ഗണിതത്തിലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനഗവേഷണങ്ങളിൽ മികവു പുലർത്തുന്ന ചെന്നൈ മാത്തമാറ്റി ക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2023–24ലെ പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 1 മുതൽ സ്വീകരിക്കും. ( CMI : Chennai Mathematical Institute, H1, SIPCOT IT Park, Siruseri, Kelambakkam - 603103; Ph: 71961000;

ഗണിതത്തിലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനഗവേഷണങ്ങളിൽ മികവു പുലർത്തുന്ന ചെന്നൈ മാത്തമാറ്റി ക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2023–24ലെ പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 1 മുതൽ സ്വീകരിക്കും. ( CMI : Chennai Mathematical Institute, H1, SIPCOT IT Park, Siruseri, Kelambakkam - 603103; Ph: 71961000;

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗണിതത്തിലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനഗവേഷണങ്ങളിൽ മികവു പുലർത്തുന്ന ചെന്നൈ മാത്തമാറ്റി ക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2023–24ലെ പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 1 മുതൽ സ്വീകരിക്കും. ( CMI : Chennai Mathematical Institute, H1, SIPCOT IT Park, Siruseri, Kelambakkam - 603103; Ph: 71961000;

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗണിതത്തിലെയും ബന്ധപ്പെട്ട വിഷയങ്ങളിലെയും പഠനഗവേഷണങ്ങളിൽ മികവു പുലർത്തുന്ന ചെന്നൈ മാത്തമാറ്റി ക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 2023–24ലെ പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 1 മുതൽ സ്വീകരിക്കും. ( CMI : Chennai Mathematical Institute, H1, SIPCOT IT Park, Siruseri, Kelambakkam - 603103; Ph: 71961000; admissions@cmi.ac.in; വെബ്: www.cmi.ac.in/admissions.) എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് മേയ് 7 ലെ എൻട്രൻസ് പരീക്ഷയെഴു തണമെന്നതാണു പൊതുനിയമം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം ദേശീയതലത്തിൽ 30 ൽ ഏറെ പരീക്ഷാകേന്ദ്രങ്ങൾ പതിവാണ്. പിഎച്ച്ഡി പ്രവേശനത്തിനു പ്രത്യേക നിയമങ്ങളുണ്ട്. എൻട്രൻസ് സ്കോർ അടിസ്ഥാനമാക്കിയാണ് പൊതുവേ സിലക്‌ഷനെങ്കിലും ഇന്റർവ്യൂവും ഉണ്ടായിരിക്കാം. പിഎച്ച്ഡി പ്രവേശനറാങ്കിങ്ങിന് ഇന്റർവ്യൂ നിർബന്ധം.

 

ADVERTISEMENT

എൻട്രൻസ് എഴുതേണ്ടാത്തവർ

 

മാത്തമാറ്റിക്സ്, ഫിസിക്സ്, വിഷയങ്ങളിൽ HBSCE (ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എ‍ജ്യൂക്കേഷൻ) നടത്തുന്ന‍‍‍‍‍ ഒളിംപ്യാഡിൽ മികച്ച സ്കോർ നേടുന്നവർക്കു ബിഎസ്‌സി എൻട്രൻസ് എഴുതുന്നതിൽ നിന്ന് ഒഴിവു നൽകും. IARCS (ഇന്ത്യൻ അസോസിയേഷൻ ഫോർ റിസർച് ഇൻ കംപ്യൂട്ടിങ് സയൻസ്) നടത്തുന്ന ഇൻഫർമാറ്റിക്സ് ഒളിംപ്യാഡിൽ മികച്ച സ്കോർ നേടുന്നവർക്കും ഈ ഇളവുണ്ട്.

 

ADVERTISEMENT

പിഎച്ച്ഡി പ്രവേശനം

 

നിർദിഷ്ട ദേശീയ പരീക്ഷകളിൽ നല്ല സ്കോറുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻട്രൻസെഴുതാതെ പിഎച്ച്ഡി പ്രവേശനത്തിനുള്ള ഇന്റർവ്യൂവിൽ നേരിട്ടു പങ്കെടുക്കാം. പിഎച്ച്ഡി മാത്‌സ് : NBHM (നാഷനൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ്) ഫെലോഷിപ്പുള്ളവർ പിഎച്ച്ഡി ഫിസിക്സ് / കംപ്യൂട്ടർ സയൻസ് : JEST (ഐസറുകൾ നടത്തുന്ന ജോയിന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ്). ഫിസിക്സിന് ജെസ്റ്റിലെ ആദ്യ 300 റാങ്കിൽ വരണം. (ജെസ്റ്റ് 2023ന്റെ വിശദാംശങ്ങൾ www.jest.org.inൽ വൈകാതെ വരും)

 

ADVERTISEMENT

കോഴ്‌സുകളും പ്രവേശനയോഗ്യതയും

 

1. ബിഎസ്‌സി ഓണേഴ്‌സ് – 3 വർഷം, മാത്തമാറ്റിക്‌സ് & കംപ്യൂട്ടർ സയൻസ് / മാത്തമാറ്റിക്‌സ് & ഫിസിക്‌സ്: പ്ലസ്‌ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം.

 

2. എംഎസ്‌സി മാത്തമാറ്റിക്‌സ്: 2 വർഷം, മാത്‌സിൽ മികച്ച പശ്ചാത്തലത്തോടെ ബിഎസ്‌സി, ബിഎ, ബിടെക്.

 

3. എംഎസ്‌സി കംപ്യൂട്ടർ സയൻസ്: 2 വർഷം; കംപ്യൂട്ടർ സയൻസിൽ മികച്ച പശ്ചാത്തലത്തോടെ ബിഎസ്‌സി, ബിഎ, ബിടെക്.

 

4. എംഎസ്‌സി ഡേറ്റാ സയൻസ്: 2 വർഷം;. മാത്‌സ് / സ്റ്റാറ്റ്സ് / കംപ്യൂട്ടർ സയൻസ് വിഷയത്തിൽ മികച്ച പശ്ചാത്തലത്തോടെ ബിഎസ്‌സി, ബിഎ, ബിടെക്.

 

5. പിഎച്ച്‌ഡി മാത്‌സ്: ബിടെക് / ബിഎസ്‌സി മാത്‌സ് /എംഎസ്‌സി മാത്‌സ്

 

6. പിഎച്ച്‌ഡി കംപ്യൂട്ടർ സയൻസ്: ബിടെക് /എംഎസ്‌സി (കംപ്യൂട്ടർ സയൻസ്) / എംസിഎ

 

7. പിഎച്ച്‌ഡി ഫിസിക്‌സ്: എംഎസ്‌സി ഫിസിക്‌സ്

 

പിഎച്ച്‌ഡി പ്രവേശനത്തിന് മികച്ച ഗവേഷണാഭിര‌ുചി നിർബന്ധം. ആർട്സ് വിഷയങ്ങളിലെ ബിരുദമുള്ളവർക്കും പ്രവേശനത്തിന് അർഹതയുണ്ടെങ്കിലും എൻട്രൻസ് പരീക്ഷയെഴുതാൻ മാത്തമാറ്റിക്സിൽ ആഴത്തിലുള്ള അറിവു വേണ്ടിവരും. സിലബസും മുൻപരീക്ഷച്ചോദ്യങ്ങളും വെബ്സൈറ്റിലുണ്ട്.

 

മറ്റു നിബന്ധനകൾ

 

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ബിഎസ്‌സി പ്രോഗ്രാമുകളിലെ ഏതു ശാഖ വേണമെന്ന് അപേക്ഷയിൽ കാണിക്കേണ്ടതില്ല; പ്രവേശനത്തിനു ശേഷം അറിയിച്ചാൽ മതി. ഉയർന്ന നിരക്കിൽ ട്യൂഷൻ ഫീ നൽകേണ്ടിവരും. എംഎസ്‌സി ഡേറ്റാ സയൻസിന് 2 ലക്ഷം രൂപയും മറ്റു പ്രോഗ്രാമുകൾക്ക് ഒരു ലക്ഷം രൂപയുമായിരുന്നു മുൻ ബാച്ചിലെ സെമസ്റ്റർ ഫീ നിരക്കുകൾ. ഇതിൽ മാറ്റം വരാം. സമർഥർക്ക് ഫീസ് തുക പൂർണമായും സ്കോളർഷിപ്പായി ലഭിക്കുന്ന വ്യവസ്ഥകകളുമുണ്ട്. പിഎച്ച്ഡിക്ക് ദേശീയ മാനദണ്ഡപ്രകാരം ഫെലോഷിപ് ലഭിക്കും. ക്യാംപസിൽ താമസിക്കണം. വിശദവിവരങ്ങൾ ഫെബ്രുവരിയിൽ പ്രസിദ്ധപ്പെടുത്തും. (ഗൂഗിൾ ചെയ്യുന്നവർ ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് വേറെ സ്ഥാപനമാണെന്ന് ഓർക്കുക.).

 

Content Summary : Apply For Chennai Mathematical Institute Course