കാണുന്നവരോടെല്ലാം കലഹിക്കുന്നവരോട്; ഇടപെടുന്നവരുടെ പ്രകൃതമറിഞ്ഞു പ്രതികരിക്കാൻ പഠിക്കാം
മര്യാദയോടെ പെരുമാറുന്നവരോടു മാന്യമായി ഇടപഴകാൻ ആർക്കും കഴിയും. അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രവർത്തനശൈലി ഉള്ളവരോടും അന്തസ്സില്ലാതെ സമ്പർക്കം പുലർത്തുന്നവരോടും സമചിത്തത കൈവിടാതെ സംവദിക്കാൻ കഴിയുന്നവർക്കു മാത്രമാണ് മനസ്സമാധാനത്തോടെയും സ്വാഭിമാനത്തോടെയും ജീവിക്കാൻ കഴിയുക. അല്ലാത്തവരുടെയെല്ലാം ജീവിതത്തിന്റെ കടിഞ്ഞാൺ അപരന്റെ കൈകളിലായിരിക്കും.

ആ സ്ത്രീ വലിയ ദേഷ്യക്കാരിയായിരുന്നു. ചെറിയ കാര്യങ്ങളിൽപോലും പെട്ടെന്നു ദേഷ്യംവരും. ആളുകൾ തന്റെയടുത്തു വരാൻ മടിക്കുന്നു എന്നു മനസ്സിലാക്കിയ അവർ സ്വഭാവത്തിൽ മാറ്റം വരുത്താൻ ആഗ്രഹിച്ചു. നാട്ടിലെത്തിയ സന്യാസിയോടു പ്രശ്നം പങ്കുവച്ചപ്പോൾ അദ്ദേഹം കുപ്പിയിൽ മരുന്നു നൽകിയശേഷം പറഞ്ഞു: ഇനി ദേഷ്യം വരുമ്പോൾ ഇതു കുടിക്കുക. വായിലൊഴിച്ചശേഷം വളരെ സാവധാനമേ കുടിച്ചിറക്കാവൂ. പിന്നീടുള്ള ദിവസങ്ങളിൽ ദേഷ്യം വരുമ്പോഴെല്ലാം ആ സ്ത്രീ അപ്രകാരം ചെയ്തു. ദേഷ്യവും കുറഞ്ഞു. നന്ദി പറഞ്ഞുകൊണ്ട് സന്യാസിയുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ തന്നതു വെറും വെള്ളമാണ്. ദേഷ്യം വന്ന സമയത്തു വായിൽ വെള്ളമായിരുന്നതുകൊണ്ട് താങ്കൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല എന്നതാണു സത്യം.
അനുചിതമായ സമയത്തു നടത്തുന്ന അപക്വമായ പ്രതികരണങ്ങളാണ് എല്ലാ കലഹങ്ങൾക്കും കാരണം. ഓരോരുത്തരും തങ്ങളുടെ മാനസികാവസ്ഥയിൽ നിന്നാണ് ഇടപഴകുന്നത്. അവരിൽ വിവേകരഹിതരും കുബുദ്ധികളും അവസരവാദികളും പ്രശ്നക്കാരുമെല്ലാം ഉണ്ടാകും. ഇടപെടുന്നവരുടെ പ്രകൃതമറിഞ്ഞു പ്രതികരിക്കുന്നതിലാണ് സ്വഭാവവൈശിഷ്ട്യം.
മര്യാദയോടെ പെരുമാറുന്നവരോടു മാന്യമായി ഇടപഴകാൻ ആർക്കും കഴിയും. അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രവർത്തനശൈലി ഉള്ളവരോടും അന്തസ്സില്ലാതെ സമ്പർക്കം പുലർത്തുന്നവരോടും സമചിത്തത കൈവിടാതെ സംവദിക്കാൻ കഴിയുന്നവർക്കു മാത്രമാണ് മനസ്സമാധാനത്തോടെയും സ്വാഭിമാനത്തോടെയും ജീവിക്കാൻ കഴിയുക. അല്ലാത്തവരുടെയെല്ലാം ജീവിതത്തിന്റെ കടിഞ്ഞാൺ അപരന്റെ കൈകളിലായിരിക്കും. അവരാണ് ആദ്യം പ്രശ്നമുണ്ടാക്കിയത്, അവർ അങ്ങനെ ചെയ്തതുകൊണ്ടാണ് ഞാനിങ്ങനെ ചെയ്തത് തുടങ്ങിയ ന്യായീകരണവാദങ്ങളുടെ അർഥംതന്നെ സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം മറ്റുള്ളവരെ ഏൽപിച്ചു എന്നുതന്നെയാണ്. തിരുത്തലുകൾ വരുത്താനുള്ള ആദ്യപടി സ്വന്തം കർമങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക എന്നതാണ്. കുറവുകളെ സ്വയം അംഗീകരിച്ചാൽ പിന്നെ നവീകരണ നടപടികൾ എളുപ്പമാകും.
Content Summary : How to Own Your Short Temper and Stay in Control