യോഗ്യത നേടുന്നവർക്കെല്ലാം മികച്ച ജോലിസാധ്യത; ഡിസൈൻ പഠിക്കാം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ
അഹമ്മദാബാദിനു പുറമേ, ബെംഗളൂരുവിലും ഗാന്ധിനഗറിലും (ഗുജറാത്ത്) ക്യാംപസുകളുണ്ട്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളിൽ സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്. 2023ലെ പ്രവേശനത്തിന് ഡിസംബർ 16നു വൈകിട്ടു 4 വരെ അപേക്ഷ സ്വീകരിക്കും. ലേറ്റ് ഫീ നൽകി ഡിസംബർ 19നു വൈകിട്ടു 4 വരെയും അപേക്ഷിക്കാം.

ഡിസൈൻ (രൂപകൽപന) രംഗത്തെ രാജ്യാന്തരപ്രശസ്ത സ്ഥാപനമാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി). www. admissions.nid.edu / www.nid.edu
യോഗ്യത നേടുന്നവർക്കെല്ലാം മികച്ച ജോലിസാധ്യത. അഹമ്മദാബാദിനു പുറമേ, ബെംഗളൂരുവിലും ഗാന്ധിനഗറിലും (ഗുജറാത്ത്) ക്യാംപസുകളുണ്ട്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നീ സംസ്ഥാനങ്ങളിൽ സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്. 2023ലെ പ്രവേശനത്തിന് ഡിസംബർ 16നു വൈകിട്ടു 4 വരെ അപേക്ഷ സ്വീകരിക്കും. ലേറ്റ് ഫീ നൽകി ഡിസംബർ 19നു വൈകിട്ടു 4 വരെയും അപേക്ഷിക്കാം.
∙ ബിഡിസ്: 4 വർഷം. പ്ലസ്‌ടു / 3–വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്ക് പ്രവേശനം. 2022–23ലെ പരീക്ഷയ്ക്കു പഠിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയും പാലിക്കണം. 3 കൈവഴികളിലായി പല ശാഖകളിലും സ്‌പെഷലൈസ് ചെയ്യാൻ സൗകര്യം.
1) കമ്യൂണിക്കേഷൻ ഡിസൈൻ (അനിമേഷൻ, എക്സിബിഷൻ, ഫിലിം & വിഡിയോ ഗ്രാഫിക്)
2) ഇൻഡസ്ട്രിയൽ ഡിസൈൻ (സിറാമിക് & ഗ്ലാസ്, ഫർണിച്ചർ & ഇന്റീരിയർ, പ്രോഡക്ട്)
3) ടെക്സ്റ്റൈൽ ഡിസൈൻ. അഹമ്മദാബാദിൽ ആകെ 128 സീറ്റ്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം കേന്ദ്രങ്ങളിൽ 75 വീതവും. ബെംഗളൂരുവിൽ ബിഡിസ് ഇല്ല.
∙എംഡിസ്: രണ്ടര വർഷം: പ്ലസ്ടു കഴിഞ്ഞ് മൂന്നോ നാലോ വർഷത്തെ ബിരുദം അഥവാ പ്ലസ്ടു കഴിഞ്ഞ് 4 വർഷത്തെ ഡിസൈൻ / ഫൈൻ ആർട്സ് / അപ്ലൈഡ് ആർട്സ് / ആർക്കിടെക്ചർ ഡിപ്ലോമ. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും.
മൂന്നു കേന്ദ്രങ്ങളിലെ എംഡിസ് പഠനശാഖകൾ:
1) അഹമ്മദാബാദ്: അനിമേഷൻ ഫിലിം, ഫിലിം & വിഡിയോ, ഗ്രാഫിക്, സിറാമിക് & ഗ്ലാസ്, ഫർണിച്ചർ & ഇന്റീരിയർ, പ്രോഡക്ട്, ടെക്സ്റ്റൈൽ
2) ഗാന്ധിനഗർ: ഫൊട്ടോഗ്രഫി, ടോയ് & ഗെയിം, ട്രാൻസ്പോർട്ടേഷൻ & ഓട്ടമൊബീൽ, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ്, അപ്പാരൽ, ലൈഫ്സ്റ്റൈൽ അക്സസറി.
3) ബെംഗളൂരു: യൂണിവേഴ്സൽ, ഡിജിറ്റൽ ഗെയിം, ഇൻഫർമേഷൻ, ഇന്ററാക്‌ഷൻ, റീട്ടെയ്ൽ എക്സ്പീരിയൻസ്.
ബിഡിസ് പ്രാഥമിക അഭിരുചിപരീക്ഷ ജനുവരി 8നു നടക്കും. ഇതിൽ മികവുള്ളവർക്ക് ഏപ്രിൽ 29, 30 തീയതികളിൽ മെയിൻ അഭിരുചിപരീക്ഷയുണ്ട്.
Content Summary : Apply for a Design Course at the National Institute of Design