കുറ്റകൃത്യങ്ങൾ തെളിയിക്കാൻ വൈദഗ്ധ്യമുണ്ടോ? ; പഠിക്കാം രണ്ടുഗ്രൻ കോഴ്സുകൾ, സ്വന്തമാക്കാം മികച്ച ജോലി
അതിക്രമങ്ങൾക്കു വിധേയരായ സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമേകാനുള്ള മെഡിക്കൽ സേവനങ്ങളിൽ ഫൊറൻസിക് നഴ്സുമാർക്കു വലിയ പങ്കുണ്ട്. ശാരീരികവും മാനസികവും വൈകാരികവുമായ പുനരധിവാസത്തിൽ ഇവരുടെ സേവനം നിർണായകമാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ശ്രേഷ്ഠസ്ഥാപനമായ നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി, സാധാരണ സർവകലാശാലകളിലില്ലാത്തവയടക്കം പല വിശേഷ പ്രോഗ്രാമുകളും നടത്തിവരുന്നു. അവിടത്തെ 2 ദ്വിവത്സര പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 30 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. National Forensic Sciences University, Sector 9, Gandhinagar-382007, Gujarat; ഫോൺ: 079 239 77171 / 08141298099.
1. എംഎസ്‌സി ഫൊറൻസിക് ഡെന്റിസ്ട്രി: 20 സീറ്റ്, ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകാരമുള്ള സ്ഥാപനത്തിൽനിന്നു ലഭിച്ച 55% എങ്കിലും മാർക്കോടെയുള്ള ബിഡിഎസ് വേണം. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 50%.
പല കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിന് കടിച്ച പാടുകൾ സഹായകരമാകാറുണ്ട്. മൃതശരീരങ്ങൾ തിരിച്ചറിഞ്ഞ് നിയമപാലകരെ സഹായിക്കുന്നതിനും ഫൊറൻസിക് ഡെന്റിസ്ട്രി (ഒഡന്റോളജി) വിദഗ്ധർക്കു കഴിയും. വിരലടയാളങ്ങളും മറ്റും പരിശോധിക്കുന്നതിനെക്കാൾ വേഗത്തിൽ തെളിവു കണ്ടെത്താനും ദന്തപരിശോധന ഫലപ്രദമാണ്. ഈ രംഗത്ത് വിദഗ്ധരുടെ കുറവുണ്ട്.
2. എംഎസ്‌സി ഫൊറൻസിക് നഴ്സിങ്: 20 സീറ്റ്. ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരമുള്ള സർവകലാശാലയിൽനിന്നു ലഭിച്ച 55% എങ്കിലും മാർക്കോടെയുള്ള ബിഎസ്‌സി നഴ്സിങ് വേണം. പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക് 50%. ഏതെങ്കിലും സംസ്ഥാനത്തെ നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും, ബിരുദം നേടിയ ശേഷം ഒരു വർഷത്തെയെങ്കിലും അംഗീകൃത പ്രവർത്തനപരിചയവും ഉണ്ടായിരിക്കണം.
അതിക്രമങ്ങൾക്കു വിധേയരായ സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമേകാനുള്ള മെഡിക്കൽ സേവനങ്ങളിൽ ഫൊറൻസിക് നഴ്സുമാർക്കു വലിയ പങ്കുണ്ട്. ശാരീരികവും മാനസികവും വൈകാരികവുമായ പുനരധിവാസത്തിൽ ഇവരുടെ സേവനം നിർണായകമാണ്. ലൈംഗിക കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ ശരീരദ്രവങ്ങളും മറ്റും ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും ഡോക്ടർമാരെ കാര്യക്ഷമമായി സഹായിക്കാനും ഇവർക്കു കഴിയും. പോസ്റ്റ്മോർട്ടം പരിശോധനയിലും ഫൊറൻസിക് നഴ്സുമാർക്ക് മെച്ചമായ വിദഗ്ധ സേവനം നൽകാം.
2 പ്രോഗ്രാമുകളിലെയും പ്രവേശന കൗൺസലിങ് ജനുവരി 4ന്. ക്ലാസുകൾ ജനുവരി 9നു തുടങ്ങും. www.nfsu.ac.in.
Content Summary : Apply For National Forensic Sciences University PG Courses