പഠിച്ചു മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത കുട്ടികളില്ല. പക്ഷേ പലർക്കും ഇതു കഴിയുന്നില്ല. പഠിക്കുന്ന രീതികൾ മെച്ചപ്പടുത്തിയാൽ ഏതു കുട്ടിക്കും കഴിയും പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ. കുറച്ചു നേരംകൊണ്ട് കൂടുതൽ പഠിക്കുക, ഓർമ്മ വയ്ക്കാനുള്ള കഴിവ് വർധിപ്പിക്കുക, പരീക്ഷയെക്കുറിച്ചുള്ള പിരിമുറുക്കം (ടെൻഷൻ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠിച്ചു മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത കുട്ടികളില്ല. പക്ഷേ പലർക്കും ഇതു കഴിയുന്നില്ല. പഠിക്കുന്ന രീതികൾ മെച്ചപ്പടുത്തിയാൽ ഏതു കുട്ടിക്കും കഴിയും പഠനം കൂടുതൽ കാര്യക്ഷമമാക്കാൻ. കുറച്ചു നേരംകൊണ്ട് കൂടുതൽ പഠിക്കുക, ഓർമ്മ വയ്ക്കാനുള്ള കഴിവ് വർധിപ്പിക്കുക, പരീക്ഷയെക്കുറിച്ചുള്ള പിരിമുറുക്കം (ടെൻഷൻ) കുറയ്ക്കുക എന്നിവയെല്ലാം സാധിക്കും. നല്ല പഠനശൈലികൾ എന്തെല്ലാമെന്നു മനസ്സിലാക്കി, അവ പാലിക്കണമെന്നേയുള്ളൂ.

പഠനമെന്നു കേട്ടാൽ പല കുട്ടികൾ‌ക്കും താൽപര്യക്കുറവ്. പരീക്ഷയെന്നു കേട്ടാൽ പരിഭ്രമം. ഇവയ്ക്കു നല്ല പരിഹാരമുണ്ട്. പഠനവും പരീക്ഷയും രസകരമാക്കാംൻ കഴിയും. 

ADVERTISEMENT

‘എന്റെ  മകൻ രാത്രി 12 വരെ  എന്നും പഠിക്കുന്നു, മകൾ എന്നും വെളുപ്പിന് മൂന്നര മുതൽ പഠിക്കുന്നു’ എന്ന മട്ടിൽ പറഞ്ഞ് ആശ്വസിക്കുന്ന മാതാപിതാക്കളുണ്ട്. കൂടുതൽ നേരം പഠിച്ചാൽ പഠനം മെച്ചമാകുമെന്ന ധാരണകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ആ ധാരണ ശരിയാണോ? ഏറെ നേരം പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷയിൽ കുറഞ്ഞ മാർക്കു കിട്ടുമ്പോൾ, കുറച്ചു നേരം മാത്രം പഠിക്കുന്ന കുട്ടികൾ കൂടുതൽ മാർക്കു  നേടുന്ന സംഭവങ്ങളേറെ. ‘അവനു ബുദ്ധി കൂടുതലായതുകൊണ്ട് കൂടുതൽ മാർക്കു കിട്ടി’ എന്ന ഒഴുക്കൻ മറുപടി തൃപ്തികരമല്ല. അവൻ മെച്ചമായ പഠനശീലങ്ങൾ പുലർത്തിയെന്ന കാര്യം കാണാതെ പോകരുത്.

‘പഠിക്ക്, പഠിക്ക്’ എന്നു വീണ്ടും വീണ്ടും പറയുന്ന രക്ഷിതാക്കൾ പഠിക്കേണ്ടതെങ്ങനെ എന്നു പറയുന്നതു ചുരുക്കം. അക്കാര്യത്തിൽ ശരിയായ ഉപദേശമുണ്ടെങ്കിൽ, കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടും. കാര്യക്ഷമമായി പഠിക്കേണ്ടതെങ്ങനെയെന്നു മനസ്സിലാക്കാൻ ചെലവിടുന്ന നേരം നഷ്ടമല്ല. എത്രയോ വർഷം നിരന്തരം നേരം ലാഭിക്കാൻ നല്ല പഠനശീലങ്ങൾ സഹായിക്കും.

ADVERTISEMENT

ആദ്യം നമുക്കു ചില ചോദ്യങ്ങൾ സ്വയം ചോദിക്കാം. എല്ലാം മിക്കവരുടെയും  സംശയങ്ങൾ.

·        പഠനം എങ്ങനെ രസകരമാക്കാം?

·        സമയം പഠനത്തിനും വിനോദത്തിനും വകയിരുത്തുന്നതെങ്ങനെ?

ADVERTISEMENT

·        എത്ര നേരം പഠിക്കണം? 

·        എത്ര നേരം കളിക്കണം?

·        ക്ലാസുളള ദിവസം ടിവി കാണാമോ?

·        പാഠപുസ്‌തകങ്ങളല്ലാതെ എന്തെല്ലാം വായിക്കണം?

·        അവധിദിവസങ്ങൾ എങ്ങനെ ചെലവഴിക്കണം?

·        പഠിച്ചു പഠിച്ചു ബോറടിച്ചാൽ എന്തു ചെയ്യണം?

·        ഹോബിയെന്നാലെന്ത്?

·        ടെൻഷൻ എങ്ങനെ ഒഴിവാക്കാം?

·        ഓരോ വിഷയവും പഠിക്കേണ്ടതെങ്ങനെ?  

·        വിഷമമുള്ള വിഷയത്തിൽ നല്ല മാർക്കു നേടുന്നതെങ്ങനെ?

·        കുട്ടികളുടെ പഠനത്തിൽ മാതാപിതാക്കളുടെ പങ്ക്?

·        വായിക്കേണ്ടത് എങ്ങനെ? 

Representative Image. Photo Credit: Artem Peretiatko/istock

·        പഠനക്ഷമത എങ്ങനെ മെച്ചമാക്കാം?  

·        മറവി ഒഴിവാക്കാൻ വഴികളേവ?

സംശയങ്ങളും ചോദ്യങ്ങളും വേറെയുമുണ്ട്. പക്ഷേ നാം അന്വേഷിക്കേണ്ടത് ശരിയായ ഉത്തരങ്ങളാണ്. അവ കണ്ടെത്താൻ കഴിയും. പഠനം എന്തെന്നും അതിന്റെ ഘടകങ്ങളെന്തെന്നും അതിന്റെ കാര്യക്ഷമത തീരുമാനിക്കപ്പെടുന്നതെങ്ങനെയെന്നും വ്യക്തമായി മനസ്സിലാക്കുന്നത് ആദ്യഘട്ടം. ഇക്കാര്യങ്ങളെല്ലാം വ്യക്തമായി കണ്ടെത്തിയ വിദഗ്ധരുണ്ട്. 

ആയുഷ്കാലം മുഴുവൻ പഠിക്കുന്നതിനെയും പഠിപ്പിക്കുന്നതിനെയും പറ്റി ഗവേഷണം നടത്തിയവർ. അവരുടെ കണ്ടെത്തലുകൾ നാം വേണ്ടത്ര പ്രയോജനപ്പെടുത്തി വരുന്നില്ലെന്നതാണു വാസ്തവം. അത്തരം കണ്ടെത്തലുകൾ നാം ശ്രദ്ധിച്ചു മനസ്സിലാക്കണം. അവ പ്രയോഗിക്കുകയും വേണം. ഇതിന്റെ വിശദാംശങ്ങൾ ഇനി വരുന്ന ഏതാനും ആഴ്ചകളിൽ നമുക്ക് ചർച്ച ചെയ്യാം.

Content Summary : 16 tips to study effectively