നിരാശയോടെ ഒരു സ്ഥാനത്തിരിക്കുന്ന ഒരാൾ, എന്തെല്ലാം ആനുകൂല്യങ്ങളും സ്ഥാനമുണ്ടെങ്കിലും, അത് എത്ര വലുതാണെങ്കിലും, ആ നിരാശ മറ്റുള്ളവരുടെ നേർക്കു പ്രക്ഷേപിക്കും. അസന്തുഷ്ടിയുള്ള ആളുകൾക്ക് മറ്റുള്ളവരെ അസന്തുഷ്ടരാക്കാൻ അബോധപൂർണമായ പ്രേരണയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എന്താണു ജീവിതവിജയം?’ എന്നു സ്കൂളിൽ പഠിക്കുന്ന കാലത്തു ചോദിച്ചാൽ പറയുന്ന മറുപടിയായിരിക്കില്ല കോളജിൽ പഠിക്കുമ്പോൾ. ജോലിയിൽ പ്രവേശിച്ചുകഴിയുമ്പോഴും മറ്റു വിജയനിർവചനങ്ങൾ നാം സ്വന്തമാക്കും. ഇതു പോരാഞ്ഞ് മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും നമ്മൾ വിജയിക്കേണ്ടത് എങ്ങനെയെന്നു തീരുമാനിക്കും. അതു സാധ്യമാക്കണമല്ലോ എന്ന ഉത്തരവാദിത്തം പലപ്പോഴും വലിയ മനോഭാരം തീർക്കുകയും ചെയ്യും. 

എന്നെ ഡോക്ടർ ആക്കണമെന്ന് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു. കോളജ് അധ്യാപകനായാൽ കൊള്ളാം എന്നായിരുന്നു എന്റെ ആഗ്രഹം. മാതാപിതാക്കളുടെ ആഗ്രഹം സഫലീകരിക്കാൻ ഞാൻ ചില ശ്രമങ്ങളെല്ലാം ചെയ്‌തെങ്കിലും, മനസ്സ് അതിൽ പൂർണമായി ഇല്ലാത്തതുകൊണ്ടാവണം, ഒന്നും വിജയിച്ചില്ല. ഒടുവിൽ എംഎ ഇംഗ്ലിഷ് സാഹിത്യം പഠിക്കാൻ തുടങ്ങിയപ്പോൾ മെഡിക്കൽ പഠനത്തിന് അഡ്മിഷൻ കിട്ടാതിരുന്നത് എത്ര നന്നായി എന്നെനിക്കു മനസ്സിലായി. 

ADVERTISEMENT

സ്വന്തം വിജയനിർവചനങ്ങളും മറ്റുള്ളവർ ഏൽപിച്ചു തരുന്ന വിജയസങ്കൽപങ്ങളുടെ ഭാരവും ജീവിതത്തെ കൂടുതൽ സങ്കീർണമാക്കും. ജീവിതത്തിനു ലക്ഷ്യമുണ്ടാകരുതെന്നോ അതിന്റെ സാഫല്യത്തിനുവേണ്ടി പരിശ്രമിക്കരുതെന്നോ ഇപ്പറഞ്ഞതിന് അർഥമില്ല. വിജയമെന്തെന്നു നിർവചിക്കുമ്പോൾ സ്വന്തം അഭിരുചികൾ, കരുത്തുകൾ, ദൗർബല്യങ്ങൾ, ആരോഗ്യം, സാഹചര്യം... ഇവയെല്ലാം പരിഗണിക്കണം. ഇല്ലെങ്കിൽ വിലപ്പെട്ട സമയം മുഴുവൻ, വിജയിക്കാൻ സാധ്യതയില്ലാത്ത പ്രയത്നത്തിൽ പാഴായിപ്പോകും. 

വലിയ അധ്വാനം ആവശ്യമില്ലാത്തവിധം വിജയസങ്കൽപം ചെറുതാകരുത്. എത്ര ആഗ്രഹിച്ചാലും നേടിയെടുക്കാൻ കഴിയാത്തവിധം വലുതുമാകരുത്. എല്ലാവർക്കും എല്ലാം നേടാൻ കഴിയില്ല. വലിയ സ്വപ്നങ്ങൾ കാണണം. അത്രതന്നെ തീവ്രമായി അവ സാക്ഷാത്കരിക്കാൻ ആഗ്രഹവും ഇച്ഛാശക്തിയുമുണ്ടാകണം. അത്രയും തീവ്രമായി ആഗ്രഹിക്കുന്നെങ്കിൽ ആ സ്വപ്നം അഥവാ ലക്ഷ്യം നമ്മെ ഏതോ വിധത്തിൽ സംതൃപ്തമാക്കുന്നുണ്ട്. 

ADVERTISEMENT

എന്തുകൊണ്ടാണത്? മറ്റൊരാളുടെ ആഗ്രഹം സാധ്യമാക്കിയതുകൊണ്ടാണോ, ഭൗതികനേട്ടങ്ങൾ കൊണ്ടാണോ, ആരെയെങ്കിലും മത്സരത്തിൽ തോൽപിക്കാനാണോ, അതോ ആരെയെങ്കിലും അനുകരിക്കാനാണോ?. ആ ലക്ഷ്യത്തിന്റെ പിറകെ പോവുകവഴി നമുക്കുള്ള മറ്റു കഴിവുകൾ വേണ്ടത്ര വികസിപ്പിക്കാൻ കഴിയാതെപോയി എന്ന മനസ്താപമുണ്ടോ? നേടിയെടുത്ത സ്ഥാനം സ്വന്തം വ്യക്തിത്വം  പ്രകാശിപ്പിക്കാൻ സഹായകമാണോ?

പലപ്പോഴും ആരും ചോദിക്കാത്ത ചോദ്യങ്ങളാണിവ. ജീവിതാവസ്ഥകൾ മാറണമെന്നും അവ മെച്ചപ്പെടണമെന്നും ആഗ്രഹിക്കുന്നതു നല്ലത്. എന്നാൽ, അതിനുവേണ്ടി മറ്റൊരാളാകാൻ ശ്രമിക്കരുത്. അഭിരുചിയില്ലാത്ത കാര്യങ്ങളിലെ വിജയങ്ങൾ പിൽക്കാലത്തു പശ്ചാത്താപത്തിലേക്കും നഷ്ടബോധത്തിലേക്കും നയിക്കും. സ്വന്തം മൂല്യബോധത്തിനു നിരക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടിവരുന്നവരെയും കാത്തിരിക്കുന്നതു നിരാശയാണ്. 

ADVERTISEMENT

നിരാശയോടെ ഒരു സ്ഥാനത്തിരിക്കുന്ന ഒരാൾ, എന്തെല്ലാം ആനുകൂല്യങ്ങളും സ്ഥാനമുണ്ടെങ്കിലും, അത് എത്ര വലുതാണെങ്കിലും, ആ നിരാശ മറ്റുള്ളവരുടെ നേർക്കു പ്രക്ഷേപിക്കും. അസന്തുഷ്ടിയുള്ള ആളുകൾക്ക് മറ്റുള്ളവരെ അസന്തുഷ്ടരാക്കാൻ അബോധപൂർണമായ പ്രേരണയുണ്ട്. 

എന്തു മാറ്റം ജീവിതത്തിൽ വരുത്തിയാലും അത് അനുകരണത്തിൽനിന്ന് ഉണ്ടായതാകരുത്. നമ്മുടെ കഴിവുകളെയും അഭിരുചികളെയും പോഷിപ്പിച്ചും അവ പൂർണതയിലേക്ക് അനുക്രമം വികസിപ്പിച്ചുമുള്ള മാറ്റമേ സുസ്ഥിരമായി നിലനിൽക്കൂ. അതു മാത്രമേ സംതൃപ്തിയും സന്തുഷ്ടിയും നൽകൂ. മറ്റൊരാളാകാനല്ല, അവനവാനാവാനുള്ള സന്നദ്ധതയാണ് എല്ലാ നല്ല വിജയങ്ങളുടെയും രഹസ്യം. സൂക്ഷ്മമായ സ്വയംപരിശോധനയിലൂടെ, നാം തിരഞ്ഞെടുത്ത വഴിയും ആ വഴി വാഗ്ദാനം ചെയ്യുന്ന ലക്ഷ്യസ്ഥാനവും യുക്തിപൂർവം പുനർനിർവചിക്കാനുള്ള ധീരതയാണ് യഥാർഥ വിജയിയുടെ മൂലധനം. 

Content Summary : How To Be Successful In Life