വാർത്തകൾ കണ്ടെത്താനും എഴുതാനും വിശകലനം ചെയ്യാനും കഴിവുള്ളവർക്ക് എന്നും അവസരങ്ങളുണ്ട്. ഓൺലൈൻ മീഡിയ രംഗത്തും പുതിയ കാലത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. എഴുതുന്നതിനു പുറമെ വിഡിയോ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയും വാർത്ത എത്തിക്കാൻ ഇന്ന് കഴിയും.

വാർത്തകൾ കണ്ടെത്താനും എഴുതാനും വിശകലനം ചെയ്യാനും കഴിവുള്ളവർക്ക് എന്നും അവസരങ്ങളുണ്ട്. ഓൺലൈൻ മീഡിയ രംഗത്തും പുതിയ കാലത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. എഴുതുന്നതിനു പുറമെ വിഡിയോ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയും വാർത്ത എത്തിക്കാൻ ഇന്ന് കഴിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാർത്തകൾ കണ്ടെത്താനും എഴുതാനും വിശകലനം ചെയ്യാനും കഴിവുള്ളവർക്ക് എന്നും അവസരങ്ങളുണ്ട്. ഓൺലൈൻ മീഡിയ രംഗത്തും പുതിയ കാലത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. എഴുതുന്നതിനു പുറമെ വിഡിയോ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയും വാർത്ത എത്തിക്കാൻ ഇന്ന് കഴിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെലിവിഷൻ, ന്യൂസ് പേപ്പർ, ഓൺലൈൻ മാധ്യമങ്ങൾ എന്നിവയിലൂടെ വ്യത്യസ്ത ആശയങ്ങൾ ജനങ്ങളിൽ ഫലപ്രദമായി എത്തിക്കുന്ന മേഖലയാണ് മാസ് കമ്മ്യൂണിക്കേഷൻ. ഈ രംഗത്തുനിന്നുള്ള ബിരുദം വ്യത്യസ്തവും മികച്ച ശമ്പളം ലഭിക്കുന്നതുമായ ജോലികൾക്ക് അടിത്തറ ഒരുക്കുന്നു. വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള തയാറെടുപ്പ്, മത്സരത്തിൽ പിടിച്ചുനിൽക്കാനുള്ള കഴിവ്, വളരെവേഗം പുതിയ ട്രെൻഡുകൾ മനസ്സിലാക്കാനുള്ള കഴിവ് എന്നിയുള്ളവർക്ക് ഈ മേഖല വിപുലമായ അവസരങ്ങളാണു തുറന്നുതരുന്നത്. കോപ്പി റൈറ്റിങ്, എഡിറ്റിങ്, ബ്രോഡ്കാസ്റ്റിങ്, പബ്ലിക് റിലേഷൻസ് എന്നിങ്ങനെ ഒട്ടേറെ മേഖലകൾ മാസ് കമ്മ്യൂണിക്കേഷനിൽ ഉൾപ്പെടുന്നു.

 

ADVERTISEMENT

പത്രപ്രവർത്തനം

 

വർത്തമാനപത്രങ്ങളുടെ പ്രചാരത്തിൽ കുറവുണ്ടായെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും വാർത്തകൾ കണ്ടെത്താനും എഴുതാനും വിശകലനം ചെയ്യാനും കഴിവുള്ളവർക്ക് എന്നും അവസരങ്ങളുണ്ട്. ഓൺലൈൻ മീഡിയ രംഗത്തും പുതിയ കാലത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. എഴുതുന്നതിനു പുറമെ വിഡിയോ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെയും വാർത്ത എത്തിക്കാൻ ഇന്ന് കഴിയും. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിക്കുന്നവരെയാണ് മാസ് കമ്മ്യൂണിക്കേഷൻ മേഖലയിൽ വേണ്ടത്. ടെലിവിഷനിലും റേഡിയോയിലും ആങ്കർ, റിപ്പോർട്ടർമാർ എന്നിങ്ങനെ അവസരങ്ങൾക്ക് കുറവില്ല. സൗണ്ട് ടെക്‌നീഷ്യൻ, എഡിറ്റിങ് എന്നിങ്ങനെ ക്യാമറയുടെ മുന്നിൽ വരാത്ത ജോലികളും ഈ മേഖലയിലുണ്ട്.

 

ADVERTISEMENT

പബ്ലിക് റിലേഷൻസ്

 

മാസ് കമ്മ്യൂണിക്കേഷൻ ക്ലാസ്സുകളിൽ നിന്നു പഠിച്ച പാഠങ്ങളാണ് പബ്ലിക് റിലേഷൻസ് മേഖലയിൽ മുതൽക്കൂട്ടാകുന്നത്. എഴുതാനും എഡിറ്റ് ചെയ്യാനുമുള്ള കഴിവ് അത്യാവശ്യമാണ്. പ്രസ് റിലീസുകൾ, ടിവി ഫൂട്ടേജുകൾ എന്നിവയിലൂടെയാണ് വാർത്തകൾ വിനിമയം ചെയ്യപ്പെടുന്നത്. ഏതു മാർഗത്തിലൂടെയായാലും ഏറ്റവും ഫലപ്രദമായി വാർത്തകൾ എത്തിക്കാൻ കഴിഞ്ഞാൽ പിആർ മേഖലയിൽ ആകർഷകമായ വേതനം ലഭിക്കും.

 

ADVERTISEMENT

കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ്

 

സ്ഥാപനങ്ങളുടെ വാർഷിക റിപ്പോർട്ടുകൾ ഉൾപ്പെടെ തയാറാക്കേണ്ടത് ഈ രംഗത്ത് പ്രവർത്തിക്കുന്നവരാണ്. ഓഹരിയുടമകൾ, ഉൽപന്നങ്ങൾ മൊത്തമായി വാങ്ങുന്നവർ എന്നിവർക്കുള്ള കത്തുകളും തയാറാക്കണം. സ്ഥാപനത്തെക്കുറിച്ച് ജനങ്ങൾ അറിയേണ്ട വാർത്തകൾ മാധ്യമങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നതാണ് മറ്റൊരു ഉത്തരവാദിത്തം. സ്ഥാപനങ്ങൾക്കും ജനങ്ങൾക്കുമിടയിലെ പാലം എന്ന് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസിനെ വിശേഷിപ്പിക്കാം.

 

അഡ്വർടൈസിങ്

 

ആശയങ്ങളും ഉൽപന്നങ്ങളും ജനങ്ങളിലെത്തിക്കാൻ വ്യത്യസ്തമായ പരസ്യതന്ത്രങ്ങൾ വേണ്ടിവരും. വളരെയധികം മത്സരാധിഷ്ഠിതമാണ് ഈ മേഖല. ബുദ്ധിപരമായി പരസ്യങ്ങൾ തയാറാക്കേണ്ടതുണ്ട്. ഏറെക്കാലം ഓർമയിൽ പിടിച്ചുനിൽക്കാൻ കഴിയുമ്പോഴാണ് പരസ്യങ്ങൾ ശ്രദ്ധ നേടുന്നത്. പുതിയൊരു ഉൽപന്നം ജനങ്ങളെ പരിചയപ്പെടുത്തുമ്പോൾ ഒട്ടേറെ വെല്ലുവിളികളുണ്ട്. നിലവിലുള്ള ഉൽപന്നവുമായി മത്സരിക്കേണ്ടിവരുമ്പോഴും ബഹുവിധ തന്ത്രങ്ങൾ പ്രയോഗിച്ചാണ് വിപണി പിടിച്ചടക്കേണ്ടത്. ഇതിനെല്ലാം പരസ്യങ്ങൾ കൂടിയേ കഴിയൂ എന്നതിനാൽ ഈ മേഖല എന്നും വളർച്ച പാതയിൽത്തന്നെയാണ്.

 

മാർക്കറ്റിങ്

 

ഉൽപന്നങ്ങൾ വിൽക്കുക എന്നതാണ് ഇവിടെയും പ്രധാന ജോലി. എന്നാൽ മാർക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കേണ്ടതുണ്ട്. ഇതിനുള്ള പഠനങ്ങൾ നടത്തണം. ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് ആശയചർച്ചകൾ സംഘടിപ്പിക്കണം. ഈ മാർഗങ്ങളിലൂടെ മാത്രമേ ജനങ്ങൾ എന്തുകൊണ്ട് ഒരു പ്രത്യേക ഉൽപന്നം ഇഷ്ടപ്പെടുന്നു എന്നു മനസ്സിലാക്കാൻ കഴിയൂ. മാറിവരുന്ന മാർക്കറ്റിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കി പുതിയ കെട്ടിലും മട്ടിലും ഉൽപന്നങ്ങൾ തയാറാക്കി പരമാവധി വിൽപന ഉറപ്പാക്കുകയാണു ചെയ്യേണ്ടത്.

 

ഗ്രാഫിക്‌സ്

 

ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ടാകും പലപ്പോഴും ഒരു ചിത്രത്തിന്. പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി ഇലസ്‌ട്രേഷനുകൾ തയാറാക്കുക, താരതമ്യപഠനം നടത്തി ചാർട്ടുകളും ഗ്രാഫുകളും തയാറാക്കുക, എന്നിവയെല്ലാം ഈ മേഖലയിലുള്ളവർ ചെയ്യേണ്ടിവരും. അടയാളങ്ങൾ, പോസ്റ്ററുകൾ, പരസ്യവാചകങ്ങൾ എന്നിവയിലൂടെ തങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വ്യക്തമായും കാര്യക്ഷമമായും എത്തിക്കുന്നവരാണ് വിജയിക്കുന്നത്. കംപ്യൂട്ടറിലെ വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് ആകർഷകമായ ബ്രോഷറുകളും കവറുകളും ലേ ഔട്ടും തയാറാക്കാവുന്നതാണ്.

 

Content Summary : 6 highest-paying mass communications jobs