ജോലി മാറാൻ സമയമായോ?; ഉറച്ച തീരുമാനമെടുക്കാം 5 കാര്യങ്ങൾ പരിഗണിച്ച്
എവിടെ എന്തു ജോലി ചെയ്യുന്നു എന്നതല്ല പ്രധാനം. ജോലി ആസ്വദിക്കുന്നുണ്ടോ എന്നതാണ്. ഏറ്റവും നല്ല പ്രകടനം നടത്താൻ കഴിയുന്നുണ്ടോ എന്നതും പ്രധാനമാണ്. സാമ്പത്തികമെച്ചം കൂടി പരിഗണിച്ചാൽ കരിയർ മാറണോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കും. വളരുന്ന കാലത്തിനനുസരിച്ചാണ് ചിന്താഗതികളും രൂപപ്പെടുന്നത്. തുടക്കത്തിൽ കുടുംബത്തിൽ നിന്നു പഠിക്കുന്ന കാര്യങ്ങളായിരിക്കും കരിയറിനെക്കുറിച്ചുള്ള ചിന്താഗതി രൂപപ്പെടുത്തുന്നത്.

കരിയർ എന്നാൽ ഒരുകാലത്ത് ജോലി മാത്രമായിരുന്നു. ജീവിക്കാൻ വേണ്ടി ഒരു തൊഴിലുടമയുടെ കീഴിൽ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന ജോലി. എന്നാൽ തലമുറകൾ മാറിയതോടെ കരിയർ എന്ന വാക്കിന്റെ അർഥവും മാറിവന്നു. ഇന്ന് എല്ലാ തലമുറയിലും പെട്ടവർ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും ചിന്തിക്കുന്നതും ആവർത്തിക്കുന്നതും ഈ വാക്ക് തന്നെയായിരിക്കും. ഇന്ന് കരിയർ എന്നാൽ വെറും ജോലി മാത്രമല്ല. ഒരു ജീവിതകാലത്തെ ഒട്ടേറെ തൊഴിൽ അനുഭവങ്ങളാണ്. സാമ്പത്തിക സ്ഥിതിയും പദവിയും ഒക്കെ നോക്കി ജോലി മാറുന്നത് അസാധാരണമോ അപൂർവമോ അല്ല.
കരിയറിനെക്കുറിച്ചുള്ള ഓരോ വ്യക്തിയുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ്. ഓരോരുത്തരുടെയും ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കുന്നതുപോലെ. ലക്ഷ്യം നേടുന്നതുവരെ അന്വേഷണവും തുടർന്നുകൊണ്ടിരിക്കുന്നതാണ് പുതിയ രീതി. നിലവിൽ ചെയ്യുന്ന ജോലിയെക്കുറിച്ചുള്ള അവബോധമാണ് പുതിയൊരു ജോലിക്കുവേണ്ടി അന്വേഷിക്കണോ വ്യത്യസ്തമായ തൊഴിൽ മേഖല കണ്ടെത്തണോ എന്നെല്ലാം ചിന്തിപ്പിക്കുന്നത്. പെർഫോമൻസ് അഥവാ ഓരോയിടത്തെയും പ്രകടനവും പ്രധാനമാണ്. സംതൃപ്തിയുള്ള അന്തരീക്ഷവും മികച്ച വേതനവുമില്ലെങ്കിൽ പുതിയൊരു ജോലിയെക്കുറിച്ച് ചിന്തിക്കാതെ പറ്റില്ലെന്ന അവസ്ഥ ഉണ്ടാക്കുന്നു.
എവിടെ എന്തു ജോലി ചെയ്യുന്നു എന്നതല്ല പ്രധാനം. ജോലി ആസ്വദിക്കുന്നുണ്ടോ എന്നതാണ്. ഏറ്റവും നല്ല പ്രകടനം നടത്താൻ കഴിയുന്നുണ്ടോ എന്നതും പ്രധാനമാണ്. സാമ്പത്തികമെച്ചം കൂടി പരിഗണിച്ചാൽ കരിയർ മാറണോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കും. വളരുന്ന കാലത്തിനനുസരിച്ചാണ് ചിന്താഗതികളും രൂപപ്പെടുന്നത്. തുടക്കത്തിൽ കുടുംബത്തിൽ നിന്നു പഠിക്കുന്ന കാര്യങ്ങളായിരിക്കും കരിയറിനെക്കുറിച്ചുള്ള ചിന്താഗതി രൂപപ്പെടുത്തുന്നത്. പിന്നീട് സമൂഹിക സാഹചര്യമനുസരിച്ച് ചിന്താഗതിയിൽ മാറ്റം വരാം. ജോലിക്കുവേണ്ടിയുള്ള അഭിമുഖത്തിൽ ഇക്കാര്യങ്ങളൊക്കെ പ്രതിഫലിക്കും. പഴയ തലമുറയുടെ ആശയങ്ങളുടെ ഭാരമില്ലാതെ സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായങ്ങൾ വ്യക്തമാക്കാനും കഴിയും.
സ്ഥാപനത്തെക്കുറിച്ച് വ്യക്തമായി പഠിച്ചിട്ടാണ് പുതിയ കാലത്തെ ഉദ്യോഗാർഥികൾ അഭിമുഖത്തിന് പോകുന്നത്. സ്ഥാപനത്തോടുള്ള ബഹുമാനവും അറിവും അഭിമുഖത്തിൽ പ്രകടിപ്പിക്കാം. ജോലി ചെയ്യാൻ താൽപര്യമുണ്ടെന്നും അവസരം കിട്ടിയാൽ കഴിവു തെളിയിക്കാനാവുമെന്നുമുള്ള പ്രഖ്യാപനം കൂടിയാണ് അഭിമുഖത്തിലെ പ്രകടനം. ചില സ്ഥാപനങ്ങളിൽ തൊഴിലുടമകൾ തന്നെ ജീവനക്കാർക്ക് ദിശാബോധം നൽകുകയും ലക്ഷ്യങ്ങളിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടും, മികച്ച ഫലവും ഉണ്ടാകും. പഠിക്കാനുള്ള കോഴ്സ് തെരെഞ്ഞെടുക്കും മുൻപേ കരിയർ രൂപപ്പെടുത്തുന്നവർ ഉണ്ട്. ജോലി തുടങ്ങും മുൻപേ തന്നെ. ജോലിക്ക് വേണ്ടിയുള്ള പരിശീലനം വ്യക്തികളുടെ കഴിവ് പുറത്തെടുക്കുന്ന വേദിയാകുന്നു. ശമ്പളം ഉൾപ്പെടെ ജോലിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളോടുള്ള സമീപനവും കരിയറിൽ പ്രധാനമാണ്. വിദ്യാഭ്യാസം, അർഹത എന്നതെല്ലാം ആശ്രയിച്ച് ഉയർന്ന വേതനം ആവശ്യപ്പെടാനുള്ള ആത്മവിശ്വാസവും ലഭിക്കുന്നു. കരിയർ ജോലി മാത്രമല്ല വ്യക്തിത്വം തന്നെ ആകുന്നു. അഥവാ ഒരു വ്യക്തിയെ മാറ്റിനിർത്തുന്നതോ വ്യത്യസ്തനാക്കുന്നതോ ശ്രദ്ധേയനാക്കുന്ന സവിശേഷതയോ ആകുന്നു. അതുകൊണ്ടുതന്നെ കരിയർ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും നിർണായകവുമായ വാക്ക് ആകുന്നു.
Content Summary : 5 Ways to prepare for a major career change