2013ലെ എസ്ഐ പരീക്ഷയിൽ രണ്ടാം ഘട്ടമായി വിവരണാത്മകരീതി പരീക്ഷിച്ചിരുന്നു. അന്നു മെയിൻസ് എഴുതിയവരെ പൂർണമായി ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കേണ്ടിവന്നു. വിവരണാത്മകരീതി അന്നു പരാജയപ്പെടുകയാണുണ്ടായതെന്നു ചുരുക്കം. ഇനി നടപ്പാക്കുമ്പോൾ ആഴത്തിൽ വിശദമായ പഠനം അനിവാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഉടനെ വരാനിരിക്കുന്ന പരീക്ഷകൾക്കു വിവരണാത്മകരീതിയിൽ തയാറെടുക്കണമെന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവരണാത്മക പരീക്ഷ വരുമെന്ന പിഎസ്‌സി പ്രഖ്യാപനത്തിൽ ഇപ്പോഴേ ആശങ്കപ്പെടേണ്ട കാര്യമില്ല. വേഗത്തിൽ നടപ്പാക്കാനാകില്ലെന്നതുതന്നെ പ്രധാന കാരണം. ഒഎംആർ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയ ത്തിനുപോലും മാസങ്ങളോ വർഷങ്ങളോ എടുക്കുമ്പോൾ, വിവരണാത്മക പരീക്ഷയുടെ മൂല്യനിർണയത്തിനു സമയമെത്ര വേണ്ടിവരുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ.

ADVERTISEMENT

ഒറ്റ ഘട്ടമായുള്ള പിഎസ്‌സി പരീക്ഷാരീതി മാറുമെന്നു 2017ൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു. രണ്ടുഘട്ട പരീക്ഷാരീതി തൊട്ടടുത്ത വർഷംതന്നെ നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായി. പക്ഷേ, നടപ്പാകാൻ പിന്നെയും 4 വർഷമെടുത്തു. അതിനെക്കാൾ സങ്കീർണമാണു വിവരണാത്മകരീതിയിലേക്കുള്ള മാറ്റം.

ഉയർന്ന യോഗ്യതയുള്ള എല്ലാ പരീക്ഷകളിലും ഒഎംആർ രീതിയിലെ പ്രാഥമിക പരീക്ഷയും വിവരണാത്മകരീതിയിലെ മെയിൻ പരീക്ഷയും നടത്തുമെന്നു 2018ൽ തന്നെ കേട്ടുതുടങ്ങിയതാണ്. ബിരുദയോഗ്യത വേണ്ട തസ്തികകളിലെ പരീക്ഷയ്ക്കു രണ്ടാം ഘട്ടത്തിൽ വിവരണാത്മകരീതി നടപ്പാക്കുമെന്നു 2019ൽ പറഞ്ഞിരുന്നു. പക്ഷേ, മൂല്യനിർണയത്തിന്റെ ബുദ്ധിമുട്ടിൽ തട്ടി അന്ന് ആ ആലോചന മുടങ്ങി.

ADVERTISEMENT

2013ലെ എസ്ഐ പരീക്ഷയിൽ രണ്ടാം ഘട്ടമായി വിവരണാത്മകരീതി പരീക്ഷിച്ചിരുന്നു. അന്നു മെയിൻസ് എഴുതിയവരെ പൂർണമായി ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കേണ്ടിവന്നു. വിവരണാത്മകരീതി അന്നു പരാജയപ്പെടുകയാണുണ്ടായതെന്നു ചുരുക്കം. ഇനി നടപ്പാക്കുമ്പോൾ ആഴത്തിൽ വിശദമായ പഠനം അനിവാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ, ഉടനെ വരാനിരിക്കുന്ന പരീക്ഷകൾക്കു വിവരണാത്മകരീതിയിൽ തയാറെടുക്കണമെന്നില്ല. 

കോളജ് അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് ഇപ്പോൾത്തന്നെ വിവരണാത്മകപരീക്ഷയാണ്. അപേക്ഷകർ കുറവുള്ള പരീക്ഷകളിലാണ് ഇപ്പോൾ ഈ രീതി നടപ്പാക്കിവരുന്നത്. ഹയർ സെക്കൻഡറി, ഹൈസ്കൂൾ അധ്യാപകപരീക്ഷകൾ കഴിഞ്ഞേ എൽപി, യുപി അധ്യാപകപരീക്ഷകളിൽ വിവരണാത്മകരീതി നടപ്പാക്കാനിടയുള്ളൂ.

ADVERTISEMENT

അതേസമയം, ആഴത്തിൽ വായിച്ചു പോയിന്റുകൾ തയാറാക്കി പഠിക്കുന്ന രീതി ഇപ്പോഴേ ശീലിക്കാം. സ്റ്റേറ്റ്മെന്റ് രൂപത്തിലെ ചോദ്യങ്ങൾ വ്യാപകമായ സാഹചര്യത്തിൽ, ഇത്തരത്തിൽ ആഴത്തിലുള്ള പഠനം ആവശ്യമായിക്കഴിഞ്ഞു. വിവരണാത്മക പരീക്ഷ വരുമ്പോൾ ആശങ്കപ്പെടേണ്ടെന്നും ഓർക്കുക. എസ്എസ്എൽസി, പ്ലസ്ടു, ബിരുദ പരീക്ഷകൾ വിവരണാത്മകമാണല്ലോ. അതിന്റെ തുടർച്ച പിഎസ്‌സിയിലും നടപ്പാകുമെന്നേയുള്ളൂ.

Content Summary : Facts About the New PSC Exam Pattern