്കും ഇഷ്ടമല്ല
∙ വിമർശിക്കരുത്, പഴിക്കരുത്, പരാതിപ്പെടരുത്
∙ ഒരാളെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കണമെങ്കിൽ, അതു ചെയ്യണമെന്ന് അയാളെക്കൊണ്ട് തോന്നിപ്പിക്കണം. നിങ്ങൾക്കു വേണ്ടതു തരണം
∙ സത്യസന്ധമായും ആത്മാർത്ഥമായും അഭിനന്ദിക്കുക
∙ പഴഞ്ചൻ ചിന്താരീതികൾ ഉപേക്ഷിക്കുക. പുതിയ ചിന്തകളും കാഴ്ചപ്പാടുകളും അഭിലാഷങ്ങളും സ്വീകരിക്കുക
∙ സഹജീവികളിൽ താല്പര്യമില്ലാത്തവർ പല പ്രയാസങ്ങളും നേരിടും
∙ വസ്ത്രത്തെക്കാൾ പ്രധാനം മുഖഭാവം. ആത്മാർത്ഥമായി പുഞ്ചിരിക്കുക
∙ ആർക്കും സ്വന്തം പേരാണ് ഏറ്റവും മധുരിക്കുന്ന ശബ്ദം. (പരിചയത്തിൽ വരുന്നവരുടെ പേരുകൾ ഓർമ്മ വയ്ക്കുക. അവരുമായി ഇടപെടുമ്പോൾ അത് തെറ്റാതെ ആവർത്തിച്ചു പ്രയോഗിക്കുക)
∙ നല്ല കേൾവിക്കാരനാകുക. അന്യർ അവരെപ്പറ്റി പറയുന്നതു പ്രോത്സാഹിപ്പിക്കുക
∙ മറ്റേയാൾക്കു താല്പര്യമുള്ള വിഷയങ്ങൾ സംസാരിക്കുക (വിമാനത്തിൽ അടുത്തിരുന്ന വെറ്ററിനറി ഡോക്ടറും മെക്കാനിക്കൽ എൻജിനീയറും കാർണഗിഭക്തന്മാരായിരുന്നതിനാൽ സംഭാഷണമേയുണ്ടായില്ലെന്നു നർമ്മകഥ)
∙ അന്യരുടെ അഭിപ്രായങ്ങളെ മാനിക്കുക. ‘നിങ്ങൾ പറയുന്നതു തെറ്റാണ്’ എന്നു പറയാതിരിക്കുക
∙ സ്നേഹത്തോടെ സംസാരിച്ചു തുടങ്ങുക. സ്നേഹത്തോടെ പെരുമാറുക.
∙ പരസ്പരം യോജിക്കാവുന്ന കാര്യങ്ങൾ പറഞ്ഞുതുടങ്ങുക
∙ മറ്റേയാൾ കൂടുതൽ സംസാരിക്കട്ടെ
∙ പുതിയ ആശയങ്ങൾ മറ്റേയാളിന്റേതെന്നു തോന്നിക്കൊള്ളട്ടെ
∙ അന്യരുടെ ആശകളോടും ആശയങ്ങളോടും അനുഭാവപൂർവം പ്രതികരിക്കുക. കുലീനഭാവങ്ങളെ അവരിൽ ഉണർത്തുക
∙ ആശയങ്ങൾ നാടകീയമായി അവതരിപ്പിക്കുക
ജീവിതപങ്കാളിയെ കുറ്റപ്പെടുത്തി ശല്യം ചെയ്യാതിരിക്കുക. പരിഷ്കരിച്ചു മെച്ചപ്പെടുത്താൻ ശ്രമിക്കണ്ട. അവരിലെ നന്മകളെ അഭിനന്ദിക്കുക. ചെറുകാര്യങ്ങളിലും ശ്രദ്ധിച്ച് അപ്പപ്പോൾ വേണ്ട സഹായം ചെയ്യുക. എത്ര അടുപ്പമുണ്ടെങ്കിലും സാമാന്യമര്യാദ പാലിക്കുക. ആക്ഷേപിക്കാതിരിക്കുക. ഏതു സന്ദർഭത്തിലും പങ്കാളിയുടെ ആവശ്യം തിരിച്ചറിഞ്ഞ് ചോദിക്കാതെതന്നെ വേണ്ടവിധം പെരുമാറുക. വിനോദസമയം പങ്കിടുക. സ്വന്തം അമ്മയുമായി താരതമ്യം ചെയത് ഭാര്യ മോശക്കാരിയെന്നു വരുത്താതിരിക്കുക. അന്യരുടെ മുന്നിൽവച്ച് കുറ്റപ്പെടുത്താതിരിക്കുക. ഭാര്യയുടെ മുഡ് മനസ്സിലാക്കി, ശല്യം ചെയ്യാതിരിക്കുക. ഇഷ്ടംപോലെ ചെലവാക്കാൻ കുറെ പണം നൽകി, കണക്കു ചോദിക്കാതിരിക്കുക. ഭർത്താവിന്റെ ജോലിയെപ്പറ്റി പഠിക്കാതെ ഉപദേശിക്കാൻ ശ്രമിക്കാതിരിക്കുക. ചെറിയ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുക. പ്രതീക്ഷിക്കാത്ത ചെറുസമ്മാനങ്ങൾ നൽകുക.
സംഭവവിവരണങ്ങളിലൂടെ സൂചിപ്പിച്ചവ
∙ ശകാരിക്കുന്നത് മണ്ടത്തരമാണ്
∙ മനുഷ്യർ അംഗീകാരത്തിനായി ദാഹിക്കുന്നു, നിന്ദയെ വെറുക്കുന്നു
∙ ആരെയും പഴിക്കാതിരിക്കുക, നല്ല വശങ്ങൾ എടുത്തുകാട്ടുക
∙ നമ്മളിൽ താണവരോടു നന്നായി പെരുമാറുക
∙ അന്യർക്കു പ്രാധാന്യം നൽകുക. അവർ അത് ആഗ്രഹിക്കുന്നു
∙ അഭിനന്ദനം ഏവരും ഇഷ്ടപ്പെടുന്നു
∙ അഭിനന്ദിച്ചാൽ സഹപ്രവർത്തകർ ഉത്സാഹിച്ചു ജോലി ചെയ്യും
∙ താല്പര്യമുള്ള ജോലി ചെയ്യാൻ അവസരം നല്കി പ്രോത്സാഹിപ്പിക്കുക
∙ ഒരാൾ തന്നെപ്പറ്റി വിചാരിക്കുന്നതു പറഞ്ഞുകേൾപ്പിക്കുന്നതാണ് മുഖസ്തുതി
∙ ആരിൽ നിന്നായാലും നല്ല പാഠങ്ങൾ പഠിക്കുക
∙ നമുക്കിഷ്ടമുള്ളതല്ല, അവർക്കിഷ്ടമുള്ളതാണ് ആർക്കായാലും കൊടുക്കേണ്ടത്
∙ നാം ഇടപെടുന്നയാളിന്റെ വീക്ഷണകോണിൽ നിന്നും കാര്യങ്ങൾ കാണുക
∙ അന്യരിലെ നന്മ കണ്ടെത്തുക. ആ നന്മയിൽ ആത്മാർത്ഥമായ താല്പര്യം കാട്ടുക
∙ തെറ്റു പറ്റിപ്പോയവരെ ആക്ഷേപിക്കാതെ, അവർക്കു മാനനഷ്ടം കൂടാതെ തിരുത്താൻ അവസരം നൽകുക
ഇപ്പറഞ്ഞതെല്ലാം അതേപടി നടപ്പാക്കാൻ ആർക്കും സാധ്യമല്ല; അതിന്റെ ആവശ്യവുമില്ല. പക്ഷേ മനുഷ്യബന്ധങ്ങളെപ്പറ്റി ആഴത്തിൽ പഠിച്ചവർ നൽകുന്ന പാഠങ്ങൾ ശ്രദ്ധിക്കുകയും, അവയിലെ പ്രായോഗികവശങ്ങൾ ഗ്രഹിക്കുകയും ചെയ്താൽ, ഓരോരുത്തർക്കും അവരവരുടെ പശ്ചാത്തലവും സാഹചര്യങ്ങളും മനസ്സിൽവച്ച് സമീപനങ്ങളിൽ ആരോഗ്യകരമായ മാറ്റങ്ങൾ സ്വയം വരുത്താനാവും. എന്റെ രീതികളാണ് ഏറ്റവും മെച്ചമെന്ന ധാരണ തിരുത്താൻ കഴിയുന്നതു ചെറിയ കാര്യമല്ല. നാം നിത്യവും ചെയ്തുപോരുന്ന തെറ്റുകൾ തെറ്റുകളാണെന്ന തിരിച്ചറിവ് വിനയപൂർവമുള്ള തിരുത്തലുകളിലേക്ക് വഴിവയ്ക്കും. അത് ജീവിതത്തിനു നിറം പകരുമെന്നതിൽ സംശയമില്ല.
Content Summary : Ulkazhcha Column - Success Principles to Learn from Dale Carnegie