റെസ്യൂമെകളിൽ ഇഷ്ടകരിയറിനെക്കുറിച്ചു പറയുന്നിടത്ത് ഇഷ്ടസ്ഥാപനത്തിന്റെ പേര് വയ്ക്കുന്ന പതിവില്ല. ഇഷ്ടകരിയർ അഞ്ചോ പത്തോ വർഷത്തേക്കുള്ളതല്ല. ദീർഘകാലത്തേക്കുള്ളതാണ്. ഒരു സ്ഥാപനത്തിന്റെ മാത്രം പേര് വയ്ക്കുന്നതോടെ ലക്ഷ്യം ചുരുങ്ങുകയാണു ചെയ്യുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രത്യേക കമ്പനിയിൽ ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെസ്യൂമെകളിൽ ഇഷ്ടകരിയറിനെക്കുറിച്ചു പറയുന്നിടത്ത് ഇഷ്ടസ്ഥാപനത്തിന്റെ പേര് വയ്ക്കുന്ന പതിവില്ല. ഇഷ്ടകരിയർ അഞ്ചോ പത്തോ വർഷത്തേക്കുള്ളതല്ല. ദീർഘകാലത്തേക്കുള്ളതാണ്. ഒരു സ്ഥാപനത്തിന്റെ മാത്രം പേര് വയ്ക്കുന്നതോടെ ലക്ഷ്യം ചുരുങ്ങുകയാണു ചെയ്യുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഒരു പ്രത്യേക കമ്പനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അക്കാര്യം റെസ്യൂമെയിൽ ഉൾപ്പെടുത്തുന്നതിലും തെറ്റില്ല. എന്നാൽ ഇഷ്ട കരിയർ അഥവാ തൊഴിൽ ലക്ഷ്യം എന്തെന്നു പോലും ഇക്കാലത്ത് റെസ്യൂമെയിൽ ആരും ഉൾപ്പെടുത്താറില്ല. എന്നാലും ഇഷ്ട കമ്പനിയുടെ പേര് ഉൾപ്പെടുത്തണോ വേണ്ടയോ എന്നത് ഇന്നും പല ഉദ്യോഗാർഥികളെയും കുഴയ്ക്കുന്ന പ്രശ്നമാണ്. 

ADVERTISEMENT

ഇഷ്ട കരിയർ 

കരിയർ ഒബ്ജക്ടീവ് എന്താണെന്ന് വ്യക്തമാക്കേണ്ടത് റെസ്യൂമെയുടെ ഏറ്റവും മുകളിലാണ്. ജോലി തേടുന്നതിലൂടെ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ലക്ഷ്യം എന്താണെന്നും ഒറ്റനോട്ടത്തിൽത്തന്നെ ആർക്കും മനസ്സിലാകാൻവേണ്ടിയാണിത്. ഉദ്യോഗാർഥിയെക്കുറിച്ച് നിയമന അധികാരിക്ക് വ്യക്തമായ രൂപം ലഭിക്കുന്നതും ഇതിലൂടെയാണ്. ഏതെങ്കിലുമൊരു കമ്പനിയുടെ പേര് മാത്രം രേഖപ്പെടുത്തുന്നത് തൊഴിലാളികളുടെ പൊതുവായ ക്ഷേമത്തെക്കുറിച്ചും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്ന നിയമന അധികാരിക്ക് താൽപര്യമുണ്ടാക്കിയേക്കില്ല. അത്തരം അവസരങ്ങളിൽ കമ്പനി പേരിനേക്കാൾ പൊതുവായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതാകും ഗുണകരമാവുക. 

ADVERTISEMENT

പ്രഫഷണൽ സ്റ്റേറ്റ്മെന്റ്സ് 

ഏതെങ്കിലും ഒരു മേഖലയിൽ മാത്രം ഒതുങ്ങുന്നതായിരിക്കില്ല ഒരു ഉദ്യോഗാർഥിയുടെ കഴിവുകൾ. എന്നാൽ, കരിയർ ഒബ്ജക്ടീവ് അഥവാ തൊഴിൽ ലക്ഷ്യം കൃത്യമായിപ്പറയുന്നതിലൂടെ സ്വന്തം കഴിവുകൾ പരിമിതപ്പെടുത്തുകയാണു ചെയ്യുന്നത്. പ്രത്യേകിച്ചൊരു കരിയറിനെക്കുറിച്ചു മാത്രം പറയാതെ, ഇഷ്ടമേഖലകളെക്കുറിച്ച് പറയുന്നതാകും ശ്രദ്ധിക്കപ്പെടുക. കരിയറിൽ എന്തു ചെയ്യാനാവും എന്നു വിശദീകരിക്കുന്നതേക്കാൾ, ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനിക്കുവേണ്ടി എന്തു ചെയ്യാനാവും എന്നാണ് വ്യക്തമാക്കേണ്ടത്. ഇത്തരം സാഹചര്യങ്ങളിൽ ഔദ്യോഗിക പ്രൊഫൈലിൽ കമ്പനിയുടെ പേര് വേണ്ടെന്നത് വളരെ വ്യക്തമാണ്. എന്നാൽ പൊതു തസ്തികളിലേക്ക് അല്ലാതെ കമ്പനിയുടെ ആഭ്യന്തര സംവിധാനത്തിലെ പദവിയിലേക്കാണ് അപേക്ഷ അയയ്ക്കുന്നതെങ്കിൽ‌ കമ്പനിയുടെ പേര് കൊടുക്കുന്നതു ഗുണം ചെയ്യും. 

ADVERTISEMENT

കീ വേർഡ് 

തൊഴിൽ ലക്ഷ്യത്തിനു തൊട്ടുതാഴെ റെസ്യൂമെയിൽ കരിയറിനെക്കുറിച്ചുള്ള കീ വേർഡ് ആണു കൊടുക്കേണ്ടത്. സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ചുരുക്കപ്പട്ടിക തയാറാക്കുമ്പോൾ ഇത്തരം കീ വാക്കുകൾ സഹായകരമാണ്. പ്രാഗൽഭ്യം നേടിയ മേഖലകളെക്കുറിച്ചോ പ്രത്യേക കഴിവുകളെക്കുറിച്ചോ കീ വേർഡ് കൊടുക്കാം. ഇവിടെയും കമ്പനിയുടെ പേരിന് പ്രത്യേക പ്രാധാന്യം ഇല്ലെന്നത് ശ്രദ്ധേയമാണ്. 

കവർ ലൈറ്ററിന്റെ പ്രാധാന്യം

ഏതെങ്കിലുമൊരു കമ്പനിയിൽ പ്രത്യേക താൽപര്യമുണ്ടെങ്കിൽ കവറിങ് ലെറ്ററിനു പുറത്ത് അക്കാര്യം വ്യക്തമാക്കാം. എന്നാൽ, ഏതെങ്കിലുമൊരു കമ്പനിയിൽ ജോലി ചെയ്യാൻ താൽപര്യമുണ്ട് എന്നല്ല എഴുതേണ്ടത്. പകരം, എന്തുകൊണ്ട് എന്നു വ്യക്തമാക്കാൻ ശ്രമിക്കുക. പ്രത്യേകമായി ഒരു മേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ട്, മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതുകൊണ്ട്, നിലപാടുകളുടെ പേരിൽ എന്നിങ്ങനെ എന്തുകൊണ്ട്  കമ്പനിയെ ഇഷ്ടപ്പെടുന്നു എന്നാണ് വ്യക്തമാക്കേണ്ടത്. എന്നാൽ പുതിയ കാലത്ത് പലരും കവറിങ് ലെറ്റർ അവഗണിച്ച് നേരെ റെസ്യൂമെയിലേക്ക് കടക്കുകയാണ് ചെയ്യുന്നതെന്നും മറക്കരുത്. എന്തായാലും കമ്പനിയുടെ പേര് ഉൾപ്പെടുത്തണം എന്നുതന്നെയാണ് ആഗ്രഹമെങ്കിൽ അത് ആദ്യഭാഗത്ത് ആകുന്നതാണ് നല്ലത്. ഏറ്റവും അവസാന വരിയിലേക്ക് പേര് വലിച്ചുനീട്ടരുത്. 

Content Summary : 4 Resume Writing Tips To Help You Land a Job