മറവി സ്വാഭാവികമാണെങ്കിലും സ്ഥിരമായി മറവി സംഭവിച്ചാൽ ഒാഫിസിൽ ഒരിക്കലും മറക്കാത്ത ചിരിക്ക് വക നൽകും. ഒാഫിസ് വിട്ട് പോയാലും പഴയ സഹപ്രവർത്തകർ അതോർത്തിരിക്കും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് പി.എസ്.നവമി. സ്വകാര്യ ആയുർവേദ ആശുപത്രിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന സമയം. ഡ്യൂട്ടി സമയം രാവിലെ 9 മണിയാണെങ്കിലും ഞാൻ നേരത്തേ ഒാഫിസിലെത്തുന്നതിനാൽ ഡിപ്പാർട്ട്മെന്റിന്റെ ഒരു താക്കോൽ സിഇഒ എന്നെ ഏൽപിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറവി സ്വാഭാവികമാണെങ്കിലും സ്ഥിരമായി മറവി സംഭവിച്ചാൽ ഒാഫിസിൽ ഒരിക്കലും മറക്കാത്ത ചിരിക്ക് വക നൽകും. ഒാഫിസ് വിട്ട് പോയാലും പഴയ സഹപ്രവർത്തകർ അതോർത്തിരിക്കും. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് പി.എസ്.നവമി.

ADVERTISEMENT

സ്വകാര്യ ആയുർവേദ ആശുപത്രിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന സമയം. ഡ്യൂട്ടി സമയം രാവിലെ 9 മണിയാണെങ്കിലും ഞാൻ നേരത്തേ ഒാഫിസിലെത്തുന്നതിനാൽ ഡിപ്പാർട്ട്മെന്റിന്റെ ഒരു താക്കോൽ സിഇഒ എന്നെ ഏൽപിച്ചു. 

ആദ്യ ദിവസം രാവിലെ ഡോർ തുറന്ന് താക്കോൽ വാതിലിന്റെ പുറത്തു തന്നെ തൂക്കി (സത്യത്തിൽ എടുക്കാൻ മറന്നതാണ്‌) ഞാൻ മാതൃകയായി. വൈകിട്ട് ഒാഫിസിൽനിന്നു താമസിച്ച് ഇറങ്ങുന്ന സിഇഒ താക്കോൽ എടുത്ത് സെക്യൂരിറ്റിയെ ഏൽപിച്ചു രാവിലെ എനിക്കു തരാൻ പറയുന്നതും പതിവായി. 

ADVERTISEMENT

‘സെക്യൂരിറ്റിയുടെ കൈയിൽ താക്കോൽ ഏൽപിച്ചു രാവിലെ വാതിൽ തുറക്കാൻ പറയുന്നത് ആണല്ലോ ഇതിലും ഭേദമെന്ന്’ സിഇഒ ചിന്തിച്ചാൽ അത് തികച്ചും സ്വഭാവികം മാത്രം.

പി.എസ്.നവമി

ഒാഫിസിന്റെ താക്കോൽ മറവി സ്ഥിരമായപ്പോൾ ഒരു ദിവസം സഹികെട്ട സിഇഒ എന്റെ അടുത്തേക്ക് നേരിട്ടു വന്ന് മറന്നു വച്ച കീ എടുത്തു കൈയിൽ തന്നിട്ട് ഒറ്റച്ചോദ്യം: ‘നീ ഇത് ഇങ്ങനെ സ്ഥിരം മറക്കുകയാണെങ്കിൽ ഓഫിസ് ഡോറിന്റെ താക്കോൽ നിന്റെ വണ്ടിയുടെ താക്കോലിന്റെ കൂടെ ഇട്ടാൽ പോര?

ADVERTISEMENT

വൗ... നൈസ് െഎഡിയ. ഒാഫിസിന്റെ താക്കോൽ സാറിന്റെ കൈയിൽനിന്നു വാങ്ങി എന്റെ വണ്ടിയുടെ കീ ചെയിനിൽ ബന്ധിപ്പിക്കാൻ തീരുമാനിച്ചു. 

അപ്പോഴാണ് മണിച്ചിത്രത്താഴിലെ ഇന്നസന്റിന്റെ ഡയലോഗ് എനിക്കും പറയേണ്ടി വന്നത് – ‘എടുത്തിട്ടില്ല, ശെരിക്കും എടുത്തിട്ടില്ല,’ വണ്ടി ലോക്ക് ചെയ്ത് താക്കോൽ എടുക്കാൻ മറന്നിരിക്കുന്നു..!

ഇത്രയും പറഞ്ഞ് വണ്ടിയുടെ താക്കോൽ എടുക്കാൻ പുറത്തേക്കോടിയ എന്നെ നോക്കി ചിരിച്ചോണ്ട് സിഇഒ പറഞ്ഞു – ‘ഏത് നേരത്താണോ എന്തോ...’

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - P.S. Navami Memoir