നീറ്റ് യുജി – കൗൺസലിങ് : നിബന്ധനകൾ ശ്രദ്ധിക്കാം
ജൂലൈ 17ന് 3570 കേന്ദ്രങ്ങളിൽ 17,64,571 വിദ്യാർത്ഥികൾ പങ്കെടുത്ത നീറ്റ് യുജിയിലൂടെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്സിങ് കോഴ്സുകളിലെ പ്രവേശന-കൗൺസലിങ്ങിനുള്ള സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വിജ്ഞാപനം ചെയ്തു....
ജൂലൈ 17ന് 3570 കേന്ദ്രങ്ങളിൽ 17,64,571 വിദ്യാർത്ഥികൾ പങ്കെടുത്ത നീറ്റ് യുജിയിലൂടെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്സിങ് കോഴ്സുകളിലെ പ്രവേശന-കൗൺസലിങ്ങിനുള്ള സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വിജ്ഞാപനം ചെയ്തു....
ജൂലൈ 17ന് 3570 കേന്ദ്രങ്ങളിൽ 17,64,571 വിദ്യാർത്ഥികൾ പങ്കെടുത്ത നീറ്റ് യുജിയിലൂടെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്സിങ് കോഴ്സുകളിലെ പ്രവേശന-കൗൺസലിങ്ങിനുള്ള സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വിജ്ഞാപനം ചെയ്തു....
ജൂലൈ 17ന് 3570 കേന്ദ്രങ്ങളിൽ 17,64,571 വിദ്യാർത്ഥികൾ പങ്കെടുത്ത നീറ്റ് യുജിയിലൂടെ എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി നഴ്സിങ് കോഴ്സുകളിലെ പ്രവേശന-കൗൺസലിങ്ങിനുള്ള സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വിജ്ഞാപനം ചെയ്തു. ദേശീയതലത്തിൽ എംബിബിഎസിന് ആകെ 97,293 സീറ്റും, ബിഡിഎസിന് ആകെ 27,868 സീറ്റും മാത്രമേയുള്ളൂ. ഇവയിലേക്കെല്ലാംതന്നെ പ്രവേശനം നീറ്റ്–യൂജി റാങ്ക് അടിസ്ഥാനത്തിലാണ്.
പക്ഷേ കേന്ദ്ര കൗൺസലിങ്ങിൽ വരുന്നത് 15% ഓൾ ഇന്ത്യാ ക്വോട്ട, കൽപിത /കേന്ദ്ര സർവകലാശാലകൾ, ഇഎസ്ഐസി കോളജുകൾ, എയിംസ്, ജിപ്മെർ എന്നിവയിലെ നിർദിഷ്ട സീറ്റുകൾ മാത്രം. എഎഫ്എംസി പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ മാത്രമാണ് ഇവിടെ. ബിഎസ്‌സി നഴ്സിങ്ങിന് 8 കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ. ഇഎസ്ഐസി കോളജുകളിൽ ഇൻഷുർ ചെയ്തവരുടെ മക്കൾക്കുള്ള ക്വോട്ടയിലേക്ക് സംസ്ഥാനം നോക്കാതെ എംസിസിയാണ് സീറ്റ് അലോട്ട് ചെയ്യുന്നത്.
ഏതെല്ലാം സ്ഥാപനങ്ങളിലെ എത്ര സീറ്റുകൾ വീതം കൗൺസലിങ്ങിനുണ്ടെന്നു കാട്ടുന്ന സീറ്റ്–മട്രിക്സ് https://mcc.nic.in എന്ന സൈറ്റിൽ വരും. സൂചനകൾ സൈറ്റിലെ യുജി ഇൻഫർമേഷൻ ബുള്ളറ്റിന്റെ 10–ാം പേജിലുണ്ട്.
കൗൺസലിങ് വ്യവസ്ഥകൾ
നീറ്റ്–യൂജിവഴി യോഗ്യത നേടിയവർ https://mcc.nic.in എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഒന്നിലേറെത്തവണ റജിസ്റ്റർ ചെയ്യരുത്
ഒരു കോഴ്സും ഒരു സ്ഥാപനവും ചേർന്നതാണ് ഒരു ചോയിസ്. നിങ്ങൾക്ക് അർഹതയുള്ള എല്ലാ ചോയിസുകളും ചോയിസ്–ഫില്ലിങ് പേജിൽ കാണാം. ഇഷ്ടമുള്ള മുൻഗണനാക്രമത്തിൽ എത്ര ചോയിസുകൾ വേണമെങ്കിലും സമർപ്പിക്കാം. കോഴ്സുകൾ ഇടകലർത്തിയും നൽകാം. സൈറ്റിലെ Archives ലിങ്ക്‌വഴി പോയാൽ മുൻവർഷങ്ങളിൽ ഓരോ കാറ്റഗറിയിലും കോഴ്സിലും സ്ഥാപനത്തിലും സിലക്‌ഷൻ കിട്ടിയവരുടെ റാങ്കുകളറിയാം
15% ഓൾ ഇന്ത്യാ ക്വോട്ടയിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) ദേശീയതലത്തിൽ 4 റൗണ്ട് കൗൺസലിങ് നടത്തും: 1–ാം റൗണ്ട്, 2–ാം റൗണ്ട്, മോപ് അപ് റൗണ്ട്, സ്ട്രേ വേക്കൻസി റൗണ്ട്. നഴ്സിങ്ങിനു മാത്രം 5 റൗണ്ട്
2–ാം റൗണ്ടിനുശേഷം ഒഴിവുള്ള ഓൾ ഇന്ത്യാ ക്വോട്ട സീറ്റുകൾ സംസ്ഥാനങ്ങൾക്ക് അലോട്മെന്റിനായി നൽകില്ല. പകരം, എംസിസി തന്നെ മോപ് അപ് / സ്ട്രേ വേക്കൻസി റൗണ്ടുകൾവഴി അലോട്ട് ചെയ്യും
1, 2, മോപ്–അപ് റൗണ്ടുകളിൽ പുതിയ റജിസ്ട്രേഷനുണ്ട്. സ്ട്രേയിൽ പുതിയ റജിസ്ട്രേഷനില്ല. ആദ്യറൗണ്ടിന് റജിസ്റ്റർ ചെയ്തിട്ട് സീറ്റൊന്നും കിട്ടാത്തവർ രണ്ടാം റൗണ്ടിനു റജിസ്റ്റർ ചെയ്യേണ്ട. ഒന്നിലും രണ്ടിലും കിട്ടാത്തവർ മോപ്–അപ്പിനും റജിസ്റ്റർ ചെയ്യേണ്ട. പക്ഷേ ചോയിസ് സമർപ്പിക്കണം. മുൻപു നൽകിയ ചോയിസുകൾ നിലനിൽക്കില്ല.
ആദ്യറൗണ്ടിലെ അലോട്മെന്റനുസരിച്ചുള്ള സീറ്റ് കിട്ടണമെങ്കിൽ നേരിട്ടു പോയി ചേരണം. രണ്ടാം റൗണ്ടിൽ അപ്ഗ്രഡേഷൻ വേണമെന്ന് അറിയിച്ച് കൂടുതൽ താല്പര്യമുള്ള ചോയിസുകൾ രണ്ടാം റൗണ്ടിനു നൽകാം. അതു കിട്ടിയില്ലെങ്കിൽ ആദ്യം കിട്ടിയതു നിലനിൽക്കും. എന്നാൽ ആദ്യറൗണ്ടിലേതു വേണ്ടെങ്കിൽ കോളജിൽ പോകണ്ട. ഫ്രീ എക്സിറ്റെടുത്ത് രണ്ടാം റൗണ്ടിനു റജിസ്റ്റർ ചെയ്യാം. പണം നഷ്ടപ്പെടില്ല. (അലോട്മെന്റ് കിട്ടിയെങ്കിലും കോളജിൽ ചേരാതെ, അടുത്ത റൗണ്ടുകളിൽ പങ്കെടുക്കാനായി സെക്യൂരിറ്റിത്തുക നഷ്ടപ്പെടാതെതന്നെ വിട്ടുപോരാവുന്ന സൗകര്യമാണ് ഫ്രീ എക്സിറ്റ്). ആദ്യ അലോട്മെന്റനുസരിച്ച് ചേർന്നില്ലെന്നതിനാൽ തുടർന്നുള്ള അവസരങ്ങൾ നഷ്ടപ്പെടില്ല. പക്ഷേ രണ്ടാം റൗണ്ടിൽ സീറ്റുകൾ തീരെക്കുറവായിരിക്കുമെന്നതു മറക്കരുത്. അപ്ഗ്രേഡു ചെയ്തു കിട്ടിയാൽ ആദ്യസീറ്റിൽ നിന്ന് ‘ഓൺലൈൻ ജനറേറ്റഡ് റിലീവിങ് ലെറ്റർ’ വാങ്ങി, പുതിയതിൽ ചേരണം. അതേ കോളജിൽ മറ്റൊരു കാറ്റഗറിയിലേക്കു മാറുകയാണെങ്കിലും ഇങ്ങനെ റിലീഫ് വാങ്ങണം.
രണ്ടാം റൗണ്ടിൽനിന്ന് മോപ്–അപ്പിലേക്ക് അപ്ഗ്രഡേഷനില്ല
2, മോപ്–അപ്, സ്ട്രേ വേക്കൻസി റൗണ്ടുകളിൽ അലോട്മെന്റ് കിട്ടി കോളജിൽ ചേർന്നവർക്ക് വിട്ടുപോരാൻ കഴിയില്ല. തുടർന്ന് ഇന്ത്യയിൽ എംബിബിഎസ് / ബിഡിഎസ് പ്രവേശനത്തിനു ഒരു കൗൺസലിങ്ങിലും പങ്കെടുക്കാനും കഴിയില്ല. സംസ്ഥാന ക്വോട്ടയിൽ രണ്ടാം റൗണ്ട് പ്രവേശനമുള്ളവരും ഈ നിബന്ധന പാലിക്കണം. (എവിടെ ചേർന്നവരുടെയും വിവരങ്ങൾ പൊതുവായ പോർട്ടലിൽ വരും)
രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടിയെങ്കിലും കോളജിൽ ചേർന്നില്ലെങ്കിൽ, സെക്യൂരിറ്റിത്തുക നഷ്ടമാക്കി, മോപ്– അപ്പിനു പുതിയ റജിസ്ട്രേഷൻ നടത്താം. പക്ഷേ കല്പിതസർവകലാശാലകളിൽ ഇത് 2 ലക്ഷം രൂപയാണെന്ന് ഓർക്കുക
2, മോപ്–അപ്, സ്ട്രേ വേക്കൻസി റൗണ്ടുകളിൽ അലോട്മെന്റ് കിട്ടി കോളജിൽ ചേർന്നില്ലെങ്കിലും സെക്യൂരിറ്റിത്തുക നഷ്ടമാകും.
ഫീസ് കൂടുതലടയ്ക്കേണ്ട കൽപിതസർവകലാശാലകളിലേക്ക് അബദ്ധത്തിൽ ഓപ്റ്റ് ചെയ്തുപോയാൽ, റജിസ്ട്രേഷൻ പേജിലെ റീസെറ്റ് ഓപ്ഷൻ ഒരു പ്രാവശ്യം പ്രയോജനപ്പെടുത്താം. പക്ഷേ വീണ്ടും മുഴുവൻ ഫീസടച്ച് റജിസ്റ്റർ ചെയ്യണം.
ഓൾ ഇന്ത്യാ ക്വോട്ടയിലെ സംവരണം : പട്ടികജാതി 15%, പട്ടികവർഗം 7.5%, പിന്നാക്കം 27%, കേന്ദ്രമാനദണ്ഡമനുസരിച്ച് സാമ്പത്തികപിന്നാക്കം 10%. (ബാക്കി 40.5% ജനറൽ). ഓരോ വിഭാഗത്തിലും 5% ഭിന്നശേഷിക്ക്. സംവരണവിഭാഗത്തിൽപ്പെട്ടവരിൽ ജനറലിനുവേണ്ട റാങ്കുള്ളവർക്കു ജനറൽ വിഭാഗത്തിൽ സിലക്‌ഷൻ നൽകും
നീറ്റ് അപേക്ഷയ്ക്ക് എൻറ്റിഎയിൽ നൽകിയ മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും ഉപയോഗിക്കുക. ചോയിസ്–ഫില്ലിങ് സമയത്ത് നീറ്റ് അപേക്ഷയുടെ പ്രിന്റ് സൗകര്യത്തിനുവേണ്ടി അടുത്തുവയ്ക്കുക. പേരിന്റെ സ്പെല്ലിങ്, നേരത്തേ നൽകിയ വിവരങ്ങളിലെ അക്കങ്ങൾ എന്നിവയിൽ വ്യത്യാസം വരുത്തരുത്. ചോയിസ്–ഫില്ലിങ്ങിനു കംപ്യൂട്ടർ / ലാപ്ടോപ് ഉപയോഗിക്കുക (മൊബൈൽ ഫോൺ വേണ്ട). ചോയിസുകൾ ഒരിക്കൽ ലോക്ക് ചെയ്താൽ എംസിസിക്കു പോലും അൺലോക്ക് ചെയ്യാൻ കഴിയില്ല. എല്ലാം ശരിയെന്ന് ഉറപ്പാക്കിയിട്ടു മാത്രം ലോക്ക് ചെയ്യുക.
കോളജിൽ ചേരാൻ ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ് ബുള്ളറ്റിനിലുണ്ട് (പേജ് 43, 44). എങ്കിലും, ചേരാൻ പോകുന്ന കോളജിന്റെ വെബ് സൈറ്റിലുടെയോ നേരിട്ടു ബന്ധപ്പട്ടോ അധികരേഖകൾ ആവശ്യമുണ്ടോയെന്ന് ഉറപ്പാക്കണം.
ഇൻഷുർ ചെയ്തവരുടെ ക്വോട്ടയ്ക്ക് ഇഎസ്ഐ കോളജിൽ ചേരാൻ കൃത്യമായ നമ്പറുള്ള ‘വാർഡ് ഓഫ് ഇൻഷുവേഡ് പേഴ്സൺ’ സർട്ടിഫിക്കറ്റ് വേണം.
എത്രപണമടയ്ക്കണം?
എ) കല്പിത സർവകലാശാല : റജിസ്ട്രേഷൻഫീ 5000 രൂപ. സെക്യൂരിറ്റിത്തുക 2 ലക്ഷം രൂപ. ആർക്കും ഇളവില്ല
ബി) കല്പിത സർവകലാശാലകളൊഴികെ ഓൾ ഇന്ത്യാ ക്വോട്ടയടക്കം: റജിസ്ട്രേഷൻഫീ 1000 രൂപ. സെക്യൂരിറ്റിത്തുക 10,000 രൂപ. ആകെ 11,000 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷിവിഭാഗക്കാർ യഥാക്രമം 500 /5,000 രൂപ. ആകെ 5,500 രൂപ.
സി) രണ്ടു വിഭാഗങ്ങൾക്കും കുടെ ശ്രമിക്കുന്നവരും (എ)യിലെ തുകയടച്ചാൽ മതി. നെറ്റ്ബാങ്കിങ് / കാർഡ് വഴി പണമടയ്ക്കാം
ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്ന അംഗീകൃതകേന്ദ്രം – ഗവണ്മെന്റ് മെഡിക്കൽ കോളജ്, ഉള്ളൂർ, തിരുവനന്തപുരം –695 011.
പുതിയ അറിയിപ്പുകൾക്കായി എംസിസി വെബ് സൈറ്റ് കൂടെക്കൂടെ നോക്കുക. ഫോൺ : 0120-4073500.
Content Summary : Online NEET - UG Medical Counselling - Medical Counselling Committee (MCC) Guidelines